nctv news pudukkad

nctv news logo
nctv news logo

Obituary

പറപ്പൂക്കര കെ. ബാലകൃഷ്ണൻ അന്തരിച്ചു

പറപ്പൂക്കര : രാപ്പാൾ എറാടത്ത് വീട്ടിൽ മണ്ണംപേട്ട കാര്യാട്ട് പരേതനായ രാമൻ നായർ മകൻ കെ. ബാലകൃഷ്ണൻ (നായിബ് സുബേദാർ ഉണ്ണി – 69) നിര്യാതനായി. വിമുക്തഭടനാണ്.സംസ്ക്കാരം ഇന്ന് വൈകിട്ട് 4.00 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാൻ ശ്മശാനത്തിൽ .ഭാര്യ: സരസ്വതി.മക്കൾ: ഡോ. സുഖില, സുജിത്ത് .മരുമക്കൾ: പരേതനായ അജിത്ത്, ഡോ.ജിസ്ന

വേലായുധന്‍ എഴുത്തച്ഛന്‍ അന്തരിച്ചു

നെടുമ്പാള്‍ കരിമ്പനയ്ക്കല്‍ വേലായുധന്‍ എഴുത്തച്ഛന്‍ അന്തരിച്ചു

നെടുമ്പാള്‍ കരിമ്പനയ്ക്കല്‍ വേലായുധന്‍ എഴുത്തച്ഛന്‍ അന്തരിച്ചു. 82 വയസായിരുന്നു. സംസ്‌കാരം നടത്തി. അമ്മിണിയാണ് ഭാര്യ. വത്സല, കെഐഎഫ്ബി ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സുകുമാരന്‍, സുനിത, വിജയകുമാരി എന്നിവര്‍ മക്കളും സുഷി , വിജയന്‍, ബാലചന്ദ്രന്‍, പരേതനായ ശ്രീധരന്‍ എന്നിവര്‍ മരുമക്കളുമാണ്.

മണ്ണംപേട്ട പടിയപ്പറമ്പിൽ തങ്ക അന്തരിച്ചു

മണ്ണംപേട്ട പടിയപ്പറമ്പിൽ തങ്ക (83) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: രമ, ഗീത, ഷൈലജ, വനജ, ഷിബു. മരുമക്കൾ: സുരേന്ദ്രൻ, പരമേശ്വരൻ, സരിത, പരേതനായ വിജയൻ

വരാക്കര തട്ടില്‍ തൃക്കൂക്കാരന്‍ ഔസേപ്പ് അന്തരിച്ചു

വരാക്കര തട്ടില്‍ തൃക്കൂക്കാരന്‍ 90 വയസുള്ള ഔസേപ്പ് അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച നാലിന് വരാക്കര സൗത്ത് ഉണ്ണീശോ പള്ളിയില്‍. വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, സി.പി.ഐ. ആമ്പല്ലൂര്‍ മണ്ഡലം കമ്മിറ്റിയംഗം, കര്‍ഷക സംഘം ജില്ല പ്രസിഡന്റ്, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതയായ എല്യക്കുട്ടിയാണ് ഭാര്യ. ബേബി, ജെയ്‌സണ്‍, ബെന്‍സി, ജാന്‍സി, മേഴ്‌സി, ജോസ് എന്നിവര്‍ മക്കളും ഗ്രെറ്റ, മോളി, ജോര്‍ജ്, മാത്യു, ഡെയ്ജി, സിമി എന്നിവര്‍ മരുമക്കളുമാണ്.

കല്ലൂർ കാവല്ലൂർ തങ്കപ്പൻ

കല്ലൂർ: കാവല്ലൂർ ദേശത്ത് പത്താനാപുരത്തി വീട്ടിൽ പരേതനായ വേലായുധൻ മകൻ തങ്കപ്പൻ 7 2 വയസ്സ് അന്തരിച്ചു. സംസ്കാരം 07/12/23 വ്യാഴം 2 PM ന് വടൂക്കര ശ്മശാനത്തിൽഭാര്യ: മോഹിനി (Late)മക്കൾ: ഷൈജു, സീമമരുമക്കൾ : നിതീഷ,ബൈജു

OBIT

കോമളവല്ലി അന്തരിച്ചു

പുതുക്കാട് ചാക്കോച്ചിറ ആറ്റുപുറത്ത് വേലായുധന്റെ ഭാര്യ കോമളവല്ലി അന്തരിച്ചു. 60 വയസായിരുന്നു. സംസ്‌കാരം നടത്തി. നിമിഷ, നിഖില്‍ എന്നിവര്‍ മക്കളും രാകേഷ്, പരേതയായ അനു എന്നിവര്‍ മരുമക്കളുമാണ്.

ബാലകൃഷ്ണ കുറുപ്പ് ഭാര്യ ശാന്ത

ആമ്പല്ലൂര്‍ കളരിക്കല്‍ പരേതനായ ബാലകൃഷ്ണ കുറുപ്പ് ഭാര്യ ശാന്ത അന്തരിച്ചു

ആമ്പല്ലൂര്‍ കളരിക്കല്‍ പരേതനായ ബാലകൃഷ്ണ കുറുപ്പ് ഭാര്യ ശാന്ത അന്തരിച്ചു. 81 വയസായിരുന്നു. പ്രകാശ്ബാബു, പ്രദീപ്കുമാര്‍ എന്നിവര്‍ മക്കളും സജിത, ശ്രീകല എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം നടത്തി.

തെക്കേക്കര കോരേത്ത് കൊച്ചുവറീത്

പള്ളിക്കുന്ന് തെക്കേക്കര കോരേത്ത് കൊച്ചുവറീത് മകന്‍ ഡേവീസ് (61) അന്തരിച്ചു

പള്ളിക്കുന്ന് തെക്കേക്കര കോരേത്ത് കൊച്ചുവറീത് മകന്‍ ഡേവീസ് (61) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയില്‍.

എം എൽഎ യുടെ സഹോദരി അന്തരിച്ചു

കെ.കെ. രാമചന്ദ്രൻ എംഎൽഎയുടെ സഹോദരി പാഴായി കണ്ണംകുളങ്ങര അജിതൻ ഭാര്യ ഉഷ (53) അന്തരിച്ചു

കെ.കെ. രാമചന്ദ്രൻ എംഎൽഎയുടെ സഹോദരി പാഴായി കണ്ണംകുളങ്ങര അജിതൻ ഭാര്യ ഉഷ (53) അന്തരിച്ചു. സംസ്കാരം രാവിലെ 11ന് കുരിയച്ചിറ ശാന്തിമന്ദിരത്തിൽ

മോഹനന്‍ അന്തരിച്ചു.

തലവണിക്കര മച്ചാടന്‍ കൃഷ്ണന്‍കുട്ടി മകന്‍ മോഹനന്‍ (58)അന്തരിച്ചു.

തലവണിക്കര മച്ചാടന്‍ കൃഷ്ണന്‍കുട്ടി മകന്‍ മോഹനന്‍ അന്തരിച്ചു. 58 വയസായിരുന്നു. സംസ്‌കാരം നടത്തി. ഉദയയാണ് ഭാര്യ. മക്കള്‍: മിഥുന്‍, മേഘ. മരുമകന്‍: ഹരിഷ്.

സുഭദ്ര അന്തരിച്ചു

വരന്തരപ്പിള്ളി വടക്കുമുറി വിജയന്‍ ഭാര്യ സുഭദ്ര(68) അന്തരിച്ചു

വരന്തരപ്പിള്ളി വടക്കുമുറി വിജയന്‍ ഭാര്യ സുഭദ്ര അന്തരിച്ചു. 68 വയസായിരുന്നു. സംസ്‌കാരം നടത്തി. ജിസ, ജിനി എന്നിവര്‍ മക്കളും മനോജ്, ഷൈന്‍ എന്നിവര്‍ മരുമക്കളുമാണ്.

obit

കല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് കല്ലൂര്‍ റോഡില്‍ നമ്പാടന്‍ പരേതനായ ഈനാശുവിന്റെ മകന്‍ ജോര്‍ജ് അന്തരിച്ചു

കല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് കല്ലൂര്‍ റോഡില്‍ നമ്പാടന്‍ പരേതനായ ഈനാശുവിന്റെ മകന്‍ ജോര്‍ജ് അന്തരിച്ചു. 86 വയസായിരുന്നു. സംസ്‌കാരം നടത്തി. കല്ലൂര്‍ വിഎല്‍പിഎസ് റിട്ട. അധ്യാപിക പരേതയായ പി.വി. ലില്ലിയാണ് ഭാര്യ. ആനന്ദപുരം ശ്രീകൃഷ്ണ എച്ച്എസ്എസ് റിട്ട. അധ്യാപകന്‍ ലാല്‍ജോ, ഷൈനി, ഷില്ല, എസ്.ജി.എസ്. ആന്‍ഡ് കമ്പനി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, എംഡി, സാന്‍ജോ എന്നിവര്‍ മക്കളും കല്ലൂര്‍ വിഎല്‍പിഎസ്, റിട്ട. അധ്യാപിക ബീന ചാതേലി ആളൂര്‍, ജോണ്‍ പള്ളിക്കുന്നത്ത് മനക്കൊടി, രാജീവ് …

കല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് കല്ലൂര്‍ റോഡില്‍ നമ്പാടന്‍ പരേതനായ ഈനാശുവിന്റെ മകന്‍ ജോര്‍ജ് അന്തരിച്ചു Read More »

OBIT

നെന്മണിക്കര ധര്‍മ്മപാലന്‍ അന്തരിച്ചു

നെന്മണിക്കര കുണ്ടായില്‍ ധര്‍മ്മപാലന്‍ അന്തരിച്ചു. 94 വയസായിരുന്നു. സംസ്‌കാരം നടത്തി. പരേതയായ കൗസല്യയാണ് ഭാര്യ. വിനയന്‍, ഗോപി, വത്സന്‍, പരേതനായ ആനന്ദന്‍ എന്നിവര്‍ മക്കളും ശ്രീലത, ബീന, രേണുക, സിജി എന്നിവര്‍ മരുമക്കളുമാണ്.

OBIT

തൃക്കൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം മേരിക്കുട്ടി വര്‍ഗ്ഗീസിന്റെ ഭര്‍ത്താവ് അന്തരിച്ചു

കല്ലൂര്‍ മംഗലംതണ്ട് മുളന്തറ വര്‍ഗ്ഗീസ് അന്തരിച്ചു. 74 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് വെള്ളാനിക്കോട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. റാണി, റൂബി, റിറ്റി എന്നിവര്‍ മക്കളും റോബിന്‍, ജോയ്, ജോഷി എന്നിവര്‍ മരുമക്കളുമാണ്.

DEATH

നന്തിക്കര അഴകത്ത് വീട്ടില്‍ തങ്കപ്പന്‍ മകന്‍ വേണുഗോപാല്‍ അന്തരിച്ചു

നന്തിക്കര അഴകത്ത് വീട്ടില്‍ തങ്കപ്പന്‍ മകന്‍ വേണുഗോപാല്‍ അന്തരിച്ചു. 65 വയസായിരുന്നു. സംസ്‌കാരം നടത്തി.. അംബികയാണ് ഭാര്യ. മഞ്ജുലാല്‍, പ്രേംലാല്‍ എന്നിവര്‍ മക്കളും അപര്‍ണ്ണ, ശ്രുതി എന്നിവര്‍ മരുമക്കളുമാണ്.

കല്ലൂർ: മാവിൻചുവട് കിഴുപ്പുള്ളി അമ്മിണി അന്തരിച്ചു

കല്ലൂർ: മാവിൻചുവട് കിഴുപ്പുള്ളി അമ്മിണി (98) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭർത്താവ്: ഗോപാലൻ. മക്കൾ: കുമാരൻ, വാസു, ശോഭന, സത്യൻ, ജയന്തി. മരുമക്കൾ: ഗിരിജ, സുമതി, രാജൻ, വാസന്തി, സുന്ദരൻ.

obit

ചെങ്ങാലൂര്‍ സ്‌നേഹപുരം ഐനിക്കല്‍ മാത്തു ഭാര്യ കുഞ്ഞല അന്തരിച്ചു

86 വയസായിരുന്നു. സംസ്‌കാരം നടത്തി. മേരി, ആനി, ഡേവിസ്, ഷാജു, ബീന, ജിനി എന്നിവര്‍ മക്കളും പോള്‍, ജീന, വില്‍സി, പോളി, വര്‍ഗീസ്, പരേതനായ ജോണ്‍സണ്‍ എന്നിവര്‍ മരുമക്കളുമാണ്.

obit

ആലേങ്ങാടന്‍ ജോണി (87) അന്തരിച്ചു

ദീര്‍ഘകാലം പത്ര ഏജന്റും കല്ലൂര്‍ കോര്‍പറേഷന്‍ ബാങ്ക് കളക്ഷന്‍ ഏജന്റുമായിരുന്ന ആലേങ്ങാടന്‍ ജോണി (87) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച (29.06.2023) ഉച്ചതിരിഞ്ഞ് 3ന് കല്ലൂര്‍ വെസ്റ്റ് ഹോളിമേരി റോസറി പള്ളിയില്‍. ഭാര്യ: ആനി (റിട്ട. അധ്യാപിക, ശങ്കര യുപി സ്‌കൂള്‍, ആലേങ്ങാട്). മക്കള്‍: ഡേവിസ്, ഫ്രാന്‍സിസ്. മരുമക്കള്‍: പ്രിയ, ഷീബ.