nctv news pudukkad

ചന്ദനം മുറിച്ചുകടത്തുന്നതിനിടെ 2 പേര്‍ പിടിയില്‍, പ്രതികളെ പിടികൂടുന്നതിനിടെ 4 വനപാലകര്‍ക്ക് പരുക്ക്, മറ്റു 2 പ്രതികള്‍ ഓടിരക്ഷപ്പെട്ടു

ARREST

കോടശേരി റിസര്‍വ് വനത്തിലെ ചുങ്കാലില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ചു കടത്തുകയായിരുന്ന രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സാഹസികമായി പിടികൂടി. സേലം ഏര്‍ക്കാട് കുത്തുമൂത്തൂല്‍ സ്വദേശി മാതേശ്വരന്‍(36), ഏര്‍ക്കാട് മാരാമംഗലം സ്വദേശി ദേവേന്ദ്രന്‍(34) എന്നിവരാണ് പിടിയിലായത്. മറ്റുരണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പ്രതികളെ പിടികൂടുന്നതിനിടെ ചന്ദനമോഷ്ടാക്കളുടെ ആക്രമണത്തില്‍ വനപാലക സംഘത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സനീഷ്‌കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ വി.എന്‍. വിനോദ്കുമാര്‍, അഭിലാഷ്, താല്‍ക്കാലിക വാച്ചര്‍ ടി.ആര്‍. അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ വിനോദ്കുമാറിനെ തൃശൂര്‍ ജില്ല ആശുപത്രിയിലും മറ്റു മൂന്നുപേരെ ചാലക്കുടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *