വടക്കാഞ്ചേരി എങ്കക്കാട് സ്വദേശിയായ യുവ ഫുട്ബോള്‍ താരത്തെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
എങ്കക്കാട് കളരിക്കല്‍ വീട്ടില്‍ ആനന്ദിന്റെ മകന് 24 വയസ്സുള്ള അഭിരാമിനെ ആണ് വെള്ളിയാഴ്ച ഉച്ചയോടെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിലെ ഹുക്കില്‍ ബെഡ്ഷീറ്റില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് നിലവില്‍ വ്യക്തമല്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും വടക്കാഞ്ചേരി പോലീസ് അറിയിച്ചു. //



















