nctv news pudukkad

കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ കരനെല്‍ക്കൃഷിക്ക് തുടക്കം കുറിച്ചു

kodakara school

വിദ്യാലയത്തിലെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അഞ്ചു സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്. വിദ്യാലയത്തിലെ കൃഷിയിടത്തില്‍ നടന്ന ഞാറു നടീല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സി.ഡി. സിബി, അസി. കൃഷി ഓഫീസര്‍ വി.വി. ഗിരിജ , പി.ടി.എ. വൈസ് പ്രസിഡന്റ് മനോജ് വലിയ പുരയ്ക്കല്‍, പ്രധാനാധ്യാപിക ടി. ഷീല, ഫസ്റ്റ് അസിസ്റ്റന്റ് ജോബിന്‍ എം. തോമസ്, സ്റ്റാഫ് സെക്രട്ടറി പി.യു. സന്ധ്യ, ക്ലബ്ബ് കണ്‍വീനര്‍ രശ്മി ചന്ദ്രന്‍ , ക്ലബ്ബ് സെക്രട്ടറി അബിന്‍ ദേവ് സുന്ദര്‍ എന്നിവര്‍ പ്രസംഗിച്ചു. 

Leave a Comment

Your email address will not be published. Required fields are marked *