ആക്രി പെറുക്കി വിറ്റ് സമാഹരിച്ച തുക വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നല്‍കി വെള്ളിക്കുളങ്ങരയിലെ റെഡ് എലമെന്റ് ക്ലബ്ബ് പ്രവര്‍ത്തകര്‍ മാതൃകയായി. ക്ലബ്ബ് ഭാരവാഹികളായ അല്‍ത്താഫ് സുധീര്‍, അനന്തു കെ. ഷാജു എന്നിവരാണ് ആക്രി വിറ്റ് ശേഖരിച്ച 11,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി കെ.കെ. രാമചന്ദ്രന്‍ എം. എല്‍. എ യെ ഏല്‍പ്പിച്ചത്.
വയനാടിനായി ആക്രി ശേഖരിച്ച് റെഡ് എലമെന്റ് ക്ലബ്ബ് പ്രവര്‍ത്തകര്‍
