nctv news pudukkad

latest news

PUDUKAD RAILWAY STATION

പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പുതുക്കിയ ട്രെയിൻ സമയം

എറണാകുളം ഭാഗത്തേക്ക് 7.16649 മംഗലാപുരം – നാഗർകോവിൽ പരശുറാം എക്സ്പ്രസ്സ് ഉച്ചയ്ക്ക് 12.20 8.06447 ഗുരുവായൂർ – എറണാകുളം ഉച്ചയ്ക്ക് 2.17 ന് 9.16325 നിലമ്പൂർ – കോട്ടയം എക്‌സ്പ്രസ്സ് വൈകീട്ട് 5.59 ന് വടക്കോട്ട് തൃശൂർ ഭാഗത്തേക്ക് 1.06438 എറണാകുളം – ഗുരുവായൂർ പാസഞ്ചർ രാവിലെ 7.40 ന്2.16326 കോട്ടയം – നിലമ്പൂർ എക്സ്പ്രസ്സ് രാവിലെ 8.06 ന്3.16650 നാഗർകോവിൽ – മംഗലാപുരം പരശുറാം എക്സ്പ്രസ്സ് ഉച്ചയ്ക്ക് 12 .10 ന്4.06798 എറണാകുളം – പാലക്കാട്

പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പുതുക്കിയ ട്രെയിൻ സമയം Read More »

GANDI JAYANDHI

ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന്റെ ദീപ്തസ്മരണയിൽ രാജ്യം

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടി, ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാരഥനായിരുന്നു അദ്ദേഹം. ഗാന്ധിയോടുള്ള ആദരസൂചകമായ ഇന്ന് വിപുലമായ ആഘോഷങ്ങളാണ് രാജ്യമെങ്ങും ഒരുക്കിയിട്ടുള്ള്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്. സത്യത്തിന്റെ പാത പിന്തുടരാം. ഗാന്ധി ജയന്തി ആശംസകൾ.

ഇന്ന് ഗാന്ധി ജയന്തി; മഹാത്മാവിന്റെ ദീപ്തസ്മരണയിൽ രാജ്യം Read More »

kerala news

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി. നോട്ട് ഒക്ടോബര്‍ ഏഴ് വരെ മാറ്റാം

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി. നോട്ട് ഒക്ടോബര്‍ ഏഴ് വരെ മാറ്റാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് അറിയിപ്പ്. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറാനുള്ള സാഹചര്യം ഒരുക്കും. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 2000 രൂപ നോട്ട് നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫ് ഇല്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപ നോട്ടുകള്‍ മാറാമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി. നോട്ട് ഒക്ടോബര്‍ ഏഴ് വരെ മാറ്റാം Read More »

weather updates

സംസ്ഥാനത്ത് മഴ ശക്തമാകുന്നു

കാലാവസ്ഥ നിരീക്ഷണ വകുപ്പ് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കോട്ടയം ഒഴികെയുള്ള മറ്റ് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

സംസ്ഥാനത്ത് മഴ ശക്തമാകുന്നു Read More »

pudukad railway

ഇന്ത്യന്‍ റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ സമയവിവരം

തൃശൂർ, ഷൊർണ്ണൂർ, തിരൂർ ഭാഗത്തേക്ക്(PF NO 2)1.06438 എറണാകുളം – ഗുരുവായൂർ സ്പെഷൽ രാവിലെ 7.40 ന് 2 16326 കോട്ടയം – നിലമ്പൂർ സ്പെഷൽ രാവിലെ 8.05 ന് (അങ്ങാടിപ്പുറം സ്റ്റേഷനിൽ ഇറങ്ങിയാൽ മഞ്ചേരി, മലപ്പുറം ഭാഗത്തേക്ക് പ്പം എത്താം) 3 16650 നാഗർകോവിൽ- മംഗലാപുരം പരശുറാം സ്പെഷൽ ഉച്ചയ്ക്ക് 12.10ന് (ഷൊർണ്ണൂർ, കുറ്റിപ്പുറം, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ വഴി) 4.06798 എറണാകുളം – പാലക്കാട് മെമു വൈകീട്ട് 4.18 ന് 5 16307

ഇന്ത്യന്‍ റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ സമയവിവരം Read More »

palapilly echippara road

ചിമ്മിനി ഡാം പ്രദേശത്തേയ്ക്കും വനമേഖലയിലേക്കുമുള്ള പ്രധാന പാതയായ പാലപ്പിള്ളി എച്ചിപ്പാറ റോഡിന്റെയും പുതുക്കാട് ജംഗ്ഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന പുതുക്കാട് ചുങ്കം മണ്ണംപേട്ട റോഡിന്റെയും ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

പുതുക്കാട് സെന്ററില്‍ നടന്ന പരിപാടിയില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റാബിയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, അജിതാ സുധാകരന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 2021 ലെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നവീകരിച്ചവയാണ് ഇരു റോഡുകളും. ബിഎം ആന്റ് ബിസി നിലവാരത്തില്‍ പൊതുമരാമത്ത് വകുപ്പ് നവീകരിച്ച റോഡുകള്‍ ടൂറിസം മേഖലയ്ക്കടക്കം വലിയ ഉണര്‍വ്വ് നല്‍കും. പാലപ്പിള്ളി എച്ചിപ്പാറ റോഡിന് 8

ചിമ്മിനി ഡാം പ്രദേശത്തേയ്ക്കും വനമേഖലയിലേക്കുമുള്ള പ്രധാന പാതയായ പാലപ്പിള്ളി എച്ചിപ്പാറ റോഡിന്റെയും പുതുക്കാട് ജംഗ്ഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന പുതുക്കാട് ചുങ്കം മണ്ണംപേട്ട റോഡിന്റെയും ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു Read More »

pudukad station

സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റൂറല്‍ ഡിറ്റാച്ച്‌മെന്റ് ഓഫീസ് പുതുക്കാട് പ്രവര്‍ത്തനമാരംഭിച്ചു. റൂറല്‍ പരിധിയിലെ 19 പൊലീസ് സ്‌റ്റേഷനുകളുടെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനമാണ് പുതുക്കാട് ആരംഭിച്ചത്

ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാം നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി. ആമോസ് മാമ്മന്‍, ഡിവൈഎസ്പിമാരായ വി.കെ. രാജു, പി.ആര്‍. ബിജോയ്, എസ്.പി. സുധീരന്‍, പി.എസ്. ബിജുകുമാര്‍, ടി.എസ്. സിനോജ്, ഇന്‍സ്‌പെക്ടര്‍ വിമോദ് എന്നിവര്‍ സന്നിഹിതരായിരുന്നു. തൃശൂര്‍ എസ്പി ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസാണ് പുതുക്കാട്ടേക്ക് മാറ്റിയത്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതിരുന്നപുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസായി നവീകരിച്ചത്. കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. ഡിവൈഎസ്പി

സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റൂറല്‍ ഡിറ്റാച്ച്‌മെന്റ് ഓഫീസ് പുതുക്കാട് പ്രവര്‍ത്തനമാരംഭിച്ചു. റൂറല്‍ പരിധിയിലെ 19 പൊലീസ് സ്‌റ്റേഷനുകളുടെ സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനമാണ് പുതുക്കാട് ആരംഭിച്ചത് Read More »

pudukad mla

പുതുക്കാട് ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിനായി ദേശീയ പാത ഉദ്യോഗസ്ഥരും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു വിലയിരുത്തി

പുതുക്കാട് മണ്ഡലത്തില്‍ പെട്ട ദേശീയപാതയിലെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളുടെയും സുരക്ഷാ ക്രമീകരങ്ങളും സംബന്ധിച്ച് നേരത്തെ നടന്ന യോഗ തീരുമാനപ്രകാരം നടപടികളുടെ തുടര്‍ച്ചയായിട്ടാണ് സന്ദര്‍ശനവും സ്ഥലം പരിശോധനയും നടന്നത്. കെ കെ. രാമചന്ദ്രന്‍ എംഎല്‍എ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ദേശീയപാത അസി. മെയിന്റനന്‍സ് എഞ്ചിനീയര്‍ കെ. സുധീഷ്, സുബ്രഹ്മണ്യന്‍ ജനപ്രതിനിധികളായ അല്‍ജോ പുളിക്കന്‍, സി.പി. സജീവന്‍, സിപിഎം ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഫ്രാന്‍സിസ്, പ്രജ്യോതി നികേതന്‍

പുതുക്കാട് ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിനായി ദേശീയ പാത ഉദ്യോഗസ്ഥരും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു വിലയിരുത്തി Read More »

PUDIKAD PANCHAYATH LAPTOP DISTRIBUTION

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ എസ് സി വിഭാഗത്തില്‍പ്പെട്ട ഡിഗ്രി, ഡിപ്‌ളോമ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, സി.സി. സോമസുന്ദരന്‍, ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍, ആന്‍സി ജോബി, സുമ ഷാജു, എം.വി തോമാസ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ എസ് സി വിഭാഗത്തില്‍പ്പെട്ട ഡിഗ്രി, ഡിപ്‌ളോമ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു Read More »

PUDUKAD PANCHAYATH

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാ കായിക മേള ഉണര്‍വ്വ് 2023 ചെങ്ങാലൂരില്‍ സംഘടിപ്പിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.  ബാബുരാജ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, സി.സി. സോമസുന്ദരന്‍, ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍, സുമ ഷാജു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുധര്‍മ്മിണി എന്നിവര്‍ പ്രസംഗിച്ചു. 

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാ കായിക മേള ഉണര്‍വ്വ് 2023 ചെങ്ങാലൂരില്‍ സംഘടിപ്പിച്ചു Read More »

mupliyam pallukunnu road

പൈപ്പ് പൊട്ടി റോഡ് തോടായി. വരന്തരപ്പിള്ളി ലോര്‍ഡ്‌സ് സ്‌കൂളിന് സമീപമുള്ള റോഡിലാണ് ഈ കാഴ്ച

റോഡിലൂടെ വെള്ളം കുത്തൊലിച്ചപ്പോള്‍ റോഡില്‍ മണ്ണ് നിറഞ്ഞു. ഇതോടെ റോഡിലൂടെയാണോ തോട്ടിലൂടെയാണോ വാഹനം ഓടിക്കുന്നത് എന്ന് മനസിലാകാതെ ഡ്രൈവര്‍മാരും ആശങ്കയിലായി. ഭാരവാഹനങ്ങള്‍ റോഡില്‍ താഴ്ന്നും ചെരിഞ്ഞുമൊക്കെയായി പോക്ക്. വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരും റോഡ് മുറിച്ചു കടക്കുവാന്‍ ഏറെ പ്രയാസപ്പെട്ടു. റോഡരികത്ത് വെള്ളം കെട്ടിനിന്നതോടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളിവെള്ളം തെറിക്കാതെ നോക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ ബദ്ധപ്പാട്. ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ സംഭവത്തില്‍ വൈകീട്ട് വരെയും യാതൊരു നടപടിയും വാട്ടര്‍ അതോറിറ്റി അതികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. തുടര്‍ച്ചയായി വെള്ളം റോഡിലൂടെ കടന്നുപോയതോടെ

പൈപ്പ് പൊട്ടി റോഡ് തോടായി. വരന്തരപ്പിള്ളി ലോര്‍ഡ്‌സ് സ്‌കൂളിന് സമീപമുള്ള റോഡിലാണ് ഈ കാഴ്ച Read More »

nabidinam

പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തി ഇന്ന് നബി ദിനം; സംസ്ഥാനത്ത് പൊതു അവധി

ഇന്ന് നബിദിനം. ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. വിപുലമായ ആഘോഷത്തോടെ വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ. പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തുന്നതാണ് നബിദിനത്തിന്റെ ആഘോഷങ്ങൾ. പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികൾ പാടിയും പറഞ്ഞും ഈ ദിനത്തിൽ ആത്മീയ സംതൃപ്തി നേടും.നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ സെപ്റ്റംബർ 28ന് പൊതു

പ്രവാചക പിറവിയുടെ പുണ്യസ്മരണകൾ ഉയർത്തി ഇന്ന് നബി ദിനം; സംസ്ഥാനത്ത് പൊതു അവധി Read More »

ARREST VARANDARAPILLY

ഇഞ്ചക്കുണ്ട് കല്‍ക്കുഴി റോഡില്‍ പിക്കപ്പ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മാരാകായുധങ്ങളുമായി ആക്രമിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍

കല്‍ക്കുഴി തെക്കേകൈതയ്ക്കല്‍ ജിന്‍സ്, സഹോദരന്‍ ജിന്റോ എന്നിവരെയാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇഞ്ചക്കുണ്ട് ഈന്തനച്ചാലില്‍ ലൈജുവിനെയാണ് ഇവര്‍ ആക്രമിച്ചത്. കാറിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ആക്രമണം. കേസില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇഞ്ചക്കുണ്ട് കല്‍ക്കുഴി റോഡില്‍ പിക്കപ്പ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മാരാകായുധങ്ങളുമായി ആക്രമിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍ Read More »

KRISHI

കൊടകര കൃഷിഭവന്റെ പരിധിയിലുള്ള പുത്തുക്കാവ് പാടശേഖരത്ത് വ്യാപകമായ മുഞ്ഞ ബാധ. നെല്ല് കൊയ്ത്തിനു പാകമായ സമയത്ത് മുഞ്ഞ ബാധയുണ്ടായത് കര്‍ഷകരെ നിരാശയിലാക്കുന്നു

കൊടകര പഞ്ചായത്തിലെ 33 ഏക്കര്‍ വിസ്തൃതിയുള്ള പുത്തുക്കാവ് പാടശേഖരത്തിലാണ് നെല്‍ച്ചടികളില്‍ മുഞ്ഞ ബാധിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഈ പാടശേഖരത്ത് മുഞ്ഞ രോഗം കാണുന്നതെന്ന് പാടശേഖര സമിതി പ്രസിഡന്റ് ഫ്രാന്‍സിസ് തെക്കന്‍ പറഞ്ഞു.120 ദിവസം മൂപ്പുള്ള ജ്യോതി വിത്തുപയോഗിച്ചാണ് ഇത്തവണ പുത്തൂക്കാവ് പാടശേഖരത്ത് വിരിപ്പു കൃഷിയിറക്കിയത്. നെല്‍ച്ചെടികള്‍ക്ക് ഏകദേശം 80 ദിവസത്തെ വളര്‍ച്ചയെത്തിയപ്പോഴാണ് മുഞ്ഞബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ദിവസങ്ങള്‍ക്കകം രോഗം പാടശേഖരത്തെ നെല്‍ച്ചെടികളെ വ്യാപകമായി ബാധിച്ചു. തണ്ടില്‍ കൂട്ടംകൂടി ഇരിക്കുന്ന മുഞ്ഞകള്‍ നീരൂറ്റിക്കുടിക്കുന്നതു മൂലം നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങി നശിക്കുകയാണ്.

കൊടകര കൃഷിഭവന്റെ പരിധിയിലുള്ള പുത്തുക്കാവ് പാടശേഖരത്ത് വ്യാപകമായ മുഞ്ഞ ബാധ. നെല്ല് കൊയ്ത്തിനു പാകമായ സമയത്ത് മുഞ്ഞ ബാധയുണ്ടായത് കര്‍ഷകരെ നിരാശയിലാക്കുന്നു Read More »

MATTATHUR DEATH

കുറുമാലിപുഴയിലെ മറ്റത്തൂര്‍ ആറ്റപ്പിള്ളി കടവില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി കാര്യങ്ങാട്ടില്‍ സദാനന്ദന്റെ മകന്‍ 28 വയസുള്ള അജിത്താണ് മരിച്ചത്. പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ക്ഷേത്രത്തിനു സമീപത്തെ കോഞ്ചാന്‍ കടവിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ ആറ്റപ്പിള്ളി പുഴയോരത്തെ പമ്പ് ഹൗസ് കടവില്‍ കൂട്ടുകാര്‍ക്കൊപ്പം ഒത്തുകൂടിയ അജിത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. അജിത്തിനെ കാണാനില്ലെന്ന് വീട്ടുകാര്‍ കൊടകര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ കാറും ചെരിപ്പുകളും മറ്റും പുഴയോരത്ത് കണ്ടെത്തിയിരുന്നു. പുഴയില്‍ വീണിട്ടുണ്ടാകാമെന്ന സംശയത്തെ

കുറുമാലിപുഴയിലെ മറ്റത്തൂര്‍ ആറ്റപ്പിള്ളി കടവില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More »

CHACKO CHIRA ROAD

കൊടകര ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച് പുനര്‍നിര്‍മിച്ച പുതുക്കാട് പഞ്ചായത്തിലെ ചാക്കോച്ചിറ റിംഗ് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സതി സുധീര്‍, പോള്‍സണ്‍ തെക്കുംപീടിക, പഞ്ചായത്തംഗം ഷാജു കാൡയേങ്കര, അസി. എന്‍ജിനീയര്‍ രോഹിത് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. 

കൊടകര ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച് പുനര്‍നിര്‍മിച്ച പുതുക്കാട് പഞ്ചായത്തിലെ ചാക്കോച്ചിറ റിംഗ് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

KODAKARA

കൊടകരയില്‍ സര്‍വീസ് റോഡരുകില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍ കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു

കൊടകര ശാന്തി ജംഗ്ഷനില്‍ നിന്ന് ഫ്ളൈ ഓവര്‍ ജംഗ്ഷന്‍ വരെയുള്ള റോഡരുകിലാണ് അഞ്ചടിയോളം ഉയരത്തില്‍ പാഴ്‌ചെടിള്‍ വളര്‍ന്നു നില്‍ക്കുന്നത്. നടന്നുപോകുന്നവര്‍ക്ക്  എതിരെ വാഹനങ്ങള്‍ വരുമ്പോള്‍ ഒതുങ്ങി നില്‍ക്കാന്‍ കുറ്റിച്ചെടികള്‍ തടസമാണ്. സര്‍വീസ് റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിലൂടെ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച മറയാനും കുറ്റിചെടികള്‍ കാരണമാകുന്നതായി പരാതിയുണ്ട്.

കൊടകരയില്‍ സര്‍വീസ് റോഡരുകില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍ കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു Read More »

ganja

തൃശ്ശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവ് റെയില്‍വേ സ്‌നിഫര്‍ ഡോഗ് മണത്തു കണ്ടുപിടിച്ചു

കഞ്ചാവ് കടത്തിയ ബംഗാൾ സ്വദേശികളായ മൂന്ന് പേരെ തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് പിടികൂടി. വെസ്റ്റ്ബംഗാളില്‍ നിന്നും തൃശ്ശൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. വി.ഒ, മൂഷിദബാദ് സ്വദേശികളും കേരളത്തിൽ നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവരുമായ ഷെരീഫുൾ, തജറുദ്ദീൻ , ഹസിബിൾ എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി സ്നിഫര്‍ ഡോഗിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.ഡോഗ് ട്രൈനർ കലൈ സെൽവത്തിന്‍റെ നെതൃത്ത്വത്തില്‍ റെയിൽവേ സ്നിഫർ

തൃശ്ശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവ് റെയില്‍വേ സ്‌നിഫര്‍ ഡോഗ് മണത്തു കണ്ടുപിടിച്ചു Read More »

kappa arrest

കാപ്പ നിയമപ്രകാരം നാടു കടത്തിയതിനുശേഷം ജില്ലാ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതിയെ പോലീസ് പിടികൂടി

ഷം ജില്ലാ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതിയെ പോലീസ് പിടികൂടി. പുതുക്കാട് സ്‌റ്റേഷന്‍ പരിധിയിലെ സ്ഥിരം കുറ്റവാളിയായ ആമ്പല്ലൂര്‍ കൊട്ടേക്കാട്ടുകാരന്‍ വീട്ടില്‍ 34 വയസ്സുള്ള സ്റ്റാലിനെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

കാപ്പ നിയമപ്രകാരം നാടു കടത്തിയതിനുശേഷം ജില്ലാ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതിയെ പോലീസ് പിടികൂടി Read More »