മലയാളിയുടെ കൊലപാതകത്തിൽ അറസ്റ്റ്
പോളണ്ടില്‍ ജോര്‍ജിയന്‍ പൗരന്മാരായുള്ള വാക്ക് തര്‍ക്കത്തിനിടെയാണ് സൂരജിന് കുത്തേറ്റത്. അറസ്റ്റ് വിവരം പോളണ്ട് പോലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു
പോളണ്ടില്‍ ജോര്‍ജിയന്‍ പൗരന്മാരായുള്ള വാക്ക് തര്‍ക്കത്തിനിടെയാണ് സൂരജിന് കുത്തേറ്റത്. അറസ്റ്റ് വിവരം പോളണ്ട് പോലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പതിനഞ്ചു ലക്ഷം രൂപയും കേരള സര്‍ക്കാരിന്റെ 10 ലക്ഷം രൂപയും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍ പ്രസംഗിച്ചു.
മേരിമാതാ മേജര്‍ സെമിനാരി റെക്ടര്‍ ഫാ. ജയ്‌സണ്‍ കൂനംപ്ലാക്കില്‍ കൊടിയേറ്റ് നിര്‍വഹിച്ചു. വികാരി ഫാ. ജോണ്‍സണ്‍ ചാലിശേരി, ഫാ. ജിന്റോ ചൂണ്ടല്‍, ഫാ. സീജന്‍ ചക്കാലക്കല്‍, ഫാദര്‍ ബെന്‍വിന്‍ തട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ട്രസ്റ്റിമാരായ ജോണ്‍സണ്‍ പുളിക്കന്‍, ജയ്‌സണ്‍ തെക്കുംപുറം, സി.കെ. ജോസഫ്, സെക്രട്ടറി പോള്‍സണ്‍ മുള്ളക്കര, കണ്‍വീനര്‍മാരായ സണ്ണി തയ്യാലക്കല്‍, ഗ്ലാന്‍സണ്‍ ചൂണ്ടക്കാട്ടില്‍, ജോഷി പൊന്തോക്കന്‍, റോബസ് പറപ്പുള്ളി, യോഹന്നാന്‍ കുപ്പയൂര്‍ എന്നിവരാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 4, 5 തീയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. …
സഹ വികാരി ഫാ. ജോണ്‍ പേരാമംഗലം, ഡീക്കന്‍ ലിജോ കുന്നന്‍ തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫെബ്രുവരി 4, 5, 6 തിയ്യതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ജനറല്‍ കണ്‍വീനര്‍ ടോണി തളിയപറമ്പില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ഡെന്നി പിണ്ടിയാന്‍, ജിജോണ്‍ കോക്കാടന്‍, പോള്‍സണ്‍ തോട്ടിയാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പത്രിക പെരുവനം കുട്ടന്‍ മാരാര്‍ ഏറ്റുവാങ്ങി. മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പല്‍ രാമകൃഷ്ണന്‍ ദീപോജജ്വലനം ചെയ്തു. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി.ഡി. ശോഭന എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
പൗണ്ട് സ്വദേശി പള്ളിക്കലകത്ത് നജുമുദ്ദീൻ്റെ പറമ്പിലെ 200 ഓളം നേന്ത്രവാഴകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.രണ്ട് മാസം പ്രായമായ വാഴകൾ കുത്തിമറിച്ചിട്ട നിലയിലാണ്. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഒരാഴ്ചയായി പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് കർഷകർ പറയുന്നു. വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും കാട്ടുപന്നികളെ തുരത്താനുള്ള നടപടികൾ അധികൃതർ എടുക്കുന്നില്ലെന്നാണ് ആക്ഷേപം. നശിച്ചുപോയ വാഴകൃഷിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകൻ്റെ ആവശ്യം.–
തിരുനാള്‍ദിനത്തില്‍ രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജിമ്മി എടക്കളത്തൂര്‍ കാര്‍മ്മികനായി. ഫാ. ഡൈജോ പൊറത്തൂര്‍ തിരുനാള്‍ സന്ദേശം നല്‍കി. വൈകീട്ട് 5ന് പാലക്കപറമ്പ് കപ്പേളയില്‍ നടന്ന കുര്‍ബാനക്ക് ഫാ. ഗ്ലാഡ്റിന്‍ വട്ടക്കുഴി കാര്‍മ്മികനായി. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും നടന്നു.
പഞ്ചായത്ത് വ്യാപാരി വ്യവസായ ഏകോപന സമിതി ഹാളില്‍ നടന്ന ക്ലാസ്സില്‍ പഞ്ചായത്തിലെ ബേക്കറി, കാന്റീന്‍,ഹോട്ടല്‍ ഉടമകള്‍ പങ്കെടുത്തു. ശുചിത്വവും, സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടുള്ള ഭക്ഷണ വില്പനയെ കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു. ഭക്ഷണശാലകളില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനും, സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ ഷാലിമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ സുധീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് …
ജനുവരി 26, ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രമാകാന്‍ ഉറച്ച കാല്‍വെയ്പ്പുകള്‍ നടത്തിയതിന്റെ നാഴികക്കല്ല്. ഇന്ത്യയുടെ പരമോന്നത നിയമമായ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസമാണ് രാജ്യം റിപ്പബ്ലിക് ദിനമായി കൊണ്ടാടുന്നത്. 1930ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ പൂർണ സ്വരാജ് എന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ദിവസമായതുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെ പൂർണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ചത് അന്നായിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയ്‌ക്കെതിരെ രാജ്യവ്യാപകമായി …
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഡെഡ് ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണം കോവിഡ് ബാധയെ തുടർന്നാണെന്ന് ശക്തമായ ക്ലിനിക്കല്‍ സംശയം തോന്നിയാല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയാകും. പോസ്റ്റ്‌മോര്‍ട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ അടിസ്ഥാന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.
കാവില്‍ ദേശക്കാരുടെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ താലപ്പൊലി ആഘോഷം നടന്നത്. രാവിലെ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം ശ്രീഭൂതബലി, എഴുന്നള്ളിപ്പും നടത്തി, ഉച്ചക്ക് കലാപീഠം ഹരീഷ് പശുപതിയുടെ ചാക്യാര്‍കൂത്ത് അരങ്ങേറി. കാഴ്ചശിവേലിയില്‍ ഏഴ് ആനകള്‍ അണിനിരന്നു. മന്ദലാംകുന്ന് അയ്യപ്പന്‍ തിടമ്പേറ്റി. മേളത്തിന് പെരുവനം കുട്ടന്‍മാരാരും, പഞ്ചവാദ്യത്തിന് ചോറ്റാനിക്കര സുഭാഷ്‌നാരായണമാരാരും നേതൃത്വം നല്‍കി. പാണ്ടിമേളം, കേളി, കൊമ്പ് പറ്റ് എന്നിവയും ഉണ്ടായി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
ഫാ. ഫ്രാന്‍സിസ് ആളൂര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കും ഫാ. ഫ്രാന്‍സിസ് ആളൂര്‍ മുഖ്യകാര്‍മ്മികനായി. ഫാ. ആന്റോ രായപ്പന്‍ സഹകാര്‍മ്മികത്വം വഹിച്ചു. ഫാ. ജോളി ചിറമ്മല്‍ നേതൃത്വം നല്‍കി. ബുധനാഴ്ച അമ്പ് പ്രദക്ഷിണം നടക്കും. തിരുനാള്‍ദിനമായ വ്യാഴാഴ്ച രാവിലെ 10ന് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജിമ്മി എടക്കളത്തൂര്‍ കാര്‍മ്മികനാകും. ഫാ. ഡൈജോ പൊറത്തൂര്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 5ന് ഫാ. ഗ്ലാഡ്റിന്‍ വട്ടക്കുഴി കാര്‍മ്മിനായ വിശുദ്ധകുര്‍ബാനയും തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും …
വ്യാഴാഴ്ച രാവിലെ നടക്കുന്ന പാട്ടു കുര്‍ബാന, രൂപം എഴുന്നള്ളിച്ചു വെക്കല്‍ എന്നി വയ്ക്ക് ശേഷം ഇടവകയിലെ 27 കുടുംബ യൂണിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് നടക്കും. രാത്രി 12ന് അമ്പ് പ്രദക്ഷിണം പള്ളിയിലെത്തി സമാപിക്കും. വെള്ളിയാഴ്ച രാവിലെ തിരുനാള്‍ പാട്ടു കുര്‍ബാന, ഉച്ച കഴിഞ്ഞ് പ്രദക്ഷിണം, വൈകുന്നേരം ബാന്റ് വാദ്യ മത്സരം എന്നിവയുണ്ടാകും. അസി. വികാരി ഫാ. അഗസ്റ്റിന്‍ പൂന്തിലി, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബിജു പീണിക്കപറമ്പന്‍, കൈക്കാരന്‍ റപ്പായി ചക്കാലയ്ക്കല്‍, മീഡിയ കണ്‍വീനര്‍ ജസ്റ്റിന്‍ മങ്കുഴി എന്നിവരും …
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. ആദ്യദിനത്തില്‍ 62 ഓളം നായകള്‍ക്ക് വാക്‌സിന്‍ നല്‍കി. വാക്‌സിനേഷന്‍ രണ്ടുദിവസം കൂടി തുടരും.
പുലക്കാട്ടുക്കര കൈതവളപ്പില്‍ പ്രകാശന് (64) അന്തരിച്ചു. സംസ്കാരം നടത്തി.. ഭാര്യ: വിജയ. മക്കള്‍: ശിരണ്‍, ശരണ്‍
സൗജന്യ മത്സ്യകുഞ്ഞിന്റെ വിതരണോദ്ഘാടനം പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍ അധ്യക്ഷനായി. അക്വാകള്‍ച്ചര്‍ പഞ്ചായത്ത് പ്രൊമോട്ടര്‍ അജിത സുരേഷ് സന്നിഹിതയായിരുന്നു. പഞ്ചായത്തിലെ 24 മത്സ്യ കര്‍ഷകര്‍ക്കായി 52000 മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.
ഇന്‍സ്റ്റാഗ്രാമിലാണ് പുതിയ വ്യാജ അക്കൗണ്ട് തുടങ്ങി പരിചയക്കാരോട് പണം ആവശ്യപെട്ടിട്ടുള്ളത്. ഈ വ്യാജ അക്കൗണ്ടുമായി എംഎല്‍എ യ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയില്‍ എംഎല്‍എയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്നുത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എസ്. നിജില്‍, ദിവ്യ സുധീഷ്, സനല ഉണ്ണികൃഷ്ണന്‍ പഞ്ചായത്ത് അംഗം സീബ ശ്രീധരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനകീയാസൂത്രണം 2022 -2023 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി വിഹിതം 5 ലക്ഷം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
മൂന്ന് പതിറ്റാണ്ട് മുമ്പ് സമീപവാസിയായ വ്യക്തി സൗജന്യമായി നല്‍കിയ മൂന്നു സെന്റ് സ്ഥലത്താണ് കൃഷിവകുപ്പ് ജീവനക്കാര്‍ക്ക് താമസിക്കാനായി കെട്ടിടം നിര്‍മിച്ചത്. തുടക്കത്തില്‍ കുറേക്കാലം വരന്തരപ്പിള്ളി കൃഷിഭവനിലെ ജീവനക്കാര്‍ ഇവിടെ താമസിച്ചിരുന്നെങ്കിലും പിന്നീട് കെട്ടിടം വിജനമായി. വര്‍ഷങ്ങളായി അറ്റകുറ്റപണി നടക്കാത്തതിനാല്‍ കെട്ടിടം ശോച്യാവസ്ഥയിലാണെന്ന്് മുപ്ലിയം സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ.ജി.രവീന്ദ്രനാഥ് പറയുന്നു. കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള വളം സൂക്ഷിക്കുന്ന കേന്ദ്രമാണ് ഇപ്പോള്‍ കെട്ടിടം. ജീര്‍ണാവസ്ഥയിലുള്ള ഈ കെട്ടിടവും കാടുപിടിച്ചുകിടക്കുന്ന പരിസരവും ഇഴജന്തുക്കളുടേയും തെരുവുനായ്ക്കളുടേയും വിഹാരകേന്ദ്രമായി മാറിയിരി്ക്കുകയാണ്. തൊട്ടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് …
ഇരുവര്‍ക്കും കൈക്ക് പരിക്കേറ്റതിനാല്‍ തൊട്ടടുത്തുള്ള വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് എത്തിയത്. എന്നാല്‍ ഒന്നരയോടെ ആശുപത്രിയിലെത്തിയ ഇരുവരെയും ഡ്യൂട്ടിയിലുണ്ടായ ഡോക്ടര്‍ തന്റെ പരിശോധന സമയം കഴിഞ്ഞെന്നും ചികിത്സ നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞ് പുറത്തേക്ക് പോവുകയാണ് ഉണ്ടായതെന്ന് തൃശൂര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥി കൂടിയായ വൈഷ്ണവ് പറഞ്ഞു.ഏറെ നേരം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാത്തതിനാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഡോക്ടര്‍ ചികിത്സ നിഷേധിച്ചതിലും മോശമായി പെരുമാറിയതിനുമെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്, ജില്ലാ കളക്ടര്‍ …