ക്ഷീരവികസന വകുപ്പ്, കൊടകര ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍, കൊടകര ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൃക്കൂര് ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ കൊടകര ബ്ലോക്ക് ക്ഷീര സംഗമം സംഘടിപ്പിച്ചു.
കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തൃക്കൂര് ക്ഷീര സംഘത്തിലെ മുതിര്‍ന്ന ക്ഷീരകര്‍ഷകനെയും ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകനെയും എംഎല്‍എ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ബ്ലോക്കിലെ മികച്ച വനിത ക്ഷീരകര്ഷകയേയും കേരള ഫീഡ്സ് ചെയര്‍പേഴ്സണ്‍ ശ്രീ കെ ശ്രീകുമാര്‍ ബ്ലോക്കിലെ മികച്ച യുവ ക്ഷീരകര്‍ഷകനെയും, തൃക്കൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല് അളന്ന ക്ഷേമനിധി കര്‍ഷകനെയും ആദരിച്ചു. കൊടകര ബ്ലോക്കിന് കീഴിലെ 13 ക്ഷീരസംഘങ്ങളില്‍ ഓരോ സംഘത്തിലും ഏറ്റവും …