nctv news pudukkad

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു

pudukad school

പുതുക്കാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സെബി കൊടിയന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജു മാടമ്പി അധ്യക്ഷത വഹിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. സ്റ്റീഫന്‍ അറക്കല്‍ സൗഹൃദ ദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പാള്‍ ഗില്‍സ് എ. പല്ലന്‍, പിടിഎ വൈസ് പ്രസിഡന്റ് ജോജോ കുട്ടിക്കാടന്‍, എം.പി.ടി.എ. പ്രസിഡന്റ് സൗമ്യ ടി. തിലകന്‍, കരിയര്‍ ഗൈഡന്‍സ് ഇന്‍ ചാര്‍ജ് വി.ഒ. മിനി, സൗഹൃദ ക്ലബ്ബ് കോഡിനേറ്റര്‍ പ്രിയ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. ജീവിത നൈപുണ്യങ്ങള്‍ എങ്ങനെ സ്വായത്തമാക്കണം എന്ന സന്ദേശം മുന്‍നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *