nctv news pudukkad

nctv news logo
nctv news logo

Local News

MUPLIYAM GHSS- MUPLIYAM SCHOOL- NCTV NEWS- NCTV PUDUKAD- CMDRF- WAYANAD

വയനാടിലെ പ്രകൃതിദുരന്തബാധിതരുടെ അതിജീവനത്തിനായ് കരം കോര്‍ത്ത് മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 77100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. തുക കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഏറ്റുവാങ്ങി. സ്‌കൂള്‍ പ്രധാനധ്യാപിക എം.വി. ഉഷ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ.എ. കുഞ്ഞുമോള്‍, പിടിഎ പ്രസിഡന്റ് സി.കെ. സന്ദീപ് കുമാര്‍, കുട്ടികള്‍ എന്നിവര്‍ സന്നിഹിതരായി.

MUPLIYAM GHSS- MUPLIYAM SCHOOL- NCTV NEWS- NCTV PUDUKAD- CMDRF- WAYANAD

വയനാടിലെ പ്രകൃതിദുരന്തബാധിതരുടെ അതിജീവനത്തിനായ് കരം കോര്‍ത്ത് മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 77100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. തുക കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഏറ്റുവാങ്ങി. സ്‌കൂള്‍ പ്രധാനധ്യാപിക എം.വി. ഉഷ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ.എ. കുഞ്ഞുമോള്‍, പിടിഎ പ്രസിഡന്റ് സി.കെ. സന്ദീപ് കുമാര്‍, കുട്ടികള്‍ എന്നിവര്‍ സന്നിഹിതരായി.

polima PUDUKAD- KK RAMACHANDRAN MLA- TRIKUR PANCHAYATH- NCTV NEWS- NCTV NEWS LIVE- PUDUKAD NEWS

പൊലിമ പുതുക്കാടിന്റെ ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരതയില്‍ നട്ട പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. വാര്‍ഡ് അംഗം ലിന്റോ തോമസ് നേതൃത്വം നല്‍കി. 

വയനാടിനായി ആക്രി ശേഖരിച്ച് റെഡ് എലമെന്റ് ക്ലബ്ബ് പ്രവര്‍ത്തകര്‍

 ആക്രി പെറുക്കി വിറ്റ് സമാഹരിച്ച തുക വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നല്‍കി വെള്ളിക്കുളങ്ങരയിലെ റെഡ് എലമെന്റ് ക്ലബ്ബ് പ്രവര്‍ത്തകര്‍ മാതൃകയായി.   ക്ലബ്ബ് ഭാരവാഹികളായ അല്‍ത്താഫ് സുധീര്‍, അനന്തു കെ. ഷാജു എന്നിവരാണ് ആക്രി വിറ്റ് ശേഖരിച്ച 11,000 രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി കെ.കെ. രാമചന്ദ്രന്‍ എം. എല്‍. എ യെ ഏല്‍പ്പിച്ചത്.

മറ്റത്തൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. വെള്ളിക്കുളങ്ങര റോഡ് സഞ്ചാരയോഗ്യമാക്കുക, തെരുവുനായ ശല്യം അവസാനിപ്പിക്കുക, ക്രമിറ്റോറിയം തുറന്നു കൊടുക്കുക, പഞ്ചായത്തിലെ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി. എം. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. രഞ്ജിത് കൈപ്പിള്ളി, എ.എം. ബിജു, സി.എച്ച്. സാദത്ത്, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, ശിവരാമന്‍ പോതിയില്‍, ലിന്റോ പള്ളിപറമ്പന്‍, കെ.എസ്. സൂരജ്, ഷൈനി ബാബു, ശാലിനി …

മറ്റത്തൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി Read More »

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ചെങ്ങാലൂര്‍ കര്‍ഷക കൂട്ടായ്മയും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതിയും ചേര്‍ന്ന് ചെങ്ങാലൂര്‍ ചിറയങ്ങാട്ടുപാടത്ത് നെല്‍കൃഷി പാഠശാല സംഘടിപ്പിച്ചു

കൃഷി ഓഫീസര്‍ പി.ആര്‍. കവിത പാഠശാല ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹൈസ്‌കൂളിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രവീണ സുകുമാരന്‍ അധ്യക്ഷയായി. പാടങ്ങളെ പാഠമാക്കുന്നവിധത്തില്‍ വിപുലമായ അനുഭവസമ്പത്ത് കര്‍ഷകരായ സുരേന്ദ്രന്‍ കെ.എസ്, കേശവന്‍ കോറ്റുകുളം, ലത, രജേഷ് . ടി.വി, എന്നിവരും വരന്തരപ്പിള്ളി അസി. കൃഷി ഓഫീസര്‍  ശ്രീനിവാസന്‍, കെ.കെ. അനീഷ് കുമാര്‍, ടി. ശ്രീനാഥ്, ലിന്റോ . വി.എ. എന്നിവര്‍ പങ്കുവെച്ചു.

വെള്ളിക്കുളങ്ങര ഹോം എക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റില്‍ 5 ഡേയ്‌സ് ഡിസ്‌കൗണ്ട് സെയില്‍

ഓഗസ്റ്റ് 27 മുതല്‍ 31 വരെ രാവിലെ 11 മുതല്‍ രാത്രി 10 വരെ. 250 രൂപയ്ക്ക് മുകളില്‍ പര്‍ച്ചെയ്‌സ് ചെയ്യുന്ന 4 പേര്‍ക്ക് ദിവസേന നറുക്കെടുപ്പിലൂടെ 1000 രൂപ വീതം ക്യാഷ് പ്രൈസ് സ്വന്തമാക്കാന്‍ അവസരം. കൂടാതെ വമ്പിച്ച ഓഫറുകളും. കോഴിമുട്ട 10 എണ്ണം – 52 രൂപ, കുറുവ അരി – 38, മുളകുപൊടി 500 ഗ്രാം – 89 രൂപ, മല്ലി 1 കിലോ – 99 രൂപ, വറ്റല്‍മുളക് 1 കിലോ …

വെള്ളിക്കുളങ്ങര ഹോം എക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റില്‍ 5 ഡേയ്‌സ് ഡിസ്‌കൗണ്ട് സെയില്‍ Read More »

കോടാലി ഫാസ് പാഡി അംഗങ്ങളുടെ യോഗം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ശ്രീഷ്മ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

 പ്രസിഡന്റ് ടി.കെ. ലാലന്‍ അധ്യക്ഷനായി. ചടങ്ങില്‍ ചലച്ചിത്രനടി ശ്രീഷ്മയെയും കര്‍ഷകരായ പി.വി. വേലായുധന്‍, ശശി ആര്യാടന്‍ എന്നിവരെയും ആദരിച്ചു. ജനറല്‍ സെക്രട്ടറി ഐ.ആര്‍. അരവിന്ദാക്ഷന്‍, ട്രഷറര്‍ ബാലകൃഷ്ണമേനോന്‍, വി.കെ. കാസിം, പി.വി. വേലായുധന്‍, വി.എ. ഹംസ, ഷീല രാജന്‍, ശിവന്‍ തണ്ടാശേരി എന്നിവര്‍ പ്രസംഗിച്ചു.

PUDUKAD SCHOOL NSS CAMP- SCHOOL NSS CAMP- NCTV NEWS- NCTV LIVE- PUDUKAD NEWS

പുതുക്കാട് ഗവ. വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച എന്‍ എസ് എസ് ദ്വിദിന സഹവാസ ക്യാമ്പ് ജ്വാല ഗ്രാമ പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു

സ്‌കൂള്‍ പി ടി എ പ്രസിഡന്റ് സി.പി. ജോസഫ് അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ കെ.എ. സംഗീത, ക്യാമ്പ് പ്രോഗ്രാം ഓഫീസര്‍ പ്രവീണ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ദുരിതമനുഭവിക്കുന്ന വയനാട്ടിലേക്ക് ക്യാമ്പിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തി സാമ്പത്തിക സഹായം ചെയ്തു. ക്യാമ്പില്‍ സമത്വ ജ്വാല തെളിയിച്ചു.

ANTI DRUG PROGRAMME- MATTATHUR PANCHAYATH- NCTV NEWS- NCTV LIVE- PUDUKAD NEWS

ലഹരിക്കെതിരെ മറ്റത്തൂര്‍ പഞ്ചായത്തിലെ ചെട്ടിച്ചാലില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു

വെള്ളിക്കുളങ്ങര പൊലീസിന്റേയും ഇരിങ്ങാലക്കുട എക്‌സൈസിന്റേയും സഹകരണത്തോടെ ആഡിക് ഇന്ത്യ ലഹരി വിമുക്ത ഗ്രാമസഭയാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജിഷ ഹരിദാസ് അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫീസര്‍ ജദീര്‍ ക്ലാസ് നയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത്, പഞ്ചായത്തംഗം ഷൈനി ബാബു, ചെട്ടിച്ചാല്‍ മദ്യനിരോധന സമിതി കണ്‍വീനര്‍ യു.വി. രാജന്‍, മുന്‍ പഞ്ചായത്തംഗം പി.എസ്. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. 

KODAKARA PANCHAYTATH ROAD- NCTV NEWS- NCTV PUDUKAD-LIVE NEWS

കൊടകര പഞ്ചായത്തില്‍ പെട്രോളിയം പൈപ്പുലൈന്‍ സ്ഥാപിക്കുന്നതിനായി നാലുവര്‍ഷം മുമ്പ് വെട്ടിപ്പൊളിച്ച റോഡ് ഇതുവരെ സഞ്ചാരയോഗ്യമാക്കിയില്ലെന്ന് പരാതി

ചെറുകുന്ന് ആളൂര്‍ റോഡിലെ വാക്കൊട്ടായി പാടത്തും പേരാമ്പ്ര പുത്തൂക്കാവ് റോഡിലെ ഈശ്വരമംഗലം ക്ഷേത്രത്തിനു സമീപവുമാണ് റോഡ് കുഴികളായി കിടക്കുന്നത്.  (വിഒ സുജിത)കൊടകര, ആളൂര്‍ പഞ്ചായത്തുകളിലെ ഒട്ടേറെ ആളുകള്‍ ആശ്രയിക്കുന്ന  റോഡുകള്‍ക്ക് കുറുകെയാണ് പെട്രോള്‍ പൈപ്പുലൈന്‍ കടന്നുപോകുന്നത്. നാല്  വര്‍ഷത്തോളം  മുമ്പാണ്  പൈപ്പുലൈന്‍ സ്ഥാപിക്കാനായി ഇവിടെ റോഡ് വെട്ടിപൊളിച്ചത്. വെട്ടിപ്പൊളിച്ച ഭാഗം താല്‍ക്കാലികമായി മണ്ണും കരിങ്കല്ലും മെറ്റലും ഉപയോഗിച്ച് മൂടിയിരുന്നെങ്കിലും ഇതിനു മീതെ ടാറിങ് നടത്തിയില്ല. ചെറുകുന്ന് ആളൂര്‍ റോഡിലെ വാക്കൊട്ടായി പാടത്ത് പൈപ്പുലൈന്‍ ഇടാനായി വെട്ടിപ്പൊളിച്ച ഭാഗത്ത് കുഴികളുള്ളതിനാല്‍ …

കൊടകര പഞ്ചായത്തില്‍ പെട്രോളിയം പൈപ്പുലൈന്‍ സ്ഥാപിക്കുന്നതിനായി നാലുവര്‍ഷം മുമ്പ് വെട്ടിപ്പൊളിച്ച റോഡ് ഇതുവരെ സഞ്ചാരയോഗ്യമാക്കിയില്ലെന്ന് പരാതി Read More »

AMBALLUR-CLUB-PALMBREEZE.j- K RAJAN MINISTER-AMBALLUR CLUB- NCTV NEWS- NCTV LIVE- PUDUKAD NEWS

ആമ്പല്ലൂര്‍ ക്ലബ് പാംബ്രീസ് ഗസ്റ്റ് ഹൗസിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു

ക്ലബ് പാംബ്രീസ് പ്രസിഡന്റ് സ്റ്റോജന്‍ പിടിയത്ത് അധ്യക്ഷനായി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് എന്നിവര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, പഞ്ചായത്തംഗം സനല്‍ മഞ്ഞളി, മുഖ്യ രക്ഷാധികാരി ടോണി വട്ടക്കുഴി, ക്ലബ് പാംബ്രീസ് സെക്രട്ടറി ബിജു കൂവക്കാടന്‍, ട്രഷറര്‍ ഫ്രാന്‍സിസ് പുതുശ്ശേരിപ്പടി, വൈസ് പ്രസിഡന്റ് ആന്റസ് കണ്ണമ്പുഴ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടിയ അനക്‌സ് ജോസ്, മെക്‌സ്റ്റ് ജപ്പാന്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ് …

ആമ്പല്ലൂര്‍ ക്ലബ് പാംബ്രീസ് ഗസ്റ്റ് ഹൗസിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു Read More »

മണലിപ്പുഴ നവീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ചു ചേര്‍ക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അറിയിച്ചു

ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, ജില്ലാ പഞ്ചായത്തംഗം കെ വി സജു എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. വര്‍ഷങ്ങളായി ചണ്ടിയും മരങ്ങളും മറ്റും അടിഞ്ഞു കൂടി കിടക്കുന്നതും, പുഴയിലെ അനധികൃത കയ്യേറ്റങ്ങളും, മണല്‍ നിറഞ്ഞതും, ഷട്ടറുകളുടെ കേടുപാടുകള്‍ മൂലവും പുഴയുടെ സ്വാഭാവിക ഒഴുക്കിനെ കാര്യമായി ബാധിച്ചുവെന്നും അതിനാലാണ് പുഴ കരകവിഞ്ഞ് പുഴയുടെ ഇരുവശങ്ങളിലെ പ്രദേശങ്ങള്‍ വെള്ളത്തിലായതെന്നും അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. …

മണലിപ്പുഴ നവീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ചു ചേര്‍ക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അറിയിച്ചു Read More »

തൃക്കൂര്‍ പഞ്ചായത്തിലെ മന്നം സ്മാരക വായനശാലക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നും 14 ലക്ഷം രൂപ അനുവദിക്കുന്നതിനു ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

പുതിയ കെട്ടിടം നിര്‍മ്മിക്കാനായി ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ജില്ല കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വായനശാലകളുടെ കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് കളക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് എംഎല്‍എ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലിനു കത്ത് നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് ഇപ്പോള്‍ പ്രത്യേകാനുമതി ലഭിച്ചു. ജില്ല എല്‍എസ്ജിഡി എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല.

നടന്‍ നിര്‍മ്മല്‍ ബെന്നി അന്തരിച്ചു

ഡാ തടിയാ ഉള്‍പ്പടെ വിവിധ സിനിമകളിലും യുട്യൂബ് വീഡിയോകളിലും പരസ്യ ചിത്രത്തിലും അഭിനയിച്ച നടന്‍ നിര്‍മ്മല്‍ ബെന്നി അന്തരിച്ചു. 35 വയസായിരുന്നു. ചേര്‍പ്പ് വല്ലച്ചിറക്കാരന്‍ ബെന്നിയുടെയുംഷാന്റിയുടെയും മകനാണ്. കൊമേഡിയനായിട്ടാണ് നിര്‍മ്മല്‍ ബെന്നി സ്‌റ്റേജ് പരിപാടികളിലൂടെ അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്. 2012 ല്‍ ജയകൃഷ്ണ കാര്‍ണവര്‍ സംവിധാനം ചെയ്ത ‘നവാഗതര്‍ക്ക് സ്വാഗതം’ എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേന്‍’, സുന്ദര്‍ദാസിന്റെ ‘റബേക്ക ഉതുപ്പ് കിഴക്കേമല’, ചന്ദ്രഹാസന്റെ ‘ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു’, മനു കണ്ണന്താനത്തിന്റെ ‘ദൂരം’ …

നടന്‍ നിര്‍മ്മല്‍ ബെന്നി അന്തരിച്ചു Read More »

KSSRDA MUKUNDAPURAM TALUK- NCTV NEWS- NCTV LIVE- RATION VYAPARI

കേരള സ്‌റ്റേറ്റ് റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് സമ്മേളനം പാലിയേക്കരയില്‍ സംഘടിപ്പിച്ചു

സംസ്ഥാന സെക്രട്ടറി സുരേഷ് കാരാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, ജില്ല പ്രസിഡന്റ് സി.സി. വിപിന്‍ ചന്ദ്രന്‍, ജില്ല സെക്രട്ടറി വേണു ചാലക്കുടി, ജില്ല ട്രഷറര്‍ ഫ്രാന്‍സിസ് ചെമ്മണ്ണൂര്‍, ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ പ്രതീഷ് അപ്പു, സോണി തൃശ്ശോക്കാരന്‍, താലൂക്ക് പ്രസിഡന്റ് ജോണ്‍സണ്‍ മധുരക്കറി, താലൂക്ക് സെക്രട്ടറി സന്തോഷ് കല്ലൂര്‍, താലൂക്ക് ട്രഷറര്‍ രാഗേഷ് നെല്ലായി, താലൂക്ക് വൈസ് പ്രസിഡന്റ് ജിബി തോമസ് എന്നിവര്‍ സന്നിഹിതരായി. തുടര്‍ന്ന നടന്ന തിരഞ്ഞെടുപ്പില്‍ ജിബി തോമസിനെ പ്രസിഡന്റായും …

കേരള സ്‌റ്റേറ്റ് റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് സമ്മേളനം പാലിയേക്കരയില്‍ സംഘടിപ്പിച്ചു Read More »

PUDUKAD- KACHERIKADAVU PALAM- KK RAMACHANDRAN MLA- NCTV NEWS- NCTV PUDUKAD- PUDUKAD NEWS

വരന്തരപ്പിള്ളി മുപ്ലിയം വില്ലേജുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കച്ചേരികടവ് പാലം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. വരന്തരപ്പിള്ളി വൈസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അശോകന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹേമലത നന്ദകുമാര്‍, ഷീല ജോര്‍ജ്, വാര്‍ഡംഗങ്ങളായ വിജിത ശിവദാസന്‍, റഷീദ് വരിക്കോടന്‍, ശ്രുതി രാഗേഷ്, ബിന്ദു പ്രിയന്‍, സിപിഎം പ്രതിനിധി എന്‍.എം. സജീവന്‍, സിപിഐ പ്രതിനിധി ബിനോയ് ഞെരിഞാമ്പിള്ളി, ബിജെപി പ്രതിനിധി രാജ്കുമാര്‍ കടുംന്തയില്‍, കേരള കോണ്‍ഗ്രസ് …

വരന്തരപ്പിള്ളി മുപ്ലിയം വില്ലേജുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കച്ചേരികടവ് പാലം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

BJP KERALA- BJP THRIISUR- SHOBHA SURENDRAN- SANMDEPP DEATH- RUSSIAN UKARAIN WAR-NCTV NEWS- NCTV LIVE NEWS- PUDUKAD NEWS

റഷ്യയില്‍ യുക്രെയ്ന്‍ ഷെല്ലാക്രമത്തില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ വസതിയില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു

സന്ദീപിന്റെ കല്ലൂര്‍ നായരങ്ങാടിയിലെ വസതിയില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ സന്ദീപിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ബിജെപി ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ് സജീവന്‍ തൃക്കൂര്‍, സന്ദീപ് ആമ്പല്ലൂര്‍, ഷാജി കോറ്റുകുളം, സൂരജ് ഞെള്ളൂര്‍, അബ്ബാസ് എന്നിവരും ശോഭാ സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.

CHINGAM 1- MALAYALAM- ONAM- NCTV NEWS -PUDUKAD NEWS-NCTV LIVE NEWS

സമൃദ്ധിയുടേയും സ്‌നേഹത്തിന്റെയും ഉത്സവകാലത്തിന് തുടക്കമിട്ട് ചിങ്ങം ഒന്ന്

പഞ്ഞ മാസത്തിന് വിടനല്‍കി പുത്തന്‍ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിന്‍ ചിങ്ങം കൂടി വന്നെത്തി. ഞാറ്റ്പാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികള്‍ നിറയുന്ന ചിങ്ങം ഒന്ന് കര്‍ഷക ദിനമായും ആചരിക്കുന്നു. 22 ദിനം കൂടി കഴിഞ്ഞാല്‍ പൊന്നോണമെത്തും. ദാരിദ്ര്യത്തിന്റെയും കെടുതിയുടെയും പഞ്ഞക്കര്‍ക്കിടകത്തിന് വിട നല്‍കിയാണ് സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ചിങ്ങം വന്നെത്തുന്നത്. പതിവ് പോലെ ഇത്തിരി ഗൃഹാതുരത, ഗ്രാമത്തിന്‍ മണം, മമത, ഒടുക്കമൊരു ദീര്‍ഘനിശ്വാസവും കൊണ്ട് തീര്‍ന്നുപോകേണ്ട ഒന്നല്ല ഇത്തവണത്തെ ചിങ്ങപ്പുലരി. പിറവി കൊണ്ടത് ഒരു നൂറ്റാണ്ട് കൂടിയാണ്.മലയാളക്കരയുടെ തനതു കലണ്ടറായ കൊല്ലവര്‍ഷത്തില്‍ …

സമൃദ്ധിയുടേയും സ്‌നേഹത്തിന്റെയും ഉത്സവകാലത്തിന് തുടക്കമിട്ട് ചിങ്ങം ഒന്ന് Read More »

GURUVAROOR ACP- THRISSUR POLICE- PRESIDENT AWARD - NCTV NEWS- [UDUKAD NEWS

എസിപി ടി.എസ്. സിനോജിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

ഗുരുവായൂര്‍ എസിപി ടി.എസ്. സിനോജിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. പുതുക്കാട് വെണ്ടോര്‍ ചുങ്കം സ്വദേശിയാണ് സിനോജ്.