nctv news pudukkad

nctv news logo
nctv news logo

latest news

chengalur church

ചെങ്ങാലൂര്‍ പരിശുദ്ധ കര്‍മലമാതാ പള്ളിയിലെ വിശ്വാസ പരിശീലന യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിച്ചു

 ക്രിസ്തു രാജത്വ തിരുനാള്‍ റാലി യൂണിറ്റ് അസി. ഡയറക്ടര്‍ ഫാ. പ്രകാശ് പുത്തൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയുടെ ഭാഗമായി ക്രിസ്തുവിന്റെയും വിശുദ്ധരുടെയും വേഷങ്ങളില്‍ വിദ്യാര്‍ഥികള്‍ അണിനിരന്നു. തുടര്‍ന്ന് ഡയറക്ടര്‍ ഫാ ജിജോ മുരിങ്ങാത്തേരിയുടെ കാര്‍മ്മികത്വത്തില്‍ കുര്‍ബാനയും ഉണ്ടായിരുന്നു.

bjp pudukad

എന്‍ഡിഎ വരന്തരപ്പിള്ളി മേഖല കമ്മറ്റി സംഘടിപ്പിച്ച ജനപഞ്ചായത്ത് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.എം.വേലായുധന്‍ ഉദ്ഘാടനം ചെയ്തു

മേഖല പ്രസിഡന്റ് ടി.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സമിതിയംഗം രാജീവ് കണ്ണാറ, എസ്.സി. മോര്‍ച്ച സംസ്ഥന ജനറല്‍ സെക്രട്ടറി പി.കെ.ബാബു, ബിജെപി മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, മഹിള മോര്‍ച്ച ജില്ല ജനറല്‍ സെകട്ടറി ബിന്ദു പ്രിയന്‍, രാജീവന്‍ പിടിക്കപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.

varandarapilli palli

വരന്തരപ്പിള്ളി വിമലഹൃദയ പള്ളിയില്‍ വിമലഹൃദയനാഥയുടെയും വിശുദ്ധ ചാവറയച്ചന്റെയും സംയുക്ത ഊട്ടുതിരുനാള്‍ ആഘോഷിച്ചു

 ആഘോഷമായ കുര്‍ബാനയ്ക്ക് ഫാ. വിപിന്‍ കുരിശുതറ കാര്‍മികനായി. ഫാദര്‍ അരുണ്‍ കരപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും ഉണ്ടായിരുന്നു.

shavarma squad

ഓപ്പറേഷന്‍ ഷവര്‍മ്മ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ ഷവര്‍മ്മ സ്‌പെഷ്യല്‍ സ്‌ക്വാഡ് ജില്ലയില്‍ പരിശോധന നടത്തി. ഒമ്പത് സ്‌ക്വാഡുകളാണ് 132 ഷവര്‍മ്മ വില്പന നടത്തുന്ന സ്ഥാപനങ്ങള്‍ പരിശോധിച്ചത്. 19 സ്ഥാപനങ്ങള്‍ക്ക് ന്യൂനത പരിഹരിക്കാനും, 39 എണ്ണത്തിന് പിഴ ഈടാക്കാനും 16 സ്ഥാപനങ്ങള്‍ക്ക് ഷവര്‍മ്മ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാനും നോട്ടീസ് നല്‍കി. ഷവര്‍മ്മ നിര്‍മ്മാണം നിര്‍ത്തിയ സ്ഥാപനങ്ങള്‍ വീണ്ടും പരിശോധിച്ച് ന്യൂനതകള്‍ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

job vacancy

തൊഴിലവസരവും അറിയിപ്പുകളും

വനാമി ചെമ്മീൻ കൃഷി; അപേക്ഷ ക്ഷണിച്ചു തൃശൂർ, എറണാകുളം ജില്ലകളിൽ വനാമി ചെമ്മീൻ കൃഷി വികസന പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട അപേക്ഷാഫോം മാതൃക, ധനസഹായം സംബന്ധിച്ച് വിവരങ്ങൾ എന്നിവ അഡാക്കിന്റെ ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം റീജ്യണൽ ഓഫീസ്, ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള, സെൻട്രൽ സോൺ, പെരുമാനൂർ പി ഒ, കനാൽറോഡ്, തേവര, കൊച്ചി വിലാസത്തിൽ ഡിസംബർ 8 വൈകിട്ട് 5 നകം ലഭിക്കണം. …

തൊഴിലവസരവും അറിയിപ്പുകളും Read More »

job vacancy

ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 23 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. 3500 രൂപയാണ് ഫീസ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2000 രൂപ താമസം ഉള്‍പ്പെടെയും 1000 രൂപ താമസം കൂടാതെയുമാണ് ഫീസ്. www.kied.info ല്‍ ഡിസംബര്‍ 15നകം അപേക്ഷിക്കണം. …

ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി Read More »

navakerala sadasu

ഡിസംബര്‍ 6 ന് വൈകീട്ട് 6 മണിക്ക് തലോര്‍ ദീപ്തി ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പുതുക്കാട് മണ്ഡലം നവകേരള സദസിന്റെ ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ നടന്നു വരുന്നതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

എല്ലാ പഞ്ചായത്തുകളിലും സംഘാടക സമിതി ഓഫീസ് തുറന്നു. ഓരോ പഞ്ചായത്തിലും പ്രവര്‍ത്തനം എകോപിക്കുന്നതിനായി വിപുലമായ സംഘാടക സമിതിയും സബ് കമ്മിറ്റികളും രൂപീകരിച്ചു പ്രവര്‍ത്തനം നടത്തി വരുന്നു. മണ്ഡലത്തിലെ 189 ബൂത്തുകളിലും ബൂത്ത് തല സംഘാടക സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 15 ഓളം രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ തയ്യാറാക്കും. ഭിന്ന ശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ ഇവര്‍ക്കായി പ്രത്യേകം കൗണ്ട റുകള്‍ സജ്ജമാക്കും. നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം നവംബര്‍ 30 ന് വൈകീട്ട് സാംസ്‌കാരിക ഘോഷയാത്രയും സാംസ്‌കാരിക …

ഡിസംബര്‍ 6 ന് വൈകീട്ട് 6 മണിക്ക് തലോര്‍ ദീപ്തി ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പുതുക്കാട് മണ്ഡലം നവകേരള സദസിന്റെ ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ നടന്നു വരുന്നതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു Read More »

election 2024

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍; പ്രത്യേക ക്യാമ്പ്

പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2024ന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും അവസരം. നവംബര്‍ 25, 26, ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും വില്ലേജുകളിലും പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനനത്തീയതി, വിലാസം എന്നിവ തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം പങ്കെടുക്കാം. കൂടാതെ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പിലൂടെയോ voters.eci.gov.in വെബ്‌സൈറ്റിലൂടെയോ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സമീപിച്ചോ പേര് ചേര്‍ക്കാം. സംശയനിവാരണത്തിന് …

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍; പ്രത്യേക ക്യാമ്പ് Read More »

ollur arrest

വധശ്രമ കേസിലെ പ്രതിയെ കര്‍ണാടകയില്‍ നിന്നും പിടികൂടി

പണം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതി ഒല്ലൂര്‍ പൊലീസിന്റെ പിടിയിലായി. മാന്ദാമംഗലം സ്വദേശി കാര്യാട്ടുപറമ്പില്‍ ജയനെയാണ് കര്‍ണാടകയില്‍ നിന്നും പൊലീസ് പിടികൂടിയത്.

pudukad panchayath controversy

പുതുക്കാട് ഗ്രാമപഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി

 ഭരണകക്ഷി അംഗം ടീന തോബി പ്ലകാര്‍ഡുമേന്തി യോഗത്തില്‍ പ്രതിഷേധം നടത്തി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയ്ക്ക് പകല്‍ വീട് പണിയുന്നതിന് പുതുക്കാട് പഞ്ചായത്ത് എന്‍ഒസി അനുവദിക്കാത്തതിലും സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്വകാര്യ സോളര്‍ ഏജന്‍സിയുമായി കരാര്‍ നടത്തി രജിസ്‌ട്രേഷന് യുഡിഎഫ് ഭരണസമിതി ഒത്താശ ചെയ്‌തെന്നും ആരോപിച്ചായിരുന്നു എല്‍ഡിഎഫ് അംഗങ്ങള്‍ സി.പി. സജീവന്റെ നേതൃത്വത്തില്‍ ഇറങ്ങിപ്പോക്ക് നടത്തിയത്. യുഡിഎഫ് ഭരണസമിതിയുടെ നടപടികള്‍ക്കെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. എല്‍ഡിഎഫ് അംഗങ്ങളായ സി.പി. സജീവന്‍, കെ.വി. …

പുതുക്കാട് ഗ്രാമപഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി Read More »

bkmu pudukad

കര്‍ഷക തൊഴിലാളി സംയുക്ത ദേശീയ പ്രക്ഷോഭത്തിന് മുന്നോടിയായി അളഗപ്പനഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ബികെഎംയു ജില്ലാ സെക്രട്ടറി വി.എസ.് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കെ.എസ് കെ ടി യു ഏരിയ വൈസ് പ്രസിഡന്റ് എം.കെ. ബൈജു അധ്യക്ഷനായിരുന്നു. കിസാന്‍സഭ പുതുക്കാട് മണ്ഡലം പ്രസിഡന്റ് കെ.എം. ചന്ദ്രന്‍, സി ഐ ടി യു അളഗപ്പ കോര്‍ഡിനേഷന്‍ സെക്രട്ടറി പി.വി.  ഗോപിനാഥന്‍, എ ഐ ടി യു സി അളഗപ്പ വെസ്റ്റ് സെക്രട്ടറി പി.സി. സാജു, കര്‍ഷക സംഘം സെക്രട്ടറി ഡേവീസ്, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മണ്ഡലം സെക്രട്ടറി പി.എം. നിക്‌സന്‍, സി.വി. ശിവന്‍, …

കര്‍ഷക തൊഴിലാളി സംയുക്ത ദേശീയ പ്രക്ഷോഭത്തിന് മുന്നോടിയായി അളഗപ്പനഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു Read More »

navakerala sadasu kodakara

കൊടകര ഗ്രാമപഞ്ചായത്തില്‍ നവകേരള സദസ് സംഘാടക സമിതി ഓഫീസ് തുറന്നു. നവകേരള സദസ്സ് ചാലക്കുടി മണ്ഡലം ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ബി.ഡി. ദേവസി ഉദ്ഘാടനം ചെയ്തു

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോയ് നെല്ലിശ്ശേരി, സ്വപ്ന സത്യന്‍, ദിവ്യ ഷാജു, പഞ്ചായത്ത് അസി. ഡയറക്ടര്‍ വിധു എ. മേനോന്‍ എന്നിവര്‍ പങ്കെടുത്തു. 

navakerala sadasu.pudukad

നവ കേരള സദസ്സിന് മുന്നോടിയായി പുതുക്കാട് മണ്ഡലതല വികസന സെമിനാര്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പ്രസിഡന്റ്് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വി.എസ.് പ്രിന്‍സ,് നവ കേരളസദസ് പുതുക്കാട് മണ്ഡലം കണ്‍വീനര്‍ ഡോ. എം.സി. റെജില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തെ മണ്ഡലവികസനത്തിന്റെ സംശുദ്ധ രൂപവും തുടര്‍ വികസനങ്ങള്‍ സംബന്ധിച്ച കരട് രൂപരേഖയും സെമിനാറില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അവതരിപ്പിച്ചു. തുടര്‍ന്ന് ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ അവലോകനയോഗവും നടന്നു.

job vacancy

തൊഴിലവസരവും അറിയിപ്പും

സൗജന്യ സ്വയം തൊഴില്‍ പരിശീലനം വ്യവസായ വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബേക്കറി ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ സൗജന്യ സ്വയം തൊഴില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 45 വയസ്സിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 24 ന് വൈകീട്ട് 4 നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2361945, 2360847, 9446504417. ഷോര്‍ട്ട് ഫിലിം …

തൊഴിലവസരവും അറിയിപ്പും Read More »

pudukad school

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു

പുതുക്കാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സെബി കൊടിയന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജു മാടമ്പി അധ്യക്ഷത വഹിച്ചു. പുതുക്കാട് സെന്റ് ആന്റണീസ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. സ്റ്റീഫന്‍ അറക്കല്‍ സൗഹൃദ ദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പാള്‍ ഗില്‍സ് എ. പല്ലന്‍, പിടിഎ വൈസ് പ്രസിഡന്റ് ജോജോ കുട്ടിക്കാടന്‍, എം.പി.ടി.എ. പ്രസിഡന്റ് സൗമ്യ ടി. തിലകന്‍, കരിയര്‍ ഗൈഡന്‍സ് ഇന്‍ ചാര്‍ജ് വി.ഒ. മിനി, സൗഹൃദ ക്ലബ്ബ് കോഡിനേറ്റര്‍ പ്രിയ പൗലോസ് …

പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ദിനാഘോഷം സംഘടിപ്പിച്ചു Read More »

sparsham 2023

സമഗ്ര ശിക്ഷ കേരള ബിആര്‍സി കൊടകര ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഏകദിന സംഗമം സ്പര്‍ശം 2023 സംഘടിപ്പിച്ചു

കൊടകര ഗവണ്മെന്റ് എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ മെഡിക്കല്‍ പരിശോധനയോടുകൂടി തുടങ്ങിയ പരിപാടി കൊടകര ഗ്രാമപഞ്ചായത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത് അംഗം വി.ഡി സിബി അധ്യക്ഷത വഹിച്ച പരിപാടിയില്‍ കൊടകര ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.ബി സിന്ധു പദ്ധതി വിശദീകരണം നടത്തി. കൊടകര ഗവണ്മെന്റ് എല്‍.പി സ്‌കൂള്‍ അധ്യാപിക ഗീതാഞ്ജലി, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ സി.ജെ. തെരേസ എന്നിവര്‍ പ്രസംഗിച്ചു. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ ഷൈനി തോമസ് ടി, നിമി ജോസ് പി, ഡോക്ടര്‍, നേഴ്‌സ്, …

സമഗ്ര ശിക്ഷ കേരള ബിആര്‍സി കൊടകര ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഏകദിന സംഗമം സ്പര്‍ശം 2023 സംഘടിപ്പിച്ചു Read More »

kodakara station

കൊടകര ഷഷ്ഠി ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

കൊടകര ഷഷ്ഠി ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചയാളെ കൊടകര പൊലീസ് അറസ്റ്റു ചെയ്തു. കനകമല സ്വദേശി ഇരിങ്ങാമ്പിള്ളി 32 വയസുള്ള രമേഷാണ് അറസ്റ്റിലായത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് താഴേക്കാട് പനങ്ങോടന്‍ വീട്ടില്‍ ക്രിസ്‌റ്റോയെ ഇയാള്‍ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വയറില്‍ പരുക്കേറ്റ ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

pravasi sangam

കേരള പ്രവാസി സംഘം കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സെന്ററില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. സുരേഷ് കല്ലിങ്ങപ്പുറം അധ്യക്ഷനായി. ജോഷി സി. മഞ്ഞളി, ഷാജു കാവുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.

kodakara school

കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ കരനെല്‍ക്കൃഷിക്ക് തുടക്കം കുറിച്ചു

വിദ്യാലയത്തിലെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അഞ്ചു സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്. വിദ്യാലയത്തിലെ കൃഷിയിടത്തില്‍ നടന്ന ഞാറു നടീല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സി.ഡി. സിബി, അസി. കൃഷി ഓഫീസര്‍ വി.വി. ഗിരിജ , പി.ടി.എ. വൈസ് പ്രസിഡന്റ് മനോജ് വലിയ പുരയ്ക്കല്‍, പ്രധാനാധ്യാപിക ടി. ഷീല, ഫസ്റ്റ് അസിസ്റ്റന്റ് ജോബിന്‍ എം. തോമസ്, സ്റ്റാഫ് സെക്രട്ടറി പി.യു. സന്ധ്യ, ക്ലബ്ബ് കണ്‍വീനര്‍ …

കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ കരനെല്‍ക്കൃഷിക്ക് തുടക്കം കുറിച്ചു Read More »

sandra davis

മണ്ണംപേട്ട സ്വദേശിനിയും കായിക താരവുമായ സാന്ദ്ര ഡേവിസ് കരിമാലിക്കല്‍ ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി തൃശൂര്‍ ജില്ലാ ബ്രാന്‍ഡ് അംബാസിഡര്‍

ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ വേള്‍ഡ് ഗെയിംസില്‍ സ്വര്‍ണം കരസ്ഥമാക്കിയ ടീമിലെ അംഗം കൂടിയാണ് സാന്ദ്ര. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, സാന്ദ്ര ഡേവിസ് കരിമാലിക്കലിനെ പദ്ധതിയുടെ ജില്ലാ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. സാന്ദ്ര നാടിന് അഭിമാനവും പെണ്‍കുട്ടികള്‍ക്ക് വലിയ പ്രചോദനവുമാണെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സാക്ഷ്യപത്രം കൈമാറി. കോസ്‌മോസ് സ്‌പോട്‌സ് ഓള്‍ കേരള മാര്‍ക്കറ്റിങ് മാനേജര്‍ അരുണ്‍ ദിവാകര്‍ ക്യാഷ് അവാര്‍ഡ് കൈമാറി. ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ശിശുവികസന പദ്ധതി ഓഫീസര്‍ എസ്. …

മണ്ണംപേട്ട സ്വദേശിനിയും കായിക താരവുമായ സാന്ദ്ര ഡേവിസ് കരിമാലിക്കല്‍ ബേഠി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി തൃശൂര്‍ ജില്ലാ ബ്രാന്‍ഡ് അംബാസിഡര്‍ Read More »