nctv news pudukkad

nctv news logo
nctv news logo

latest news

mattathur glps

 കൊടകര ജി എച്ച് എസ് സ്‌കൂളിലെ എന്‍ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ്  മറ്റത്തൂര്‍ ജി എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു

 പ്രിന്‍സിപ്പല്‍ ഡിമ്പിള്‍ കെ. സണ്ണി ഉദ്്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എം.എസ്. ബീന അധ്യക്ഷത വഹിച്ചു. സൗമ്യ എം. മുക്കുളത്ത്, പ്രോഗ്രാം ഓഫീസര്‍ ടി.എസ്. സ്വപ്ന, ടി.ആര്‍. ഔസേപ് കുട്ടി, അന്നമ്മ, എം.എ. മീതു, എം.എന്‍. അജിതകുമാരി, മറിയമ്മ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. //

kottolipadam road

വരന്തരപ്പിള്ളി കുട്ടോലി പാടത്ത് റോഡരികില്‍ മണ്ണ് കൂട്ടിയിട്ടത് അപകടഭീഷണിയാകുന്നു

തിരക്കേറിയ വരന്തരപ്പിള്ളി പാലപ്പിള്ളി റോഡിന്റെ വശത്താണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. വേലൂപ്പാടം ഭാഗത്ത് കാനയില്‍ നിന്ന് നീക്കം ചെയ്ത കല്ലും മണ്ണും മാലിന്യങ്ങളുമാണ് യാത്രക്കാര്‍ക്ക് അപകടക്കെണിയായി മാറിയത്. വീതി കുറഞ്ഞ റോഡില്‍ ഒരു വശത്ത് മണ്‍കൂനയും മറുവശത്ത് വൈദ്യുതി പോസ്റ്റുകളും കൊണ്ട് ഇട്ടതോടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഒരേ സമയം രണ്ട് വലിയ വാഹനങ്ങള്‍ വന്നാല്‍ മണ്‍കൂനയില്‍ ഇടിക്കുമെന്ന അവസ്ഥയാണ്. റോഡിന്റെ വശങ്ങളില്‍ അപകടകരമായ രീതിയില്‍ തള്ളിയ മണ്ണ് മറ്റൊരിടത്തേക്ക് മാറ്റി സുഗമസഞ്ചാരം ഒരുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ് …

വരന്തരപ്പിള്ളി കുട്ടോലി പാടത്ത് റോഡരികില്‍ മണ്ണ് കൂട്ടിയിട്ടത് അപകടഭീഷണിയാകുന്നു Read More »

nss camp pudukad

നന്തിക്കര ജിഎച്ച്എസ്സ് സ്‌കൂളിലെ എന്‍ എസ് എസ് സപ്തദിന സഹവാസ് ക്യാമ്പ് സമന്വയം 2023 പുതുക്കാട് ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു

പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാജു കാളിയേങ്കര അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍, പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ് വര്‍ഗ്ഗീസ് ചാക്കോ, സുദേവന്‍, അധ്യാപികമാരായ ഫസീല, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. മാലിന്യ മുക്ത നവകേരളം, ലഹരി വിരുദ്ധ പ്രചാരണം എന്നിവയാണ് ക്യാമ്പിന്റെ മുഖ്യ സന്ദേശം. 

parappukara panchayath

 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം’ചിറക് 2023′ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് ജേതാവ് സുധീഷ് ചന്ദ്രന്‍, സംസ്ഥാന ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവ് ടി.എസ്. അനസൂയ എന്നിവര്‍ മുഖ്യാതിഥികളായി. വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി.കിഷോര്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന സുരേന്ദ്രന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ. …

 പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം’ചിറക് 2023′ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു Read More »

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള 10 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനം പോങ്കോത്ര മാനാകുളത്തില്‍ ആരംഭിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള 10 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനം പോങ്കോത്ര മാനാകുളത്തില്‍ ആരംഭിച്ചു. പുതുക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.എച്ച്. സുനില്‍ദാസ് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം.പുഷ്പാകരന്‍, നീന്തല്‍ പരിശീലകന്‍ ഹരിലാല്‍ മൂത്തേടത്ത് എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ തവണയും നീന്തല്‍ പരിശീലനം സംഘടിപ്പിച്ചിരുന്നു. വിജയകരമായി പരിശീലനം …

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള 10 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനം പോങ്കോത്ര മാനാകുളത്തില്‍ ആരംഭിച്ചു Read More »

സമഭാവനയുടെ തിരുപ്പിറവി; നക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ് സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം!

സമഭാവനയുടെ തിരുപ്പിറവി; നക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ് സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം! ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തില്‍ അനുസ്മരിക്കപ്പെടുന്നത്. പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്. ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് …

സമഭാവനയുടെ തിരുപ്പിറവി; നക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ് സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം! Read More »

KAPPA

പുതുക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി

ആനന്ദപുരം എടയാറ്റുമുറി സ്വദേശി ഞാറ്റുവെട്ടി വീട്ടില്‍ അപ്പുട്ടി എന്ന അനുരാജിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. വധശ്രമം, എംഡിഎംഎ വില്പന, എസ് സി എസ് ടി വിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമം തുടങ്ങി 6 ഓളം കേസ്സുകളില്‍ പ്രതിയാണ്.

BKMU

തൊഴിലാളിവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത കാര്‍ക്കശ്യമുള്ള തൊഴിലാളി നേതാവാണ് കെ. ഭാസ്‌കരന്‍ എന്ന് വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു

 ആമ്പല്ലൂരില്‍ നടന്ന കെ. ഭാസ്‌കരന്‍ അനുസ്മരണ യോഗത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ബി.കെ.എം.യു. മണ്ഡലം സെക്രട്ടറി പി.എം. നിക്‌സണ്‍ അദ്ധ്യക്ഷനായിരുന്നു. പി.കെ. ശേഖരന്‍, കെ.എം. ചന്ദ്രന്‍, സി.യു. പ്രിയന്‍, വി.കെ. വിനീഷ്, രജനി കരുണാകരന്‍, കെ.എസ്. തങ്കപ്പന്‍, വി.കെ. അനീഷ്, കെ.ആര്‍. അനൂപ് പി.സി. സാജു, ജയന്തി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

THANAL X MAS

പുതുക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് സൗഹൃദം തണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ക്രിസ്മസ് പുതുവല്‍സര ആഘോഷം നടത്തി

സ്‌പെഷന്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.കെ. രാജു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തണല്‍ പ്രസിഡന്റ ജോസഫ് പുളിക്കന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ ആന്റണി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, ജോളി ചുക്കിരി, വിന്‍സന്റ് പുളിക്കല്‍, റപ്പായി തൃക്കുക്കാരന്‍, വിന്‍സന്റ് പുത്തന്‍പീടീക, പി.പി. ചന്ദ്രന്‍ ,ഡേവീസ് അക്കര എന്നിവര്‍ പ്രസംഗിച്ചു

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചരമവാര്‍ഷികദിനത്തില്‍ കോണ്‍ഗ്രസ്സ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടാലിയില്‍ അനുസ്മരണം നടത്തി

മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ശാലിനി ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശിവരാമന്‍ പോതിയില്‍ അധ്യക്ഷത വഹിച്ചു. തങ്കമണി മോഹനന്‍, ബ്ലോക്ക് സെക്രട്ടറിമാരായ സി.എച്ച്. സാദത്ത്, ബെന്നി തൊണ്ടുങ്ങല്‍, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റ് ലിനോ മൈക്കിള്‍, ബൂത്ത് പ്രസിഡന്റ് നന്ദകുമാര്‍, ബാബു നെല്ലിക്കവിള, ഐഎന്‍ടിയുസി പ്രവര്‍ത്തകരായ മുസ്തഫ, ബിജു, ചന്ദ്രപ്പന്‍, ഷിജു, വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായി.

ദേശീയപാത മരത്താക്കരയില്‍ അപകടം

ദേശീയപാത മരത്താക്കരയില്‍ 4 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. 3 കാറും ഒരു പിക്ക്അപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു

-commercial-cylinder-price-will-reduce-in-indi

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 39.50 രൂപയാണ് സിലിണ്ടറിന് വില കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാൻ കാരണം. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ ചില്ലറ വിൽപന വില 1757.50 ആകും. മുംബൈയിൽ 1710 ഉം കൊൽക്കത്തയിൽ 1868.50, ചെന്നൈയിൽ 1929 എന്നിങ്ങനെയാണ് പുതുക്കിയ വില. എന്നാൽ ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല. എല്ലാ മാസവും എണ്ണ കമ്പനികൾ നടത്തുന്ന വില അവലോകനത്തിലാണ് തീരുമാനമുണ്ടായത്. 

PULAKKATTUKARA MADAM ROAD

ആഴ്ചകള്‍ക്കു മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയ പുലക്കാട്ടുകര മഠം വഴി റോഡില്‍ ഉയര്‍ന്നശേഷിയുള്ള ഭാരവാഹനങ്ങള്‍ കടന്നുപോകുന്നത് റോഡിന് തകര്‍ച്ച ഭീഷണി സൃഷ്ടിക്കുന്നതായി പരാതി

ടോള്‍ ഒഴിവാക്കാനായി നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. 10 ടണ്ണില്‍ കൂടുതലുള്ള ഭാരവാഹനങ്ങള്‍ റോഡിലൂടെ പ്രവേശിക്കുന്നത് വിലക്കിയ വിവരം നല്‍കുന്ന ബോര്‍ഡ് മഠം വഴിയിലും പുലക്കാട്ടുകര പാലത്തിന് സമീപവും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ശേഷിയുള്ള ഭാരവാഹനങ്ങള്‍ പോകുന്നത് സ്ഥിരമായതോടെ പഞ്ചായത്ത് അധികൃതരും വിഷയത്തില്‍ ഇടപെടുകയായിരുന്നു. തൃക്കൂര്‍ പഞ്ചായത്തിന്റെ പരാതിയിന്മേല്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ടീം സ്ഥലത്ത് പരിശോധന നടത്തി. പിഡബഌയുഡി നിലവാരത്തിലല്ല റോഡിന്റെ നിര്‍മാണം. പഞ്ചായത്ത് റോഡായതിനാല്‍ തന്നെ ഉയര്‍ന്നഭാരം താങ്ങുന്നതിന് പരിധിയുണ്ട്. സംഭവത്തില്‍ നാട്ടുകാരും തൃക്കൂര്‍ …

ആഴ്ചകള്‍ക്കു മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയ പുലക്കാട്ടുകര മഠം വഴി റോഡില്‍ ഉയര്‍ന്നശേഷിയുള്ള ഭാരവാഹനങ്ങള്‍ കടന്നുപോകുന്നത് റോഡിന് തകര്‍ച്ച ഭീഷണി സൃഷ്ടിക്കുന്നതായി പരാതി Read More »

VARANDARAPILLY SCHOOL

പാഠഭാഗത്തെ ഓരോ ശാസ്ത്രാശയവും ആഴത്തില്‍ പഠിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രലാബ് സജ്ജീകരിച്ചിരിക്കുകയാണ് വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അധികൃതര്‍

സ്‌കൂളില്‍ പുതിയതായി തയ്യാറാക്കിയ  സയന്‍സ് ലാബിന്റെ ഉദ്ഘാടനം വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി. സേതുമാധവന്‍ നിര്‍വ്വഹിച്ചു. കുട്ടികളില്‍ ശാസ്ത്രീയബോധം വളര്‍ത്തുന്നതിന് പരീക്ഷണ അടിസ്ഥാനത്തില്‍ ഊന്നിയുള്ള പഠന രീതി ഏറെ പ്രയോജനം ചെയ്യുമെന്ന് ടി.സി. സേതുമാധവന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വിദ്യാലയ സമിതി പ്രസിഡന്റ് വി.വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ തിലകന്‍ അയ്യഞ്ചിറ മുഖ്യ പ്രഭാഷണം നടത്തി.  പ്രിന്‍സിപ്പല്‍ കെ. രമാദേവി, വാര്‍ഡ് അംഗം ഷൈജു പട്ടിക്കാട്ടുക്കാരന്‍, സമിതി അംഗങ്ങളായ എം.എന്‍.  പ്രഭാകരന്‍, ഗീതാരാമന്‍, പ്രോഗ്രാം കണ്‍വീനര്‍ ടി.എസ്. …

പാഠഭാഗത്തെ ഓരോ ശാസ്ത്രാശയവും ആഴത്തില്‍ പഠിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രലാബ് സജ്ജീകരിച്ചിരിക്കുകയാണ് വരന്തരപ്പിള്ളി വിവേകാനന്ദ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അധികൃതര്‍ Read More »

KALLUR BHARATHA

13 കിടപ്പുരോഗികളുടെ കുടുംബത്തിന് ഭവനമൊരുക്കാന്‍ 48 സെന്റ് സ്ഥലം വിട്ടുനല്‍കി കാവല്ലൂര്‍ സ്വദേശി

കാവല്ലൂര്‍ തട്ടില്‍ പഴൂങ്കാരന്‍ അന്തോണിയാണ് കല്ലൂര്‍ ഭരതമല പവിത്രാത്മ ശാന്തി ആശ്രമത്തിലെ അന്തേവാസികള്‍ക്ക് ഭൂമി വിട്ടു നല്‍കിയത്. തൃശൂര്‍ അതിരൂപത ഒരുക്കുന്ന ബോണ്‍ നത്താലെയുടെ കാരുണ്യ പദ്ധതിയിലേക്ക് ഭൂമി കൈമാറി വീടുനിര്‍മ്മിച്ചു നല്‍കും. വീട് നിര്‍മ്മിക്കുന്ന സ്ഥലം തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദര്‍ശിച്ചു. 

CHENGALUR NSS

ചെങ്ങാലൂര്‍ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

കരയോഗം പ്രസിഡന്റ് വി.വി. രാജേഷ് അധ്യക്ഷനായി. പുതുക്കാട് മേഖല കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി വിജയകുമാര്‍, ട്രഷറര്‍ ചന്ദ്രമതി സുരേഷ്, വൈസ് പ്രസിഡന്റ് വിജയന്‍ കാട്ടേടത്ത്, കമ്മിറ്റി അംഗങ്ങളായ രാജന്‍ പുത്തന്‍ വീട്ടില്‍, സുരേഷ് ഇടത്തുട്ട്, സിജു ഇടത്തുട്ട്, രേഖ രാധാകൃഷ്ണന്‍, ലീലാ ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

covid-kerala-300-more-positive-cases-and-3-deaths-confirmed

സംസ്ഥാനത്ത് 300 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ആക്ടീവ് കേസുകൾ 2341 ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 358 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 2669 ആണ്.

PACHAKA PURA

വേലൂപാടം സെന്റ് പയസ് ടെന്‍ത്ത് കോണ്‍വെന്റ് യുപി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പാചകപുരയുടെ നിര്‍മ്മാണോദ്ഘാടനം നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ.് പ്രിന്‍സ്, പഞ്ചായത്ത് അംഗം കലാപ്രിയ സുരേഷ്, സ്‌കൂള്‍ അധികൃതര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 8 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മാണം.