nctv news pudukkad

nctv news logo
nctv news logo

nctv news

PKD RAILWAY STATION

പുതുക്കാട് റെയില്‍വെ ഗേറ്റ് 3 ദിവസം അടച്ചിടും

പുതുക്കാട് റെയില്‍വെ സ്‌റ്റേഷനുസമീപമുള്ള പുതുക്കാട് മെയിന്‍ ഗേറ്റ് തിങ്കള്‍ രാവിലെ 8 മുതല്‍ ബുധനാഴ്ച വൈകിട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. ഇതോടെ പുതുക്കാട് പാഴായി ഊരകം റൂട്ടില്‍ ഗതാഗതം തടസ്സപ്പെടും. കുറുമാലി രാപ്പാള്‍ അടിപ്പാത വഴിയോ നന്തിക്കര റെയില്‍ ഗേറ്റ് വഴിയോ വാഹനങ്ങള്‍ വഴിമാറി പോകണം.

OBIT

ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു. നെന്മണിക്കര ചിറങ്ങര ഇല്ലിക്കല്‍ നെല്‍സണ്‍ ഭാര്യ നീതു (32) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് (02.09.2023) വൈകീട്ട് 5ന് നെന്മണിക്കര സെന്റ് മേരീസ് പള്ളിയില്‍.

vellikulangara station

കുടുംബവഴക്കിനിടെ ഭാര്യാപിതാവിന് കുത്തേറ്റു; മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

വെള്ളിക്കുളങ്ങര നീരാട്ടു കുഴിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യ പിതാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ നീരാട്ടുകുഴി തെക്കേടത്ത് സന്തോഷിനെ (50) ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മരുമകന്‍ പരിയാരം സ്വദേശി രഞ്ജിത്തിനെ വെള്ളിക്കുളങ്ങര പൊലിസ് കസ്റ്റഡിയിലെടുത്തു.

toll plaza

ദേശീയപാത 544 ലെ പാലിയേക്കര ടോളില്‍ നിരക്ക് വര്‍ധിപ്പിച്ച കരാര്‍ കമ്പനിയുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

കരാറില്‍ പറഞ്ഞിട്ടുള്ള സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാതെയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയുമാണ് ടോള്‍ കമ്പനി സെപ്റ്റംബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധിപ്പിച്ചത്. അപകടം കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും കൃത്യമായ സിഗ്‌നല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കരാര്‍ കമ്പനി പരാജയപ്പെട്ടിരിക്കുകയാണ്. ബസ്സ് ബേകളും ബസ്സ് സ്റ്റോപ്പുകളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കാതെയുമാണ് കരാര്‍ കമ്പനി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. കരാര്‍ കമ്പനിയുടെ ഈ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ONAM

പൊന്നോണം… തിരുവോണം… അണിഞ്ഞൊരുങ്ങി കേരളം

തിരുവോണം. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവത്തില്‍ മലയാളികള്‍. വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം മലയാളിയുടെ ഉത്സവമാണ്. രണ്ട് വര്‍ഷം മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളി. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളുമായി ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്.ഓണം എന്നത് മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കൊപ്പവും ആഘോഷിക്കുന്നതാണ് മലയാളിയുടെ രീതി. അരിപ്പൊടിക്കോലങ്ങളെഴുതിയും പൂക്കളമിട്ടും തൃക്കാരയപ്പനെ പൂജിച്ചും മാവേലിയെ മലയാളി വരവേല്‍ക്കും. അകലങ്ങളിലിരുന്നാണെങ്കിലും മനസ്സുകൊണ്ട് ഒന്നായി …

പൊന്നോണം… തിരുവോണം… അണിഞ്ഞൊരുങ്ങി കേരളം Read More »

PUDUKAD MLA

ലൈഫ് പദ്ധതി പ്രകാരം പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പോങ്കാത്രയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീട് എസ്‌സി ഗുണഭോക്താവിന് കൈമാറി

12-ാം വാര്‍ഡിലെ വടക്കുംകര അമ്മിണി വേലായുധനാണ് വീട് ലഭിച്ചത്. ലൈഫ് പദ്ധതി മുഖേന വീട് ലഭിക്കുന്ന ആദ്യ എസ്‌സി ഗുണഭോക്താവാണ് അമ്മിണി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ താക്കോല്‍ദാനം നടത്തി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അനൂപ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ARREST

ചന്ദനം മുറിച്ചുകടത്തുന്നതിനിടെ 2 പേര്‍ പിടിയില്‍, പ്രതികളെ പിടികൂടുന്നതിനിടെ 4 വനപാലകര്‍ക്ക് പരുക്ക്, മറ്റു 2 പ്രതികള്‍ ഓടിരക്ഷപ്പെട്ടു

കോടശേരി റിസര്‍വ് വനത്തിലെ ചുങ്കാലില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ചു കടത്തുകയായിരുന്ന രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സാഹസികമായി പിടികൂടി. സേലം ഏര്‍ക്കാട് കുത്തുമൂത്തൂല്‍ സ്വദേശി മാതേശ്വരന്‍(36), ഏര്‍ക്കാട് മാരാമംഗലം സ്വദേശി ദേവേന്ദ്രന്‍(34) എന്നിവരാണ് പിടിയിലായത്. മറ്റുരണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പ്രതികളെ പിടികൂടുന്നതിനിടെ ചന്ദനമോഷ്ടാക്കളുടെ ആക്രമണത്തില്‍ വനപാലക സംഘത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സനീഷ്‌കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ വി.എന്‍. വിനോദ്കുമാര്‍, അഭിലാഷ്, താല്‍ക്കാലിക വാച്ചര്‍ ടി.ആര്‍. അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ വിനോദ്കുമാറിനെ തൃശൂര്‍ ജില്ല ആശുപത്രിയിലും …

ചന്ദനം മുറിച്ചുകടത്തുന്നതിനിടെ 2 പേര്‍ പിടിയില്‍, പ്രതികളെ പിടികൂടുന്നതിനിടെ 4 വനപാലകര്‍ക്ക് പരുക്ക്, മറ്റു 2 പ്രതികള്‍ ഓടിരക്ഷപ്പെട്ടു Read More »

KODAKARA BLOCK

 കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം 2023 സംഘടിപ്പിച്ചു

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ എന്നിവര്‍ പ്രസംഗിച്ചു.

SNAKE

തൃക്കൂര്‍ പള്ളിയറ പാടംവഴിയിലെ റോഡരികില്‍ പെരുമ്പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തി

ശനിയാഴ്ച രാവിലെയാണ് പെരുമ്പാമ്പിനെ കണ്ടത്. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ പാലപ്പിള്ളി റേഞ്ച് ഓഫീസില്‍ അറിയിച്ചു. തുടര്‍ന്ന് റേഞ്ച് ഓഫീസര്‍ പ്രേം ഷെമീറിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി. രാത്രിയില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ചാവാം പാമ്പ് ചത്തെതെന്ന പ്രാഥമിക നിഗമനത്തിലാണ് വനം വകുപ്പ് അധികൃതര്‍. ഇരവിഴുങ്ങിയ നിലയിലായിരുന്നു പാമ്പ് റോഡരികില്‍ കിടന്നത്. മണിക്കൂറുകള്‍ പിന്നിട്ടതോടെ സ്ഥലത്ത് ദുര്‍ഗന്ധവും വമിക്കാന്‍ തുടങ്ങിയിരുന്നു. നാട്ടുകാരാണ് പഞ്ചായത്തധികൃതരെ വിവരം അറിയിച്ചത്.

HI NI

 ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി എച്ച്‌വണ്‍ എന്‍വണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസ്സാരമായി കാണാതെ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി വിദഗ്ദ സഹായം തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച് വണ്‍ എന്‍ വണ്‍. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് സാധാരണ കാണുന്ന രോഗ ലക്ഷണങ്ങള്‍. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ പ്രശ്‌നം ഗുരുതരമാകാതെ ശ്രദ്ധിക്കാന്‍ സാധിക്കും. ഈ ലക്ഷണങ്ങള്‍ പ്രത്യേകിച്ച് ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍, മറ്റേതെങ്കിലും രോഗമുള്ളവര്‍ തുടങ്ങിയവരില്‍  കണ്ടാല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയില്‍ എത്തുന്നതും മരണം വരെ സംഭവിക്കുകയും ചെയ്യുന്നത്. ജില്ലയിലെ …

 ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി എച്ച്‌വണ്‍ എന്‍വണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസ്സാരമായി കാണാതെ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി വിദഗ്ദ സഹായം തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു Read More »

ONAM FEST

വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സപ്ലൈകോ വഴി നടത്തുന്ന ഓണ ചന്തകള്‍ക്ക് ആരംഭമായി

പുതുക്കാട് മണ്ഡലം തല ഓണം ഫെയര്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു ആദ്യ വില്പന നടത്തി. താലൂക്ക് സപ്ലൈകോ ഓഫീസര്‍ പി.സി. നന്ദകുമാര്‍ സന്നിഹിതനായിരുന്നു.

POLIMA PUDUKAD

ഓണം വിപണിയില്‍ ന്യായവിലയില്‍ വിഷരഹിത പച്ചക്കറികളും മറ്റ് ഉത്പ്പന്നങ്ങളും എത്തിച്ച് പൊലിമ പുതുക്കാടിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിയിലേക്ക്

പൊലിമ പുതുക്കാടിന്റെ ഭാഗമായി മൂന്നാംഘട്ട കൃഷിയുടെ മണ്ഡലംതല വിളവെടുപ്പ് നടത്തി. നെന്മണിക്കര പഞ്ചായത്തിലെ പുലക്കാട്ടുകരയില്‍ നടന്ന പരിപാടിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, ജോസഫ് ടാജറ്റ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, കൃഷി ഓഫീസര്‍, തലോര്‍ ബാങ്ക് പ്രസിഡന്റ് എം.കെ. സന്തോഷ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണം വിപണിയില്‍ ന്യായമായ വിലയില്‍ ജനങ്ങളിലേക്ക് വിഷ രഹിതമായ പച്ചക്കറികളും മറ്റ് …

ഓണം വിപണിയില്‍ ന്യായവിലയില്‍ വിഷരഹിത പച്ചക്കറികളും മറ്റ് ഉത്പ്പന്നങ്ങളും എത്തിച്ച് പൊലിമ പുതുക്കാടിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിയിലേക്ക് Read More »

അളഗപ്പനഗര്‍ പഞ്ചായത്തധികൃതര്‍ ഗുഡ് ഗവേണ്‍സ് പുരസ്‌കാര സെമിനാറില്‍ പങ്കെടുക്കാതെ കൃത്യവിലോപം നടത്തിയെന്നാരോപിച്ച് എല്‍ഡിഎഫ് അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ സമരം നടത്തി

സമരപരിപാടികള്‍ സിപിഎം ഏരിയാ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ഗുഡ് ഗവേണ്‍സ് അവാര്‍ഡിന്റെ ശോഭ കെടുത്തിയാണ് യുഡിഎഫ് സംഘം ഡല്‍ഹിയില്‍ വിനോദ സഞ്ചാരം നടത്തിയതെന്ന് പി.കെ. ശിവരാമന്‍ ആരോപിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് കണ്‍വീനര്‍ കെ.എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ശേഖരന്‍, പി.കെ. വിനോദ്, വി.കെ. അനീഷ്, സോജന്‍ ജോസഫ്, കെ.ആര്‍. അനൂപ് എന്നിവര്‍ പ്രസംഗിച്ചു.

kappa arrest

കാപ്പാ നിയമപ്രകാരം വെള്ളിക്കുളങ്ങര സ്‌റ്റേഷന് പരിധിയിലെ ഗുണ്ടയ്‌ക്കെതിരെ നടപടി

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുറ്റിച്ചിറ മാരംകോട് സ്വദേശി പുത്തന്‍കുടിയില്‍ വീട്ടില്‍ മനു ബാലനെയാണ് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. 2022 ല്‍ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടു കടത്തിയിരുന്നു. തിരിച്ചെത്തിയ ഇയാള്‍ വീണ്ടും വധശ്രമ കേസില്‍ ഉള്‍പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്തി 6 മാസത്തേക്ക് തടങ്കലില്‍ ആക്കിയത്. മനു ബാലന്‍ മൂന്നു വധശ്രമ കേസ്സുകള്‍ ഉള്‍പ്പടെ പതിനൊന്നോളം ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ്.

onam parppukara

പറപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍ദ്ദനര്‍ക്ക് ഓണപുടവയും ഹരിത സേനാംഗങ്ങള്‍ക്ക് ബോണസും വിതരണം ചെയ്തു

ചലച്ചിത്ര താരം ജയരാജ് വാരിയര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ശൈലജ അദ്ധ്യക്ഷയായി. പ്രസിഡന്റ് ഇ.കെ. അനൂപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കാര്‍ത്തിക ജയന്‍, സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു.

chengalur autism park

കൊടകര ബിആര്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെങ്ങാലൂര്‍ ഓട്ടിസം പാര്‍ക്കില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌കെ എം ബാബുരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, തൃശ്ശൂര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ബി ബ്രിജി, ബിആര്‍സി ബിപിസി വി.ബി. സിന്ധു, ചെങ്ങാലൂര്‍ ജിഎല്‍പിഎസ് പ്രധാനധ്യാപകന്‍ എം.വി. തോമസ്, ട്രെയിനര്‍മാരായ ഫേബ കെ. ഡേവിഡ്, സി.കെ. രാധാകൃഷ്ണന്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആന്റണി ജോസ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കായി മിനി അക്വാറിയവും വിതരണം ചെയ്തു.

arrest

പറപ്പൂക്കര പള്ളത്ത് വന്‍ സ്പിരിറ്റ് വേട്ട; 1500 ലീറ്റര്‍ സ്പിരിറ്റും 300 ലീറ്റര്‍ വ്യാജ കള്ളും പിടിച്ചെടുത്തു. ഗോഡൗണ്‍ നടത്തിപ്പുക്കാരന്‍ അറസ്റ്റില്‍. 2 വാഹനങ്ങളും പിടിച്ചെടുത്തു

ഗോഡൗണ്‍ നടത്തിപ്പുക്കാരന്‍ ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടി തൈക്കാട് സ്വദേശി അരീക്കര വീട്ടില്‍ 28 വയസുള്ള അരുണാണ് അറസ്റ്റിലായത്. സ്പിരിറ്റ് കടത്തിന് ഉപയോഗിച്ചിരുന്ന 2 വാഹനങ്ങളും വ്യാജ കള്ള് നിര്‍മാണ സാമഗ്രികളും പുതുക്കാട് പൊലീസ് പിടികൂടി. വീട് വാടകയ്‌ക്കെടുത്ത് അതീവ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണാണ് പൊലീസ് സംഘം കണ്ടെത്തിയത്. വീര്യം കൂടിയ വ്യാജകള്ള് തയ്യാറാക്കുന്നതിനാണ് സ്പിരിറ്റ് കൊണ്ടുവന്നിരുന്നത്. ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സിനോജും സംഘവും ചേര്‍ന്നാണ് സ്പിരിറ്റ് വേട്ട നടത്തിയത്. ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉല്‍പാദനവും വിതരണവും ഉണ്ടാകുവാന്‍ ഇടയുണ്ടെന്ന് ലഭിച്ച …

പറപ്പൂക്കര പള്ളത്ത് വന്‍ സ്പിരിറ്റ് വേട്ട; 1500 ലീറ്റര്‍ സ്പിരിറ്റും 300 ലീറ്റര്‍ വ്യാജ കള്ളും പിടിച്ചെടുത്തു. ഗോഡൗണ്‍ നടത്തിപ്പുക്കാരന്‍ അറസ്റ്റില്‍. 2 വാഹനങ്ങളും പിടിച്ചെടുത്തു Read More »

ACCIDENT KANIMANGALAM

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം, 30 ലേറെ പേർക്ക് പരിക്ക്, യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ

കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. രാവിലെയായതിനാൽ അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരിൽ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. ഇവരിൽ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. റോഡ് പണി നടക്കുന്ന സ്ഥലമാണെന്നാണ് യാത്രക്കാരിൽ നിന്നും ലഭിക്കുന്ന വിവരം.