ജന്മനാല്‍ വൈകല്യമുള്ള കിടപ്പുരോഗിയായ പാലിയേറ്റീവ് രോഗിശ്യാംകുമാറിന്റെ ലൈഫ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച അളഗപ്പനഗര്‍ പിഎച്ച്‌സിയിലെ ഡോക്ടര്‍ ഉമേഷിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ജനപ്രതിനിധികള്‍ രംഗത്ത്
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡിലെ പാണ്ടാരി മോഹനന്‍ ഭാര്യ ഷീലയുടെയും മകനായ ശ്യാംകുമാര്‍ ജന്മനാല്‍ വൈകല്യമുള്ള കിടപ്പുരോഗിയാണ്. 38 വയസുള്ള ശ്യാംകുമാറിന് സ്വന്തം പ്രാഥമിക ആവശ്യക്കാര്‍ക്ക് പോലും അമ്മയായ ഷീലയുടെ സഹായം വേണം. ശ്യാമിന് കരുവാപ്പടി അക്ഷയ സെന്ററില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ മസ്റ്ററിങ് ചെയ്തപ്പോള്‍ വിരലും, കണ്ണും കിട്ടാതെ വന്നപ്പോള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമായിരുന്നു. ഇതിന് ആവശ്യമായ രേഖകള്‍ സഹിതം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഉമേഷിനെ വാര്‍ഡ് അംഗം വി.കെ. വിനീഷ് നേരിട്ട് കണ്ട് …