nctv news pudukkad

nctv news logo
nctv news logo

latest news

Mattathoor panchayath darna - nctv news-nctv pudukad

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെട്ടിട നിര്‍മ്മാണ തൊഴിലാളി മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

തദ്ദേശ സ്ഥാപനങ്ങളിലൂടെ സെസ്സ് പിരിവ് ഊര്‍ജ്ജിതമാക്കുക, ക്ഷേമനിധി ബോര്‍ഡിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. എഐടിയുസി സംസ്ഥാന കൗണ്‍സില്‍ അംഗം സി.യു. പ്രിയന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ മേഖല ജോയിന്റ് സെക്രട്ടറി സി.ആര്‍. ദാസന്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തിക ആനുകൂല്യങ്ങളും പെന്‍ഷനും കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യണമെന്നും ധര്‍ണയില്‍ ആവശ്യവുമുയര്‍ന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, റോയ് കല്ലബി, പി.ആര്‍. കണ്ണന്‍, ടി.വി. ശിവരാമന്‍, …

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെട്ടിട നിര്‍മ്മാണ തൊഴിലാളി മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു Read More »

കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് & ബ്രോക്കേഴ്‌സ് അസോസിയേഷന്‍-nctv news-nctv pudukad

കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് & ബ്രോക്കേഴ്‌സ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു

ജോയിന്റ് ആര്‍ടിഒ കെ.ആര്‍. രാജു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലാലിച്ചന്‍ മാത്യു, ജില്ലാ ജനറല്‍ സെക്രട്ടറി ജോയ് മഞ്ഞളി, വരണാധികാരി രാജന്‍ ജോസഫ്, എന്‍.ഡി. വിജയകുമാര്‍, ജനറല്‍ സെക്രട്ടറി രാജീവന്‍ കരോട്ട്, ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു. മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റായി ആന്റോ കൂടലി, ജനറല്‍ സെക്രട്ടറിയായി രാജീവന്‍ കരോട്ട്, ട്രഷററായി ആന്റോ മാടാനി എന്നിവരെ തിരഞ്ഞെടുത്തു

CPM Ollur area conference press meet - nctv live -nctv pudukad

സിപിഎം ഒല്ലൂര്‍ ഏരിയ സമ്മേളനം ഡിസംബര്‍ 21, 22, 23, തീയതികളില്‍ പുത്തൂരില്‍ നടക്കുമെന്ന് സംഘാടകര്‍ ഒല്ലൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

21, 22 തീയതികളില്‍ മരോട്ടിച്ചാലില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍, പി.കെ. ഷാജന്‍, പി.കെ. ചന്ദ്രശേഖരന്‍, കെ.വി. നഫീസ എന്നിവര്‍ പങ്കെടുക്കും. എട്ട് ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് ലോക്കല്‍, ഏരിയ കമ്മിറ്റി മെമ്പര്‍മാരടക്കം 149 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 23ന് വൈകിട്ട് ചെറുകുന്നില്‍ നിന്ന്  ബഹുജന മാര്‍ച്ചും, റെഡ് വളന്റിയര്‍ മാര്‍ച്ചും എന്നിവ ആരംഭിച്ച് …

സിപിഎം ഒല്ലൂര്‍ ഏരിയ സമ്മേളനം ഡിസംബര്‍ 21, 22, 23, തീയതികളില്‍ പുത്തൂരില്‍ നടക്കുമെന്ന് സംഘാടകര്‍ ഒല്ലൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »

renewable energy entreprenuership orientation programme - nctv news- nctv live-nctv pudukad

അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്‌നിക് കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് അസോസിയേഷന്റെയും ഇസാഫ് ബാങ്ക് ഊര്‍ജ്ജ ബിന്ദു പ്രോഗ്രാമിന്റെയും സംയുക്താഭിമുഖ്യത്തില്‍ റിന്യൂവബിള്‍ എനര്‍ജി എന്റര്‍പണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

വേള്‍ഡ് എനര്‍ജി കണ്‍സര്‍വേഷന്‍ ഡേയുടെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. പ്രിന്‍സിപ്പല്‍ എന്‍.ജെ. സാബു ഉദ്ഘാടനം ചെയ്തു. എച്ച്ഒഡി ഇന്‍ ചാര്‍ജ് കെ.ജെ. ജെല്‍സന്‍ അധ്യക്ഷത വഹിച്ചു. അനര്‍ട്ട് സോളാര്‍ പവര്‍ പ്ലാന്റ് ഇന്‍സ്‌പെക്ടര്‍ കെ.എല്‍. ആന്റണി സോളാര്‍ എനര്‍ജിയെക്കുറിച്ച് ക്ലാസ് നയിച്ചു. ഇസാഫ് ബാങ്ക് പ്രതിനിധി ഷൈനി ജോസ്, ടി. ലിന്റോഷ് ജോണ്‍, വിദ്യാര്‍ത്ഥി പ്രതിനിധി നിയോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ - NCTV NEWS-NCTV PUDUKAD-NCTV LIVE

പുതുക്കാട് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് വൈസ് പ്രസിഡന്റ് എ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കെ.ഒ. പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ ദേവസ്സി മൊയലനെ ചടങ്ങില്‍ ആദരിച്ചു. കെ.എച്ച് ഗോപികയെ അനുമോദിക്കുകയും ചെയ്തു. ജനറല്‍ കണ്‍വീനര്‍ ജോജു ജോസഫ്, എകെസിഡിഎ ജില്ലാ പ്രസിഡന്റ് സുരേഷ് വാര്യര്‍, ജനറല്‍ സെക്രട്ടറി രാജേഷ്, ട്രഷറര്‍ ഗ്രിഗറി ഫ്രാന്‍സിസ്, ഗായത്രി ഷണ്‍മുഖന്‍, ജീജ കുട്ടന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

THRUKAKRTHIKA MAHOLSAVAM-NCTV NEWS-NCTV PUDUKAD-NCTV LIVE

മറ്റത്തൂര്‍ പഞ്ചായത്തിലെ കൊരേച്ചാല്‍ ശ്രീദുര്‍ഗാ സ്വയം ഭൂ കിരാത പാര്‍വ്വതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ച് കോടാലി ദേശം ആല്‍ത്തറ സെറ്റ് ആഘോഷ കമ്മിറ്റി ഓഫീസ് ആരംഭിച്ചു

കോടാലി ദേശം ആല്‍ത്തറ സെറ്റ് ട്രഷറര്‍ ഗിരീഷ് കുമാര്‍ മാട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. നിതിന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് വി. പ്രേം പ്രസംഗിച്ചു. ജനുവരി 10നാണ് തൃക്കാര്‍ത്തിക മഹോത്സവം. തൃക്കാര്‍ത്തിക ദിനത്തില്‍ കോടാലി ദേശം ആല്‍ത്തറ സെറ്റില്‍ വിവിധ കലാരൂപങ്ങളായ റെഡ് തെയ്യം, ദഫ്മുട്ട്, സൂഫി ഡാന്‍സ്, അറബിക് നൃത്തം, മാലാഖ നൃത്തം, ഗരുഡ നൃത്തം, ചൈനീസ് തെയ്യം, തെയ്യാട്ടം, നാഗനൃത്തം, കാളി നൃത്തം, നാഗവേഷം, പോപ്പര്‍ ഗണ്‍, ഈഗിള്‍ ഡാന്‍സ്, വെസ്സലോവ്‌സ്‌കി …

മറ്റത്തൂര്‍ പഞ്ചായത്തിലെ കൊരേച്ചാല്‍ ശ്രീദുര്‍ഗാ സ്വയം ഭൂ കിരാത പാര്‍വ്വതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ച് കോടാലി ദേശം ആല്‍ത്തറ സെറ്റ് ആഘോഷ കമ്മിറ്റി ഓഫീസ് ആരംഭിച്ചു Read More »

മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു-nctv news-nctv live-nctv pudukad

2024-25 ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മത്സ്യ കര്‍ഷകര്‍ക്ക് പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, പഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയേങ്കര, ആന്‍സി ജോബി, പ്രീതി ബാലകൃഷ്ണന്‍, കോര്‍ഡിനേറ്റര്‍ പിങ്കി ബിനോയ് എന്നിവര്‍ പ്രസംഗിച്ചു. പൊതുകുളങ്ങളിലും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

pudukad panchayath- fish cultivation- nctv news

 2024-25 ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മത്സ്യ കര്‍ഷകര്‍ക്ക് പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, പഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയേങ്കര, ആന്‍സി ജോബി, പ്രീതി ബാലകൃഷ്ണന്‍, കോര്‍ഡിനേറ്റര്‍ പിങ്കി ബിനോയ് എന്നിവര്‍ പ്രസംഗിച്ചു. പൊതുകുളങ്ങളിലും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

cpm kodakara area secretary-nctv news-nctv live-nctv pudukad

സിപിഎം കൊടകര ഏരിയ സെക്രട്ടറിയായി പി.കെ. ശിവരാമനെ തിരഞ്ഞെടുത്തു

കൊടകര ഏരിയയിലെ വിവിധ മേഖലയില്‍ താമസിക്കുന്നവര്‍ നേരിടുന്ന വന്യജീവി അക്രമണങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് സിപിഎം കൊടകര ഏരിയ സമ്മേളനം പ്രമേയം വഴി ബന്ധപ്പെട്ടവരോടവശ്യപ്പെട്ടു. ആമ്പല്ലൂരിലെ അളഗപ്പ ടെക്‌സ്‌റ്റെയില്‍സ് ഉടനെ തുറന്നു പ്രവര്‍ത്തിക്കണമെന്നും ചാലക്കുടി, പുതുക്കാട്, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളെ ജലസമ്പുഷ്ടമാക്കാന്‍ ഉതകുന്ന ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി ഉടനെ പൂര്‍ത്തീകരിക്കണം, ദേശീയ പാതയിലെ സിഗ്‌നലുകള്‍, സര്‍വീസ് റോഡുകള്‍ എന്നിവ പ്രവര്‍ത്തനക്ഷമവും ഉപയോഗയോഗ്യവുമാക്കണം എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളെയും സമ്മേളനം തിരഞ്ഞെടുത്തു. ജില്ലാ …

സിപിഎം കൊടകര ഏരിയ സെക്രട്ടറിയായി പി.കെ. ശിവരാമനെ തിരഞ്ഞെടുത്തു Read More »

സംയുക്ത യൂണിയന്‍ മാനേജ്‌മെന്റ് യോഗം-nctv news-nctv pudukad-nctv live

വന്യമൃഗ ശല്യം തടയുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപെട്ട് വിപുലമായ ജനപ്രതിനിധി സംയുക്ത യൂണിയന്‍ മാനേജ്‌മെന്റ് യോഗം മുപ്ലിയില്‍ സംഘടിപ്പിച്ചു

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അറുപതിലധികം കാട്ടാനകള്‍ തോട്ടത്തില്‍ തമ്പടിക്കുകയും റബ്ബര്‍ മരങ്ങള്‍ ഉപയോഗ ശൂന്യമാക്കുംവിധം നശിപ്പിക്കുകയും ചെയ്തത് വഴി തോട്ടം പൂര്‍ണമായും നശിക്കുമെന്ന സാഹചര്യം ഉണ്ടാകുമെന്നു യോഗം വിലയിരുത്തി ഇത് വഴി ആയിരത്തിലധികം തൊഴിലാളികളുടെ ജീവനോപാധി നഷ്ടമാകുമെന്നും യോഗം വിലയിരുത്തി. കേരള പ്ലാന്റെഷന്‍ ഡയറക്ടറേറ്റിനും നല്‍കുന്നതിനും മറ്റത്തൂര്‍ വരന്തരപ്പിള്ളി പഞ്ചായത്ത് തലത്തില്‍ കാട്ടാന ശല്യത്തിനെതിരെ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനമെടുത്തു. യോഗത്തില്‍ പഞ്ചായത്ത് അംഗം ഷീല ശിവരാമന്‍, സിഐടിയു യൂണിയനെ പ്രതിനിധീകരിച്ചു പി.എസ്. സത്യന്‍, എ.ഐ.ടി.യു.സി. …

വന്യമൃഗ ശല്യം തടയുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപെട്ട് വിപുലമായ ജനപ്രതിനിധി സംയുക്ത യൂണിയന്‍ മാനേജ്‌മെന്റ് യോഗം മുപ്ലിയില്‍ സംഘടിപ്പിച്ചു Read More »

സാംസ്‌കാരിക കലാമേള -nctv news-nctv live-nctv pudukad

ലോക ഭിന്നശേഷി ദിനാചാരണത്തിന്റെ ഭാഗമായി വരന്തരപ്പിള്ളിയില്‍ സാംസ്‌കാരിക കലാമേള സംഘടിപ്പിച്ചു

റീസാന്‍ റുവോക്കോ ഫൌണ്ടേഷന്‍ നേതൃത്വം നല്‍കിയ ഭിന്നശേഷി കലാമേള കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഷറഫ് ചാലിയത്തൊടി അധ്യക്ഷത വഹിച്ചു. റീസ്സാന്‍ റുവോക്കോ ഫൌണ്ടേഷന്‍ സി ഇ ഒ റാഹില ബുഹാരി, എംഡി മുഹമ്മദ് സനില്‍ എന്നിവര്‍ പ്രസംഗിച്ചു

youth congress pudukad niyojaka mandalam prathishedham-nctv news-nctv live-nctv pudukad

വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ കെഎസ്ഇബി ഓഫീസിന് മുന്‍പില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷെറിന്‍ തേര്‍മഠം ഉദ്ഘാടനം ചെയ്തു. 4 രൂപ 29 പൈസയ്ക്ക് കിട്ടി കൊണ്ടിരുന്ന വൈദ്യുതി കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്നതിന് വേണ്ടി 25 വര്‍ഷത്തേക്കുള്ള കരാര്‍ സാങ്കേതികത്വം പറഞ്ഞു റദ്ദാക്കി യൂണിറ്റിന് 10 രൂപ 25 പൈസ മുതല്‍ 14 രൂപ മൂന്നു പൈസ വരെ കൊടുത്താണ് സര്‍ക്കാര്‍ ഇപ്പോള്‍ വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കന്നതെന്നും. ജനങ്ങളെയും വകുപ്പിനേയും വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്ക് കടക്കെണിയിലേക്കും തള്ളിയിടുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധ യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് …

വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ കെഎസ്ഇബി ഓഫീസിന് മുന്‍പില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു Read More »

കേന്ദ്ര സര്‍ക്കാരിന്റേത് ജനവിരുദ്ധ ചങ്ങാത്ത മുതലാളിത്ത നയങ്ങളെന്ന് ആരോപിച്ച് സിപിഐ കോടാലി സെന്ററില്‍ ധര്‍ണ സംഘടിപ്പിച്ചു

സിപിഐ സംസ്ഥാന കമ്മിറ്റി അംഗം പി. ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ വി.കെ. വിനീഷ്, ടി.കെ. ഗോപി, വി.ആര്‍. സുരേഷ് എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം വഹിച്ചു. ബി.കെ.എം.യു. മണ്ഡലം സെക്രട്ടറി പി.എം. നിക്‌സണ്‍, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്‍, ഷീല ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു

thrikkur sms road-nctv news-nctv live-nctv pudukad

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ എസ്എംഎസ് റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കപില്‍ രാജ്, മോഹനന്‍ തൊഴുക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തെ പുതുക്കാട് മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപ അനുവദിച്ചായിരുന്നു നിര്‍മാണം

ഊരാന്‍കുളം ലിഫ്റ്റ് ഇറിഗെഷന്‍ റോഡ് -nctv news-nctv live-nctv pudukad

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് ഊരാന്‍കുളം ലിഫ്റ്റ് ഇറിഗെഷന്‍ റോഡ് നിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിര്‍മാണം.

kaviyarangu-nctv news-nctv kodaly-nctv pudukad

സിപിഎം കൊടകര ഏരിയാ സമ്മേളനത്തിന് മുന്നോടിയായി ആമ്പല്ലൂരില്‍ കവിയരങ്ങ് സംഘടിപ്പിച്ചു

ഏരിയാകമ്മറ്റി അംഗം കെ.ജെ. ഡിക്‌സന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. സോജന്‍ ജോസഫ്, സുരേഷ് പി കുട്ടന്‍ പ്രകാശന്‍ ഇഞ്ചക്കുണ്ട് എന്നിവര്‍ പ്രസംഗിച്ചു. മഞ്ചുവൈഖരി, രാജന്‍ നെല്ലായി, കൃഷ്ണന്‍ സൗപര്‍ണ്ണിക, അനില്‍ നന്തിപുലം, മധു പുഷ്പത്ത്, സുധീഷ് ചന്ദ്രന്‍ എന്നിവര്‍ കവിത ആലപിച്ചു. 

മറ്റത്തൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ അങ്കണവാടി ഫെസ്റ്റ് - nctv news-nctv live-nctv pudukad

മറ്റത്തൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ അങ്കണവാടി ഫെസ്റ്റ് സംഘടിപ്പിച്ചു

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ഷൈബി സജി അധ്യക്ഷത വഹിച്ചു. വിവിധ അങ്കണവാടികളില്‍ നിന്നുള്ള അന്‍പതോളം കുരുന്നുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പഞ്ചായത്തംഗം ഷൈനി ബാബു, സുമേഷ് മൂത്തമ്പാടന്‍, പിടിഎ പ്രസിഡന്റ് പി.ആര്‍. വിമല്‍, എംപിടിഎ പ്രസിഡന്റ് സ്വാതി സനീഷ്, അധ്യാപികമാരായ പ്രീതി ജേക്കബ്, ലിജി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

ഷഷ്ഠി കോഡിനേഷന്‍ കമ്മിറ്റിഓഫീസ്-nctv news-nctv live-nctv pudukad

കൊടകര കുന്നതൃക്കോവിലിലെ ഷഷ്ഠി ആഘോഷത്തിന്റെ ഭാഗമായി രൂപീകരിച്ച ഷഷ്ഠി കോഡിനേഷന്‍ കമ്മിറ്റിയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. കോഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരി പി.ആര്‍. പ്രസാദന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.വി പ്രജിത്ത്, സി.ഡി. സിബി, കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഐ. കെ. കൃഷ്ണകുമാര്‍, കണ്‍വീനര്‍ എന്‍.ബി. ബിജു, ട്രഷറര്‍ ദിനേശ് പരമേശ്വരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ടി. ജി. അജോ, പ്രഭന്‍ മുണ്ടക്കല്‍, പൂനിലാര്‍ക്കാവ് ക്ഷേത്രം പ്രസിഡന്റ് ഡി. നിര്‍മ്മല്‍, അന്‍വര്‍ സാദിക്ക്, പ്രദീപ് വാഴക്കാലി എന്നിവര്‍ പ്രസംഗിച്ചു. ശനിയാഴ്ചയാണ് പ്രസിദ്ധമായ കൊടകര ഷഷ്ഠി.

അഖിലേന്ത്യാ കിസാന്‍സഭ പുതുക്കാട് മണ്ഡലം കമ്മിറ്റി- പ്രതിഷേധ ധര്‍ണ-NCTV NEWS-NCTV LIVE-NCTV PUDUKAD

വയനാട് ദുരിതബാധിതരെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് അഖിലേന്ത്യാ കിസാന്‍സഭ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂര്‍ പോസ്‌റ്റോഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി

സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. വയനാടിലെ ദുരിതബാധിതര്‍ക്ക് കേന്ദ്രം വാഗ്ദാനം ചെയ്ത സഹായങ്ങള്‍ ഇതുവരെയും ലഭ്യമായില്ലെന്നും പ്രധാനമന്ത്രി നേരിട്ട് എത്തിയിട്ട് പോലും സഹായങ്ങള്‍ ദുരിതബാധിതര്‍ക്ക് നല്‍കിയില്ലെന്ന് ടി.കെ. സുധീഷ് ആരോപിച്ചു. പ്രതിഷേധ യോഗത്തില്‍ കെ.എം. ചന്ദ്രന്‍ അധ്യക്ഷനായി. ടി.എന്‍. മുകുന്ദന്‍, ആനന്ദകുമാര്‍, മധു എന്നിവര്‍ പ്രസംഗിച്ചു.

കേരളോത്സവം 2024 -nctv news-nctv live-nctv pudukad

പുതുക്കാട് ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2024 സമാപിച്ചു

സമാപനത്തോടനുബന്ധിച്ച് മത്സര വിജയികള്‍ക്കുള്ള ട്രോഫി വിതരണവും ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു. ജേഴ്‌സി വിതരണം പുതുക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എസ്. രാജു നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, അനൂപ് മാത്യു, പ്രീതി ബാലകൃഷ്ണന്‍, ഫിലോമിന ഫ്രാന്‍സീസ,് സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍, ജൂനിയര്‍ സൂപ്രണ്ട് പി.എ. അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.