nctv news pudukkad

Author name: nctv news

VELLIKULANGARA FOREST WORKERS

മൂന്നുമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന വേതനം കുടിശിക തീര്‍ത്ത് നല്‍കണമെന്നാവശ്യപ്പെട്ട് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ താല്‍ക്കാലിക വാച്ചര്‍മാര്‍ നടത്തി വന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു

ഡിസംബര്‍ 18ന് മുമ്പായി വേതനം കുടിശിക തീര്‍ത്ത് നല്‍കാമെന്ന് റേഞ്ച് ഓഫീസര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് മൂന്നുദിവസം നീണ്ട പണിമുടക്ക് സമരം അവസാനിപ്പിക്കുന്നതെന്ന് യൂണിയന്‍ ചാലക്കുടി ഡിവിഷന്‍ സെക്രട്ടറി കെ. രാജഗോപാല്‍ അറിയിച്ചു. ശനിയാഴ്ച മുതലാണ് താല്‍ക്കാലിക വാച്ചര്‍മാര്‍ വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസിനു മുന്നില്‍ പണിമുടക്കി സമരം ആരംഭിച്ചത്. ജനുവരി മുതല്‍ മുടങ്ങാതെ വേതനം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയതായി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

മൂന്നുമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന വേതനം കുടിശിക തീര്‍ത്ത് നല്‍കണമെന്നാവശ്യപ്പെട്ട് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ താല്‍ക്കാലിക വാച്ചര്‍മാര്‍ നടത്തി വന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു Read More »

chengalur church

ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മലമാതാ പള്ളിയിലെ വിശ്വാസ പരിശീലന യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിച്ചു

 ക്രിസ്തു രാജത്വ തിരുനാള്‍ റാലി യൂണിറ്റ് അസി. ഡയറക്ടര്‍ ഫാ. പ്രകാശ് പുത്തൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയുടെ ഭാഗമായി ക്രിസ്തുവിന്റെയും വിശുദ്ധരുടെയും വേഷങ്ങളില്‍ വിദ്യാര്‍ഥികള്‍ അണിനിരന്നു. തുടര്‍ന്ന് ഡയറക്ടര്‍ ഫാ ജിജോ മുരിങ്ങാത്തേരിയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാനയും ഉണ്ടായിരുന്നു.

ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മലമാതാ പള്ളിയിലെ വിശ്വാസ പരിശീലന യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിച്ചു Read More »

bjp pudukad

എന്‍ഡിഎ വരന്തരപ്പിള്ളി മേഖല കമ്മറ്റി സംഘടിപ്പിച്ച ജനപഞ്ചായത്ത് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.എം.വേലായുധന്‍ ഉദ്ഘാടനം ചെയ്തു

മേഖല പ്രസിഡന്റ് ടി.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സമിതിയംഗം രാജീവ് കണ്ണാറ, എസ്.സി. മോര്‍ച്ച സംസ്ഥന ജനറല്‍ സെക്രട്ടറി പി.കെ.ബാബു, ബിജെപി മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, മഹിള മോര്‍ച്ച ജില്ല ജനറല്‍ സെകട്ടറി ബിന്ദു പ്രിയന്‍, രാജീവന്‍ പിടിക്കപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.

എന്‍ഡിഎ വരന്തരപ്പിള്ളി മേഖല കമ്മറ്റി സംഘടിപ്പിച്ച ജനപഞ്ചായത്ത് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.എം.വേലായുധന്‍ ഉദ്ഘാടനം ചെയ്തു Read More »

varandarapilli palli

വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയില്‍ വിമലഹൃദയനാഥയുടെയും വിശുദ്ധ ചാവറയച്ചന്റെയും സംയുക്ത ഊട്ടുതിരുനാള്‍ ആഘോഷിച്ചു

 ആഘോഷമായ കുര്‍ബാനയ്ക്ക് ഫാ. വിപിന്‍ കുരിശുതറ കാര്‍മികനായി. ഫാദര്‍ അരുണ്‍ കരപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും ഉണ്ടായിരുന്നു.

വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയില്‍ വിമലഹൃദയനാഥയുടെയും വിശുദ്ധ ചാവറയച്ചന്റെയും സംയുക്ത ഊട്ടുതിരുനാള്‍ ആഘോഷിച്ചു Read More »

shavarma squad

ഓപ്പറേഷന്‍ ഷവര്‍മ്മ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ ഷവര്‍മ്മ സ്‌പെഷ്യല്‍ സ്‌ക്വാഡ് ജില്ലയില്‍ പരിശോധന നടത്തി. ഒമ്പത് സ്‌ക്വാഡുകളാണ് 132 ഷവര്‍മ്മ വില്പന നടത്തുന്ന സ്ഥാപനങ്ങള്‍ പരിശോധിച്ചത്. 19 സ്ഥാപനങ്ങള്‍ക്ക് ന്യൂനത പരിഹരിക്കാനും, 39 എണ്ണത്തിന് പിഴ ഈടാക്കാനും 16 സ്ഥാപനങ്ങള്‍ക്ക് ഷവര്‍മ്മ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാനും നോട്ടീസ് നല്‍കി. ഷവര്‍മ്മ നിര്‍മ്മാണം നിര്‍ത്തിയ സ്ഥാപനങ്ങള്‍ വീണ്ടും പരിശോധിച്ച് ന്യൂനതകള്‍ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ഓപ്പറേഷന്‍ ഷവര്‍മ്മ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന Read More »

job vacancy

തൊഴിലവസരവും അറിയിപ്പുകളും

വനാമി ചെമ്മീൻ കൃഷി; അപേക്ഷ ക്ഷണിച്ചു തൃശൂർ, എറണാകുളം ജില്ലകളിൽ വനാമി ചെമ്മീൻ കൃഷി വികസന പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട അപേക്ഷാഫോം മാതൃക, ധനസഹായം സംബന്ധിച്ച് വിവരങ്ങൾ എന്നിവ അഡാക്കിന്റെ ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം റീജ്യണൽ ഓഫീസ്, ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള, സെൻട്രൽ സോൺ, പെരുമാനൂർ പി ഒ, കനാൽറോഡ്, തേവര, കൊച്ചി വിലാസത്തിൽ ഡിസംബർ 8 വൈകിട്ട് 5 നകം ലഭിക്കണം.

തൊഴിലവസരവും അറിയിപ്പുകളും Read More »

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ഒരു സ്‌റ്റേഷന്‍ ഒരു ഉല്‍പ്പന്നം പദ്ധതിയുടെ ഭാഗമായി സ്റ്റാള്‍ ആരംഭിച്ചു

ചുരുങ്ങിയ ചിലവില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ യാത്രക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സ്‌റ്റേഷന്‍ ഒരു ഉല്‍പ്പന്നം പദ്ധതി. (വിഒ) ലേഡീസ് ബാഗുകള്‍ അടങ്ങിയ സ്റ്റാളിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം സി.പി. സജീവന്‍ നിര്‍വ്വഹിച്ചു. പുതുക്കാട് വെണ്ടോര്‍ സ്വദേശി ബേബി ജോസ് ആണ് വിവിധ തരം ലേഡി ബാഗുകളുടെ സ്റ്റാള്‍ സ്‌റ്റേഷനില്‍ ആരംഭിച്ചത്. ചടങ്ങില്‍ സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.കെ. അനന്തലക്ഷ്മി, പുതുക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയന്‍, അനൂപ് മാത്യു, സ്‌റ്റേഷന്‍ ജീവനക്കാരായ സരിത, ത്രേസ്യ എന്നിവര്‍ പങ്കെടുത്തു.

പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ഒരു സ്‌റ്റേഷന്‍ ഒരു ഉല്‍പ്പന്നം പദ്ധതിയുടെ ഭാഗമായി സ്റ്റാള്‍ ആരംഭിച്ചു Read More »

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ഭദ്രം കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗമായിരുന്ന തലോര്‍ യൂണിറ്റിലെ സി.ജെ. ബെന്നിയുടെ മരണാനന്തര സഹായമായ 10 ലക്ഷം രൂപ കുടംബത്തിന് നല്‍കി

(വിഒ) കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ധനസഹായ തുക ബെന്നിയുടെ പത്‌നിക്കു കൈമാറി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ ജില്ലാ സെക്രട്ടറി സെബാസ്റ്റ്യന്‍ മഞ്ഞളി അധ്യക്ഷത വഹിച്ചു. പുതുക്കാട് നിയോജക മണ്ഡലം നേതാക്കളായ രഞ്ജിമോന്‍, ഡേവിസ് വില്ലേടത്ത്്ക്കാരന്‍, നെന്മാനിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, വാര്‍ഡ് അംഗങ്ങളായ റോസിലി റപ്പായി, ട്രീസ ബാബു, യോഗത്തില്‍ സെക്രട്ടറി സി.ഡി. ആന്റണി, ട്രഷറര്‍ പി.എല്‍. ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ഭദ്രം കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗമായിരുന്ന തലോര്‍ യൂണിറ്റിലെ സി.ജെ. ബെന്നിയുടെ മരണാനന്തര സഹായമായ 10 ലക്ഷം രൂപ കുടംബത്തിന് നല്‍കി Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മ സേനക്ക് വാങ്ങിയ ട്രോളികളുടെ വിതരണോദ്ഘാടനം

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മ സേനക്ക് വാങ്ങിയ ട്രോളികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. ശൈലജ അധ്യക്ഷയായി. എന്‍. എം. പുഷ്പാകരന്‍, ജി. സബിത, വി.എസ്. പ്രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മ സേനക്ക് വാങ്ങിയ ട്രോളികളുടെ വിതരണോദ്ഘാടനം Read More »

അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ പുതുക്കാട് മേഖല സമ്മേളനം വരന്തരപ്പിള്ളിയില്‍ ചേര്‍ന്നു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു

. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സൂര്യകുമാര്‍, ജില്ലാ പ്രസിഡന്റ് ബൈജു ചാലില്‍, മേഖല പ്രസിഡന്റ് മാര്‍ട്ടിന്‍ പെരേക്കാടന്‍, മേഖല ജനറല്‍ സെക്രട്ടറി സൈജു പനംകുളം, മേഖല ട്രഷറര്‍ ഡെല്‍ഫിന്‍ കോലഴി, ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഷിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്റെ മുതിര്‍ന്ന അംഗങ്ങളെയും ആദരിച്ചു.

അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ പുതുക്കാട് മേഖല സമ്മേളനം വരന്തരപ്പിള്ളിയില്‍ ചേര്‍ന്നു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു Read More »

job vacancy

ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 23 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. 3500 രൂപയാണ് ഫീസ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2000 രൂപ താമസം ഉള്‍പ്പെടെയും 1000 രൂപ താമസം കൂടാതെയുമാണ് ഫീസ്. www.kied.info ല്‍ ഡിസംബര്‍ 15നകം അപേക്ഷിക്കണം.

ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി Read More »

navakerala sadasu

ഡിസംബര്‍ 6 ന് വൈകീട്ട് 6 മണിക്ക് തലോര്‍ ദീപ്തി ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പുതുക്കാട് മണ്ഡലം നവകേരള സദസിന്റെ ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ നടന്നു വരുന്നതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

എല്ലാ പഞ്ചായത്തുകളിലും സംഘാടക സമിതി ഓഫീസ് തുറന്നു. ഓരോ പഞ്ചായത്തിലും പ്രവര്‍ത്തനം എകോപിക്കുന്നതിനായി വിപുലമായ സംഘാടക സമിതിയും സബ് കമ്മിറ്റികളും രൂപീകരിച്ചു പ്രവര്‍ത്തനം നടത്തി വരുന്നു. മണ്ഡലത്തിലെ 189 ബൂത്തുകളിലും ബൂത്ത് തല സംഘാടക സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 15 ഓളം രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ തയ്യാറാക്കും. ഭിന്ന ശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ ഇവര്‍ക്കായി പ്രത്യേകം കൗണ്ട റുകള്‍ സജ്ജമാക്കും. നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം നവംബര്‍ 30 ന് വൈകീട്ട് സാംസ്‌കാരിക ഘോഷയാത്രയും സാംസ്‌കാരിക

ഡിസംബര്‍ 6 ന് വൈകീട്ട് 6 മണിക്ക് തലോര്‍ ദീപ്തി ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പുതുക്കാട് മണ്ഡലം നവകേരള സദസിന്റെ ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ നടന്നു വരുന്നതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു Read More »

election 2024

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍; പ്രത്യേക ക്യാമ്പ്

പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2024ന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും അവസരം. നവംബര്‍ 25, 26, ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും വില്ലേജുകളിലും പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനനത്തീയതി, വിലാസം എന്നിവ തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം പങ്കെടുക്കാം. കൂടാതെ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പിലൂടെയോ voters.eci.gov.in വെബ്‌സൈറ്റിലൂടെയോ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സമീപിച്ചോ പേര് ചേര്‍ക്കാം. സംശയനിവാരണത്തിന്

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍; പ്രത്യേക ക്യാമ്പ് Read More »

ollur arrest

വധശ്രമ കേസിലെ പ്രതിയെ കര്‍ണാടകയില്‍ നിന്നും പിടികൂടി

പണം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതി ഒല്ലൂര്‍ പൊലീസിന്റെ പിടിയിലായി. മാന്ദാമംഗലം സ്വദേശി കാര്യാട്ടുപറമ്പില്‍ ജയനെയാണ് കര്‍ണാടകയില്‍ നിന്നും പൊലീസ് പിടികൂടിയത്.

വധശ്രമ കേസിലെ പ്രതിയെ കര്‍ണാടകയില്‍ നിന്നും പിടികൂടി Read More »

pudukad panchayath controversy

പുതുക്കാട് ഗ്രാമപഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി

 ഭരണകക്ഷി അംഗം ടീന തോബി പ്ലകാര്‍ഡുമേന്തി യോഗത്തില്‍ പ്രതിഷേധം നടത്തി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയ്ക്ക് പകല്‍ വീട് പണിയുന്നതിന് പുതുക്കാട് പഞ്ചായത്ത് എന്‍ഒസി അനുവദിക്കാത്തതിലും സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്വകാര്യ സോളര്‍ ഏജന്‍സിയുമായി കരാര്‍ നടത്തി രജിസ്‌ട്രേഷന് യുഡിഎഫ് ഭരണസമിതി ഒത്താശ ചെയ്‌തെന്നും ആരോപിച്ചായിരുന്നു എല്‍ഡിഎഫ് അംഗങ്ങള്‍ സി.പി. സജീവന്റെ നേതൃത്വത്തില്‍ ഇറങ്ങിപ്പോക്ക് നടത്തിയത്. യുഡിഎഫ് ഭരണസമിതിയുടെ നടപടികള്‍ക്കെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. എല്‍ഡിഎഫ് അംഗങ്ങളായ സി.പി. സജീവന്‍, കെ.വി.

പുതുക്കാട് ഗ്രാമപഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി Read More »

bkmu pudukad

കര്‍ഷക തൊഴിലാളി സംയുക്ത ദേശീയ പ്രക്ഷോഭത്തിന് മുന്നോടിയായി അളഗപ്പനഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ബികെഎംയു ജില്ലാ സെക്രട്ടറി വി.എസ.് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കെ.എസ് കെ ടി യു ഏരിയ വൈസ് പ്രസിഡന്റ് എം.കെ. ബൈജു അധ്യക്ഷനായിരുന്നു. കിസാന്‍സഭ പുതുക്കാട് മണ്ഡലം പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, സി ഐ ടി യു അളഗപ്പ കോര്‍ഡിനേഷന്‍ സെക്രട്ടറി പി.വി.  ഗോപിനാഥന്‍, എ ഐ ടി യു സി അളഗപ്പ വെസ്റ്റ് സെക്രട്ടറി പി.സി. സാജു, കര്‍ഷക സംഘം സെക്രട്ടറി ഡേവീസ്, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍, സി.വി. ശിവന്‍,

കര്‍ഷക തൊഴിലാളി സംയുക്ത ദേശീയ പ്രക്ഷോഭത്തിന് മുന്നോടിയായി അളഗപ്പനഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു Read More »

navakerala sadasu kodakara

കൊടകര ഗ്രാമപഞ്ചായത്തില്‍ നവകേരള സദസ് സംഘാടക സമിതി ഓഫീസ് തുറന്നു. നവകേരള സദസ്സ് ചാലക്കുടി മണ്ഡലം ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ബി.ഡി. ദേവസി ഉദ്ഘാടനം ചെയ്തു

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോയ് നെല്ലിശ്ശേരി, സ്വപ്ന സത്യന്‍, ദിവ്യ ഷാജു, പഞ്ചായത്ത് അസി. ഡയറക്ടര്‍ വിധു എ. മേനോന്‍ എന്നിവര്‍ പങ്കെടുത്തു. 

കൊടകര ഗ്രാമപഞ്ചായത്തില്‍ നവകേരള സദസ് സംഘാടക സമിതി ഓഫീസ് തുറന്നു. നവകേരള സദസ്സ് ചാലക്കുടി മണ്ഡലം ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ബി.ഡി. ദേവസി ഉദ്ഘാടനം ചെയ്തു Read More »

navakerala sadasu.pudukad

നവ കേരള സദസ്സിന് മുന്നോടിയായി പുതുക്കാട് മണ്ഡലതല വികസന സെമിനാര്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പ്രസിഡന്റ്് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വി.എസ.് പ്രിന്‍സ,് നവ കേരളസദസ് പുതുക്കാട് മണ്ഡലം കണ്‍വീനര്‍ ഡോ. എം.സി. റെജില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തെ മണ്ഡലവികസനത്തിന്റെ സംശുദ്ധ രൂപവും തുടര്‍ വികസനങ്ങള്‍ സംബന്ധിച്ച കരട് രൂപരേഖയും സെമിനാറില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അവതരിപ്പിച്ചു. തുടര്‍ന്ന് ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ അവലോകനയോഗവും നടന്നു.

നവ കേരള സദസ്സിന് മുന്നോടിയായി പുതുക്കാട് മണ്ഡലതല വികസന സെമിനാര്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു Read More »

job vacancy

തൊഴിലവസരവും അറിയിപ്പും

സൗജന്യ സ്വയം തൊഴില്‍ പരിശീലനം വ്യവസായ വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ സൗജന്യ സ്വയം തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 45 വയസ്സിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 24 ന് വൈകീട്ട് 4 നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2361945, 2360847, 9446504417. ഷോര്‍ട്ട് ഫിലിം

തൊഴിലവസരവും അറിയിപ്പും Read More »

pudukad school

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു

പുതുക്കാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സെബി കൊടിയന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജു മാടമ്പി അധ്യക്ഷത വഹിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. സ്റ്റീഫന്‍ അറക്കല്‍ സൗഹൃദ ദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പാള്‍ ഗില്‍സ് എ. പല്ലന്‍, പിടിഎ വൈസ് പ്രസിഡന്റ് ജോജോ കുട്ടിക്കാടന്‍, എം.പി.ടി.എ. പ്രസിഡന്റ് സൗമ്യ ടി. തിലകന്‍, കരിയര്‍ ഗൈഡന്‍സ് ഇന്‍ ചാര്‍ജ് വി.ഒ. മിനി, സൗഹൃദ ക്ലബ്ബ് കോഡിനേറ്റര്‍ പ്രിയ പൗലോസ്

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു Read More »