nctv news pudukkad

latest news

nctv news-pudukad news

പറപ്പൂക്കര നെടുമ്പാളില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന മിനി ടെംപോയ്ക്ക് തീപിടിച്ചു

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലില്‍ ദുരന്തം ഒഴിവാക്കാനായി. പുതുക്കാട് നിന്നും ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്നിരക്ഷാസേനകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മിനി ടെംപോയുടെ മുന്‍ഭാഗം ഭാഗികമായി കത്തിനശിച്ചു. വാഹനത്തിന്റെ അടിയില്‍ നിന്നും തീ ഉയരുകയായിരുന്നു. ഗ്യാസ് നിറച്ച 17 സിലിണ്ടറുകള്‍ ഈ സമയം വാഹനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇവ വേഗത്തില്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ വാഹനത്തില്‍ നിന്നും മാറ്റുകയായിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് സംഭവസ്ഥലം അപകടരഹിതമാക്കിയത്. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

പറപ്പൂക്കര നെടുമ്പാളില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന മിനി ടെംപോയ്ക്ക് തീപിടിച്ചു Read More »

nctv news-pudukad news

റെയില്‍വേ യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ‘റെയില്‍ വണ്‍’ ആപ്പ് ബോധവല്‍ക്കരണ പരിപാടിയും ഇന്‍സ്റ്റാളേഷന്‍ ഡ്രൈവും നടത്തി

പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് മാതൃകാപരമായ ഈ പ്രവര്‍ത്തനം സംഘടിപ്പിച്ചത്.സ്‌റ്റേഷനിലെത്തിയ നൂറുകണക്കിന് യാത്രക്കാര്‍ക്ക് എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ ആപ്പിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് വിശദീകരിച്ചു നല്‍കി. ടിക്കറ്റ് ബുക്കിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലളിതമാക്കുന്ന റെയില്‍ വണ്‍ ആപ്പ് യാത്രക്കാരുടെ മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് സഹായിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പുതിയ ആപ്പാണ് ‘റെയില്‍ വണ്‍’. റിസര്‍വേഷന്‍ ടിക്കറ്റുകള്‍, ജനറല്‍ ടിക്കറ്റുകള്‍ തുടങ്ങി റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍

റെയില്‍വേ യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി പുതുക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ‘റെയില്‍ വണ്‍’ ആപ്പ് ബോധവല്‍ക്കരണ പരിപാടിയും ഇന്‍സ്റ്റാളേഷന്‍ ഡ്രൈവും നടത്തി Read More »

nctv news

പതിനെട്ടരക്കാവുകളില്‍ പ്രസിദ്ധമായ പുതുക്കാട് കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വേല മഹോത്സവം ആഘോഷിച്ചു

രാവിലെ  വി.കെ. പത്മനാഭന്‍ അവതരിപ്പിക്കുന്ന ദേവീ മാഹാത്മ്യ പാരായണം, പൂക്കോട് കീനൂരപ്പന്‍ ഭജനസംഘത്തിന്റെ ഭജന അര്‍ച്ചന, ശ്രീഭൂതബലി എന്നിവ നടന്നു. പെരുവനം കുട്ടന്‍ മാരുടെ പ്രാമാണികത്വത്തില്‍ 50 ല്‍പരം കലാകാരന്മാര്‍ അണിനിരന്ന പഞ്ചാരിമേള അകമ്പടിയിലായിരുന്നു ശീവേലി എഴുന്നള്ളിപ്പ്. പ്രസാദഊട്ടും ഒരുക്കിയിരുന്നു. ഗജവീരന്മാരെ അണിനിരത്തി വാദ്യമേള നാദ വിസ്മയങ്ങള്‍ തീര്‍ത്തായിരുന്നു ദേശപ്പൂരങ്ങള്‍ ഒത്തുചേര്‍ന്ന കൂട്ടിയെഴുന്നള്ളിപ്പ്. കുനിശേരി അനിയന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം അകമ്പടിയിലായിരുന്നു ചടങ്ങുകള്‍. തുടര്‍ന്ന് പഴമയും പാരമ്പര്യവും വിളിച്ചോതി വേലകളിയും നന്തിക്കര മുല്ലയ്ക്കല്‍ പറയന്റെ പന്തല്‍വരവും

പതിനെട്ടരക്കാവുകളില്‍ പ്രസിദ്ധമായ പുതുക്കാട് കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വേല മഹോത്സവം ആഘോഷിച്ചു Read More »

nctv news- pudukad news

മറ്റത്തൂര്‍ പഞ്ചായത്തിലെ നവീകരിച്ച കുഞ്ഞാലിപ്പാറ കനാല്‍ ബണ്ട് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. ഔസേപ്പ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി മുഖ്യാതിഥിയായി. മുന്‍ ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് മൂത്താന്‍പാടം പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 2023-24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 19 ലക്ഷം രൂപ ചിലവിലായിരുന്നു നവീകരണം.

മറ്റത്തൂര്‍ പഞ്ചായത്തിലെ നവീകരിച്ച കുഞ്ഞാലിപ്പാറ കനാല്‍ ബണ്ട് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

nctv news- pudukad news

പാലപ്പിള്ളിയിലെ റബര്‍ തോട്ടത്തില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം. മുപ്പതോളം കാട്ടാനകളാണ് പുതുക്കാട് തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്നത്

ശനിയാഴ്ച പുലര്‍ച്ചെയാണ് കുട്ടിയാനകള്‍ അടക്കം മുപ്പതോളം കാട്ടാനക്കൂട്ടം പാലപ്പിള്ളിയില്‍ ഇറങ്ങിയത്. ആനകളുടെ ചിന്നം വിളി കേട്ടാണ് സമീപവാസികള്‍ ശ്രദ്ധിച്ചത്. ആനകള്‍ കൂട്ടമായി പുതുക്കാട് തോട്ടത്തിലേക്ക് കയറുകയായിരുന്നു. റോഡിലൂടെ ഇറങ്ങി നടന്ന കാട്ടാനകളുടെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന വഴിയിലാണ് കാട്ടാനക്കൂട്ടം കടന്നുപോകുന്നത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന മേഖലയ്ക്ക് സമീപമാണ് ആനകള്‍ തമ്പടിച്ചിരിക്കുന്നത്.  കാട്ടാനക്കൂട്ടം കൂട്ടത്തോടെ വീണ്ടും റോഡിലേക്ക് ഇറങ്ങിയാല്‍ വലിയ അപകടങ്ങള്‍ സൃഷ്ടിക്കും. കൂടാതെ കാരികുളം ഭാഗത്ത് മൂന്നോളം കാട്ടാനകള്‍ കൃഷി നശിപ്പിച്ച സംഭവവും

പാലപ്പിള്ളിയിലെ റബര്‍ തോട്ടത്തില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം. മുപ്പതോളം കാട്ടാനകളാണ് പുതുക്കാട് തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്നത് Read More »

nctv news- pudukad news

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്‍ കൊടകര ബ്ലോക്ക് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

മെഡിസെപ്പ് ചികിത്സയില്‍ ആശുപത്രികള്‍ മുന്‍കൂറായി പണം ആവശ്യപ്പെടുന്ന നടപടി സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍. പുതുക്കാട് ആന്റോസ് ഹാളില്‍ ചേര്‍ന്ന യൂണിയന്റെ കൊടകര ബ്ലോക്ക് 34ാം വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ മെഡിസെപ്പ് രണ്ടാംഘട്ടത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.  കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ എം ശിവരാമന്‍ സംഘടനാ റിപ്പോര്‍ട്ടും

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്‍ കൊടകര ബ്ലോക്ക് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു Read More »

nctv news

10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ടു തകര്‍ന്നു തരിപ്പണമായ കേരളത്തെ കൈ പിടിച്ചുയര്‍ത്തുക എന്ന ദൗത്യമാണു യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ഈ മാസം ആറിന് കാസര്‍ഗോഡ് നിന്ന് ആരംഭിച് മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് അവസാനിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് പുതുക്കാട് സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.കേരള ജനതയെ 6 ലക്ഷം കോടി കടത്തിലേക്കു തള്ളിവിട്ടതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടം. ഇപ്പോള്‍ വെന്റിലേറ്ററിലായ ആരോഗ്യമേഖലയെ യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ ആരോഗ്യവതിയായി നടത്തും. തൊഴിലില്ലാതെ നമ്മുടെ യുവതലമുറ കേരളം വിടുന്നതിനു പരിഹാരം വേണം. അതിനുള്ള കര്‍മപദ്ധതികള്‍ യുഡിഎഫ് ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നും സതീശന്‍ പറഞ്ഞു.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്‍ ന്യൂനപക്ഷ

10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ടു തകര്‍ന്നു തരിപ്പണമായ കേരളത്തെ കൈ പിടിച്ചുയര്‍ത്തുക എന്ന ദൗത്യമാണു യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ Read More »

nctv news-pudukad news

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് മുന്നോടിയായി കെപിസിസി സംസ്‌കാര സമിതി കലാജാഥ പുതുക്കാട് സെന്ററില്‍ കള്ളനും കപ്പിത്താനും തെരുവ് നാടകം അവതരിപ്പിച്ചു

ഡിസിസി സെക്രട്ടറി കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുധന്‍ കാരയില്‍ അധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അലക്‌സ് ചുക്കിരി, വൈസ്പ്രസിഡന്റ് ഷാജു കാളിയേങ്കര, മണ്ഡലം പ്രസിഡന്റ് രാജു തളിയപറമ്പില്‍, അളഗപ്പനഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍, സനല്‍ മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് മുന്നോടിയായി കെപിസിസി സംസ്‌കാര സമിതി കലാജാഥ പുതുക്കാട് സെന്ററില്‍ കള്ളനും കപ്പിത്താനും തെരുവ് നാടകം അവതരിപ്പിച്ചു Read More »

nctv news- pudukad news

വട്ടണാത്ര PWD ബ്രാഞ്ച് റോഡിന്റെ നിർമ്മാണം ആരംഭിച്ചു

അളഗപ്പനഗര്‍ പഞ്ചായത്തിലെ വട്ടാണത്ര പിഡബ്ല്യുഡി ബ്രാഞ്ച് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗം കെ. വിജീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 11.3 ലക്ഷം രൂപ ചിലവിലാണ് നിര്‍മാണം.  

വട്ടണാത്ര PWD ബ്രാഞ്ച് റോഡിന്റെ നിർമ്മാണം ആരംഭിച്ചു Read More »

nctv news- pudukad news

പറപ്പൂക്കര സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അമ്പിളി വേണു മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സുരേഷ് ബാബു, ഗ്രാമപഞ്ചായത്തംഗം ലത കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 99.94 ലക്ഷം രൂപ ചിലവിലായിരുന്നു നിര്‍മാണം.

പറപ്പൂക്കര സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

NCTV NEWS- PUDUKAD NEWS

പറപ്പൂക്കര പഞ്ചായത്ത് പന്തല്ലൂര്‍ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുംപന്തല്ലൂര്‍ ഇറിഗേഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി 5,6, വാര്‍ഡുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

ബിജെപി പറപ്പൂക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്് കെ.കെ. പ്രകാശന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ്് തിലകന്‍ കിള്ളികുളങ്ങര, മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ്് അഷിത റീജു, ദിലീപന്‍ കാരണത്ത്, പവിത്രന്‍, ശശി തച്ചംപുള്ളി, മിധുന്‍, സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

പറപ്പൂക്കര പഞ്ചായത്ത് പന്തല്ലൂര്‍ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുംപന്തല്ലൂര്‍ ഇറിഗേഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി 5,6, വാര്‍ഡുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി Read More »

NCTV NEWS-PUDUKAD NEWS

മഹാശിവരാത്രി നാളില്‍ ഉപവാസമെടുത്തും ഉറക്കമൊഴിച്ചും വ്രതശുദ്ധി വരുത്തി നാടിന്റെ നാനാഭാഗങ്ങളില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി

തങ്ങള്‍ക്ക് മുന്നേ കടന്നുപോയ പിതൃ മഹാരഥന്മാര്‍ക്കായി സ്‌നാനഘട്ടങ്ങളില്‍ ബലിച്ചോര്‍  അര്‍പ്പിച്ച് അതില്‍ എള്ളും പൂവും നീരും നല്‍കി പ്രിയപ്പെട്ടവര്‍ക്കായി നിരവധിപേര്‍ തര്‍പ്പണം നടത്തി. ശിവരാത്രി നാള്‍ രാത്രി മുതല്‍ തന്നെ പലയിടങ്ങളിലും ബലിതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങിയിരുന്നു. പുലര്‍ച്ചയോടെ നിരവധി പേരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തര്‍പ്പണ ഘട്ടങ്ങളില്‍ എത്തിയത്.എല്ലായിടത്തും തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.ബലിതര്‍പ്പണം നടത്തി പിതൃമോക്ഷ പുണ്യത്തിന്റെ സായുജ്യമടയാന്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ കണ്ണീരോടെ എത്തിയിരുന്നു. ഓര്‍മ്മകള്‍ ബലിച്ചോറായി തൂവി  ഇനിയും അറ്റു പോകാത്ത ബന്ധങ്ങളുടെ ഓര്‍മ്മകള്‍

മഹാശിവരാത്രി നാളില്‍ ഉപവാസമെടുത്തും ഉറക്കമൊഴിച്ചും വ്രതശുദ്ധി വരുത്തി നാടിന്റെ നാനാഭാഗങ്ങളില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി Read More »

nctv news-pudukad news

കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍ കോഡുകള്‍ക്കെതിരെ തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പൂര്‍ണം. പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. പുതുക്കാട്, കൊടകര മേഖലയില്‍ പണിമുടക്ക് ബന്ദിന് സമാനമായിരുന്നു. 

കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്, ഓട്ടോ ടാക്‌സി തൊഴിലാളികള്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ പൊതുഗതാഗതത്തെ ബാധിച്ചു. യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. പെട്രോള്‍ പമ്പുകള്‍ ചിലയിടങ്ങളില്‍ മാത്രമാണ് തുറന്നത്. അവശ്യസര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. മെഡിക്കല്‍ സ്‌റ്റോറുകള്‍ തുറന്നിരുന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. മേഖലയിലെ ഗവ. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ഭാഗികമായിരുന്നു. പൊതുഗതാഗതമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടത് യൂണിയനുകള്‍ സമരത്തില്‍ പങ്കാളികളായിട്ടുണ്ട്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മതിയായ

കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍ കോഡുകള്‍ക്കെതിരെ തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പൂര്‍ണം. പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. പുതുക്കാട്, കൊടകര മേഖലയില്‍ പണിമുടക്ക് ബന്ദിന് സമാനമായിരുന്നു.  Read More »

NCTV NEWS- PUDUKAD NEWS

തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി: പാലാമ്പ്രകുന്നിലും വെള്ളമെത്തി

പുതുക്കാട് മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ തൊട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചു. 3 ഘട്ടങ്ങളിലായി 12 കോടി രൂപയാണ് ഇതിനായി ഇറിഗേഷന്‍ വകുപ്പ് ചിലവഴിച്ചത്. മൂന്നാംഘട്ടത്തില്‍ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ജലക്ഷാമം രൂക്ഷമായ പാലാമ്പ്രകുന്നിലും വെള്ളമെത്തികാന്‍ ആയി. 50 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന മദനന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്‍ കെ.എസ് ഫവാസ്, മൈനര്‍ ഇറിഗേഷന്‍

തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി: പാലാമ്പ്രകുന്നിലും വെള്ളമെത്തി Read More »

nctv news- pudukad news

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു

പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് സംഘടിപ്പിച്ച പരിപാടി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ് ചിറ്റിലപ്പിള്ളി  മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവ് അരങ്ങത്ത് പ്രസംഗിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനാചരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു Read More »

nctv news

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ തൃക്കൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു തൃക്കൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഭാരതി അധ്യക്ഷത വഹിച്ചു. കെഎസ്എസ്പിയു തൃക്കൂര്‍ യൂണിറ്റ് സെക്രട്ടറി പി. മനോജ്കുമാര്‍, കെഎസ്എസ്പിയു തൃക്കൂര്‍ യൂണിറ്റ് ട്രഷറര്‍ വി.കെ. രാജാമണി,  കെഎസ്എസ്പിയു ജില്ലാ സെക്രട്ടറി എ. ചന്ദ്രമോഹന്‍,  കെഎസ്എസ്പിയുകൊടകര ബ്ലോക്ക് മുന്‍ പ്രസിഡന്റ് എം.എ. ജോസ്, കെഎസ്എസ്പിയു കൊടകര ബ്ലോക്ക് മുന്‍ വൈസ് പ്രസിഡന്റ് കെ. സുകുമാരന്‍, വനിതാവേദി കണ്‍വീനര്‍ സി.യു. രമണി, പി.വി. ശാര്‍ങ്കന്‍, കെ. സദാനന്ദന്‍,

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ തൃക്കൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു Read More »

NCTV NEWS- PUDUKAD NEWS

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വരന്തരപ്പിള്ളി യൂണിറ്റ് സമ്മേളനം

മെഡിസെപ് പദ്ധതി കാര്യക്ഷമമാക്കുന്നതിന് എല്ലാ ആശുപത്രികളിലും രോഗികളുടെ അവകാശങ്ങള്‍, ചികിത്സാനിരക്ക് എന്നിവ ചട്ട പ്രകാരം പ്രദര്‍ശിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വരന്തരപ്പിള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് മീന മദനന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി. രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ശിവരാമന്‍, എം.ജി. തോമസ്, ടി.പി. ജോര്‍ജ്, ടി. ബാലകൃഷ്ണമേനോന്‍, കെ.വി. രാമകൃഷ്ണന്‍, കെ. സദാനന്ദന്‍, ഐ.ആര്‍. ബാലകൃ ഷ്ണന്‍, കെ. സുകുമാരന്‍,

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വരന്തരപ്പിള്ളി യൂണിറ്റ് സമ്മേളനം Read More »

nctv news- pudukad news

കേന്ദ്ര ഗവ. വിത്ത് ബില്ല് പിന്‍വലിക്കുക, രാസവള വിലവര്‍ദ്ധന പിന്‍വലിക്കുക, തൊഴിലുറപ്പ് ഭേദഗതി ബില്‍ പിന്‍വലിക്കുക, വന്യജീവി നിയമം ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസ്സാന്‍ സഭ പുതുക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പുതുക്കാട് സെന്ററില്‍ നടന്ന പ്രതിഷേധാഗ്‌നി സിപിഐ പുതുക്കാട് മണ്ഡലം സെക്രട്ടറി സി.യു. പ്രിയന്‍ ഉദ്ഘാടനം ചെയ്തു. എഐകെഎസ് മണ്ഡലം പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാംപിള്ളി, സിപിഐ പുതുക്കാട് എല്‍സി സെക്രട്ടറി വി.ആര്‍. രബീഷ്, എഐകെഎസ് മണ്ഡലം സെക്രട്ടറി ടി.എന്‍. മുകുന്ദന്‍, എഐകെഎസ് മണ്ഡലം വൈസ് പ്രസിഡന്റ് സി.ബി. സുരേഷ്, സുനന്ദ ശശി ,ടി.ബി. രാധാകൃഷ്ണന്‍, പി.എ. ജോര്‍ജ്ജ്, വി.എസ്. ജോഷി, എഐകെഎസ് ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ

കേന്ദ്ര ഗവ. വിത്ത് ബില്ല് പിന്‍വലിക്കുക, രാസവള വിലവര്‍ദ്ധന പിന്‍വലിക്കുക, തൊഴിലുറപ്പ് ഭേദഗതി ബില്‍ പിന്‍വലിക്കുക, വന്യജീവി നിയമം ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ കിസ്സാന്‍ സഭ പുതുക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു Read More »

nctv news- pudukad news

തലോര്‍ കുന്നിശ്ശേരി റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ്് വി.ടി. വിജയലക്ഷ്മി അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് കെ.എ. സുരേഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീല ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ സിന്ധു സുബ്രഹ്മണ്യന്‍, പഞ്ചായത്തംഗങ്ങളായ സജിത സുനില്‍, എം.വി. ഉദയന്‍, വി.എസ്. സുജിത്, നിഷ വേണു എന്നിവര്‍ പ്രസംഗിച്ചു

തലോര്‍ കുന്നിശ്ശേരി റോഡിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

nctv news- pudukad news

ചെങ്ങാലൂര്‍ മനക്കല്‍കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വേലൂപ്പാടത്തേക്ക് പൈപ്പ് ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു

പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബേബി കീടായി, അസി. എഞ്ചിനീയര്‍ ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി. സുബ്രന്‍, മുന്‍ പഞ്ചായത്ത് അംഗം ടീന തോബി സിപിഎം ബ്രാഞ്ച് സെക്രട്ടറി ടി.ആര്‍. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

ചെങ്ങാലൂര്‍ മനക്കല്‍കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വേലൂപ്പാടത്തേക്ക് പൈപ്പ് ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു Read More »