കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ പൊതുപണിമുടക്ക് നടത്തി. പണിമുടക്കില്‍ വലഞ്ഞ് ജനം
പുതുക്കാട്, കൊടകര മേഖലയില്‍ പണിമുടക്ക് ബന്ദിന് സമാനമായിരുന്നു. സ്വകാര്യ ബസുകള്‍ ഓടിയില്ല. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് മുന്‍പ് അറിയിച്ചിരുന്നുവെങ്കിലും ജീവനക്കാര്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിതിനാല് ബസുകളും സര്‍വീസ് നടത്തിയില്ല. ഇതോടെ യാത്രക്കാര്‍ വലഞ്ഞു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പെട്രോള്‍ പമ്പുകളും മിക്കയിടത്തും അടഞ്ഞുകിടന്നു. അവശ്യസര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്നിരുന്നു. സ്വകാര്യ വാഹനങ്ങളും ചരക്ക് ലോറികളും നിരത്തിലിറങ്ങി. മേഖലയിലെ ഗവ. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ഭാഗികമായിരുന്നു. പൊതുഗതാഗതമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ …