ഇഞ്ചക്കുണ്ട് കല്‍ക്കുഴി റോഡില്‍ പിക്കപ്പ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മാരാകായുധങ്ങളുമായി ആക്രമിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍
കല്‍ക്കുഴി തെക്കേകൈതയ്ക്കല്‍ ജിന്‍സ്, സഹോദരന്‍ ജിന്റോ എന്നിവരെയാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇഞ്ചക്കുണ്ട് ഈന്തനച്ചാലില്‍ ലൈജുവിനെയാണ് ഇവര്‍ ആക്രമിച്ചത്. കാറിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ആക്രമണം. കേസില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.