nctv news pudukkad

Author name: nctv news

alagappa nagar panchayath

അളഗപ്പനഗര്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ മന്ത്രി കെ. രാജന് നിവേദനം നല്‍കി

സര്‍ക്കാര്‍ അനുമതിയോടെ തനത് ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ കുടിവെള്ള വിതരണത്തിന് ചിലവഴിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കാതായതോടെയാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. നിലവില്‍ 15 ലക്ഷം രൂപ ഇതിനായി പഞ്ചായത്ത് ചിലവഴിച്ചു. വേനല്‍ കടുത്തതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ഈ ഭാഗങ്ങളിലേക്ക് കുടിവെള്ള വിതരണത്തിനായി കൂടുതല്‍ തുക അനുവദിക്കണമെന്ന് നിവേദനത്തില്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, അംഗങ്ങളായ പി.കെ. ശേഖരന്‍, പി.എസ്. പ്രീജു,

അളഗപ്പനഗര്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ മന്ത്രി കെ. രാജന് നിവേദനം നല്‍കി Read More »

weather updates

സംസ്ഥാനത്ത് ചൂട് തുടരും; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പകല്‍ താപനില 35നും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്നു നില്‍ക്കും. അതെസമയം ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ചൂട് തുടരും; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത Read More »

ROAD CLOSED

വ്യാഴാഴ്ച ദേശീയപാതയില്‍ ഭാഗിക ഗതാഗത നിയന്ത്രണം

ദേശീയപാത പുതുക്കാടിനും ആമ്പല്ലൂരിനും മദ്ധ്യേ വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ദേശീയപാതയ്ക്ക് കുറുകെയുള്ള 66 കെവി വൈദ്യുതി ലൈന്‍ ഊരിമാറ്റുന്നതിനാണ് റോഡ് അടയ്ക്കുന്നത്. 10.30നും 1.30നും ഇടയില്‍ ഓരോ കണ്ടക്ടര്‍ ലൈന്‍ വിച്ഛേദിക്കുന്നതിന് ഇടയില്‍ ഓരോ 10 മിനിറ്റിലുമാണ് ഗതാഗതം നിയന്ത്രിക്കുക. 3 മണിക്കൂറാണ് പ്രവര്‍ത്തിയ്ക്കായി ആവശ്യമുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച ദേശീയപാതയില്‍ ഭാഗിക ഗതാഗത നിയന്ത്രണം Read More »

PARAPPUKARA CHURCH

പറപ്പൂക്കര ഫൊറോന തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ ആഘോഷിച്ചു

ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് ഫാ. പോള്‍ പൂവത്തിങ്കല്‍ മുഖ്യകാര്‍മികനായി. ഫാ. ലിജോ ചിറ്റിലപ്പിള്ളി തിരുന്നാള്‍ സന്ദേശം നല്‍കി. ഉച്ചതിരിഞ്ഞ് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നടന്നു. വൈകീട്ട് തിരുശേഷിപ്പ് വണക്കം എന്നീ ചടങ്ങുകളും ഉണ്ടായിരുന്നു. വികാരി മോണ്‍. ജോസ് മാളിയേക്കല്‍, അസിസ്റ്റന്റ് വികാരി ഫാ.ജിബിന്‍ നായത്തോടന്‍, ജനറല്‍ കണ്‍വീനര്‍ ജോസ് പനംകുളത്തുകാരന്‍, ട്രസ്റ്റിമാരായ ജോണ്‍സന്‍ പുതുപ്പള്ളിപറമ്പില്‍, വിന്‍സെന്റ് പനംകുളത്തുകാരന്‍, സെക്രട്ടറി റെജിന്‍ പാലത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുന്നാള്‍ എട്ടാമിടവും ഊട്ടുതിരുന്നാളും മെയ് 23ന് നടക്കും.

പറപ്പൂക്കര ഫൊറോന തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ ആഘോഷിച്ചു Read More »

KUDUMBASREE

നെന്മണിക്കര പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു സുബ്രഹ്മണ്യന്‍, പഞ്ചായത്തംഗങ്ങളായ ഭദ്ര മനു, സജിന്‍ മേലേടത്ത്, കെ.വി.ഷാജു, പഞ്ചായത്ത് സെക്രട്ടറി എം.സി.മാറ്റ് ലി, സുഗന്ധി ഷാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

നെന്മണിക്കര പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികം എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു Read More »

health care ordinence

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം

 ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരളാ  മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ഭേദഗതി ഓർഡിനൻസിന് കാബിനറ്റ് അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിന് 7 വർഷം തടവാണ് പരമാവധി ശിക്ഷ. കുറഞ്ഞ ശിക്ഷ 6 മാസമാക്കും. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. പ്രതകൾക്കെതിരെ സമയബന്ധിത നിയമനടപടികൾക്ക് വ്യവസ്ഥയുണ്ടാകും. 

ആശുപത്രി സംരക്ഷണ ഓർഡിനൻസിന് അംഗീകാരം Read More »

ബൈക്കപകടത്തില്‍ ആധാരമെഴുത്തുകാരന്‍ മരിച്ചു

ദേശീയപാത നെല്ലായിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. നെല്ലായിയില്‍ ആധാരം എഴുത്ത് നടത്തുന്ന നന്തിക്കര സ്വദേശി തണ്ടാശ്ശേരി വീട്ടില്‍ 74 വയസുള്ള ഭാസ്‌കരനാണ് മരിച്ചത്. ഇന്ന് രാവിലെ നെല്ലായി യൂ ടേണിലായിരുന്നു അപകടം.

ബൈക്കപകടത്തില്‍ ആധാരമെഴുത്തുകാരന്‍ മരിച്ചു Read More »

വധശ്രമക്കേസിലെ പ്രതി പിടിയില്‍

വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗൂണ്ടയും വധശ്രമ കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകയും ചെയ്തിരുന്ന വെള്ളിക്കുളങ്ങര മാരാംകോട് പുത്തന്‍കുടിയില്‍ വീട്ടില്‍ മനുബാലനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റുചെയ്തു. 2022 വര്‍ഷത്തില്‍ മനുബാലനെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. വീണ്ടും നാട്ടില്‍ തിരിച്ചെത്തിയ പ്രതി കൂര്‍ക്കമറ്റം സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വധശ്രമക്കേസിലെ പ്രതി പിടിയില്‍ Read More »

WEATHER UPDATES

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടാതെ ഇടി മിന്നലിനും കാറ്റിനും സാധ്യതയുള്ളതായും കാലവാസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. തുടർന്നുള്ള ദിവസങ്ങളിൽ മഴ ദുർബല മാകൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ യെല്ലോ അലർട്ട് Read More »

പറപ്പൂക്കര രാപ്പാള്‍ കുന്നുമ്മക്കര വേലായുധന്‍ അന്തരിച്ചു

പറപ്പൂക്കര രാപ്പാള്‍ കുന്നുമ്മക്കര പാറന്‍ മകന്‍ വേലായുധന്‍ അന്തരിച്ചു. 81 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് വീട്ടുവളപ്പില്‍. തങ്കയാണ് ഭാര്യ അജിത, സുരേഷ്, സന്തോഷ് എന്നിവര്‍ മക്കളും. ജയന്‍, രേഖ, ലിനി എന്നിവര്‍ മരുമക്കളുമാണ്.

പറപ്പൂക്കര രാപ്പാള്‍ കുന്നുമ്മക്കര വേലായുധന്‍ അന്തരിച്ചു Read More »

weather updates

വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, പത്തനംതിട്ട, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷമാകും മഴ ശക്തമാകുക. കര്‍ണാടക തീരം മുതല്‍ വിദര്‍ഭ തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെസ്വാധീനഫലമായാണ് മഴ ശക്തമായത്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. വ്യാഴാഴ്ചയോടെ മഴ കുറഞ്ഞേക്കും.

വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് Read More »

covid updates

രാജ്യത്ത് 3,325 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

പുതുതായി 17 മരണവും കൂട്ടിച്ചേർത്തു. കേരളത്തിൽ പുനരവലോകനം ചെയ്ത 7 കേസുകൾ ഉൾപ്പെടെയാണിത്.  ആകെ മരണസംഖ്യ 5,31,564 ആയി. രാജ്യത്ത് ആക്‌ടീവ് കേസുകൾ 47,246 എന്നതിൽ നിന്നും 44,175 ആയി കുറഞ്ഞു.

രാജ്യത്ത് 3,325 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു Read More »

mattathur matta

മറ്റത്തൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് കര്‍ഷകരില്‍ നിന്ന് സംഭരിച്ച് പഞ്ചായത്തിലെ സംരംഭകരുടെ സഹകരണത്തോടെ സംസ്‌കരിച്ച് എടുത്ത് വിപണനം ചെയ്യുന്ന മറ്റത്തൂര്‍ മട്ട പദ്ധതിക്ക് തുടക്കമായി

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൈലറ്റ് പ്രോജക്ടട് എന്ന നിലയില്‍ മട്ട അരി വിപണനത്തിന് തയ്യാറാക്കിയത്. 3450 കിലോ നെല്ല് ഇതിനായി കര്‍ഷകരില്‍ നിന്ന് സംഭരിച്ചു. പഞ്ചായത്തിലെ സംരംഭകരുടെ സഹകരണത്തോടെ സംസ്‌കരിച്ചെടുത്താണ് വിപണനത്തിന് തയ്യാറാക്കിയത്. കിലോഗ്രാമിന് 55 രൂപ നിരക്കില്‍ കൃഷിഭവന്‍ മുഖേനയാണ്  മറ്റത്തൂര്‍ മട്ട  വിറ്റഴിക്കുന്നത്. നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സപ്ലൈകോ വഴിയല്ലാതെ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാനും ലക്ഷ്യമിട്ടാണ് മറ്റത്തൂര്‍ മട്ട പദ്ധതി നടപ്പാക്കുന്നത്. മറ്റത്തൂര്‍ കൃഷിഭവന്‍ പരിസരത്ത്

മറ്റത്തൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് കര്‍ഷകരില്‍ നിന്ന് സംഭരിച്ച് പഞ്ചായത്തിലെ സംരംഭകരുടെ സഹകരണത്തോടെ സംസ്‌കരിച്ച് എടുത്ത് വിപണനം ചെയ്യുന്ന മറ്റത്തൂര്‍ മട്ട പദ്ധതിക്ക് തുടക്കമായി Read More »

accident amballur

മണലിപ്പാലത്തില്‍ ടോറസ് ലോറി ഡിവൈഡറില്‍ ഇടിച്ചു കയറി

ആമ്പല്ലൂര്‍ മണലിപ്പാലത്തില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം. ഇവിടെ സ്ഥാപിച്ചിരുന്ന ഹെമാസ്റ്റ് വിളക്കും അപകടത്തില്‍ തകര്‍ന്നു. തിങ്കളാഴ്ചയായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല.

മണലിപ്പാലത്തില്‍ ടോറസ് ലോറി ഡിവൈഡറില്‍ ഇടിച്ചു കയറി Read More »

thrissur pooram

36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി

തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ പൂരച്ചടങ്ങുകള്‍ അവസാനിച്ചു. ഇനി അടുത്ത വര്‍ഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പാണ്. 2024 ഏപ്രില്‍ 19നാണ് അടുത്ത വര്‍ഷത്തെ തൃശൂര്‍ പൂരം.തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസ്സിലേറിയാണ് തിരുവമ്പാടി ഭഗവതി എഴുന്നള്ളിയത്. എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി പാറമേക്കാവ് ഭഗവതിയും എഴുന്നള്ളി. വടക്കുംനാഥനെ കണ്ട് വണങ്ങിയ ശേഷം പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരന്‍ ശ്രീമൂല സ്ഥാനത്തെത്തിയത്. ഇതേസമയം നടുവിലാല്‍ ഗണപതിയെ വലംവച്ച് ശിവകുമാറും ശ്രീമൂലസ്ഥാനത്തെത്തി. തുടര്‍ന്നാണ് തൃശൂര്‍ പൂരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയായ ഇരു

36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി Read More »

kodaly glps

അധ്യാപകര്‍ കുട്ടികളുടെ വീടുകളിലേക്ക് – സമ്പൂര്‍ണ്ണ വിദ്യാര്‍ഥി പ്രവേശന ക്യാംപെയ്ന്‍ പദ്ധതിയുടെ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലതല ഉദ്ഘാടനം കോടാലി ജിഎല്‍പി സ്‌കൂളില്‍ നടത്തി

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കെഎസ്ടിഎ നടപ്പാക്കുന്ന പദ്ധതി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ വിദ്യാഭ്യാസ ഉപജില്ല പ്രസിഡന്റ് കെ.കെ. രാഗേഷ് അധ്യക്ഷനായി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, മറ്റത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. നിജില്‍, പഞ്ചായത്തംഗം എന്‍.പി. അഭിലാഷ്, കെഎസ്ടിഎ ഉപ ജില്ല സെക്രട്ടറി കെ.എം. വിവേക്, സംസ്ഥാന കമ്മറ്റി അംഗം ഡോ. പി.സി. സിജി, ജില്ല എക്സിക്യൂട്ടിവ് കമ്മറ്റി അംഗം

അധ്യാപകര്‍ കുട്ടികളുടെ വീടുകളിലേക്ക് – സമ്പൂര്‍ണ്ണ വിദ്യാര്‍ഥി പ്രവേശന ക്യാംപെയ്ന്‍ പദ്ധതിയുടെ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലതല ഉദ്ഘാടനം കോടാലി ജിഎല്‍പി സ്‌കൂളില്‍ നടത്തി Read More »

thrissur pooram

തൃശ്ശൂരിന് ഇനി ആഘോഷ ദിനങ്ങള്‍; ഞായറാഴ്ച പൂരം

തൃശ്ശൂര്‍ പൂരത്തിനു വിളംബരം അറിയിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. ഞായറാഴ്ചയാണ് പൂരം. ഇരു ദേശങ്ങളുടെയും സാംപിള്‍ വെടിക്കെട്ട് വെള്ളിയാഴ്ച വൈകിട്ട് നടന്നു. ഞായറാഴ്ച രാവിലെ 7.30 മുതല്‍ ഘടകപൂരങ്ങള്‍ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തും. 11ന് നടുവില്‍ മഠത്തിനു മുന്‍പില്‍ മഠത്തില്‍ വരവു പഞ്ചവാദ്യവും ഉച്ചയ്ക്ക് 12.30ന് പാറമേക്കാവ് ക്ഷേത്രത്തിനു മുന്‍പില്‍ ചെമ്പട മേളവും അരങ്ങേറും. ഉച്ചയ്ക്ക് 2.10ന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ഇലഞ്ഞിത്തറ മേളം. തുടര്‍ന്നു തെക്കേനടയില്‍ കുടമാറ്റം. തിങ്കള്‍ പുലര്‍ച്ചെ 3ന് വെടിക്കെട്ട് ശേഷം പകല്‍പ്പൂരം.

തൃശ്ശൂരിന് ഇനി ആഘോഷ ദിനങ്ങള്‍; ഞായറാഴ്ച പൂരം Read More »

nandikkara-high-school.

നന്തിക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ യുപി വിഭാഗത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത്  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍വ്വ ശിക്ഷ കേരള ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. 46 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.

നന്തിക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ യുപി വിഭാഗത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

mla kk ramachandran

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ആര്‍പിഎസ് റോഡ് നിര്‍മാണത്തിന് അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

20 ലക്ഷം രൂപയാണ് എംഎല്‍എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും ഇതിനായി മാറ്റി വെച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ജില്ലാ കളക്ടറുടെ ഭരണാനുമതി ലഭിച്ചതായി എംഎല്‍എ അറിയിച്ചു. എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് നിര്‍മാണ ചുമതല.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ആര്‍പിഎസ് റോഡ് നിര്‍മാണത്തിന് അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു Read More »