കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്, ഓട്ടോ ടാക്‌സി തൊഴിലാളികള്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ പൊതുഗതാഗതത്തെ ബാധിച്ചു. യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. പെട്രോള്‍ പമ്പുകള്‍ ചിലയിടങ്ങളില്‍ മാത്രമാണ് തുറന്നത്. അവശ്യസര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. മെഡിക്കല്‍ സ്‌റ്റോറുകള്‍ തുറന്നിരുന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. മേഖലയിലെ ഗവ. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ഭാഗികമായിരുന്നു. പൊതുഗതാഗതമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടത് യൂണിയനുകള്‍ സമരത്തില്‍ പങ്കാളികളായിട്ടുണ്ട്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മതിയായ കാരണങ്ങളില്ലാതെ ജോലിക്ക് എത്താത്തവരുടെ ഇന്നത്തെ ശമ്പളം സര്‍ക്കാര്‍ പിടിക്കും. ബാങ്കിങ് മേഖലയിലെ മൂന്നു പ്രമുഖ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനവും തടസപ്പെട്ടു. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള 10 ട്രേഡ് യൂണിയനുകളാണ് പണിമുടക്കിയത്്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ ഉള്‍പ്പടെയുള്ള കക്ഷികള്‍ പിന്തുണ നല്‍കി /
കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍ കോഡുകള്‍ക്കെതിരെ തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പൂര്‍ണം. പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. പുതുക്കാട്, കൊടകര മേഖലയില്‍ പണിമുടക്ക് ബന്ദിന് സമാനമായിരുന്നു.






