nctv news pudukkad

nctv news logo
nctv news logo

latest news

worldcup prgm kodakara block

ഫുട്‌ബോള്‍ ലോകകപ്പിന് ആവേശകരമായ വരവേല്‍പ്പ് നല്‍കി കൊടകര ബ്ലോക്ക് പഞ്ചായത്ത്.

 ‘ഫുട്‌ബോള്‍ ആരവം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍. ബ്ലോക്ക് അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക. ഷീല ജോര്‍ജ്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിതാ രാജീവന്‍, സെക്രട്ടറി പി.ആര്‍. അജയ്‌ഘോഷ് എന്നിവര്‍ പ്രസംഗിച്ചു

nfiw pudukad

കേരള മഹിളാസംഘം പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും, ലഹരി ദുരുപയോഗത്തിനുമെതിരെ ആമ്പല്ലൂരില്‍ ജനജാഗ്രതാ സദസ്സ് നടത്തി. 

കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് ഓമനഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ പാര്‍ട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്‍, സി.ആര്‍. റോസിലി, ബികെഎംയു മണ്ഡലം പ്രസിഡന്റ് സത്യവ്രതന്‍, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോപി, മണ്ഡലം സെക്രട്ടറി ജയന്തി സുരേന്ദ്രന്‍, ശാന്ത ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ജില്ല എക്‌സിക്യുട്ടീവ് അംഗം സുനന്ദ ശശി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

NCTV NEWS

ഹോട്ടലുകള്‍ക്ക് തിരിച്ചടി; എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ ഇന്‍സന്റീവ് എടുത്തുകളഞ്ഞു

എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ ഇന്‍സന്റീവ് എടുത്തുകളഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില്‍പന വില 1,748 രൂപയായി. ഇതുവരെ 1,508 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഇന്‍സന്റീവ്. ഇനി ഹോട്ടലുകളടക്കം പുതിയ പുതിയ വിലയ്ക്ക് പാചകവാതകം വാങ്ങണം.

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി റോസ്ഗര്‍ ദിനം ആചരിച്ചു.

തൊഴിലാളികളുടെ അവകാശങ്ങള്‍, കടമകള്‍, ചുമതലകള്‍ എന്നിവ ഓര്‍മ്മപ്പെടുത്തുന്ന റോസ്ഗര്‍ ദിനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെയും തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എം.കെ. ഉഷ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അജിത സുധാകരന്‍, അശ്വതി വിബി, കെ.എം. ബാബുരാജ,് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ജില്ല പഞ്ചായത്തംഗം സരിത …

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി റോസ്ഗര്‍ ദിനം ആചരിച്ചു. Read More »

കൊടകര ഏരിയ തല സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.

എഐകെഎസ് അഖിലേന്ത്യ സമ്മേളനത്തിന് മുന്നോടിയായി കൊടകര ഏരിയ തല സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കൊടകര ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ ടി.എ. രാമകൃഷ്ണന്‍, കൊടകര ഏരിയ സെക്രട്ടറി എം.ആര്‍. രഞ്ജിത്ത്, ജില്ലാ കമ്മിറ്റി അംഗം കാര്‍ത്തിക ജയന്‍, ഏരിയ പ്രസിഡന്റ് സി.എം. ബബിഷ് എന്നിവര്‍ പ്രസംഗിച്ചു. …

കൊടകര ഏരിയ തല സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. Read More »

KODAKARA NCTV NEWS

ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ കടലാസ് രഹിത ബ്ലോക്ക് പഞ്ചായത്തായി കൊടകര

കൊടകര ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഓഫീസുകളും ഇഓഫീസ് ആക്കി മാറ്റി. സമ്പൂര്‍ണ്ണ ഇഓഫീസ് പ്രഖ്യാപനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് ഓഫീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ആധുനിക സാങ്കേതികവിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് ഇഓഫീസ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. റൂറല്‍ ഡെവലപ്‌മെന്റ് വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും സമയബന്ധിതമായും നടപ്പിലാക്കാനാകും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് …

ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ കടലാസ് രഹിത ബ്ലോക്ക് പഞ്ചായത്തായി കൊടകര Read More »

nctv news

പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിനു കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 58ല്‍ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാന്‍ 2017ല്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

nctv news

എഐവൈഎഫ് പറപ്പൂക്കര പഞ്ചായത്ത് സമ്മേളനം മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ മതനിരപേക്ഷത വലിയ വെല്ലുവിളിയെ നേരിടുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുക വഴി രാജ്യത്തെ ജനങ്ങള്‍ക്ക് കൊടുക്കുന്ന സന്ദേശം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാക്കുന്നുണ്ടെന്ന് വി.എസ.് സുനില്‍കുമാര്‍ പറഞ്ഞു. സമ്മേളനത്തില്‍ വി.ജെ. മേജോ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. വിനീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം. നിക്‌സന്‍, ലോക്കല്‍ സെക്രട്ടറി ആര്‍. ഉണ്ണികൃഷ്ണന്‍, പി.ടി. കിഷോര്‍, എം. കൃഷ്ണന്‍ ജിനേഷ് ആലത്തൂര്‍, സി.ഡി. ജുനീഷ്, വിഷ്ണു മുത്രത്തിക്കര എന്നിവര്‍ പ്രസംഗിച്ചു.

nctv news

എഐവൈഎഫ് പറപ്പൂക്കര പഞ്ചായത്ത് സമ്മേളനം മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ മതനിരപേക്ഷത വലിയ വെല്ലുവിളിയെ നേരിടുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുക വഴി രാജ്യത്തെ ജനങ്ങള്‍ക്ക് കൊടുക്കുന്ന സന്ദേശം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാക്കുന്നുണ്ടെന്ന് വി.എസ.് സുനില്‍കുമാര്‍ പറഞ്ഞു. സമ്മേളനത്തില്‍ വി.ജെ. മേജോ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. വിനീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം. നിക്‌സന്‍, ലോക്കല്‍ സെക്രട്ടറി ആര്‍. ഉണ്ണികൃഷ്ണന്‍, പി.ടി. കിഷോര്‍, എം. കൃഷ്ണന്‍ ജിനേഷ് ആലത്തൂര്‍, സി.ഡി. ജുനീഷ്, വിഷ്ണു മുത്രത്തിക്കര എന്നിവര്‍ പ്രസംഗിച്ചു.

nctv news

അളഗപ്പനഗറില്‍ ഇടതുകര ബ്രാഞ്ച് കനാലില്‍ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങള്‍ ബണ്ട് റോഡില്‍ കൂട്ടിയിടുന്നത് നാട്ടുകാര്‍ക്ക് യാത്രാ ദുരിതമാകുന്നു.

കനാല്‍ ശുചീകരണത്തിന്റെ ഭാഗമായി ഹിറ്റാച്ചി ഉപയോഗിച്ചാണ് ചെളിയും മാലിന്യങ്ങളും ഇറിഗേഷന്‍ വകുപ്പ് നീക്കം ചെയ്യുന്നത്. ഇത്തരത്തില്‍ നീക്കം ചെയ്ത മാലിന്യങ്ങളാണ് വീതികുറഞ്ഞ ബണ്ട് റോഡിന്റെ പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്. ഇതുമൂലം കനാലിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നടക്കാന്‍ പോലും ഇടമില്ലെന്നാണ് ആക്ഷേപം. തുലാവര്‍ഷം ശക്തിയായാല്‍ റോഡില്‍ കൂട്ടിയിട്ട മാലിന്യവും ചെളിയും വീണ്ടും കനാലിലേക്ക് ഒലിച്ചിറങ്ങുമെന്നും നാട്ടുകാര്‍ പറയുന്നു. കനാല്‍ ശുചീകരണത്തിലെ അശ്രദ്ധമൂലം വീടുകളിലേക്കുള്ള ശുദ്ധജല പൈപ്പുകള്‍ പൊട്ടുന്നതും പതിവായി. കനാലിന് കുറുകെ സ്ഥാപിച്ച പൈപ്പുകളാണ് പലയിടങ്ങളിലും തകരാറിലായി കുടിവെള്ളം …

അളഗപ്പനഗറില്‍ ഇടതുകര ബ്രാഞ്ച് കനാലില്‍ നിന്ന് നീക്കം ചെയ്ത മാലിന്യങ്ങള്‍ ബണ്ട് റോഡില്‍ കൂട്ടിയിടുന്നത് നാട്ടുകാര്‍ക്ക് യാത്രാ ദുരിതമാകുന്നു. Read More »

nctv-news

തെരുവ്‌നായ ശല്യത്താല്‍ വലഞ്ഞ് നെടുംമ്പാള്‍ പ്രദേശവാസികള്‍.
അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കള്‍ താറാവിനേയും കോഴികളേയും ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുന്നത് നിത്യ സംഭവം

അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കള്‍ പ്രദേശവാസികള്‍ പോറ്റിവളര്‍ത്തുന്ന താറാവിനേയും കോഴികളേയും ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ് ഇവിടെ. തെരുവ്‌നായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന്  നാട്ടുകാര്‍ നട്ടം തിരിയുകയാണ്. അടുത്ത ദിവസങ്ങളിലായി കോമ്പാറക്കാരന്‍ ജോസ് ഭാര്യ സെലിന വളര്‍ത്തുന്ന 22  താറാവുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. പ്രദേശത്ത് താറാവിനെയും കോഴികളെയും വളര്‍ത്തി ഉപജീവനം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാരനായ ജോസ് പറയുന്നു. തെരുവുനായയുടെ ആക്രമണം ഭയന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. കൂട്ടമായി വന്ന് ഇവ ആക്രോശിക്കുന്നതും പതിവാണ്. ഇതിനെതിരെ അധികൃതര്‍ …

തെരുവ്‌നായ ശല്യത്താല്‍ വലഞ്ഞ് നെടുംമ്പാള്‍ പ്രദേശവാസികള്‍.
അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കള്‍ താറാവിനേയും കോഴികളേയും ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിക്കുന്നത് നിത്യ സംഭവം
Read More »

nctv news

നവംബര്‍ 1 കേരള പിറവി:

കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 66 വര്‍ഷം തികയുന്നു. ഐക്യകേരളത്തിന് ഇന്ന് 66-ാം പിറന്നാള്‍. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്. പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയര്‍ക്ക് ഇന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാര്‍ഷികം തന്നെയാണ്. കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി. …

നവംബര്‍ 1 കേരള പിറവി: Read More »