കൊടകര വെള്ളിക്കുളങ്ങര റോഡിലെ കോടാലി ഓവുങ്ങല്‍ ജംഗ്ഷനില്‍ രൂപപ്പെട്ട കുഴികള്‍ അപകടക്കണിയായി മാറുന്നു
കൊടകര വെള്ളിക്കുളങ്ങര റോഡിലെ കോടാലി ഓവുങ്ങല്‍ ജംഗ്ഷനില്‍ രൂപപ്പെട്ട കുഴികള്‍ അപകടക്കണിയായി മാറുന്നു. റോഡിനു നടുവില്‍ ആഴമേറിയ കുഴികളാണ് ഇവിടെയുള്ളത്. മഴ പെയ്ത് കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുമ്പോള്‍ ആഴമറിയാതെ ഇരുചക്രവാഹനങ്ങള്‍ ഈ കുഴികളില്‍ ചാടി മറിയുന്നത് പതിവായിട്ടുണ്ട്. നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡിനു നടുവില്‍ വലിയ കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടും അധികൃതര്‍ കണ്ട ഭാവം നടി്ക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എത്രയും വേഗം കുഴികള്‍ അടക്കാന്‍ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.