കോടാലി മുരിക്കുങ്ങല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ശനീശ്വര പൂജ നടത്തി
തന്ത്രി കുഴിയേലി നകര്ണമന നീലകണ്ഠന് നമ്പൂതിരി, മേല്‍ശാന്തി ഏറന്നൂര്‍മന ഹരി നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. നിരവധി ഭക്തജനങ്ങള്‍ സംബന്ധിച്ചു.
തന്ത്രി കുഴിയേലി നകര്ണമന നീലകണ്ഠന് നമ്പൂതിരി, മേല്‍ശാന്തി ഏറന്നൂര്‍മന ഹരി നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. നിരവധി ഭക്തജനങ്ങള്‍ സംബന്ധിച്ചു.
വടക്കേ കോടാലി അംഗനവാടി റോഡാണ് ഇടിഞ്ഞത്. വീടുകള്‍ക്ക് തൊട്ടുപുറകില്‍ പത്തടിയോളം ഉയരത്തില്‍ നില്ക്കുന്ന റോഡരിക് മഴവെള്ളം ശക്തമായി കുത്തിയൊഴുകിയതു മൂലം വീടിനു മുകളിലേക്ക് ഇടിയുകയായിരുന്നു. എല്ലാ വര്‍ഷവും മഴക്കാലത്ത് ഇവിടത്തെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ഈ ദുരിതത്തിന് പരിഹാരം വേണമെന്നാണ് ആവശ്യമുയരുന്നത്. കോടാലി കുട്ടിയമ്പലം റോഡിനേയും കോടാലി മുരിക്കുങ്ങല്‍ റോഡിനേയും ബന്ധിപ്പിക്കുന്ന അംഗനവാടി റോഡിന്റെ ഓരത്ത് താമസിക്കുന്ന നാലുകുടുംബങ്ങളാണ് മണ്ണിടിച്ചില്‍ ഭീഷണിയില്‍ കഴിയുന്നത്. ശക്തമായ മഴ പെയ്താല്‍ വീടുകളില്‍ സുരക്ഷിതമായി കഴിയാന്‍ ഇവര്‍ക്കാവുന്നില്ല. വീടുകള്‍ക്ക് തൊട്ടുപുറകില്‍ ഉയര്ന്നുനില്ക്കുന്ന റോഡ് …
തൃശ്ശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഗതാഗത കുരുക്കില്‍ വെള്ളിയാഴ്ച പരിശോധന നടത്തും. ട്രാഫിക് സിഗ്നല്‍ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് മന്ത്രി ഉദ്ദേശിക്കുന്നത്. തൃശ്ശൂര്‍ മുതല്‍ അരൂര്‍ വരെ സഞ്ചരിച്ച് പഠിക്കും. ഗതാഗത കമ്മീഷണര്‍, എംവിഡി ഉദ്യോഗസ്ഥര്‍, ദേശീയപാത അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവരും ഒപ്പം ഉണ്ടാകും. രാവിലെ 10 മണിക്ക് ചാലക്കുടിയില്‍ നിന്ന് യാത്ര തുടങ്ങും. തൃശൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാരും ഒപ്പം ഉണ്ടാകും.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ മഴ ശക്തമാകുകയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദമായി മാറി. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം വിലയിരുത്തൽ. മറ്റന്നാളോടെ ചുഴലികാറ്റായി മാറാനാണ് സാധ്യത.കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അതിതീവ്ര മഴ സാധ്യത പ്രഖ്യാപിച്ചത്. പാലക്കാട്, വയനാട്, കോഴിക്കോട്, …
റോഡിലെ കുഴികളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനായി കുഴിയിലെ മണ്ണും റോഡിന്റെ സൈഡിലെ മണ്ണും നീക്കം ചെയ്തിരുന്നു. കുഴിയുടെ ആഴം വര്‍ദ്ധിക്കുകയും പിന്നീട് മഴയും പെയ്തത് മൂലം കുഴിയില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ സാധിച്ചില്ല. ഇതു മൂലം കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ദുരിതമായി. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വരന്തരപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് മനുഷ്യാവകാശ പ്രവര്ത്തകന് സുരേഷ് ചെമ്മനാടന്‍ പരാതി നല്കി.
കന്നാറ്റുപാടം, കാരികുളം, തോട്ടുമുഖം, വാസുപുരം ചിറകളാണ് പൊട്ടിയത്. ചൊവ്വാഴ്ച രാത്രിയിലെ കനത്തമഴയിലായിരുന്നു സംഭവം. വേനലില്‍ ജലം സംഭരിക്കുന്നതിന് വേണ്ടിയാണ് കുറുമാലിപ്പുഴയില്‍ ചിറകെട്ടുന്നത്. സാധാരണ വര്‍ഷകാലത്ത് പൊട്ടാറുള്ള ചിറയാണ് വേനല്‍മഴയില്‍ തകര്‍ന്നത്. മുന്‍ വര്‍ഷങ്ങളില്‍ ചിറകള്‍ പൂര്‍ണമായും തകരാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. അതേസമയമാണ് ഈ വര്‍ഷത്തെ വേനല്‍മഴയില്‍ ചിറകള്‍ പൂര്‍ണമായും തകര്‍ന്നത്. ചിറകള്‍ തകര്‍ന്നത് അവസാനഘട്ട പണികള്‍ നടക്കുന്ന പന്തല്ലൂര്‍ കുണ്ടുകടവ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികളെ ബാധിച്ചതായി അധികൃതര്‍ പറഞ്ഞു.
രണ്ടരകോടിയിലധികം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചുനല്‍കാതെ വിശ്വാസ വഞ്ചന ചെയ്ത കേസിലെ പ്രതി പിടിയില്‍. രാജസ്ഥാന് സ്വദേശി മാനേജരായ സ്ഥാപനത്തില്‍ നിന്നും ഡെലിവറി ചലാന്‍ പ്രകാരം 2,51,51,165 രൂപയുടെ സ്വര്‍ണ്ണാഭരണള്‍ വാങ്ങി തിരിച്ചുകൊടുക്കാതെ വിശ്വാസ വഞ്ചന നടത്തിയ കേസിലെ പ്രതിയായ കല്ലൂര്‍ പോഴത്ത് വീട്ടില്‍ 36 വയസുള്ള രാഹുല്‍ നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. തന്റെ സ്ഥാപനത്തില്‍ നിന്നും ഡെലിവറി ചലാന്‍ പ്രകാരം വാങ്ങിയ ആഭരണങ്ങളോ തുകയോ തിരിച്ചു കിട്ടാതെയായതിനാല്‍ സ്ഥാപനത്തിന്റെ മാനേജരായ രാജസ്ഥാന് സ്വദേശി തൃശൂര്‍ …
സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ വെള്ളിക്കുളങ്ങര ഐഎസ്എച്ച്ഒ എം. സുജാതന്‍ പിള്ള ഷാള്‍ അണിയിച്ചും റെയിന്‍കോട്ടും യൂണിഫോം നല്‍കിയുമാണ് ആദരവ് പ്രകടിപ്പിച്ചത്. സബ്ബ് ഇന്‍സ്പെക്ടര്‍ വെല്‍സ് തോമസ്, ഗ്രെയ്ഡ് എഎസ്ഐ കെ.ടി. ത്രേസ്യ, ജനമൈത്രി ബീറ്റ് ഓഫീസര്‍ സൈമണ്‍ ജോസ്, സി.പി.ഒ. മാരായ സഹദേവന്, അജിത്ത് കുമാര്‍, കെ.പി. നീതു, ഹോം ഗാര്‍ഡ് സി.ആര്. ശശി, വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവര്‍ സന്നിഹിതരായി.
മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി മോനൊടി റോഡില്‍ കടമ്പോട് പ്രദേശത്ത് രൂപപ്പെട്ട കുഴികള്‍ അറ്റകുറ്റപണി നടത്തി അടക്കാത്തത് യാത്രക്കാര്‍ക്ക് ദുരിതമായി. കടമ്പോട് കാട്ടുങ്ങല്പടി ഭാഗത്താണ് റോഡില്‍ കുഴികള്‍ നിറഞ്ഞിട്ടുള്ളത്. നാലു സ്വകാര്യ ബസുകളുള്‍പ്പടെ നിരവധി വാഹനങ്ങല്‍ ദിനം പ്രതി കടന്നുപോകുന്ന റോഡിലാണ് കുഴികള്‍ നിറഞ്ഞിട്ടുള്ളത്. മോനൊടി, കടമ്പോട്, മുട്ടത്തുകുളങ്ങര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കോടാലിയിലേക്കെത്താനുള്ള പ്രധാന റോഡാണിത്. റോഡിന് വളവുള്ള ഭാഗത്തായി രൂപപ്പെട്ട കുഴികളില്‍ മഴ തുടങ്ങിയതോടെ വെള്ളം കെട്ടിനില്‍ക്കുകയാണ്. വെള്ളക്കെട്ടു മൂലം റോഡിലുള്ള കുഴികള്‍ കാണാനാവാതെ ഇരുചക്ര വാഹന …
കാലവര്‍ഷം പടിവാതില്‍ക്കലെത്തി നില്‍ക്കെ തോട്ടിലെ തടസങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാന്‍ നടപടിയില്ലാത്തത് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടും കൃഷിനാശവും സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കൊടകര കുംഭാരത്തറയില് നിന്ന് മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറിയിലേക്ക് പോകുന്ന റോഡിലെ പാലത്തിനോടുചേര്‍ന്നാണ് തോട്ടില്‍ പാഴ്ച്ചടികള് നിറഞ്ഞിട്ടുള്ളത്. മഴക്കാലമായാല്‍ വലിയ അളവില്‍ വെള്ളം ഒഴുകിയെത്തുന്ന തോട്ടില്‍ നീരൊഴുക്കിനു തടസം സൃഷ്ടിച്ച് വളര്‍ന്നുനില്‍ക്കുകയാണ് ചെടികള്‍. വലിയ കൈതച്ചെടികളടക്കം ഇങ്ങനെ തോട്ടില്‍ തടസമായി വളരുന്നുണ്ട്. കാലവര്‍ഷം ആരംഭിക്കും മുമ്പേ ഇവ വെട്ടി നീക്കി ഒഴുക്ക് സുഗമമാക്കിയല്ലെങ്കില് സമീപത്തെ കൃഷിടങ്ങള്‍ മുങ്ങും. …
ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും പൊന്നാനിയിലേക്ക് പോയിരുന്ന ബസ് ആണ് അപകടത്തില്‍പെട്ടത്. ആര്‍ക്കും പരുക്കില്ല. സ്ഥിരം അപകടമേഖലയായ വളവില്‍ ശരിയായ രീതിയില്‍ കാണാവുന്ന തരത്തില്‍ അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. 2 മാസം മുന്‍പ് നിര്‍മിച്ച ചുറ്റുമതിലാണ് തകര്‍ന്നത്. ഞായറാഴ്ച രാത്രി 7.30 മുതല്‍ മുതല്‍ പുലര്‍ച്ച വരെ ശക്തമായ മഴയായിരുന്നു പ്രദേശത്ത്. പുതിയ ചുറ്റുമതില്‍ തകരാന്‍ കാരണം നിര്‍മാണത്തിലെ അപാകതകളാണെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ ശക്തമായ മഴ മൂലം സ്കൂളിന് ചുറ്റും വെള്ളം നിറഞ്ഞു കവിഞ്ഞിരുന്നുവെന്നും വെള്ളം മൊത്തത്തില്‍ ഒഴുകി മതിലിനു ചുറ്റും ഉള്ള മണ്ണ് ഇളകിമാറിയതാണ് കാരണമെന്നും മതിലിനു നാലിഞ്ചോളം ബെല്‍റ്റും വാര്ത്തിട്ടുണ്ടെന്നും പഞ്ചായത്തംഗം പറഞ്ഞു.സ്കൂളിലെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ച മണലും മഴയില്‍ …
ശക്തമായ മഴയിലും കാറ്റിലും എച്ചിപ്പാറ ഗവ. ട്രൈബല്‍ സ്കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു. Read More »
അസാപ് കേരളയുടെ സമ്മര്‍ ക്യാമ്പ്അസാപ് കേരള സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 5 ദിവസത്തെ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്ത് മുതല്‍ പതിനഞ്ച് വയസ്സ് വരെയുള്ളവര്‍ക്കാണ് ക്യാമ്പ്. ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്, ഗെയിം ഡെവലപ്പ്മെന്റ്, റോബോട്ടിക്സ്, ഡിജിറ്റല്‍ ലിറ്ററസി എന്നീ വിഷയങ്ങള്‍ക്ക് പുറമെ മറ്റ് വിനോദ പരിപാടികളും ഉണ്ടാകും. റിഗ് ലാബ്സ് അക്കാദമിയുമായി ചേര്‍ന്നാണ് അസാപ് കേരള ക്യാമ്പ് സംഘടിപ്പിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ മേയ് 27 മുതല്‍ 31 വരെ രാവിലെ 9:30 …
തൃക്കൂര് ഗവ. സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹിസ്റ്ററി സീനിയര്‍, ഹിന്ദി ജൂനിയര്‍, ഫിസിക്സ് ജൂനിയര്‍ എന്നി വിഭാഗങ്ങളില്‍ താല്‍ക്കാലിക ഒഴിവുകളുണ്ട്. താല്പര്യമുള്ളവര് ഈ മാസം 27 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകുക. ഫോണ്‍- 2356180. അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കെമിസ്ട്രി (ജൂനിയര്‍) അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല് …
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 18 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവിനെ ആളൂര്‍ പൊലീസ് പിടികൂടി. താഴേക്കാട് കണ്ണിക്കര തോട്ടത്തില്‍ വീട്ടില്‍ 30 വയസുള്ള അരുണിനെയാണ് ആളൂര്‍ ഐ.എസ്.എച്ച്.ഒ മുഹമ്മദ് ബഷീറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ കിടപ്പുമുറിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 18.020 ഗ്രാം മയക്കുമരുന്നാണ് പോലിസ് പിടികൂടിയത്. ഒരു മാസത്തോളമായി ഇയാള്‍ പോലീസ് നിരിക്ഷണത്തിലായിരുന്നു. എസ്ഐ മാരായ രഘു, രാധാകൃഷ്ണന്, എ.എസ്.ഐ ധനലക്ഷ്മി, സിപിഒ മാരായ ബിലഹരി, രതീഷ്, ഹരികൃഷ്ണന്, അനീഷ,് …
മാനേജര്‍ ടി.എസ്. മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. ശശി അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കുകയും മരിച്ചുപോയ അധ്യാപകരേയും വിദ്യാര്‍ത്ഥികളെയും അനുസ്മരിക്കുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി മീനാക്ഷി, സെക്രട്ടറി പി.ആര്. മനോജ്കുമാര്‍, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ലേഖ എന്‍. മേനോന്, വൈസ് പ്രസിഡന്റ് കെ.ബി. പ്രസാദ്, ജോയിന്റ് സെക്രട്ടറി കെ.ഡി. ദിലീപ്, ഉദയടീച്ചര്‍, സൈമണ്‍, എ.എ തോമസ്, സി.വി. മുരളി എന്നിവര്‍ പ്രസംഗിച്ചു.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ആര്. ഔസേഫ് അധ്യക്ഷത വഹിച്ചു. വയോജനക്ലബ്ബ് പ്രസിഡന്റ് ബിന്നി ജോയ്, വയോജന ക്ലബ്ബ് പഞ്ചായത്ത് തല സെക്രട്ടറി ടി.ഡി.ശ്രീധരന്, വെള്ളിക്കുളങ്ങര ജനമൈത്രി സമിതി അംഗം സുരേഷ് കടുപ്പശേരിക്കാരന്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍ മുഹമ്മദ് സലിം, പി.എം.ജോണി, എന്‍.വി. ജോസ്, ലീല വേലായുധന് എന്നിവര്‍ പ്രസംഗിച്ചു. ആസാമില്‍ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന് ലഭിച്ച പോള്‍ദാസ് കിഴക്കേപീടിക, എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജം നേടിയ …
മദ്യവിരുദ്ധസമിതിയുടെ പുതുക്കാട് ഫൊറോന പ്രൊമോട്ടര്‍ ഫാ. സോണി കിഴക്കൂടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പള്ളിക്കുന്ന് അസംപ്ഷന്‍ ചര്‍ച്ച് വികാരി ഫാ. ജെയ്സണ്‍ കൂനംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. വി.എം. അഗസ്റ്റിന്, ഫാ. ജോജു പനക്കല്‍, സിസ്റ്റര്‍ ഡാഫ്നി, ഫാ.ദേവസ്സി പന്തല്ലൂക്കാരന്‍, ഫാ. ഫ്രാന്‍സിസ് പുത്തൂക്കര, ജോയ് ആറ്റുപുറം, എഡ്വിന് തെക്കുംപുറം, ബിജു തളിയപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു./
കല്ലൂര്‍ മാവിന്‍ചുവട് കാവില്‍ വീട്ടില്‍ ഫ്രാന്‍സിസാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3ന് കല്ലൂര്‍ കിഴക്ക് സെന്റ് റാഫേല്‍സ് പള്ളിയില്‍. ആലീസാണ് ഭാര്യ. മരിയ, അനൂപ്, ചിന്നു എന്നിവര്‍ മക്കളും സിബി, ജിജോ എന്നിവര്‍ മരുമക്കളുമാണ്.
കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ. വിജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്ത്തകന് കെ.എന്‍. സനില്‍, എം.സി. സന്ദീപ്, മിഥുന് രാജ്, ഷൈലജ നാരായണന് എന്നിവര്‍ പ്രസംഗിച്ചു.