സ്കൂൾ പരിസരങ്ങളിൽ കർശന നിരീക്ഷണം വേണം; സംസ്ഥാന പൊലീസ് മേധാവിക്ക് സുരേഷ് ചെമ്മനാടന്റെ നിവേദനം
സ്കൂള്‍ പരിസരങ്ങളില്‍ ലഹരിക്കച്ചവടം നടത്തുന്നതും കുട്ടികള്‍ ലഹരിവലയില്‍പ്പെടുന്നതും പൂര്‍ണമായും തടയുന്നതിനായി വിദ്യാലയങ്ങളുടെ പരിസരങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ നിവേദനം നല്കി. ലഹരിവേട്ടയ്ക്ക് ‘തൂഫാന്’ പദ്ധതിയുമായി പൊലീസിറങ്ങുമ്പോള് ജില്ലയില്‍നിന്നു പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്. 2025 ഏപ്രില്‍ മുതല്‍ 2026 മേയ് വരെ കേസുകള്‍ 1008 ആയി ഉയര്‍ന്നു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ ഏകദേശം ഇരട്ടിയാണ്. 944 പേര് അറസ്റ്റിലുമായി. പിടിയിലാവുന്ന സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ എണ്ണവും കൂടുകയാണ്. മയക്കുമരുന്ന് വില്‍ക്കുന്ന കടകള്‍ …



















