കൊടകര ഇസാഫ് ബാങ്ക് കവര്‍ച്ച: മൂന്നാം പ്രതി പിടിയിലായി
കൊടകര ഇസാഫ് ബാങ്കില്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തിലെ മൂന്നാം പ്രതി പിടിയിലായി. പത്തനംതിട്ട കലത്തൂര് വാണിയംപാറയില്‍ വീട്ടില്‍ 39 വയസുള്ള ഷറഫുദ്ദീനെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 25 നായിരുന്നു കൊടകരയിലുള്ള ഇസാഫ് ബാങ്കില്‍ കവര്‍ച്ച നടന്നത്.