പാലിയേക്കര ടോള്‍ പ്ലാസ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ടി.എന്‍. പ്രതാപന് എം പി ക്ക് നല്കിയ മറുപടിയിലൂടെ കേന്ദ്ര മന്ത്രിയുടെ ഇരട്ടമുഖം വെളിവായിരിക്കുയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു
നാഷണല്‍ ഹൈവേയ്സ് ഫീ റൂള്‍സ് 2008 അമെന്‍ഡ്മെന്റ് പ്രകാരം 60 കി മീ നുള്ളില്‍ ഒരു ടോള്‍പ്ലാസയെ ഇനി മുതല്‍ ഉണ്ടാകുള്ളൂവെന്നും രണ്ട് ടോള്‍ പ്ലാസകള്‍ ഉണ്ടെങ്കില്‍ അതില്‍ ഒന്ന് റദ്ദാക്കാമെന്നും 2021 മാര്‍ച്ച് 23 ന് ലോക് സഭയില്‍ മന്ത്രി പ്രഖ്യാപിച്ചതിനെ സംബന്ധിച്ച് എം പിക്ക് 2022 നവംബര്‍ 24ന് നല്കിയ മറുപടിയില്‍ അഡ്വാന്‍സ്ഡ് ടെക്നോളജി സൊല്യൂഷന്‍സ് ഉപയോഗിച്ച് ഈ പ്രശ്നം മറികടക്കാനാകാമെന്ന് പ്രതിപാദിച്ച മന്ത്രി ഇപ്പോള്‍ ലോക്സഭയില്‍ എം പി ചോദിച്ച ചോദ്യത്തിന് പാലിയേക്കര …