പറപ്പൂക്കര നെടുമ്പാളില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന മിനി ടെംപോയ്ക്ക് തീപിടിച്ചു
ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലില്‍ ദുരന്തം ഒഴിവാക്കാനായി. പുതുക്കാട് നിന്നും ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്നിരക്ഷാസേനകളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മിനി ടെംപോയുടെ മുന്‍ഭാഗം ഭാഗികമായി കത്തിനശിച്ചു. വാഹനത്തിന്റെ അടിയില്‍ നിന്നും തീ ഉയരുകയായിരുന്നു. ഗ്യാസ് നിറച്ച 17 സിലിണ്ടറുകള്‍ ഈ സമയം വാഹനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇവ വേഗത്തില്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ വാഹനത്തില്‍ നിന്നും മാറ്റുകയായിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് സംഭവസ്ഥലം അപകടരഹിതമാക്കിയത്. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
പറപ്പൂക്കര നെടുമ്പാളില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന മിനി ടെംപോയ്ക്ക് തീപിടിച്ചു Read More »



















