nctv news pudukkad

nctv news logo
nctv news logo

Local News

varandarapilly arrest

വരന്തരപ്പിള്ളിയില്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയെ അറസ്റ്റ് ചെയ്തു

യുവാവിന്റെ അസ്വാഭാവിക മരണത്തിന് കാരണം കത്തി കൊണ്ടു കുത്തേറ്റതാണെന്ന് കണ്ടെത്തി. വരന്തരപ്പിള്ളി കലവറക്കുന്ന് വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ നിഷ അറസ്റ്റിലായി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പതിനൊന്നാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിനോദ് ഭാര്യയുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. തൃശൂര്‍ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയായ ഭാര്യ നിഷയുടെ ഫോണ്‍ വിളികളില്‍ സംശയാലുവായിരുന്നു വിനോദ്. ഇരുവരും ഇതേചൊല്ലി കലഹിക്കുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം …

വരന്തരപ്പിള്ളിയില്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയെ അറസ്റ്റ് ചെയ്തു Read More »

pudukad arrest

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ അംഗത്തെ ആക്രമിച്ച് പെണ്‍കുട്ടിയെ കടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവിനെയും പെണ്‍കുട്ടിയെയും പുതുക്കാട് കണ്ടെത്തി

ഛത്തീസ്ഗഢ് സ്വദേശി 20 വയസ്സുള്ള ദീപക് കുമാര്‍ സിങാണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്. ഒപ്പമുള്ള പെണ്‍കുട്ടിയേയും കണ്ടെത്തി. രേഖകള്‍ പ്രകാരം പെണ്‍കുട്ടിയ്ക്ക് 12 വയസാണ് പ്രായം. ദേശീയപാതയോരത്തു കൂടി നടന്നുപോയ ഇവരെ ഒരു ഹോംഗാര്‍ഡ് തിരിച്ചറിഞ്ഞു പൊലീസ് സ്‌റ്റേഷനിലേക്കു വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെ പത്തിന് തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ നിന്നുമാണ് യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കൗണ്‍സിലിങ്ങിനെത്തിച്ച ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ ആക്രമിച്ചാണ് …

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ അംഗത്തെ ആക്രമിച്ച് പെണ്‍കുട്ടിയെ കടത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവിനെയും പെണ്‍കുട്ടിയെയും പുതുക്കാട് കണ്ടെത്തി Read More »

life mission house parappukara

പറപ്പൂക്കര പഞ്ചായത്തിലെ വൈലൂര്‍ നന്ദ്യങ്കാവ് വാര്യം കമല വാരസ്യാര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പഞ്ചായത്ത് അനുവദിച്ച വീടിന് തറക്കല്ലിട്ടു

 പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് തറക്കല്ലിടല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ, ബ്ലോക്ക് അംഗം കവിത സുനില്‍, എന്‍.എസ്. മഹേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈലൂര്‍ അമ്പലത്തിന്റെ കിഴക്കേ നടയിലുള്ള റോഡ് സൈഡില്‍ വാങ്ങിയ മൂന്നുസെന്റ് സ്ഥലത്താണ് വീട് നിര്‍മ്മിക്കുന്നത്.

support manipur pudukad

മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക, ആനി രാജക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയആവശ്യങ്ങളുന്നയിച്ചു കൊണ്ട് കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പ്രതിഷേധാഗ്‌നി തെളിയിച്ചു

ജില്ലാ സെക്രട്ടറി വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. സത്യവ്രതന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. നിക്‌സന്‍, കെ.എസ്. തങ്കപ്പന്‍, രജനി കരുണാകരന്‍, ടി.കെ. ഗോപി, കെ.വി. മണിലാല്‍, പി.സി.സാജു, വി.കെ. കരുണാകരന്‍, വി.ആര്‍. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. എം.ജെ. ജിജേഷ്, വി.എ. വിജയന്‍, ടി.എം. അജിത്, പി.ആര്‍. ആന്റണി, പി.ടി. കിഷോര്‍, ബൈജു പൂങ്കാവനം, വി.ആര്‍. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

mupli strike

വിവിധ ആവശ്യങ്ങളുന്നയിച്ച് ഐഎന്‍ടിയുസി, എഐടിയുസി, ടിയുസിഐ, ബിഎംഎസ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ എച്ച്എംഎല്‍ മുപ്ലി ഗ്രൂപ്പ് ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി

പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കുക, തെളിയിക്കല്‍ ക്യാഷും ബില്‍ ക്യാഷും ഉടന്‍ വിതരണം ചെയ്യുക, താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അനധികൃത കോണ്‍ടാക്ടര്‍ സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമര പരിപാടികള്‍. പ്രതിഷേധ ധര്‍ണ എഐടിയുസി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി പ്രതിനിധി എം.കെ. പോള്‍സണ്‍ അധ്യക്ഷത വഹിച്ചു. ടിയുസിഐ സംസ്ഥാന പ്രസിഡന്റ് എം.കെ. തങ്കപ്പന്‍, ബിഎംഎസ് പ്രതിനിധി ശ്യാംലാല്‍, ആന്റണി കുറ്റക്കാരന്‍ സി.യു. പ്രിയന്‍ എന്നിവര്‍ പ്രസംഗിച്ചു.

vallachira road

വല്ലച്ചിറ പഞ്ചായത്തിലെ ഉങ്ങിന്‍ചുവട് വല്ലച്ചിറ കടലാശ്ശേരി പിഡബ്ലിയുഡി റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ശിലാഫലകത്തിന്റെ അനാച്ഛാദനവും എംഎല്‍എ നിര്‍വഹിച്ചു. 5 കോടി രൂപ ചിലവില്‍ ബിഎം & ബിസി നിലവാരത്തിലാണ് റോഡ് നവീകരിച്ചിട്ടുള്ളത്. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്, ബ്ലോക്ക് പഞ്ചായത് അംഗം എന്‍.ടി. സജീവന്‍, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. ഹരീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബേസില്‍ ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

night march

മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ്  പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ നൈറ്റ് മാര്‍ച്ച് നടത്തി

 സംസ്ഥാന കമ്മറ്റി അംഗം വി.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ആര്‍. രമ്പീഷ് അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ കമ്മറ്റി അംഗം എം.പി. സന്ദീപ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി വി.എന്‍. അനീഷ്, ജില്ലാ കമ്മറ്റി അംഗം രാജലക്ഷമി, കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.

allor accident

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു

ആളൂരില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു. യുവതിയുടെ മാതാവിന് പരുക്കേറ്റു. ആളൂര്‍ അരിക്കാട്ട് ബാബുവിന്റെ മകള്‍ 24 വയസ്സുള്ള ഐശ്വര്യയാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. പരുക്കേറ്റ മാതാവ് ജീന്‍ഷിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

joseph taget

മണ്ണുത്തി  അങ്കമാലി ഇടപ്പിള്ളി ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച പറ്റിയതായി സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ട്

 അറ്റകുറ്റ പണികളുമായി നടത്തിയ സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബന്ധപ്പെട്ട് ഗുരുതര വീഴ്ച്ച ചൂണ്ടിക്കാണിക്കുന്ന സാഹചര്യത്തില്‍ കരാര്‍ കമ്പനിക്കെതിരെയും ബന്ധപ്പെട്ട ഉദ്യോ ഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു എന്‍ എച്ച് എ ഐ യുടെ നിര്‍ദ്ദേശാനുസരണം സ്പിയര്‍ ഇന്‍ഫ്രാടെക്ക് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനമാണ് ഓഡിറ്റ് നടത്തിയത്. റോഡ് പ്രൊജക്റ്റ് നടപ്പിലാക്കുമ്പോള്‍ പ്ലാനിങ്ങ്, ഡിസൈന്‍ , കണ്‍സ്ട്രക്ഷന്‍, ഓപ്പറേഷന്‍, മെയ്ന്റനന്‍സ്സ് എന്നിവയിലായി ആറ് ഘട്ടങ്ങളിലായി നടക്കുന്ന …

മണ്ണുത്തി  അങ്കമാലി ഇടപ്പിള്ളി ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച പറ്റിയതായി സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ട് Read More »

kodaly seminar

പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് കൊടകര പഞ്ചായത്തില്‍  ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

 പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സത്യന്‍ അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡന്റ് കെ.ജി. രെജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോയ് നെല്ലിശേരി, ദിവ്യ ഷാജു, അംഗങ്ങളായ ടി.വി പ്രജിത്ത്, പ്രനില ഗിരീശന്‍, ടി.കെ. പദ്മനാഭന്‍, സി.എ. റെക്‌സ്, കെ.വി. നന്ദകുമാര്‍, എം.എ. ഗോപാലന്‍, ഷിനി ജെയ്‌സണ്‍, സി.എസ്.ധന്യ, ലത ഷാജു, സജിനി സന്തോഷ്, ബിജി ഡേവിസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.എ. …

പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് കൊടകര പഞ്ചായത്തില്‍  ഏകദിന ശില്‍പശാല സംഘടിപ്പിച്ചു Read More »

vallachira road

വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ ചാത്തക്കുടം പിടിക്കപ്പറമ്പ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് അധ്യക്ഷത വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ ചിലവിലാണ് നിര്‍മാണം. 

nandipulam school

വായന പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തകക്കൂട് ഒരുക്കി നന്തിപുലം ഗവ. യുപി സ്‌കൂള്‍

സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങളുടെയും സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് അംഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് മറ്റത്തൂര്‍കുന്ന് ബസ് സ്‌റ്റോപ്പില്‍ പുസ്തകക്കൂട് ഒരുക്കിയിട്ടുള്ളത്.   വായനയുടെ ലഹരി സമൂഹത്തിലേക്ക് കൂടി വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പുസ്തകക്കൂടില്‍ നിന്നും പുസ്തകം എടുത്ത് വായിക്കാനുള്ള സൗകര്യവും താല്പര്യമുള്ളവര്‍ക്ക് പുസ്തകക്കൂടില്‍ പുസ്തകങ്ങള്‍ നിറയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുസ്തകക്കൂടിന്റെ ഉദ്ഘാടന പഞ്ചായത്ത് അംഗം കെ.എസ.് ബിജു നിര്‍വഹിച്ചു. ഇന്റര്‍നെറ്റിന്റെയും മറ്റു ലഹരികളുടെയും മായികലോകത്തില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ …

വായന പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തകക്കൂട് ഒരുക്കി നന്തിപുലം ഗവ. യുപി സ്‌കൂള്‍ Read More »

kodakara arrest

വില്‍പനയ്ക്കായി സൂക്ഷിച്ച 575 ഗ്രാം കഞ്ചാവുമായി കൊടകര സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

പേരാമ്പ്ര തേശേരി മാഞ്ഞാക്ക വീട്ടില്‍ 25 വയസുള്ള പവിത്രന്‍ ആണ് പോലീസ് പിടിയിലായത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സേനാഗംങ്ങളും ക്രൈംസ്‌ക്വാഡ് അംഗങ്ങളും കൊടകര പോലീസും സംയുക്തമായാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. കൊടകര ചാലക്കുടി മേഖലകളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഹരിവസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്നും പേരാമ്പ്ര കേന്ദ്രീകരിച്ചാണ് ലഹരി വില്‍പന നടക്കുന്നതെന്നും ചാലക്കുടി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ ഫോണ്‍ സന്ദേശത്തിന്റെയടിസ്ഥാനത്തില്‍ ഏതാനും ആഴ്ചകളായി പ്രദേശങ്ങള്‍ മഫ്തി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴരയോടെ തേശേരി കാവുങ്ങല്‍ ക്ഷേത്രത്തിന് …

വില്‍പനയ്ക്കായി സൂക്ഷിച്ച 575 ഗ്രാം കഞ്ചാവുമായി കൊടകര സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

mazha nadatham

മഴ നനഞ്ഞും പ്രകൃതിയെ അറിഞ്ഞും വിദ്യാര്‍ഥികള്‍ നടത്തിയ മഴനടത്തത്തില്‍ വന്‍ പങ്കാളിത്തം. പാലപ്പിള്ളിയില്‍ നിന്നാരംഭിച്ച് മൈസൂര്‍ ആട്ടുപാലം വഴി വലിയകുളംവരെ പ്രകൃതി സുന്ദരമായ കാട്ടുവഴികളും  മലമടക്കുകളും കടന്നായിരുന്നു യാത്ര

ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടകര മേഖല സംഘടിപ്പിച്ച മഴനടത്തം യുവസമിതി പ്രവര്‍ത്തക ടി.വി. ഗ്രീഷ്മ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും യുവസമിതിയുടെയും പ്രവര്‍ത്തകര്‍ കൂടാതെ വിവിധ കോളേജുകളില്‍ നിന്നുള്ള എന്‍എസ്എസ് യൂണിറ്റംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. അസ്മാബി എംഇഎസ് കോളേജ്, അന്‍സാര്‍ വിമന്‍സ് കോളേജ്, പ്രജ്യോതിനികേതന്‍ കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ്, ്രൈകസ്റ്റ് കോളേജ്, വിവേകാനന്ദ കോളേജ്, ശ്രീകൃഷ്ണ കോളേജ്, കാര്‍മ്മല്‍ കോളേജ്, സെയ്ന്റ് അലോഷ്യസ് കോളേജ്, ശ്രീനാരായണ ഗുരു കോളേജ്, വഴുക്കും …

മഴ നനഞ്ഞും പ്രകൃതിയെ അറിഞ്ഞും വിദ്യാര്‍ഥികള്‍ നടത്തിയ മഴനടത്തത്തില്‍ വന്‍ പങ്കാളിത്തം. പാലപ്പിള്ളിയില്‍ നിന്നാരംഭിച്ച് മൈസൂര്‍ ആട്ടുപാലം വഴി വലിയകുളംവരെ പ്രകൃതി സുന്ദരമായ കാട്ടുവഴികളും  മലമടക്കുകളും കടന്നായിരുന്നു യാത്ര Read More »

mupli strike

മുപ്ലി എസ്‌റ്റേറ്റിലെ സിഐടിയു തൊഴിലാളികളുടെ സൂചനാ പണിമുടക്കും ഗ്രൂപ്പ് ഓഫീസ് മാര്‍ച്ചും സിഐടിയു  ജില്ലാ വൈസ് പ്രസിഡന്റ്‌ പി.ജി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു

രണ്ടു വര്‍ഷമായിസര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ തൊഴിലാളികളുടെ  തടഞ്ഞുവെച്ച ഗ്രാറ്റുവിറ്റി ഉടന്‍ നല്‍കുക. തടഞ്ഞുവെച്ച ബില്ലുകള്‍ ഉടന്‍ കൊടുത്തു തീര്‍ക്കുക.  താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, കുടിശ്ശിക വരുത്തിയ മുഴുവന്‍ തുകയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. സിപിഐഎം ലോക്കല്‍ സെക്രട്ടറി മുഹമ്മദലി കുയിലന്‍തോടി അദ്ധ്യക്ഷത വഹിച്ചു.

KODAKARA BLOCK

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ആര്‍ജിഎസ്എ ബ്ലോക്ക് പഞ്ചായത്ത്‌റിസോഴ്‌സ് സെന്റര്‍ ഓഫീസ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തുകളുടെ വകുപ്പ് തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടുള്ള ആര്‍ജിഎസ്എ ബ്ലോക്ക് പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ്, എംപ്ലോയബിലിറ്റി സെന്റര്‍, ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, തൊഴില്‍ സഭ ഏകോപനവും തുടര്‍ പ്രവര്‍ത്തനങ്ങളും, കുടുംബശ്രീ, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, വിവിധം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് റിസോഴ്‌സ് സെന്റര്‍ കേന്ദ്രീകരിച്ച് നടക്കുക.

KALLAYI SCHOOL

കള്ളായി പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ എൽപി സ്കൂളിൽ ഇനി പുതിയ പാചകപ്പുര

കള്ളായി പനമ്പിള്ളി ഗോവിന്ദമേനോന്‍ മെമ്മോറിയല്‍ എല്‍.പി സ്‌കൂളില്‍ എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാചകപ്പുരയുടെ നിര്‍മ്മാണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. പിടിഎ ഭാരവാഹികള്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു

PUDUKAD KRISHI BHAVAN

പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുതുക്കാട് കൃഷിഭവനില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു

പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, ഷാജു കാളിയേങ്കര, കൃഷി ഓഫീസര്‍ കവിത, കാര്‍ഷിക വികസന സമിതി അംഗങ്ങളായ വി.കെ. വേലുക്കുട്ടി, പി.ഐ. ജോസ് കൃഷ്ണന്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു. 

matrathur sreekri8shna school

മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ വിജയോത്സവവും പിടിഎ പൊതുയോഗവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

പിടിഎ പ്രസിഡന്റ് ബിജു തെക്കന്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ മാനേജര്‍ സി.കെ. രജതചന്ദ്രിക മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങളും എന്റോവ്‌മെന്റുകളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് വിതരണം ചെയ്തു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജെനീഷ് പി. ജോസ്, സജിത രാജീവ്, ഷൈനി ബാബു, എം. മഞ്ജുള, ജസ്റ്റിന്‍ പോള്‍, പ്രവീണ്‍ എം. കുമാര്‍, കെ.വി. മനോജ് എന്നിവര്‍ പ്രസംഗിച്ചു. 

vellikiungara congress

വെള്ളിക്കുളങ്ങര ഗവ. യുപി സ്‌കൂള്‍ വളപ്പിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ അഴിമതിയുണ്ടെന്ന് ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌കൂളിനു മുന്നില്‍ ധര്‍ണ നടത്തി

 വെള്ളിക്കുളങ്ങര ഗവണ്‍മെന്റ് യുപി സ്‌കൂളിലെ 7 മരങ്ങളും പഞ്ചായത്തിന്റെ അധീനതയിലുള്ള 2 മരങ്ങളുമടക്കം 9 മരങ്ങള്‍ മറ്റത്തൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അനുവാദത്തോടെ അനധികൃതമായി മുറിച്ച് കടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് വെള്ളിക്കുളങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ നടത്തി. 4 മരങ്ങള്‍ മുറിക്കാനുള്ള അനുമതി മാത്രം ഉണ്ടായിരിക്കെ 13 മരങ്ങള്‍ മുറിച്ച് മാറ്റിയതിതിന് പിന്നില്‍ ചില എല്‍ഡിഎഫ് അംഗങ്ങളുടെ ഒത്താശ ഉണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധ പരിപാടി പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു, മണ്ഡലം …

വെള്ളിക്കുളങ്ങര ഗവ. യുപി സ്‌കൂള്‍ വളപ്പിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ അഴിമതിയുണ്ടെന്ന് ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌കൂളിനു മുന്നില്‍ ധര്‍ണ നടത്തി Read More »