nctv news pudukkad

nctv news logo
nctv news logo

Kerala news

അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ പുതുക്കാട് മേഖല സമ്മേളനം വരന്തരപ്പിള്ളിയില്‍ ചേര്‍ന്നു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു

. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സൂര്യകുമാര്‍, ജില്ലാ പ്രസിഡന്റ് ബൈജു ചാലില്‍, മേഖല പ്രസിഡന്റ് മാര്‍ട്ടിന്‍ പെരേക്കാടന്‍, മേഖല ജനറല്‍ സെക്രട്ടറി സൈജു പനംകുളം, മേഖല ട്രഷറര്‍ ഡെല്‍ഫിന്‍ കോലഴി, ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഷിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്റെ മുതിര്‍ന്ന അംഗങ്ങളെയും ആദരിച്ചു.

job vacancy

ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 23 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. 3500 രൂപയാണ് ഫീസ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2000 രൂപ താമസം ഉള്‍പ്പെടെയും 1000 രൂപ താമസം കൂടാതെയുമാണ് ഫീസ്. www.kied.info ല്‍ ഡിസംബര്‍ 15നകം അപേക്ഷിക്കണം. …

ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി Read More »

ശക്തമായ മഴ തുടരും

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തൃശൂര്‍, കൊല്ലം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ELECTRICITY RATE

വൈദ്യുതി നിരക്ക് കൂട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. റഗുലേറ്ററി കമ്മീഷന്‍ നിരക്ക് വര്‍ധന അംഗീകരിച്ചു. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂടിയത്. 40 യൂണിറ്റില്‍ താഴെ മാസ ഉപയോഗമുള്ളവര്‍ക്ക് നിരക്ക് വര്‍ധനവില്ല.

kerala piravi

വീണ്ടുമൊരു കേരള പിറവി കൂടി വന്നെത്തി. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 67 വര്‍ഷം തികയുന്നു

ഐക്യകേരളത്തിന് ഇന്ന് 66ാം പിറന്നാൾ. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വർഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്.  പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയർക്ക് ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികം തന്നെയാണ്.  കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി.ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും …

വീണ്ടുമൊരു കേരള പിറവി കൂടി വന്നെത്തി. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 67 വര്‍ഷം തികയുന്നു Read More »

NCTV ANNIVERSARY

നാട്ടില്‍ നീതിയുടെ പക്ഷം ചേര്‍ന്ന് 19 വര്‍ഷങ്ങള്‍

നാടിന്റെ വികസനത്തിനും വളര്‍ച്ചക്കുമൊപ്പം നിലകൊണ്ട എന്‍സിടിവിയുടെ വാര്‍ത്തകാലത്തിന് 19 വയസ്. പുതുക്കാട്, കൊടകര മേഖലകളിലെ പ്രാദേശിക മാധ്യമമായ എന്‍സിടിവിയില്‍ വാര്‍ത്താസംപ്രേഷണം ആരംഭിച്ചത് 2004 നവംബര്‍ ഒന്നിനായിരുന്നു. സാധാരണക്കാരുടെ ചുറ്റിലുമുള്ള സങ്കടങ്ങളും സന്തോഷങ്ങളും ആവശ്യങ്ങളും പൊതുമധ്യത്തിലേയ്ക്കും അധികാരികളിലേയ്ക്കും എത്തിക്കാന്‍ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന എന്‍സിടിവി ചാനല്‍ 20-ാം വയസിലേയ്ക്ക് ചുവടുവെയ്ക്കുകയാണ്. സംപ്രേഷണ പ്രദേശത്തെ ഗ്രാമങ്ങളുടെ വികസനമായിരുന്നു എന്‍സിടിവിയുടെ മുഖ്യ അജണ്ട. സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെയും മുഖ്യധാര മാധ്യമ ശ്രദ്ധയിലേക്കും കൊണ്ടുവരാനും എന്‍സിടിവിയുടെ ഇടപെടലുകള്‍ക്കായി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, …

നാട്ടില്‍ നീതിയുടെ പക്ഷം ചേര്‍ന്ന് 19 വര്‍ഷങ്ങള്‍ Read More »

weather updates

10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് ശക്തമായേക്കും. ഈ സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക്‌ സാധ്യതയുണ്ട്.

KSEB

സർചാർജ് പിൻവലിക്കില്ല: വൈദ്യുതി നിരക്കിൽ യൂണിറ്റിന് 19 പൈസ അധികം ഈടാക്കുന്നത് തുടരും

സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനം. വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്ടം നികത്താൻ ശ്രമം തുടങ്ങിയത്. പിന്നീടിത് 19 പൈസയാക്കി ഉയർത്തുകയായിരുന്നു. ജൂൺ മാസം ഒന്ന് മുതലാണ് അതുവരെ ഈടാക്കിയിരുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി സർചാർജ് ഈടാക്കാൻ തീരുമാനിച്ചത്. ഇതോടെ യൂണിറ്റിന് 19 പൈസയാണ് …

സർചാർജ് പിൻവലിക്കില്ല: വൈദ്യുതി നിരക്കിൽ യൂണിറ്റിന് 19 പൈസ അധികം ഈടാക്കുന്നത് തുടരും Read More »

bus strike

സംസ്ഥാനത്ത് ഒക്ടോബർ 31 ന് സ്വകാര്യ ബസ് പണിമുടക്ക്; നവം. 21 മുതൽ അനിശ്ചിതകാല പണിമുടക്ക്

സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസുകൾ പണിമുടക്കും. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. ബസ് വ്യവസായം നിലനിക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകൾ പറയുന്നു. ക്യാമറയും സീറ്റ് ബെൽറ്റും ബസുകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ബസുടമകൾ വിമര്‍ശിച്ചു.

gold rate

45,000 കടന്ന് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില 45,000 കടന്നു. പവന് 560 രൂപ വര്‍ധിച്ച് 45,120 രൂപയും ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5640 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 5570 രൂപയും പവന് 44560 രൂപയുമായിരുന്നു നിരക്ക്.

PALIYEKKARA TOLL

പാലിയേക്കര ടോള്‍ കമ്പനിയെ കുരുക്കാന്‍ ഇഡി. മണ്ണുത്തി, ഇടപ്പള്ളി ദേശീയപാത നിര്‍മാണം ഏറ്റെടുത്ത ജി.ഐ.പി.എല്‍ കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചു

റോഡ് നിര്‍മാണത്തിന്റെ ഉപകരാര്‍ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടി രൂപയുടെ നിക്ഷേപവും മരവിപ്പിച്ചു.പ്രദേശവാസികള്‍ സ്ഥിരം ഉന്നയിച്ചിരുന്ന ഗുരുതര ആരോപണങ്ങള്‍ ഇഡിയും കേസില്‍ ഉന്നയിച്ചിട്ടുണ്ട്. ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ടോള്‍ പിരിവ് തുടങ്ങിയെന്ന് പ്രത്യക്ഷത്തില്‍ കാണാമായിരുന്നെങ്കിലും നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്ന് പറഞ്ഞ് എന്‍എച്ച്എഐയെ തെറ്റിദ്ധരിപ്പിച്ച് ടോള്‍ പിരിവ് ആരംഭിച്ചതായി ഇഡി പറയുന്നു. ദേശീയപാതയിലെ ബസ് ബേ നിര്‍മാണം ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കാതെ ടോള്‍ പിരിച്ചതില്‍ അപാകതയുണ്ടെന്നും ഇഡി കണ്ടെത്തില്‍. 125.21 കോടി രൂപയുടെ അധിക വരുമാനം കമ്പനി ഉണ്ടാക്കിയതായി …

പാലിയേക്കര ടോള്‍ കമ്പനിയെ കുരുക്കാന്‍ ഇഡി. മണ്ണുത്തി, ഇടപ്പള്ളി ദേശീയപാത നിര്‍മാണം ഏറ്റെടുത്ത ജി.ഐ.പി.എല്‍ കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചു Read More »

weather updates

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത

ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കിഴക്കന്‍ കാറ്റ് ശക്തിപ്രാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

JOB

തൊഴിലവസരവും അറിയിപ്പുകളും

ഹിന്ദി അധ്യാപക ട്രെയിനിങ്; ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം   ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക ട്രെയിനിങ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ബിഎ ഹിന്ദി 50 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17 നും 35 നും മദ്ധ്യേ. പട്ടികജാതി – പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റു പിന്നോക്കകാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. ഒക്ടോബര്‍ 25 ന് മുമ്പായി അപേക്ഷ ലഭിക്കണം. വിലാസം പ്രിന്‍സിപ്പാള്‍, ഭാരത് …

തൊഴിലവസരവും അറിയിപ്പുകളും Read More »

ANATHALAVATTOM PASSED AWAY

മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് വിട

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 86 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിലവില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു ആനത്തലവട്ടം ആനന്ദന്‍.

JOB VACANCY

തൊഴിലവസരങ്ങളും അറിയിപ്പുകളും

തൊഴിൽ മേള 7 ന് കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐടിഐ പാസായവർക്ക് തൊഴിൽ ലഭിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ സ്പെക്ട്രം 2023 – 24 തൊഴിൽമേള നടത്തുന്നു. ജില്ലയിലെ തൊഴിൽ മേളയുടെ ഉദ്ഘാടനം ചാലക്കുടി ഐടിഐയിൽ ഒക്ടോബർ 7 ന് രാവിലെ 10:30 ന് ടി ജെ സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിക്കും. 2023 -24 തൊഴിൽ മേളയിൽ 80 ഓളം കമ്പനികളും സർക്കാർ /എസ് സി ഡി ഡി /സ്വകാര്യ ഐടിഐകളിൽ …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

പാചകവാതക സബ്‌സിഡി

ഉജ്ജ്വല പദ്ധതിയിലെ പാചകവാതക സബ്‌സിഡി സിലിണ്ടറിന് 200 രൂപയില്‍ നിന്നും 300 രൂപയായി ഉയർത്തി

പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക കണക്ഷന്‍ നേടിയവര്‍ക്കുള്ള സബ്‌സിഡി ഉയര്‍ത്തി. 200 രൂപയില്‍ നിന്ന് 300 രൂപയാക്കിയാണ് സബ്‌സിഡി ഉയര്‍ത്തിയത്. ഈ മാസം സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു. ഇതിന് പുറമെയായിരിക്കും 300 രൂപ ഉജ്വല പദ്ധതിക്ക് കീഴിലുള്ളവര്‍ക്ക് സബ്‌സിഡി കിട്ടുക.