പുതുക്കാട് രണ്ടാം കല്ല് ഉന്നതിയില്‍ നടപ്പാക്കിയ ഒരു കോടി രൂപയുടെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായ ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, പുതുക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്ത് അംഗം ഹിമ ദാസന്‍, ജില്ലാ പട്ടിക ജാതി ഉപദേശകസമിതി അംഗം പി.കെ. ശിവരാമന്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കെ. സന്ധ്യ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.സി. സുബ്രന്‍, വി.ആര്‍. രബീഷ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ ടി.ആര്‍. ഷാബു എന്നിവര്‍ പങ്കെടുത്തു. രണ്ടാം കല്ല് ഉന്നതിയില്‍ നടപ്പിലാക്കിയ അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഒമ്പത് വീടുകളുടെ നവീകരണം, മൂന്ന് റോഡുകളുടെ നിര്‍മാണം, ഡിജിറ്റല്‍ ലൈബ്രറി, ഡ്രെയിനേജ് സംവിധാനം എന്നിവയാണ് ഒരു കോടി രൂപ ചെലവില്‍ നടപ്പിലാക്കിയത്. കെല്‍ ആണ് നിര്‍വ്വഹണചുമതല നിര്‍വ്വഹിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതി വഴി അമ്പതിനായിരത്തിലധികം പട്ടിക ജാതി പട്ടിക വര്‍ഗ്ഗ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി ഒ.ആര്‍. കേളു
