nctv news pudukkad

latest news

കേരളത്തിന് ഇന്ന് എഴുപതാം പിറന്നാൾ; ഏഴു പതിറ്റാണ്ടിന്റെ നേട്ടങ്ങളും പ്രതീക്ഷകളും

കേരളത്തിന് ഇന്ന് എഴുപതാം പിറന്നാൾ. ഏഴ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പുരോഗതി തുടങ്ങി ഒട്ടേറെ മേഖലകളിൽ രാജ്യത്തിന് മാതൃകയായി കേരളം മാറിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്ന് മാറ്റിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനം കൂടിയാണിത്. മഞ്ഞും മഴയും ഒളിച്ചുകളിക്കുന്ന പച്ചപ്പണിഞ്ഞ മലനിരകൾ, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾ, കായലുകളും അരുവികളും നീർച്ചാലുകളും… പ്രകൃതിഭംഗിയിലും സാംസ്കാരിക വൈവിധ്യത്തിലും കേരളത്തിന് എന്നും വേറിട്ട സ്ഥാനമുണ്ട്. തെയ്യം, തോൽപ്പാവക്കൂത്ത്, കളരിപ്പയറ്റ്, കഥകളി തുടങ്ങി സമ്പന്നമായ

കേരളത്തിന് ഇന്ന് എഴുപതാം പിറന്നാൾ; ഏഴു പതിറ്റാണ്ടിന്റെ നേട്ടങ്ങളും പ്രതീക്ഷകളും Read More »

നാട്ടില്‍ നീതിയുടെ പക്ഷം ചേര്‍ന്ന് 22 വര്‍ഷങ്ങള്‍; പ്രാദേശിക വാര്‍ത്താലോകത്ത് NCTV NEWS-ന് 22-ാം വയസ്സ്

നാട്ടിലെ വാര്‍ത്തകള്‍… നാട്ടുകാരുടെ ശബ്ദങ്ങള്‍… നാടിന്റെ വികസനത്തിനായുള്ള ഇടപെടലുകള്‍… അങ്ങനെ പുതുക്കാടിന്റെയും കൊടകരയുടെയും പ്രാദേശിക വാര്‍ത്താലോകത്ത് വിശ്വാസത്തിന്റെ അടയാളമായി മാറിയ NCTV NEWS-ന് ഇന്ന് 22 വയസ്. സാധാരണക്കാരന്റെ പ്രശ്‌നങ്ങളും നാടിന്റെ ആവശ്യങ്ങളും അധികാരികളുടെ ശ്രദ്ധയിലെത്തിച്ച്, നാടിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കുമൊപ്പം സഞ്ചരിച്ച 22 വര്‍ഷങ്ങള്‍. 2004 നവംബര്‍ ഒന്നിനായിരുന്നു പുതുക്കാട്, കൊടകര മേഖലകളെ കേന്ദ്രീകരിച്ച് NCTV NEWS-ന്റെ വാര്‍ത്താസംപ്രേഷണത്തിന് തുടക്കമായത്. അന്നുമുതല്‍ ഇന്നുവരെ പ്രാദേശിക വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട്, ജനങ്ങളുടെ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന വാര്‍ത്താ സംസ്‌കാരം രൂപപ്പെടുത്താനാണ്

നാട്ടില്‍ നീതിയുടെ പക്ഷം ചേര്‍ന്ന് 22 വര്‍ഷങ്ങള്‍; പ്രാദേശിക വാര്‍ത്താലോകത്ത് NCTV NEWS-ന് 22-ാം വയസ്സ് Read More »

തേക്കിൻകാട് മൈതാനിയിലെ കിണറിൽ വീണ് യുവാവ് മരിച്ചു

തേക്കിൻകാട് മൈതാനിയിലെ കിണറിൽ വീണ് യുവാവ് മരിച്ചു. ചെമ്പുക്കാവ് സ്വദേശി ബാബു ആണ് മരിച്ചത്. കിണറിന്റെ കൈവരിയിൽ നിന്നും അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.

തേക്കിൻകാട് മൈതാനിയിലെ കിണറിൽ വീണ് യുവാവ് മരിച്ചു Read More »

മുപ്ലി ചൊക്കനയിൽ മുപ്പതിലേറെ കാട്ടാനകൾ കൂട്ടമായി വിഹരിക്കുന്നു; റബർ തോട്ടം തൊഴിലാളികൾ ഭീതിയിൽ

തോട്ടം മേഖലയിലെ മുപ്ലി ചൊക്കന പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി വിഹരിക്കുന്നു. റബര്‍ എസ്‌റ്റേറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് ആനകൂട്ടങ്ങള്‍. മുപ്പതിലേറെ ആനകളടങ്ങിയ കൂട്ടമാണ് മേഖലയില്‍ വിഹരിക്കുന്നത്. കുട്ടിയാനകളും കൂട്ടത്തിലുണ്ട്. ഒരു മാസം മുമ്പ് ചൊക്കനയില്‍ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചിരുന്നു. റബര്‍ തോട്ടങ്ങളില്‍ രാപകല്‍ ഭേദമില്ലാതെ പതിവായി കാട്ടാനകള്‍ വിഹരിക്കുന്നതിനാല്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് തോട്ടം തൊഴിലാളികള്‍ പരാതിപ്പെടുന്നു. വനാതിര്‍ത്തിയില്‍ നേരത്തെ ഉണ്ടായിരുന്ന കിടങ്ങുകള്‍ പുനര്‍ നിര്‍മിച്ച് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയണമെന്നാണ് ആവശ്യമുയരുന്നത്.

മുപ്ലി ചൊക്കനയിൽ മുപ്പതിലേറെ കാട്ടാനകൾ കൂട്ടമായി വിഹരിക്കുന്നു; റബർ തോട്ടം തൊഴിലാളികൾ ഭീതിയിൽ Read More »

പാലപ്പിള്ളി കാരികുളംകടവിൽ കാട്ടാനക്കൂട്ടത്തിന്റെ അക്രമം; വ്യാപകമായി കൃഷി നശിപ്പിച്ചു

പാലപ്പിള്ളി കാരികുളംകടവില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കുഴിയാനിമറ്റം ജെയിംസ്, കുഴിയാനിമറ്റത്തില്‍ മത്തായിക്കുഞ്ഞ് എന്നിവരുടേതുള്‍പ്പെടെ നിരവധി പേരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ കാട്ടാനകള്‍ കൃഷിയിടങ്ങളിലെത്തി നാശം വരുത്തുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. പ്രദേശത്ത് ഫെന്‍സിങ് ഉണ്ടായിട്ടും കാട്ടാനകളുടെ വരവ് തുടരുന്നത് നാട്ടുകാരില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കര്‍ഷകരുടെ കൃഷിയും ജീവനും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മലയോര കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

പാലപ്പിള്ളി കാരികുളംകടവിൽ കാട്ടാനക്കൂട്ടത്തിന്റെ അക്രമം; വ്യാപകമായി കൃഷി നശിപ്പിച്ചു Read More »

നവംബർ 3 മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്; സംയുക്ത സമരസമിതി പ്രഖ്യാപനം

നവംബർ 3 മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം ആരംഭിക്കും. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരത്തിന്റെ കാര്യം ഈ മാസം 16ന് സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് ബസുടമകൾ അറിയിച്ചു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ

നവംബർ 3 മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്; സംയുക്ത സമരസമിതി പ്രഖ്യാപനം Read More »

സഹോദരിയെ കൊലപ്പെട്ട നിലയിലും സഹോദരനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി

ചിറ്റിശ്ശേരിയില്‍ സഹോദരിയെ കൊലപ്പെട്ട നിലയിലും സഹോദരനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ചിറ്റിശ്ശേരി ചാമപറമ്പില്‍ 63 വയസ്സുള്ള ഇന്ദിര, സഹോദരന്‍ 58 വയസ്സുള്ള അപ്പുവെന്ന ഗോപി എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ദിരയുടെ കൈയിലെ ഞെരമ്പു മുറിച്ച നിലയിലായിരുന്നു. മുഖത്തിനുസമീപം തലയിണയും കിടപ്പുണ്ടായിരുന്നു. ഗോപിയെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. വീട്ടിലുണ്ടായിരുന്ന മരുമകളുടെ മുറിയുടെ വാതില്‍ പുറമെനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. ഇതോടെ മുകളിലെ മുറിയില്‍ കിടന്നിരുന്ന മകന്‍ വൈഷ്ണവിനെ ഫോണില്‍ വിളിച്ച് ഉണര്‍ത്തി അന്വേഷിച്ചപ്പോഴാണ് 2

സഹോദരിയെ കൊലപ്പെട്ട നിലയിലും സഹോദരനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി Read More »

കയ്പമംഗലം പനമ്പിക്കുന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് കാർ മറിഞ്ഞ് അപകടം

കയ്പമംഗലം പനമ്പിക്കുന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് കാർ മറിഞ്ഞ് അപകടം. ശനിയാഴ്ച രാവിലെ ആറരയോടെ ദേശീയപാതയിൽ പനമ്പിക്കുന്ന് സെന്ററിലായിരുന്നു സംഭവം. കയ്‌പമംഗലം പനമ്പിക്കുന്ന് സെൻ്ററിൽ നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന കാറിന് പിന്നിൽ ട്രാവലർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ കീഴ്മേൽ മറിഞ്ഞു. പരുക്കേറ്റ കാർ യാത്രക്കാരി കൊടുങ്ങല്ലൂർ സ്വദേശി കടമ്പോട്ട് അമീനയെ കയ്‌പമംഗലം ഹാർട്ട്ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു പേരാണ് കാറിലുണ്ടായിരുന്നത്. കാറിലെ മറ്റ് യാത്രക്കാർക്കും ട്രാവലർ യാത്രക്കാർക്കും പരുക്കില്ല.

കയ്പമംഗലം പനമ്പിക്കുന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് കാർ മറിഞ്ഞ് അപകടം Read More »

മതിലകത്ത് ക്ഷേത്രത്തിൽ കവർച്ച; മാലയും താലിയും ഒമ്പത് ഭണ്ഡാരങ്ങളിലെ പണവും കവർന്നു

മതിലകം പൊക്ലായ് കിള്ളിക്കുളങ്ങര ധർമ്മദൈവ നവഗ്രഹക്ഷേത്രത്തിൽ കവർച്ച. ദേവിക്ക് ചാർത്തുന്ന മാലയും താലിയും ഒമ്പത് ഭണ്ഡാരങ്ങളുമാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ അഞ്ചോടെ മേൽശാന്തി അഖിൽ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ദേവിയുടെയും ഹനുമാൻ സ്വാമിയുടെയും ശ്രീകോവിലുകൾ തുറന്ന നിലയിലായിരുന്നു. ദേവിയുടെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന താലിയും പണവും മോഷ്ടിച്ചിട്ടുണ്ട്. ക്ഷേത്രം ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ദേവിക്ക് ചാർത്തുന്ന മാലയും കവർന്നു. തിടപ്പള്ളിയും കുത്തിത്തുറന്ന നിലയിലാണ്. ക്ഷേത്രാങ്കണത്തിലെ ഒമ്പത് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് പണം കവർന്നിട്ടുണ്ട്. സംഭവമറിഞ്ഞ് മതിലകം പൊലീസ് സ്ഥലത്തെത്തി

മതിലകത്ത് ക്ഷേത്രത്തിൽ കവർച്ച; മാലയും താലിയും ഒമ്പത് ഭണ്ഡാരങ്ങളിലെ പണവും കവർന്നു Read More »

ഗുരുവായൂർ ഏകാദശി: വിളക്കാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ചുള്ള വിളക്കാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ വഴിപാടായി 30 ദിവസവും ചുറ്റുവിളക്ക് നടക്കും. പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടെ വക ചുറ്റുവിളക്കോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മർച്ചന്റ്‌സ് അസോസിയേഷൻ, ഗുരുവായൂർ പൊലീസ്, നീതിവിളക്ക്, പോസ്റ്റൽ വിളക്ക് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിളക്കാഘോഷങ്ങൾ നടക്കും. ആഘോഷങ്ങളുടെ അവസാന ദിവസങ്ങളിൽ പുരാതന തറവാട്ടുകാരുടെ വക ചുറ്റുവിളക്കും ഉണ്ടായിരിക്കും. രാത്രിയിലെ വിളക്കഴുന്നള്ളിപ്പിന് നറുനെയ്യ് ഉപയോഗിച്ച് തെളിയിക്കുന്ന വിളക്കുകളാണ് ഏറെയും. വിളക്കാഘോഷങ്ങളുടെ ഭാഗമായി മേളത്തോടെയുള്ള

ഗുരുവായൂർ ഏകാദശി: വിളക്കാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും Read More »

കൊടകര ബാർ പാർക്കിങ് ഏരിയയിൽ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് ക്രൂരമർദ്ദനം; റൗഡിയും കൂട്ടാളിയും അറസ്റ്റിൽ

കൊടകര ബാറിലെ പാർക്കിങ് ഏരിയയിൽവെച്ച് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ റൗഡിയും കൂട്ടാളിയും അറസ്റ്റിലായി. കൊടകര മനകുളങ്ങര സ്വദേശികളായ ചാഴിക്കുളം വീട്ടിൽ ആദിത്യൻ (22) എനാശേരി വീട്ടിൽ ആഷിത് (21) എന്നിവരെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ആദിത്യൻ ക്രിമിനൽ കേസുകളിൽ പ്രതിയും പൊലീസ് റൗഡി ലിസ്റ്റിൽ പേരുള്ളയാളുമാണ്. ഒക്ടോബർ 19-ന് രാത്രി 8:30-ഓടെ കൊടകര ഗോൾഡൻ ബാറിന് മുന്നിലെ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം. നെല്ലായി വയലൂർ സ്വദേശിയായ കിഴക്കുടൻ വീട്ടിൽ

കൊടകര ബാർ പാർക്കിങ് ഏരിയയിൽ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് ക്രൂരമർദ്ദനം; റൗഡിയും കൂട്ടാളിയും അറസ്റ്റിൽ Read More »

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ഇനി എല്ലാ ദിവസവും; ബുക്കിങ്ങിന് 25 രൂപ ഫീസ് ഏർപ്പെടുത്തി

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ ദർശനം കൂടുതൽ സുഗമമാക്കാൻ ദേവസ്വം ഭരണസമിതി പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. നവംബർ ഒന്നുമുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം നടപ്പിലാക്കാൻ അധികൃതർ തീരുമാനമെടുത്തു. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം നൽകിയിരുന്നത്. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന ഒരോ ബുക്കിങ്ങിനും 25 രൂപ ഫീസ് ഈടാക്കാനും ഭരണസമിതി നിശ്ചയിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ മുൻകൂട്ടി ബുക്ക് ചെയ്ത‌ ശേഷം പല

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ഇനി എല്ലാ ദിവസവും; ബുക്കിങ്ങിന് 25 രൂപ ഫീസ് ഏർപ്പെടുത്തി Read More »

ചാലക്കുടി മലക്കപ്പാറ ബസില്‍ അമിത തിരക്ക്; 80ലേറെ യാത്രക്കാര്‍ കയറിയതായി പരാതി

ചാലക്കുടി മലക്കപ്പാറ കെഎസ്ആര്‍ടിസി ബസില്‍ അനുവദനീയമായതിലും അധികം യാത്രക്കാരെ കയറ്റിയതായി പരാതി. 51 സീറ്റുകളുള്ള ബസില്‍ 80ലേറെ യാത്രക്കാര്‍ കയറിയതോടെ സുരക്ഷാ ആശങ്ക ഉയര്‍ന്നു. കെഎംവിആര്‍ ചട്ടപ്രകാരം സീറ്റിങ് ശേഷിയുടെ 25 ശതമാനം വരെ മാത്രമാണ് അധികമായി നിന്നുകൊണ്ട് യാത്ര ചെയ്യാവുന്നതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കണക്കുപ്രകാരം 51 സീറ്റുള്ള ബസില്‍ പരമാവധി 64 യാത്രക്കാരെ മാത്രമേ അനുവദിക്കാവൂ. പരിധിയിലധികം യാത്രക്കാരെ കയറ്റുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പൂജാ അവധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബസില്‍

ചാലക്കുടി മലക്കപ്പാറ ബസില്‍ അമിത തിരക്ക്; 80ലേറെ യാത്രക്കാര്‍ കയറിയതായി പരാതി Read More »

ബീഡി നൽകിയില്ല; അന്യസംസ്ഥാന തൊഴിലാളിയെ കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

ബീഡി ചോദിച്ചിട്ട് നല്‍കാത്തതിലുള്ള വൈരാഗ്യത്താല്‍ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം മൂന്നുപീടിക സ്വദേശി തേവര്‍പുരയ്ക്കല്‍ വീട്ടില്‍ രാജപ്പന്‍ ആണ് അറസ്റ്റിലായത്. ബീഹാര്‍ സ്വദേശിയായ വികാസ് കുമാറിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കൈപ്പമംഗലം അറവുശാല കള്ള് ഷാപ്പിന് മുന്‍വശത്ത് വെച്ചായിരുന്നു സംഭവം. കൈപ്പമംഗലം പൊലീസ് സ്‌റ്റേഷന്‍ എസ്.ഐ രഞ്ജിത്ത്, എസ്‌ഐ അവിനാഷ് കുമാര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ബീഡി നൽകിയില്ല; അന്യസംസ്ഥാന തൊഴിലാളിയെ കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ Read More »

പോരാട്ടങ്ങളുടെ ഓർമയിൽ വി.എസ്; കേരള രാഷ്ട്രീയത്തിന്റെ സമരനായകന് ഇന്ന് 103-ാം ജന്മവാർഷികം!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സമരപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ 103-ാം ജന്മവാർഷിക ദിനം ഇന്ന്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഐ എം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച വി.എസിന്റെ രാഷ്ട്രീയ ജീവിതം കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ നിർണായക അധ്യായമാണ്. 1923 ഒക്ടോബർ 20ന് ആലപ്പുഴയിലെ പുന്നപ്രയിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ച വി.എസിന് ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടമായി. ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് തൊഴിലിടങ്ങളിലെത്തിയ അദ്ദേഹം പിന്നീട് തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തി. 17-ാം

പോരാട്ടങ്ങളുടെ ഓർമയിൽ വി.എസ്; കേരള രാഷ്ട്രീയത്തിന്റെ സമരനായകന് ഇന്ന് 103-ാം ജന്മവാർഷികം! Read More »

വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി ബെംഗളൂരുവിൽ പിടിയിൽ; വടക്കേക്കാട് പൊലീസിന്റെ പിടിയിലായത് കാപ്പ പ്രതി

വധശ്രമക്കേസിലെ പ്രതിയെ വടക്കേക്കാട് പൊലീസ് ബെം​ഗളൂരുവിൽനിന്നും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈ എട്ടിന് ആല്‍ത്തറയിലുള്ള ദേവാസുര ബാറിന്റെ മുന്നിൽവെച്ച് വടക്കേക്കാട് കോതോട്ട് വിഷ്ണു യാദവിനെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതി കുഴിങ്ങര പൊന്തയില്‍ സുബി (അബുക്ക-32) നെയാണ് ഞായറാഴ്ച ബെം​ഗളൂരുവിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളെയും വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ചെന്നൈ, ബെം​ഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതി. ഇയാളെ പിടികൂടാനായി ഗുരുവായൂര്‍ എ.സി.പി

വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി ബെംഗളൂരുവിൽ പിടിയിൽ; വടക്കേക്കാട് പൊലീസിന്റെ പിടിയിലായത് കാപ്പ പ്രതി Read More »

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

പഴയന്നൂരിൽ 45 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ചെല്ലപറമ്പിൽ വീട്ടിൽ ശിഹാബ്, കുമ്പള സ്വദേശി പാറിക്കൽ വീട്ടിൽ അബ്ദുൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്.

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ Read More »

സ്പാകളിലെ ലൈഗിംക ചൂഷണപരാതികള്‍; അനധികൃത സ്പാകള്‍ പൂട്ടിക്കുമെന്ന് ആഭ്യന്തരമന്ത്രി

സ്പാകളില്‍ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നതായുള്ള പരാതി കൂടിവരികയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അനധികൃതമായി സ്പാ നടത്തുന്നവര്‍ അത് സ്വയം അവസാനിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ സ്പാ പദ്ധതി നടപ്പാക്കുകയാണ്. അനധികൃത നടത്തിപ്പും, ലൈംഗിക ചൂഷണം നടത്തുന്ന പരാതിയും വ്യാപകമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി. സ്പാകള്‍ക്കായി പ്രത്യേകം നിയമം കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദേഹം പറഞ്ഞു. സ്പാകളില്‍ പലപ്പോഴും പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നു. കേരളത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തില്‍ ചൂഷണപരമായി സ്പാകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്പാകള്‍ അടിയന്തരമായി

സ്പാകളിലെ ലൈഗിംക ചൂഷണപരാതികള്‍; അനധികൃത സ്പാകള്‍ പൂട്ടിക്കുമെന്ന് ആഭ്യന്തരമന്ത്രി Read More »

മൂന്നുമുറി അമ്പുഫെസ്റ്റ് 2027: ലോഗോ പ്രകാശനം ചെയ്തു

2027-ലെ മൂന്നുമുറി അമ്പുഫെസ്റ്റിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. അമ്പുഫെസ്റ്റിന് ആശംസകൾ നേർന്ന മുഖ്യമന്ത്രി, സാംസ്കാരിക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനായി ഔർ ബാപ്റ്റിസ്റ്റ് കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. അമ്പുഫെസ്റ്റിന്റെ ഭാഗമായി ജനുവരി 25-ന് സംഘടിപ്പിക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ ആയിരത്തോളം കലാകാരന്മാർ അണിനിരക്കും. വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി അവതരിപ്പിക്കുമെന്ന് ഔർ ബാപ്റ്റിസ്റ്റ് കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. ജോൺസൺ മാമ്പ്രക്കാരൻ, ജോസഫ് പാട്ടത്തിൽ, ജയ്സൺ മലേക്കൂടി, ജസ്റ്റിൻ മങ്കുഴി, ജോൺസൺ പീണിക്കപ്പറമ്പൻ, ജിജോ

മൂന്നുമുറി അമ്പുഫെസ്റ്റ് 2027: ലോഗോ പ്രകാശനം ചെയ്തു Read More »

ചാലക്കുടിയിൽ എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ

ചാലക്കുടിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 4.270 ഗ്രാം എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. അതിരപ്പിള്ളി റോഡിലെ ജീവൻ ടൂറിസ്റ്റ് ഹോമിൽ ഞായാഴ്ച പുലർച്ചെ ഒരു മണിയോടെ നടത്തിയ റെയ്ഡിലാണ് നാല് യുവാക്കളെ പിടികൂടിയത്. ഈസ്റ്റ് ചാലക്കുടി ഓമംഗലത്ത് വീട്ടിൽ ആദിത്യൻ, പോട്ട വാഴക്കുന്ന് ഇയ്യാനി വീട്ടിൽ നിഖിൽ, കൊടകര പറക്കാട്ടുകര മലയിൽ തട്ടാൻ വീട്ടിൽ അരവിന്ദ്, കൊരട്ടി കോനൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ആശ്വിൻ എന്നിവരാണ് ടൂറിസ്റ്റ് ഹോമിൽ നിന്ന് അറസ്റ്റിലായത്. ഇവർക്ക് ലഹരിവസ്തു നൽകിയെന്ന

ചാലക്കുടിയിൽ എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ Read More »