പാതയിലെ ഇലക്ട്രിക്കല്‍ പോസ്റ്റുകള്‍ മാറ്റുന്നതിന് 2.13 കോടി രൂപയും വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് 1.70 കോടി രൂപയും അനുവദിച്ചതായി എംഎല്‍എ പറഞ്ഞു. യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഉടന്‍ ആരംഭിക്കുമെന്ന് തുടര്‍ന്ന് റോഡിന്റെ നിര്‍മ്മാണം തുടങ്ങാനാകുമെന്നും എംഎല്‍എ അറിയിച്ചു. റോഡിനായി ഭൂമി സൗജന്യമായി വിട്ടു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 74 കോടി രൂപയുടെ പുതിയ സാമ്പത്തിക അനുമതി ലഭിച്ചാല്‍ മറ്റു തടസ്സങ്ങള്‍ ഇല്ലെങ്കില്‍ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും. റോഡിലെ കുഴികള്‍ അടയ്ക്കുന്നതിന് തുക മാറ്റിവച്ചിട്ടുണ്ട് എന്നും തകര്‍ന്നു കിടക്കുന്ന റോഡിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കുമെന്നും കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അല്‍ജോ പുളിക്കന്‍, പൊതുമരാമത്ത് വകുപ്പ്, കിഫ്ബി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പുതുക്കാട് മുപ്ലിയം ഇഞ്ചക്കുണ്ട് കോടാലി റോഡിന്റെ നവീകരണത്തിനു മുന്നോടിയായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ കിഫ്ബിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സംയുക്ത പരിശോധന നടത്തി
