വളഞ്ഞൂപാടത്ത് ഉപയോഗശൂന്യമായ പാറമടയിലെ വെള്ളക്കെട്ടില്‍ വീണ ലോറി ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന പരിഷത്ത് പ്രവര്‍ത്തകനെ 4 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി
പരിഷത്ത് പ്രവര്‍ത്തകനും ചെങ്ങാലൂര്‍ സ്വദേശിയുമായ പി.എന്‍. ഷിനോഷിനാണ് മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. പരുക്കേറ്റ ഷിനോഷ് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും ചികിത്സതേടി. പൊലീസ് സ്ഥലത്തുള്ളപ്പോഴാണ് അക്രമം നടന്നതെന്നും അക്രമികള്‍ രക്ഷപ്പെടുമ്പോള്‍ പൊലീസ് തടഞ്ഞില്ലെന്നും പരിഷത്ത് പ്രവര്‍ത്തകര്‍ ആരോപിച്ചു. വളഞ്ഞൂപാടത്തെ ക്രഷറുമായി ബന്ധപ്പെട്ട് പരിഷത്ത് കമ്മിറ്റി നിരവധി പരാതികള്‍ ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് അക്രമം നടന്നത്