ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വീണ്ടും തെരുവുനായ ആക്രമണം
രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പെട്രോള്‍ പമ്പ് ജീവനക്കാരനായ പുതുക്കാട് സ്വദേശി സുഭാഷ് അടക്കം രണ്ടുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പെട്രോള്‍ പമ്പ് ജീവനക്കാരനായ പുതുക്കാട് സ്വദേശി സുഭാഷ് അടക്കം രണ്ടുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
സംസ്ഥാന സര്‍ക്കാരിന്റേയും ജില്ല പഞ്ചായത്ത്, വിവിധ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടേയും സഹകരണത്തോടെയാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഷീ വര്‍ക്ക് സ്‌പേസ് പദ്ധതി നടപ്പാക്കുന്നത്. ഉല്‍പ്പാദനം, ഐടി, ആരോഗ്യ മേഖല, വനിത യുവ സംരംഭകത്വം, വിദ്യാഭ്യാസം, പരിശീലനം, വ്യാപാരം എന്നിവയെല്ലാം ഒരു കുടക്കീഴിലാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദേശീയപാതയോട് ചേര്‍ന്ന് കൊടകര വല്ലപ്പാടിയില്‍ ഉള്ള ഒരു ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തിയാണ് 28.95 കോടി രൂപ ചെലവില്‍ ഷീവര്‍ക്ക് സ്‌പേസ് നിര്‍മിക്കുന്നത്. 83,390 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അഞ്ച് നിലകളിലായാണ് …
മണ്ണുത്തി ചിറക്കാക്കോട് മകന്റെ കുടുംബത്തെ പിതാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ രണ്ട്‌പേര്‍ മരിച്ചു. മകന്‍ ജോജി, പേരക്കുട്ടി ടെണ്‍ഡുല്‍ക്കര്‍ എന്നിവരാണ് മരിച്ചത്. മരുമകള്‍ ലിജി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ചിറക്കാക്കോട് സ്വദേശി ജോണ്‍സണ്‍ ആണ് മകനേയും മരുമകളേയും പേരക്കുട്ടിയേയും തീ കൊളുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ജോണ്‍സണ്‍ തന്റെ മകന്‍ ജോജി, ഭാര്യ ലിജി, 12 കാരനായ പേരക്കുട്ടി ടെണ്‍ഡുല്‍ക്കര്‍ എന്നിവരെയാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കുടുംബം ഉറങ്ങിക്കിടന്ന സമയത്താണ് ജോണ്‍സണ്‍ …
ആമ്പല്ലൂര്‍ സ്വദേശി രശ്മി, അടൂര്‍ സ്വദേശി ആര്‍. രാജലക്ഷ്മി എന്നിവരും കൂട്ടാളികളും ചേര്‍ന്നാണു തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ വിജിലന്‍സ്, ഇന്‍കംടാക്‌സ്, ജിഎസ്ടി വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളില്‍ അടക്കം ജോലി വാഗ്ദാനം ചെയ്തു 2 മുതല്‍ 4.5 ലക്ഷം രൂപ വരെ ഉദ്യോഗാര്‍ഥികളില്‍ നിന്നു തട്ടിയെടുത്തെന്നും കമ്മീഷണര്‍ സി. നാഗരാജുവിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.
ചൊവ്വൂരില്‍ പോലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും നന്തിക്കരയില്‍ നിന്നും പിടിയിലായി. കൊലക്കേസ് അടക്കം ക്രിമിനല്‍ കേസുകളിലെ പ്രതി ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ്, സഹോദരന്‍ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് അറസ്റ്റിലായത്. പോലീസുകാരനെ വെട്ടി രക്ഷപ്പെട്ട സംഘത്തിനെ ദേശീയപാത നന്തിക്കരയില്‍ വെച്ച് പുലര്‍ച്ചെ ഒരു മണിയോടെയാണ് പിടികൂടിയത്. ആക്രമണത്തിന് ശേഷം സ്വിഫ്റ്റ് കാറില്‍ രക്ഷപ്പെട്ട ജിനോയും മേജൊയും വഴില്‍ വെച്ച് സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച് സുഹൃത്ത് അനീഷിന്റെ ഓഡി കാറില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കായി …
പൊലീസുകാരനെ വെട്ടി പരുക്കേല്‍പ്പിച്ച പ്രതികള്‍ നന്തിക്കരയില്‍ നിന്ന് പിടിയിലായി Read More »
മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 16 വര്‍ഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.
കുണ്ടായി എസ്‌റ്റേറ്റിലെ വാച്ചറും തോട്ടം തൊഴിലാളിയുമായ കുണ്ടായി കൊട്ടാരത്തില്‍ 58 വയസുള്ള അയ്യപ്പനാണ് പരുക്കേറ്റത്. ജോലിക്കിടെ തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. പരുക്കേറ്റതിനെ തുടര്‍ന്ന് പ്ലാന്റേഷനിലെ ഡിസ്‌പെന്‍സറിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിനെതിരെ വന്‍ വിജയം നേടിയ ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയത്.
വെള്ളിയാഴ്ചയും ശനിയാഴ്ച പുലര്‍ച്ചെയുമായിട്ടായിരുന്നു പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. എച്ചിപ്പാറ സെന്ററില്‍ വീടുകള്‍ക്കു സമീപമായിരുന്നു സംഭവം. പ്രദേശവാസികളാണ് ജഡം കണ്ടെത്തിയത്്. പൂവ്വത്തിങ്കല്‍ മജീദിന്റെയും മേലേമണ്ണില്‍ മണ്‍സൂര്‍ എന്നിവരുടെ പശുക്കളാണ് ശനിയാഴ്ച വന്യജീവി ആക്രമണത്തില്‍ ചത്തത്. പുലിയാണ് പശുക്കളെ കൊന്നതെന്ന സംശയം നാട്ടുകാര്‍ പങ്കുവെച്ചു. വന്യജീവികള്‍ ചേര്‍ന്ന് ഭക്ഷിച്ചനിലയിലാണ് പശുക്കളുടെ ജഡം. എന്നാല്‍ പുലിയുടെ ആക്രമണത്തിലാണ് പശുക്കള്‍ ചത്തതെന്ന് ചിമ്മിനി വനം വകുപ്പ് അധികൃതര്‍ സ്ഥീരീകരിച്ചിട്ടില്ല. സമീപത്ത് പാന്റേഷന്‍ തോട്ടങ്ങളില്‍ അടിക്കാടുകള്‍ വെട്ടി തെളിക്കാത്തത് വ്യാപകമായ പ്രതിഷേധം സൃഷ്ടിക്കുന്നുണ്ട്. …
എച്ചിപ്പാറയില്‍ വന്യജീവി ആക്രമണത്തില്‍ രണ്ട് പശുക്കളെ ചത്തനിലയില്‍ കണ്ടെത്തി Read More »
ഇന്നലെ അർധരാത്രിയാണ് സംഭവം. തൃശൂർ ഡി.പി. പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപിചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച മൂന്ന് കിലോ സ്വർണാഭരണങ്ങൾ കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകുന്നതിനായി റെയിൽവേസ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാറിൽ എത്തിയ സംഘം തട്ടികൊണ്ടുപോയത്.ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ , അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്.
കേരളരാഷ്ട്രീയം ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 36,454 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മന്റെ മിന്നും ജയം. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേത്. പോള്‍ ചെയ്ത വോട്ടുകളുടെ 61 ശതമാനവും ചാണ്ടി ഉമ്മനാണ് വാരിക്കൂട്ടിയത്. വെറും 6447 വോട്ടുകള്‍ മാത്രം ബിജെപിയ്ക്ക് നേടാനായത്. 36667 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ സിപിഎമ്മിലെ ജെയ്ക്ക് സി. തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മന്‍ 78649 വോട്ടും ജെയ്ക്ക് സി. തോമസ് 41982 വോട്ടും ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ …
ശനിയാഴ്ച രാവിലെ 8ന് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബ്ബാനക്ക് തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് വള്ളൂരാന്‍ കാര്‍മ്മികത്വം വഹിക്കും. ഫാദര്‍ ഡിറ്റോ കൂള തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുസ്വരൂപം എഴുന്നള്ളിച്ച് വയ്ക്കല്‍, ഊട്ട് നേര്‍ച്ച വെഞ്ചിരിപ്പ്, ഊട്ട് വിതരണം, മാതാവിന് കിരീടം സമര്‍പ്പിക്കല്‍ എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന പാട്ടുകുര്‍ബ്ബാനക്ക് ഫാ. ഡേവിസ് പുലിക്കോട്ടില്‍ കാര്‍മ്മികത്വം വഹിക്കും. ഫാ. സെബാസ്റ്റിന്‍ ചാലക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകിട്ട് തിരുനാള്‍ പ്രദക്ഷിണം, ഫാന്‍സി …
തൊട്ടിപ്പാള്‍ പുളിക്കല്‍ അജിത്ത്കുമാറിന്റെ ഭാര്യ 47 വയസുള്ള ഷേര്‍ളിയാണ് മരിച്ചത്. മാപ്രാണത്തുള്ള സ്വകാര്യ ആശുപത്രിയ്‌ക്കെതിരെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം 4നാണ് പനിയെ തുടര്‍ന്ന് പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ഷേര്‍ളി ചികിത്സ തേടിയത്. ഡെങ്കിപ്പനിയാണെന്ന സംശയത്തെ തുടര്‍ന്നാണ് മാപ്രാണത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പറപ്പൂക്കരയിലെ ഡോക്ടര്‍ റഫര്‍ ചെയ്യുന്നത്. 5-ാം തീയതി ഉച്ചയ്ക്ക് മാപ്രാണത്തുള്ള ആശുപത്രിയില്‍ ഡെങ്കിപ്പനി സ്ഥീരീകരിക്കുകയും അവിടെ ഷേര്‍ളിയെ അഡ്മിറ്റു ചെയ്യുകയും ചെയ്തു. എന്നാല്‍ അഡ്മിറ്റു ചെയ്ത വേളയില്‍ മാത്രമാണ് ഡോക്ടര്‍ എത്തിയതെന്നും …
വരന്തരപ്പിള്ളി വേലൂപ്പാടം കലവറക്കുന്ന് മുല്ല വീട്ടില്‍ 37 വയസുള്ള സുമനെയാണ് നാടുകടത്തിയത്. വധശ്രമം, തട്ടികൊണ്ടുപോകല്‍ ഉള്‍പ്പടെ 7 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. 16 വയസുകാരനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി വ്യാജ പോക്‌സോ കേസ് കൊടുപ്പിക്കുന്നതിന് പ്രേരിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
കാലവര്‍ഷം സജീവമാകാന്‍ താമസിച്ചതിനെ തുടര്‍ന്ന് പതിവിലും ഒരു മാസത്തോളം വൈകി വിരിപ്പുകൃഷിയിറക്കിയ ഇവിടെ നെല്‍ച്ചെടികള്‍ ഉണക്കു ഭീഷണിയിലായിരുന്നു. ചിങ്ങമാസം പിറക്കുന്നതിനു മുമ്പേ മഴ ദുര്‍ബലമായതിനെ തുടര്‍ന്ന് ചാറ്റിലാംപാടത്തെ തോട് വറ്റിവരണ്ടതാണ് മഴയെ മാത്രം ആശ്രയിച്ച് വിരിപ്പ് കൃഷി ചെയ്യുന്ന ഇവിടത്തെ കര്‍ഷകര്‍ക്ക് പ്രതിസന്ധിയായത്. സമീപ പ്രദേശങ്ങളിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളില്‍ നിന്ന് പാടശേഖരത്തിന്റെ ചില ഭാഗങ്ങളിലേക്ക് വെള്ളമെത്തിച്ച് നെല്‍ച്ചെടികള്‍ ഉണങ്ങാതെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചിരുന്നു. കൃഷിച്ചെലവ് ക്രമാതീതമായി വര്‍ധിക്കാനും ഇത് കാരണമായിരുന്നു. ചാലക്കുടി വലതുകര കനാലിനു …
സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ പിന്‍ഭാഗത്ത് പുല്ലുകള്‍ വളര്‍ന്ന നിലയില്‍ ആയിരുന്നു. സ്‌റ്റേഷനില്‍ കഴിഞ്ഞ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതുക്കാട് ട്രയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കോളേജ് എന്‍എസ്എസ് യൂണിറ്റിനെ സമീപിക്കുന്നത്. റെയില്‍വേ സ്‌റ്റേഷന്റെ അടിസ്ഥാന സൗകര്യത്തിന് എല്ലാ പിന്തുണകളും പ്രഖ്യാപിച്ച മുപ്ലിയം ഐസിസിഎസ് കോളേജ് പോളിടെക്‌നിക്ക് എന്‍ എസ്എസ് യൂണിറ്റ് ശുചീകരണ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ അവധി ദിനമായ ബുധനാഴ്ച രാവിലെ മുതല്‍ ശുചീകരണം ആരംഭിച്ചു. സ്‌റ്റേഷനിലെ …
തൃക്കൂര്‍ മണ്ഡലം 17ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഡിസിസി ജനറല്‍ സെക്രട്ടറി കല്ലൂര്‍ ബാബു ഉദ്ഘാടനം ചെയ്തു. സന്ദീപ് കണിയത് അദ്ധ്യക്ഷത വഹിച്ചു. സി.വി. ഷംസുദീന്‍, ഹേമലത സുകുമാരന്‍, എ. നാരായണന്‍ കുട്ടി, അരവിന്ദാക്ഷന്‍ ചെറാല, രാമന്‍കുട്ടി പൊറാട്ടുക്കര എന്നിവര്‍ പ്രസംഗിച്ചു.
വാസുപുരം ചെമ്പുച്ചിറ റോഡരുകില്‍ നിര്‍മിച്ചിട്ടുള്ള മിനി എം സി എഫിലും പരിസരത്തുമായാണ് മാസങ്ങളായി മാലിന്യചാക്കുകള്‍ കൂടിക്കിടക്കുന്നത്. ഹരിത കര്‍മസേന വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളാണ് ചാക്കുകളിലാക്കി മിനി എംസിഎഫിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ളത്. ഇതി നിറഞ്ഞതോടെ പുതിയതായി ശേഖരിക്കുന്ന മാലിന്യങ്ങള്‍ ചാക്കുകളിലാക്കി പുറത്ത് റോഡരുകിലാണ് അടുക്കി വെച്ചിട്ടുള്ളത്. സ്വകാര്യ വ്യക്തികള്‍ അനധികൃതമായി ഇവിടെ മാലിന്യം കൊണ്ടുവന്നു തള്ളുന്നതായും പരാതിയുണ്ട്.
അഞ്ചാം തവണയാണ് ഈ വിദ്യാലയത്തിന് സംസ്ഥാന തലത്തില്‍ പിടിഎ അവാര്‍ഡ് ലഭിക്കുന്നത്. കേരള സ്‌റ്റേറ്റ് പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ 2022-23 വര്‍ഷത്തെ മികച്ച ഗവ.എല്‍.പി. സ്‌കൂളിനുള്ള പുരസ്‌കാരമാണ് ഇത്തവണ കോടാലി ജി.എല്‍.പി. സ്‌കൂളിനെ തേടിയെത്തിയത്. വിദ്യാര്‍ഥികളുടെ നന്മയും വിദ്യാഭ്യാസ പുരോഗതിയും വിദ്യാലയത്തിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതും ലക്ഷ്യം വെച്ചുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 2013-14 അധ്യയനവര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച പിടിഎ ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അഞ്ചുലക്ഷം രൂപയുടെ പുരസ്‌കാരം നേടിയിട്ടുള്ള കോടാലി ജി.എല്‍.പി. സ്‌കൂള്‍ …
കോടാലി ഗവ. എല്‍പി സ്‌കൂളിന് വീണ്ടും മികച്ച പിടിഎ അവാര്‍ഡ് Read More »