കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ അശ്വതി വിബി, കലാപ്രിയ സുരേഷ്, നോഡല്‍ ഓഫീസര്‍ ബിന്ദു പരമേഷ്, എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ജെ. സ്മിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും എന്നിവര്‍ പങ്കെടുത്തു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച നന്തിക്കര മാപ്രാണം റോഡ്, ആനന്ദപുരം നെല്ലായി, കച്ചേരി കടവ് പാലം അപ്പ്രോച്ച് റോഡ് വരന്തരപ്പിള്ളി നന്തിപുലം എന്നീ റോഡുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി. വരന്തരപ്പിള്ളി നന്തിപുലം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം ഓഗസ്റ്റ് 7 ന് കെ കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും. പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ വീതം ചിലവില്‍ നവീകരിച്ച രണ്ടാം കല്ല്, വേലുപ്പാടം എസ് സി നഗറുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് മാസം എട്ടാം തീയതി പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കുമെന്ന് എംഎല്‍എ അറിയിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഒരു കോടി രൂപ അനുവദിച്ച വല്ലച്ചിറ ജി യു പി എസ് സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം ഓഗസ്റ്റ് അഞ്ചിന് കെ കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും. പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണ പുരോഗതി യോഗം വിലയിരുത്തി. നൂറിലധികം പൈലിങ്ങുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ലൂര്‍ദ്പുരം ഗവണ്‍മെന്റ് യുപി സ്‌കൂള്‍, അവിട്ടപ്പിള്ളി ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നതിനും, തൃക്കൂര്‍ ജിഎല്‍പിഎസ് , മുപ്ലിയം ജിഎച്ച്എസ്എസ്, കോടാലി ജി എല്‍ പി എസ് സ്‌കൂളുകളുടെ വിവിധ നവീകരണ പ്രവര്‍ത്തികള്‍ക്കും നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ യോഗത്തില്‍ അറിയിച്ചു. ഇതിനായി എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ എല്‍ എസ് ജി ഡി എന്‍ജിനീയറിങ് വിഭാഗത്തിനോട് എംഎല്‍എ നിര്‍ദ്ദേശിച്ചു. പുതുക്കാട് മുപ്ലിയം കോടാലി റോഡ് 74 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതി ലഭിക്കുന്നതിനായി കിഫ്ബി ബോര്‍ഡിലേക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്ന് കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. മണ്ഡലത്തിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ നിര്‍ദ്ദേശം നല്‍കി.
പുതുക്കാട് മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികളെ സംബന്ധിച്ച് അധികൃതരുടെ അവലോകന യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു
