കല്ലൂര്‍ ഭരത ആലങ്ങാട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന കല്ലൂര്‍ ഭരത ആലങ്ങാട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന് മുഖ്യ അതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം ലിന്റോ തോമസ് പ്രസംഗിച്ചു. 30 ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്.