പുതുക്കാട് മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ തൊട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചു. 3 ഘട്ടങ്ങളിലായി 12 കോടി രൂപയാണ് ഇതിനായി ഇറിഗേഷന്‍ വകുപ്പ് ചിലവഴിച്ചത്. മൂന്നാംഘട്ടത്തില്‍ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ജലക്ഷാമം രൂക്ഷമായ പാലാമ്പ്രകുന്നിലും വെള്ളമെത്തികാന്‍ ആയി. 50 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന മദനന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്‍ കെ.എസ് ഫവാസ്, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ചിത്ര പി. ഭായ്. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി. /
തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി: പാലാമ്പ്രകുന്നിലും വെള്ളമെത്തി






