nctv news pudukkad

Author name: nctv news

snake rescue-nctv news-forest watcher dead

വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികില്‍സയിലായിരുന്ന വനം വാച്ചര്‍ മരിച്ചു

ചിമ്മിനി റേഞ്ചിലെ വാച്ചറായ ചിമ്മിനി ഏറാകണ്ടത്ത് 53 വയസുള്ള ഉണ്ണികൃഷ്ണനാണ് പാമ്പിന്റെ കടിയേറ്റത്. കഴിഞ്ഞ മാസം 2-ാം തീയതി എച്ചിപ്പാറ തോടിനു സമീപം പറമ്പില്‍ വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയാക്കി കഴിഞ്ഞദിവസമാണ് ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വലയില്‍ കുടുങ്ങിയ പാമ്പിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികില്‍സയിലായിരുന്ന വനം വാച്ചര്‍ മരിച്ചു Read More »

robbery- mannampetta- nctv news- nctv live- pudukad live news

മണ്ണംപേട്ട കരുവാപ്പടി വലിയകുളത്ത് ആളില്ലാത്ത വീട്ടില്‍ മോഷണം

കാട്ടേടത്ത് വീട്ടില്‍  രാധയുടെ വീട്ടിലാണ് മോഷണം നടന്നത്. ഉരുളി, കൃഷ്ണവിഗ്രഹം, കിണ്ടി, പിച്ചള കോളാമ്പി, നാഴി പറ, നിലവിളക്ക്, പാത്രങ്ങള്‍ എന്നിവയാണ് മോഷണം പോയത്. വീട്ടുടമ പാലക്കാടുള്ള വസതിയിലാണ് താമസം. ഓഗസ്റ്റ് മാസം മൂന്നാം തീയതി വീട്ടില്‍ വന്ന് പോയതിന് ശേഷം ഞായറാഴ്ച എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു. 

മണ്ണംപേട്ട കരുവാപ്പടി വലിയകുളത്ത് ആളില്ലാത്ത വീട്ടില്‍ മോഷണം Read More »

house destroyed-heavy rain- nctv news- nctv pudukad- pudukad news live

ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീടിന് മുകളില്‍ വീണു. വീട് ഭാഗികമായി തകര്‍ന്നു

പറപ്പൂക്കര പൊങ്കോത്രയില്‍ മണപ്പാടന്‍ അനില്‍ ദാസിന്റെ വീടിന്റെ മുകളില്‍ കൂടിയാണ് തൊട്ടടുത്ത വീട്ടിലെ തെങ്ങ് കടപുഴകി വീണത്. ശനിയാഴ്ച പുലര്‍ച്ചെ 1.30 നാണ് സംഭവം. അടുക്കളയും സ്റ്റോര്‍ റൂമും പൂര്‍ണമായും തകര്‍ന്നു. വീട്ടുക്കാര്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ വലിയൊരപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീടിന് മുകളില്‍ വീണു. വീട് ഭാഗികമായി തകര്‍ന്നു Read More »

ദേശീയപാതയിലെ കൊടകര പൊലീസ് സ്‌റ്റേഷനു സമീപം സര്‍വീസ് റോഡരുകില്‍ കാനനിര്‍മാണം പൂര്‍ത്തീകരിക്കാത്തത് അപകട ഭീഷണിയായി

ഈ ഭാഗത്ത് ഏതാനും മീറ്ററുകള്‍ മാത്രമാണ് കാന നിര്‍മിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത്.  റോഡിനു ചേര്‍ന്ന് കാന നിര്‍മിക്കാനായി കുഴിച്ച ഭാഗത്ത് പാഴ്‌ച്ചെടികള്‍ വളര്‍ന്ന് മൂടിക്കിടക്കുന്നതാണ് അപകടക്കെണിയാകുന്നത്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ കുഴിയിലേക്ക് വീഴാതിരിക്കാന്‍ സുരക്ഷ സംവിധാനമൊരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ദേശീയപാതയിലെ കൊടകര പൊലീസ് സ്‌റ്റേഷനു സമീപം സര്‍വീസ് റോഡരുകില്‍ കാനനിര്‍മാണം പൂര്‍ത്തീകരിക്കാത്തത് അപകട ഭീഷണിയായി Read More »

aloor school- nctv news- pudukad news- live news pudukad

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ പുതുക്കാട് അഗ്നിരക്ഷ സേനയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ദുരന്ത നിവാരണ ക്ലാസ് നടത്തി

പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സംഗീത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ തങ്കച്ചന്‍ പോള്‍ അധ്യക്ഷനായി. എന്‍ എസ് എസ് വോളണ്ടിയര്‍മാരായ അനുഷ്‌ക അജിതന്‍, എ.എച്ച്. ശിവഹരി, എഡ്‌വിന്‍ ലിന്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു. 

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ പുതുക്കാട് അഗ്നിരക്ഷ സേനയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ദുരന്ത നിവാരണ ക്ലാസ് നടത്തി Read More »

perambra st. lioba school- kayika dinam- national spots day- nctv news- nctv live- pudukad live news

ദേശീയ കായികദിനത്തോടനുബന്ധിച്ച് പേരാമ്പ്ര സെന്റ് ലിയോബ അക്കാദമി സിബിഎസ്ഇ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു

പേരാമ്പ്ര പള്ളി വികാരി ഫാ. ഷാജുപീറ്റര്‍ കാച്ചപ്പിള്ളി ഫ്‌ലാഗ് ഓഫ് ചെയ്തു. അസി. വികാരി ഫാ. അമല്‍, സിസ്റ്റര്‍ റെജിന, സിസ്റ്റര്‍ കൃപ എന്നിവര്‍ പ്രസംഗിച്ചു.

ദേശീയ കായികദിനത്തോടനുബന്ധിച്ച് പേരാമ്പ്ര സെന്റ് ലിയോബ അക്കാദമി സിബിഎസ്ഇ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു Read More »

vendore st marys church- oottuthirunnal- nctv news update- nctv live news-pudukad news

വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി

ഫാ. നോബി അമ്പൂക്കന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. വികാരി ഫാദര്‍ ജോസ് പുന്നോലിപ്പറമ്പില്‍, സഹ വികാരി ഫാ. ബെന്‍വിന്‍ തട്ടില്‍, ജനറല്‍ കണ്‍വീനര്‍ ജോജു മഞ്ഞളി, നടത്തു കൈക്കാരന്‍ ഡോണ്‍ കല്ലൂക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സെപ്റ്റംബര്‍ 7നു ഊട്ട് തിരുന്നാളും സെപ്റ്റംബര്‍ 8ന് മാതാവിന്റെ ജനന, പ്രതിഷ്ഠ തിരുന്നാളുകളും ആഘോഷിക്കും. 

വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി Read More »

trikur pachayath road- kk ramachandran mla- nctv news- nctv live news- pudukad news

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ അമ്പരന്‍ ആനക്കുന്ന് റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, വാര്‍ഡംഗം ലിന്റോ തോമസ്, പഞ്ചായത്ത് അംഗങ്ങളായ സൈമണ്‍ നമ്പാടന്‍, സലീഷ് ചെമ്പാറ എന്നിവര്‍ സന്നിഹിതരായി. ജോസ് കെ. മാണി എംപിയുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക വികസനഫണ്ടില്‍ നിന്നും 4 ലക്ഷം ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ അമ്പരന്‍ ആനക്കുന്ന് റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ ആര്‍ട്‌സ്ഫെസ്റ്റ് സാരംഗി 2024 സംഘടിപ്പിച്ചു

ദ്വിദിന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സിനിമാ നാടക സീരിയല്‍ ആര്‍ട്ടിസ്റ്റ് പ്രഭാകരന്‍ കോടാലി നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.ജി. രാജ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി.എസ്. ഉഷ, ട്രസ്റ്റ് സെക്രട്ടറി ഇ.എ. ശശിപ്രഭാകരന്‍ കോടാലിയെ വേദിയില്‍ പൊന്നാടയണിച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് സി.പി ഉണ്ണികൃഷ്ണന്‍, ക്ഷേമസമിതി പ്രസിഡന്റ് സഞ്ജു സുബി, മാതൃ സമിതി പ്രസിഡന്റ് ബിന്ദു ഗോപിനാഥ്, സാംസ്‌കാരിക സമിതി പ്രസിഡന്റ് സൗമി സണ്ണി, ട്രഷറര്‍ കെ.യു. ദിവ്യപ്രകാശ്, ജോയിന്റ് സെക്രട്ടറി ഒ.സി. വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ ആര്‍ട്‌സ്ഫെസ്റ്റ് സാരംഗി 2024 സംഘടിപ്പിച്ചു Read More »

വയനാടിന് കൈത്താങ്ങായി കൊടകര വഴിയമ്പലം പ്രതീക്ഷ കൂട്ടായ്മ

കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമാഹരിച്ച 10001 രൂപ പ്രതീക്ഷ കൂട്ടായ്മ പ്രസിഡന്റ് കെ.എസ്. ബാദു, സെക്രട്ടറി പി.സി. ലെജീഷ്, അംഗങ്ങളായ ടി.എന്‍. ബിജു, വി.ജി. ജിനേഷ് എന്നിവര്‍ ചേര്‍ന്ന് കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് കൈമാറി.

വയനാടിന് കൈത്താങ്ങായി കൊടകര വഴിയമ്പലം പ്രതീക്ഷ കൂട്ടായ്മ Read More »

നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു

സര്‍വ്വശിക്ഷാ കേരളയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 46 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച നന്തിക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. 2023-24 അധ്യയന വര്‍ഷത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക സമീന തോമസ്, പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു Read More »

വയനാടിന് കൈത്താങ്ങായി മരോട്ടിച്ചാല്‍ എ യു പി എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച വയനാടിനൊരു കൈത്താങ്ങ് ധനസഹായം മന്ത്രി കെ. രാജന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ഷിജു പാണ്ടാരി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക വി.എന്‍. ലീന, സ്‌കൂള്‍ മാനേജര്‍ കെ. ഗോപകുമാര്‍, എം പി ടി എ പ്രസിഡന്റ് മെല്‍വി, അധ്യാപിക ഷാലി കെ. ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.

വയനാടിന് കൈത്താങ്ങായി മരോട്ടിച്ചാല്‍ എ യു പി എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ Read More »

MUPLIYAM GHSS- MUPLIYAM SCHOOL- NCTV NEWS- NCTV PUDUKAD- CMDRF- WAYANAD

വയനാടിലെ പ്രകൃതിദുരന്തബാധിതരുടെ അതിജീവനത്തിനായ് കരം കോര്‍ത്ത് മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 77100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. തുക കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഏറ്റുവാങ്ങി. സ്‌കൂള്‍ പ്രധാനധ്യാപിക എം.വി. ഉഷ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ.എ. കുഞ്ഞുമോള്‍, പിടിഎ പ്രസിഡന്റ് സി.കെ. സന്ദീപ് കുമാര്‍, കുട്ടികള്‍ എന്നിവര്‍ സന്നിഹിതരായി.

വയനാടിലെ പ്രകൃതിദുരന്തബാധിതരുടെ അതിജീവനത്തിനായ് കരം കോര്‍ത്ത് മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ Read More »

MUPLIYAM GHSS- MUPLIYAM SCHOOL- NCTV NEWS- NCTV PUDUKAD- CMDRF- WAYANAD

വയനാടിലെ പ്രകൃതിദുരന്തബാധിതരുടെ അതിജീവനത്തിനായ് കരം കോര്‍ത്ത് മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 77100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. തുക കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഏറ്റുവാങ്ങി. സ്‌കൂള്‍ പ്രധാനധ്യാപിക എം.വി. ഉഷ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ.എ. കുഞ്ഞുമോള്‍, പിടിഎ പ്രസിഡന്റ് സി.കെ. സന്ദീപ് കുമാര്‍, കുട്ടികള്‍ എന്നിവര്‍ സന്നിഹിതരായി.

വയനാടിലെ പ്രകൃതിദുരന്തബാധിതരുടെ അതിജീവനത്തിനായ് കരം കോര്‍ത്ത് മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ Read More »

polima PUDUKAD- KK RAMACHANDRAN MLA- TRIKUR PANCHAYATH- NCTV NEWS- NCTV NEWS LIVE- PUDUKAD NEWS

പൊലിമ പുതുക്കാടിന്റെ ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരതയില്‍ നട്ട പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. വാര്‍ഡ് അംഗം ലിന്റോ തോമസ് നേതൃത്വം നല്‍കി. 

പൊലിമ പുതുക്കാടിന്റെ ഭാഗമായി തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരതയില്‍ നട്ട പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി Read More »

വയനാടിനായി ആക്രി ശേഖരിച്ച് റെഡ് എലമെന്റ് ക്ലബ്ബ് പ്രവര്‍ത്തകര്‍

 ആക്രി പെറുക്കി വിറ്റ് സമാഹരിച്ച തുക വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നല്‍കി വെള്ളിക്കുളങ്ങരയിലെ റെഡ് എലമെന്റ് ക്ലബ്ബ് പ്രവര്‍ത്തകര്‍ മാതൃകയായി.   ക്ലബ്ബ് ഭാരവാഹികളായ അല്‍ത്താഫ് സുധീര്‍, അനന്തു കെ. ഷാജു എന്നിവരാണ് ആക്രി വിറ്റ് ശേഖരിച്ച 11,000 രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി കെ.കെ. രാമചന്ദ്രന്‍ എം. എല്‍. എ യെ ഏല്‍പ്പിച്ചത്.

വയനാടിനായി ആക്രി ശേഖരിച്ച് റെഡ് എലമെന്റ് ക്ലബ്ബ് പ്രവര്‍ത്തകര്‍ Read More »

മറ്റത്തൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. വെള്ളിക്കുളങ്ങര റോഡ് സഞ്ചാരയോഗ്യമാക്കുക, തെരുവുനായ ശല്യം അവസാനിപ്പിക്കുക, ക്രമിറ്റോറിയം തുറന്നു കൊടുക്കുക, പഞ്ചായത്തിലെ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി. എം. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. രഞ്ജിത് കൈപ്പിള്ളി, എ.എം. ബിജു, സി.എച്ച്. സാദത്ത്, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, ശിവരാമന്‍ പോതിയില്‍, ലിന്റോ പള്ളിപറമ്പന്‍, കെ.എസ്. സൂരജ്, ഷൈനി ബാബു, ശാലിനി

മറ്റത്തൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി Read More »

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ചെങ്ങാലൂര്‍ കര്‍ഷക കൂട്ടായ്മയും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതിയും ചേര്‍ന്ന് ചെങ്ങാലൂര്‍ ചിറയങ്ങാട്ടുപാടത്ത് നെല്‍കൃഷി പാഠശാല സംഘടിപ്പിച്ചു

കൃഷി ഓഫീസര്‍ പി.ആര്‍. കവിത പാഠശാല ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹൈസ്‌കൂളിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രവീണ സുകുമാരന്‍ അധ്യക്ഷയായി. പാടങ്ങളെ പാഠമാക്കുന്നവിധത്തില്‍ വിപുലമായ അനുഭവസമ്പത്ത് കര്‍ഷകരായ സുരേന്ദ്രന്‍ കെ.എസ്, കേശവന്‍ കോറ്റുകുളം, ലത, രജേഷ് . ടി.വി, എന്നിവരും വരന്തരപ്പിള്ളി അസി. കൃഷി ഓഫീസര്‍  ശ്രീനിവാസന്‍, കെ.കെ. അനീഷ് കുമാര്‍, ടി. ശ്രീനാഥ്, ലിന്റോ . വി.എ. എന്നിവര്‍ പങ്കുവെച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ചെങ്ങാലൂര്‍ കര്‍ഷക കൂട്ടായ്മയും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതിയും ചേര്‍ന്ന് ചെങ്ങാലൂര്‍ ചിറയങ്ങാട്ടുപാടത്ത് നെല്‍കൃഷി പാഠശാല സംഘടിപ്പിച്ചു Read More »

വെള്ളിക്കുളങ്ങര ഹോം എക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റില്‍ 5 ഡേയ്‌സ് ഡിസ്‌കൗണ്ട് സെയില്‍

ഓഗസ്റ്റ് 27 മുതല്‍ 31 വരെ രാവിലെ 11 മുതല്‍ രാത്രി 10 വരെ. 250 രൂപയ്ക്ക് മുകളില്‍ പര്‍ച്ചെയ്‌സ് ചെയ്യുന്ന 4 പേര്‍ക്ക് ദിവസേന നറുക്കെടുപ്പിലൂടെ 1000 രൂപ വീതം ക്യാഷ് പ്രൈസ് സ്വന്തമാക്കാന്‍ അവസരം. കൂടാതെ വമ്പിച്ച ഓഫറുകളും. കോഴിമുട്ട 10 എണ്ണം – 52 രൂപ, കുറുവ അരി – 38, മുളകുപൊടി 500 ഗ്രാം – 89 രൂപ, മല്ലി 1 കിലോ – 99 രൂപ, വറ്റല്‍മുളക് 1 കിലോ

വെള്ളിക്കുളങ്ങര ഹോം എക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റില്‍ 5 ഡേയ്‌സ് ഡിസ്‌കൗണ്ട് സെയില്‍ Read More »

കോടാലി ഫാസ് പാഡി അംഗങ്ങളുടെ യോഗം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ശ്രീഷ്മ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

 പ്രസിഡന്റ് ടി.കെ. ലാലന്‍ അധ്യക്ഷനായി. ചടങ്ങില്‍ ചലച്ചിത്രനടി ശ്രീഷ്മയെയും കര്‍ഷകരായ പി.വി. വേലായുധന്‍, ശശി ആര്യാടന്‍ എന്നിവരെയും ആദരിച്ചു. ജനറല്‍ സെക്രട്ടറി ഐ.ആര്‍. അരവിന്ദാക്ഷന്‍, ട്രഷറര്‍ ബാലകൃഷ്ണമേനോന്‍, വി.കെ. കാസിം, പി.വി. വേലായുധന്‍, വി.എ. ഹംസ, ഷീല രാജന്‍, ശിവന്‍ തണ്ടാശേരി എന്നിവര്‍ പ്രസംഗിച്ചു.

കോടാലി ഫാസ് പാഡി അംഗങ്ങളുടെ യോഗം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ശ്രീഷ്മ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു Read More »