അതിരപ്പിള്ളിയിൽ ഹോട്ടൽ തകർത്ത് കാട്ടാന
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. പിള്ളപ്പാറയിൽ ഹോട്ടൽ തകർത്ത് അകത്തുകയറിയ കാട്ടാന വൻ നാശനഷ്ടങ്ങൾ വരുത്തി. ഹോട്ടലിനോട് ചേർന്ന് താമസിക്കുന്ന വീട്ടുകാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അതിരപ്പിള്ളി പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടൻ ജോൺസന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് തിങ്കളാഴ്ച അർധരാത്രി കാട്ടാന ആക്രമണം നടത്തിയത്. പെരിങ്ങൽകുത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവിലെ ജീവനക്കാരനായ ജോൺസൺ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. പരിഭ്രാന്തരായ ഭാര്യയും മകളും ഉടൻ തന്നെ ബഹളം വെക്കുകയും നാട്ടുകാർ ഓടിക്കൂടുകയും ചെയ്തതോടെയാണ് ആന പിൻവാങ്ങിയത്. തുടർന്ന് പ്ലാന്റേഷൻ എണ്ണപ്പന …



















