nctv news pudukkad

nctv news logo
nctv news logo

latest news

ചെങ്ങാലൂര്‍ രണ്ടാംകല്ല്- എഎല്‍പി സ്‌കൂള്‍ പോഷന്‍ അഭിയാന്‍ 2024 - nctv news- nctv live - nctv pudukad

ചെങ്ങാലൂര്‍ രണ്ടാംകല്ല് എഎല്‍പി സ്‌കൂളില്‍ പോഷന്‍ അഭിയാന്‍ 2024 സംഘടിപ്പിച്ചു

വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നിന്നും പോഷക സമൃദ്ധമായ സാധനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യത്യസ്തമായ ഭക്ഷണത്തിന്റെ പ്രദര്‍ശനവും നടന്നു. റാണി ആന്റു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോബി തോട്ടിയാന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക നിക്‌സണ്‍ പോള്‍, എംപിടിഎ പ്രസിഡന്റ് ശ്രുതി നിഖില്‍,  പ്രേമ ബാബു, പിടിഎ വൈസ് പ്രസിഡന്റ്, അനൂപ് ചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി നിബിത ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ - വനിതാ ജിം ഫിറ്റ്‌നസ് സെന്റര്‍ - NCTV NEWS-NCTV PUDUKAD-NCTV LIVE

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച വനിതാ ജിം ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.എസ്. നിജില്‍, സനല ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം കെ.വി. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ദിവ്യ ഗോപിനാഥ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ടി.എ. വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. 

ബികെഎംയു അളഗപ്പനഗര്‍ ഈസ്റ്റ് തെക്കേക്കര-പച്ചക്കറികൃഷി വിളവെടുപ്പ്-nctv news-nctv live-nctv pudukad

ബികെഎംയു അളഗപ്പനഗര്‍ ഈസ്റ്റ് തെക്കേക്കരയിലെ കര്‍ഷക തൊഴിലാളികള്‍ ചെയ്ത പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി

ബികെഎംയു ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. വിളവെടുത്ത പച്ചക്കറികള്‍ വാര്‍ഡ് അംഗം വി.കെ. വിനീഷിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സിപിഐ അളഗപ്പനഗര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.കെ. അനീഷ്, ബി.കെ.എം.യു സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം രജനി കരുണാകരന്‍, പി.യു. ഹരികൃഷ്ണന്‍, അഞ്ജുഷ, വി.കെ. കരുണാകരന്‍, ഷീജ കുന്നുമ്മക്കര, അമ്മുക്കുട്ടി ചേന്ദ്ര എന്നിവര്‍ പ്രസംഗിച്ചു

LADIES FINGER BENEFITS- HEALTH TIPS- NCTV NEWS- NCTV LIVE

പച്ചക്കറികൂട്ടത്തില്‍ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക

വെണ്ടയ്ക്ക കറി രൂപത്തില്‍ കഴിക്കാറുണ്ടെങ്കിലും പച്ചയ്ക്ക് കഴിക്കുന്നവര്‍ കുറവാണ്. വെണ്ടയ്ക്ക് കഴിച്ചാല്‍ ഉള്ള ഗുണങ്ങള്‍ ചെറുതല്ല. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഖമമാക്കി മലബന്ധം എന്ന പ്രശ്‌നത്തെ അകറ്റുന്നു. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഖമമാക്കി മലബന്ധം എന്ന പ്രശ്‌നത്തെ അകറ്റുന്നു. ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് കരളിനെ സംരക്ഷിക്കുന്നു. വെണ്ടയ്ക്ക ശീലമാക്കിയാല്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിറുത്താനും സഹായിക്കും. വെണ്ടക്കയില്‍ വിറ്റാമിന്‍ എ, സി, ഇ, സിങ്ക് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. …

പച്ചക്കറികൂട്ടത്തില്‍ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക Read More »

വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്ററല്‍ കമ്മിറ്റി പുതുക്കാട് യൂണിറ്റ് - nctv news- nctv pudukad - nctv live

ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ 2500 രൂപയാക്കണമെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്ററല്‍ കമ്മിറ്റി പുതുക്കാട് യൂണിറ്റ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആര്‍.രമേഷ് അധ്യക്ഷനായിരുന്നു. പുതുക്കാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് തെക്കേത്തല, ജില്ല സെക്രട്ടറി ബാലസുബ്രമണ്യം, ജില്ല ട്രഷറര്‍ എ.ജി.മാധവന്‍, വരന്തരപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് പല്ലിശ്ശേരി, യൂണിറ്റ് സെക്രട്ടറി കെ.വി.ജോസഫ്, ജോയ് മാനാടന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി തിരഞ്ഞടുത്തു. പ്രസിഡന്റ് വര്‍ഗീസ് തെക്കേത്തല, ജനറല്‍ സെക്രട്ടറി ജോസഫ് കരിയാട്ടില്‍, ട്രഷറര്‍ സെല്‍വില്‍ കണ്ണംപുഴ, വൈസ് പ്രസിഡന്റ് ജോയ് മാനാടന്‍, …

ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ 2500 രൂപയാക്കണമെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്ററല്‍ കമ്മിറ്റി പുതുക്കാട് യൂണിറ്റ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു Read More »

പികെഎസ് മറ്റത്തൂര്‍ ലോക്കല്‍ സമ്മേളനം - nctv news-nctv pudukad-nctv live

പികെഎസ് മറ്റത്തൂര്‍ ലോക്കല്‍ സമ്മേളനം നാഡിപ്പാറയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സി.ഗോപദാസ് ഉദ്ഘാടനം ചെയ്തു

ലോക്കല്‍ കമ്മറ്റി പ്രസിഡന്റ് പി.എ.രഘു അധ്യക്ഷനായി. ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി.എസ്. സുബീഷ്, സിപിഎം മറ്റത്തൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.വി.രവി, പി.കെ.എസ് കൊടകര ഏരിയ പ്രസിഡന്റ് പി.വി.മണി, സി.എം. സുലോചന, പി.കെ.പത്മനാഭന്‍, എം.എ.സുഗതന്‍, സീബ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി പി.എ.രഘുവിനെയും സെക്രട്ടറിയായി വി.എസ്.സുബീഷിനെയും ട്രഷററായി എം.എ.സുഗതനെയും തിരഞ്ഞെടുത്തു.

കേരള കോണ്‍ഗ്രസ് (എം) മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി-nctv news-nctv pudukad-nctv live

കേരള കോണ്‍ഗ്രസ് (എം) മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറുപതാം ജന്മദിനം ആഘോഷിച്ചു

 പുത്തനോളിയില്‍ ജില്ല സ്റ്റിയറിങ് കമ്മിറ്റി അംഗം വിനു കൂട്ടുങ്ങല്‍, കോടാലിയില്‍ ജില്ല സ്റ്റിയറിങ് കമ്മിറ്റി അംഗം പ്രഭു ചാണശ്ശേരി, മറ്റത്തൂരില്‍ മണ്ഡലം വൈസ് പ്രസിഡന്റ് സദാനന്ദന്‍ കാട്ടുങ്കല്‍ എന്നിവര്‍ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് ജോസി മാണി വര്‍ഗീസ്, ദേവസി കുട്ടി, രാജേഷ്, രജീവന്‍, സജീവന്‍ എന്നിവര്‍ സന്നിഹിതരായി.

പുതുക്കാട് മുപ്ലിയം ഇഞ്ചക്കുണ്ട് കോടാലി കിഫ്‌ബി റോഡ് വാർഡ് തല മീറ്റിങ് - nctv news-nctv pudukad-nctv live

പുതുക്കാട്- മുപ്ലിയം-ഇഞ്ചക്കുണ്ട്-കോടാലി കിഫ്ബി റോഡിന്റെ വാര്‍ഡ് തല മീറ്റിങ് നാഡിപ്പാറ പിറവി വായനശാലയില്‍ സംഘടിപ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അഭിലാഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് അംഗം ടി.കെ. അസ്സൈന്‍, പഞ്ചായത്തംഗം ഗീത ജയന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ സന്നിഹിതരായി.

job vacancy- nctv news- nctv live

തൊഴിലവസരം

ലാബ് ടെക്‌നിഷ്യന്‍ ഒഴിവ് പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നിഷ്യന്‍ ആയി ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ പ്ലസ് ടു, ഡി.എം.എല്‍.ടി. / ബി.എസ്.സി. എം.എല്‍.ടി. (പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍) യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷകള്‍ ഈ മാസം 14നി വൈകുന്നേരം 4 മണിക്ക് മുമ്പായി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കുടുംബാരോഗ്യ കേന്ദ്രം, പറപ്പൂക്കര, നെല്ലായി പി.ഒ എന്ന വിലാസത്തില്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. ആംബുലന്‍സ് ഡ്രൈവറെ ആവശ്യമുണ്ട് പറപ്പൂക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഓടിക്കുന്നതിന് തയ്യാറായിട്ടുള്ളവരില്‍ …

തൊഴിലവസരം Read More »

General Masdoor Sangham Alagappa unit-nctv news-nctv live-nctv pudukad

ജനറല്‍ മസ്ദൂര്‍ സംഘം അളഗപ്പ യൂണിറ്റ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

മേഖല സെക്രട്ടറി ഉണ്ണി പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് എം. തുളസീദാസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ടി.ടി. ജോമോന്‍, എം.വി. രാജന്‍, കെ.കെ. മനോജന്‍, എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി എം. തുളസീദാസ്, വൈസ് പ്രസിഡന്റായി ഇ.കെ. സത്യന്‍, സെക്രട്ടറി പി.എസ്. രാജു, ജോയിന്റ് സെക്രട്ടറി എ.എസ്. ഷിജില്‍, ട്രഷറര്‍ എം.എല്‍. ബിജു എന്നിവരെ തിരഞ്ഞെടുത്തു.

kodakara puthukakvu temple-nctv news-nctv pudukad-nctv live

കൊടകര പുത്തുകാവ് ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി

തന്ത്രി അഴകത്തുമനയ്ക്കല്‍ ഹരീഷ് കുമാര്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം പ്രസിഡന്റ്   ഉണ്ണികൃഷ്ണന്‍ എടാട്ട്, സെക്രട്ടറി എം.എന്‍. രാമന്‍ നായര്‍, വൈസ് പ്രസിഡന്റ് എ.കെ. പ്രേമന്‍, ജോയിന്റ് സെക്രട്ടറി പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളിപ്പാട് ശിവദാസന്‍സ്വാമി യജ്ഞാചാര്യനായിട്ടുള്ള നവാഹ യജ്ഞം ഈ മാസം 11ന് ആറാട്ടോടെ സമാപിക്കും.

Thrikkur govt lp school-pancharimelam arangettam-nctv news-nctv pudukad-nctv live

തൃക്കൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.  തൃക്കൂര്‍ ജയകൃഷ്ണന്‍, ശിവപ്രസാദ് എന്നിവരുടെ ശിക്ഷണത്തില്‍ 18 കുട്ടികളാണ് അരങ്ങറ്റം നടത്തിയത്. ജില്ല പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ്, ചേര്‍പ്പ് വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ എം.വി. സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്തംഗം മായ രാമചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവീസ്, പ്രധാനാധ്യാപിക എല്‍. ജെസീമ എന്നിവര്‍ പ്രസംഗിച്ചു. പഠനത്തോടൊപ്പം കലാരംഗത്തും കുട്ടികളുടെ മികവ് പ്രകടിപ്പിക്കുന്നതിനായി സ്‌കൂളില്‍ …

തൃക്കൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ പഞ്ചാരിമേളം അരങ്ങേറ്റം നടത്തി Read More »

pacha malayalam-nctv news-nctv pudukad-nctv live

വനിത ശിശുവികസന ഓഫീസിന്റേയും സങ്കല്‍പിന്റേയും ജില്ലാ സാക്ഷരതാ മിഷന്റേയും സംയുക്ത നേതൃത്വത്തില്‍ ‘പച്ചമലയാളം’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര സാക്ഷരത ദിനാചരണവും നടത്തി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി. മീരാ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ കൊച്ചുറാണി മാത്യു, കെ.എസ്. ധന്യ, സുജിത്ത് ബി. എസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരത മിഷന്‍ തൃശ്ശൂരിന്റെ ഏറ്റവും പ്രായം കൂടിയ പത്താംതരം തുല്യത പഠിതാവായ എന്‍.ബി. അബ്ദുല്‍ വഹാബിനെ ആദരിച്ചു.

alagappa nagar panchayath- pradishedam - nctv news- nctv live news- pudukad news

അളഗപ്പനഗറില്‍ പഞ്ചായത്തില്‍ 3 മാസമായി തെരുവുവിളക്കുകള്‍ ശരിയായി കത്തുന്നില്ലെന്നാരോപിച്ച് എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങള്‍ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു

കേടായതിനു പകരം പുതിയ ബള്‍ബുകള്‍ ലഭിക്കുന്നില്ലെന്നും സമരക്കാര്‍ ആരോപിച്ചു. പുതിയ സ്ട്രീറ്റ് മെയിന്‍ വലിക്കാന്‍ തീരുമാനിച്ചിട്ടും പ്രസ്തുത പ്രദേശങ്ങളില്‍ ലൈന്‍ വലിക്കുന്നില്ലെന്നും ഓഫിസിനു മുന്‍പില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചവര്‍ ആരോപിച്ചു. ഓണത്തിന് മുന്‍പ് എല്ലാവര്‍ക്കും ബള്‍ബ് ലഭ്യമാക്കും എന്ന പ്രസിഡന്റിന്റെ ഉറപ്പും ലംഘിക്കപ്പെട്ടതായി സമരക്കാര്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ.ശേഖരന്‍ ഉദ്ഘാടനം ചെയ്തു. പി.എസ്.പ്രീജു, വി.കെ.വിനീഷ്, സജ്‌ന ഷിബു, ഷൈലജ നാരായണന്‍, അശ്വതി പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.അതേസമയം, സാങ്കേതിക വിഷയങ്ങളില്‍ ടെന്‍ഡര്‍ നടപടികള്‍ …

അളഗപ്പനഗറില്‍ പഞ്ചായത്തില്‍ 3 മാസമായി തെരുവുവിളക്കുകള്‍ ശരിയായി കത്തുന്നില്ലെന്നാരോപിച്ച് എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങള്‍ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു Read More »

NCTV NEWS-NCTV PUDUKAD-NCTV LIVE

അറിയിപ്പ്

കെല്‍ട്രോണ്‍ കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (പ്ലസ് ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (എസ്.എസ്.എല്‍.സി) എന്നീ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്കായി 9072592412, 9072592416 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. നവോദയ പ്രവേശനം; രജിസ്‌ട്രേഷന്‍ തീയതി നീട്ടി ജവഹര്‍ നവോദയ വിദ്യാലയത്തിലേക്കുള്ള 2024-25 ലെ പ്രവേശന …

അറിയിപ്പ് Read More »

amballur adipatha- nh- nctv news- nctv live

അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയപാത ആമ്പല്ലൂരില്‍ പുതിയ ഗതാഗതപരിഷ്‌കരണം നിലവില്‍ വന്നു

വരന്തരപ്പിള്ളിയില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞ് പെട്രോള്‍ പമ്പിന് മുന്നില്‍ ഉള്ള പുതിയ യുടേണിലൂടെ എതിര്‍വശത്തെ സര്‍വീസ് റോഡിലൂടെ യാത്ര ചെയ്യണം. പുതുക്കാട് നിന്നും വരുന്ന വാഹനങ്ങള്‍ ശ്രീരാമ തിയ്യറ്ററിന്റെ മുന്നിലൂടെയുള്ള സര്‍വീസ് റോഡിലൂടെ യു ടേണിലൂടെ തിരിഞ്ഞ് വേണം വരന്തരപ്പിള്ളി റോഡിലെത്താന്‍. വ്യാഴാഴ്ച രാവിലെ മുതലാണ് ഗതാഗത നിയന്ത്രണം ആരംഭിച്ചത്. യു ടേണുകള്‍ തിരിയുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യാത്രക്കാര്‍ പറഞ്ഞു. അതേസമയം അടിപ്പാത നിര്‍മ്മാണത്തിനുള്ള രണ്ടാമത്തെ പില്ലറിനുള്ള കുഴിയെടുത്തു …

അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയപാത ആമ്പല്ലൂരില്‍ പുതിയ ഗതാഗതപരിഷ്‌കരണം നിലവില്‍ വന്നു Read More »

kodakara block panchayath- digital awarness- nctv news- nctv live- pudukad news

കൊടകര ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യത്തെ അതിദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു

തൃശ്ശൂര്‍ എല്‍.എസ്.ജി.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സിദിഖ് അതിദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിന്‍സ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, വൈസ് പ്രസിഡന്റ് കെ.ജി. രെജീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സ്വപ്ന സത്യന്‍, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ദിവ്യ ഷാജു, ജനപ്രതിനിധികളായ പ്രനില ഗിരീശന്‍, ബിജി …

കൊടകര ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യത്തെ അതിദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു Read More »

world smile day- nctv news- nctv live- pudukad news- live news

എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരിദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ നാലിനാണ് ലോക പുഞ്ചിരിദിനം. ‘ദയയോടെ പെരുമാറുക. ഒരാളെ പുഞ്ചിരിക്കാന്‍ സഹായിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പുഞ്ചിരിദിനത്തിന്റെ പ്രമേയം

പുഞ്ചിരിക്കുന്നതിലൂടെ നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ള ഇടങ്ങളെയും മാറ്റിമറിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ കരുതുന്നു. ചിരിക്കുന്നതിലൂടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. അതുവഴി സമ്മര്‍ദ ഹോര്‍മോണുകളായ കോര്‍ട്ടിസോളിന്റെയും അഡ്രിനാലിന്റെയും ഉത്പാദനം കുറയുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു. ഡോപമൈന്‍, എന്‍ഡോര്‍ഫിന്‍സ്, സെറോടോണിന്‍ എന്നിവയുള്‍പ്പെടെ ശരീരത്തിലെയും മസ്തിഷ്‌കത്തിലെയും നല്ല രാസവസ്തുക്കള്‍ പുറത്തുവിടാന്‍ പുഞ്ചിരി സഹായിക്കുന്നു. ഈ രാസവസ്തുക്കള്‍ നമ്മെ സന്തോഷത്തോടെയിരിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് മാത്രമല്ല രക്തസമ്മര്‍ദം, ഹൃദയമിടിപ്പ്, സമ്മര്‍ദം എന്നിവ കുറയ്ക്കാനും സഹായിക്കുന്നതിനോടൊപ്പം സ്വാഭാവിക വേദനസംഹാരികളായും പ്രവര്‍ത്തിക്കുന്നു. പുഞ്ചിരിക്കുമ്പോള്‍ സെറോടോണിന്റെ അളവ് വര്‍ധിക്കുകയും …

എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരിദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ നാലിനാണ് ലോക പുഞ്ചിരിദിനം. ‘ദയയോടെ പെരുമാറുക. ഒരാളെ പുഞ്ചിരിക്കാന്‍ സഹായിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പുഞ്ചിരിദിനത്തിന്റെ പ്രമേയം Read More »

varandarappilly-pallikkunnu-palppilly road-varandarappilly mandalam congress committee-nctv news-nctv live-nctv pudukad

വരന്തരപ്പിള്ളി പള്ളിക്കുന്ന് പാലപ്പിള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വരന്തരപ്പിള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു

വരന്തരപ്പള്ളി പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ നടന്ന ഉപരോധ സമരം മുന്‍ കെപിസിസി അംഗം ഡേവീഡ് ഡബ്ല്യു. അക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഇ.എ. ഓമന, തോമസ് കാറളത്തുകാരന്‍, ഫൈസല്‍ ഇബ്രാഹിം, മോളി ജോസഫ്, ജോജോ പിണ്ടിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. പള്ളിക്കുന്ന് മുതല്‍ പാലപ്പിള്ളി വരെ റോഡ് തകര്‍ന്ന് യാത്രാദുരിതം രൂക്ഷമായിട്ടും യാതൊരു നടപടികള്‍ സ്വീകരിക്കാത്ത എംഎല്‍എയുടെയും സര്‍ക്കാരിന്റെയും അനാസ്ഥയ്‌ക്കെതിരെയായിരുന്നു ഉപരോധസമരം സംഘടിപ്പിച്ചത്. വരന്തരപ്പിള്ളി സിഐ കെ.എന്‍. മനോജിന്റെ നേതൃത്വത്തില്‍ …

വരന്തരപ്പിള്ളി പള്ളിക്കുന്ന് പാലപ്പിള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വരന്തരപ്പിള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചു Read More »

kodakara grama panchayath- athidaridhra rahitha grama panchayath-nctv news-nctv live-nctv pudukad

കൊടകര ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യത്തെ അതിദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു

 തൃശ്ശൂര്‍ എല്‍.എസ്.ജി.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സിദിഖ് അതിദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിന്‍സ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, വൈസ് പ്രസിഡന്റ് കെ.ജി. രെജീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സ്വപ്ന സത്യന്‍, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ദിവ്യ ഷാജു, ജനപ്രതിനിധികളായ പ്രനില ഗിരീശന്‍, ബിജി …

കൊടകര ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യത്തെ അതിദരിദ്ര രഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു Read More »