nctv news pudukkad

nctv news logo
nctv news logo

കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിഷന്‍ 2031 പദ്ധതിയുടെ ഭാഗമായുള്ള അന്താരാഷ്ട്ര സെമിനാറിലേക്ക്  കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിക്ക് ക്ഷണം

NCTV NEWS- PUDUKAD NEWS

‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണവും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാര്‍ നടക്കുന്നത്. സെമിനാറില്‍ പവര്‍ പോയിന്റ് പ്രസന്റേഷന്‍ അവതരിപ്പിക്കാനാണ് ക്ഷണം. ഫെബ്രുവരി 16ാം തീയതി തിരുവനന്തപുരത്തെ ഡിമോറ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സെമിനാര്‍ നടക്കുക. അന്താരാഷ്ട്ര തലത്തിലുള്ള ഈ വേദിയില്‍ പ്രാദേശിക ഭരണത്തെ കുറിച്ചുള്ള അവതരണം നടത്താനുള്ള അവസരമാണ് അശ്വതി വിബിക്ക് ലഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ദേശീയ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനും അശ്വതിക്ക് ഡല്‍ഹിയിലേക്ക് ക്ഷണം ലഭിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *