nctv news pudukkad

nctv news logo
nctv news logo

Kerala news

ചെങ്ങാലൂര്‍ ശ്രീനാരായണപുരം എസ്എന്‍ഡിപി ശാഖയിലെ ശാന്തി ഗുരുദേവ കുടുംബ യൂണിറ്റിന്റെ 7ാ-മത് വാര്‍ഷിക ആഘോഷം നടത്തി

ചെങ്ങാലൂര്‍ ശ്രീനാരായണപുരം എസ്എന്‍ഡിപി ശാഖയിലെ ശാന്തി ഗുരുദേവ കുടുംബ യൂണിറ്റിന്റെ 7ാ-മത് വാര്‍ഷിക ആഘോഷം നടത്തി. ഐക്കരത്തറ തിലകന്റെ വസതിയില്‍ നടന്ന വാര്‍ഷികപൊതുയോഗം യോഗം ഡയറക്ടര്‍ കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ ബേബി കീടായി, ശാഖ പ്രസിഡന്റ് വിനോദ് പൊഴേക്കടവില്‍, സുരേഷ് ചിറ്റയത്ത്, സുനില്‍ ആറ്റപറമ്പില്‍, പി.വി.കുമാരന്‍, വിനോദ് വാലിപറമ്പില്‍, വിനിത സഹദേവന്‍, സുനിത വേണു എന്നിവര്‍ പ്രസംഗിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള 10 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനം പോങ്കോത്ര മാനാകുളത്തില്‍ ആരംഭിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള 10 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനം പോങ്കോത്ര മാനാകുളത്തില്‍ ആരംഭിച്ചു. പുതുക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.എച്ച്. സുനില്‍ദാസ് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം.പുഷ്പാകരന്‍, നീന്തല്‍ പരിശീലകന്‍ ഹരിലാല്‍ മൂത്തേടത്ത് എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ തവണയും നീന്തല്‍ പരിശീലനം സംഘടിപ്പിച്ചിരുന്നു. വിജയകരമായി പരിശീലനം …

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള 10 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ നീന്തല്‍ പരിശീലനം പോങ്കോത്ര മാനാകുളത്തില്‍ ആരംഭിച്ചു Read More »

വരാക്കര ഉണ്ണിശോ പള്ളിയില്‍ ഉണ്ണിശോയുടെയും വി. സെബാസ്ത്യനോസിന്റെയും സംയുക്ത തിരുന്നാളിന് വികാരി ഫാ. സോണി കിഴക്കൂടന്‍ കൊടികയറ്റി

കൈക്കാരന്‍മാരായ റാഫി പനംകുളത്തുക്കാരന്‍, പോള്‍ തോട്ടാന്‍, ഷോബന്‍ പട്ടേരി, തിരുന്നാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അലക്‌സ് ചുക്കിരി, ജോയിന്റ് കണ്‍വീനര്‍മാരായ സലീഷ് പുളിക്കന്‍, പ്രവീണ്‍ ജോസ് ചേലിയേക്കര എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 30,31 തിയതികളില്‍ ആണ് തിരുന്നാള്‍ ആഘോഷിക്കുന്നത്.

ജനശക്തി വേലൂപാടം ക്ലബിന്റെ 23-ാം വാര്‍ഷികവും ഓഫീസ് കം കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടവും നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനശക്തി പ്രസിഡന്റ് ജോര്‍ജ് നെല്ലിശേരി അധ്യക്ഷനായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ക്രിസ്മസ് കിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രിയന്‍, ഷൈജു പട്ടിക്കാട്ടുക്കാരന്‍, ജനശക്തി സെക്രട്ടറി ബിജു കെ. നായര്‍, ട്രഷറര്‍ ബേബി വാഴക്കാല എന്നിവര്‍ പ്രസംഗിച്ചു.

സമഭാവനയുടെ തിരുപ്പിറവി; നക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ് സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം!

സമഭാവനയുടെ തിരുപ്പിറവി; നക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ് സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം! ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തില്‍ അനുസ്മരിക്കപ്പെടുന്നത്. പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്. ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് …

സമഭാവനയുടെ തിരുപ്പിറവി; നക്ഷത്രത്തിളക്കത്തോടെ ക്രിസ്മസ് സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം! Read More »

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചരമവാര്‍ഷികദിനത്തില്‍ കോണ്‍ഗ്രസ്സ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടാലിയില്‍ അനുസ്മരണം നടത്തി

മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ശാലിനി ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശിവരാമന്‍ പോതിയില്‍ അധ്യക്ഷത വഹിച്ചു. തങ്കമണി മോഹനന്‍, ബ്ലോക്ക് സെക്രട്ടറിമാരായ സി.എച്ച്. സാദത്ത്, ബെന്നി തൊണ്ടുങ്ങല്‍, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം പ്രസിഡന്റ് ലിനോ മൈക്കിള്‍, ബൂത്ത് പ്രസിഡന്റ് നന്ദകുമാര്‍, ബാബു നെല്ലിക്കവിള, ഐഎന്‍ടിയുസി പ്രവര്‍ത്തകരായ മുസ്തഫ, ബിജു, ചന്ദ്രപ്പന്‍, ഷിജു, വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായി.

കൊടുങ്ങച്ചിറയെ പ്രകാശപൂരിതമാക്കികൊണ്ട് വൈദ്യുതി വെട്ടമെത്തി

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഒരുലക്ഷത്തി അറുപതിനായിരം രൂപ ചിലവഴിച്ച് വൈദ്യുതികരണം പൂര്‍ത്തീകരിച്ച വൈദ്യുതി ലൈനിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം കെ.ആര്‍. ഔസേപ്പ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. നിജില്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം അസൈന്‍, വെള്ളിക്കുളങ്ങര കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന്‍ ചാര്‍ളി, കൊടുങ്ങചിറ കൂട്ടായ്മ ചെയര്‍മാന്‍ ജോണി പള്ളിപുറത്തുക്കാരന്‍, കമ്മിറ്റി അംഗങ്ങളായ ലൂവിസ് പാറപുറം, ലീല, നാട്ടുകാരായ ജോര്‍ജ്ജ്, ദേവസ്സികുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.

നവീകരിച്ച പുതുക്കാട് കേളി റോഡ് തുറന്നു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം.

എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പ്രതിഭാസംഗമം നടത്തി

എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പ്രതിഭാസംഗമം നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.ആര്‍. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ. രവീന്ദ്രന്‍, യൂണിയന്‍ കമ്മിറ്റിയംഗം കെ. ശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. വിശിഷ്ട വ്യക്തികള്‍, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, രാമായണം ക്വിസ് മത്സര വിജയികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസ സഹായ വിതരണവും സ്‌കോളര്‍ഷിപ് വിതരണവും ഇതോടൊപ്പം നടന്നു. താലൂക്കിന് കീഴിലുള്ള …

എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ പ്രതിഭാസംഗമം നടത്തി Read More »

ദേശീയപാത മരത്താക്കരയില്‍ അപകടം

ദേശീയപാത മരത്താക്കരയില്‍ 4 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. 3 കാറും ഒരു പിക്ക്അപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു

കൊടകര മനക്കുളങ്ങര കൃഷ്ണവിലാസം യു.പി. സ്‌കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു

സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. നിര്‍ധനര്‍ക്ക് വസ്ത്രങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് വിദ്യാലയത്തില്‍ തുറന്ന ഡ്രസ് ബാങ്ക് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദന്‍, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. പത്മനാഭന്‍, എം.എം. ഗോപാലന്‍, പ്രധാന അധ്യാപിക പി.എസ്. സീമ, പിടിഎ പ്രസിഡന്റ് പി.സി. ലജീഷ്, മാനേജര്‍ ബി. സദാനന്ദന്‍, കെ. സനല്‍, ദിനേഷ് പരമേശ്വരന്‍, എന്‍.വി. ബിജു, കെ. …

കൊടകര മനക്കുളങ്ങര കൃഷ്ണവിലാസം യു.പി. സ്‌കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു Read More »

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മുപ്ലിയം കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് കെട്ടിടം നിര്‍മാണത്തിനായി ഒരുങ്ങുന്നു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മുപ്ലിയം കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് കെട്ടിടം നിര്‍മാണത്തിനായി ഒരുങ്ങുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 25 ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന ലാബിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമല നന്ദകുമാര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ റോസിലി തോമസ്, അഷറഫ് ചാലിയത്തൊടി, ഗ്രാമപഞ്ചായത്ത് അംഗം റഷീദ് അരിക്കോട്, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബെന്നി ചാക്കപ്പന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കാഴ്ച വൈകല്യ തിമിര രോഗ നിര്‍ണയ ക്യാമ്പും ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഹെല്‍ത്ത് ആന്റ് വെല്‍നസ് സുംബ ഡാന്‍സ് പരിശീലനവും നടത്തി

മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കാഴ്ച വൈകല്യ തിമിര രോഗ നിര്‍ണയ ക്യാമ്പും ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഹെല്‍ത്ത് ആന്റ് വെല്‍നസ് സുംബ ഡാന്‍സ് പരിശീലനവും നടത്തി. മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രവിഭാഗം യൂണിറ്റിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ദിവ്യ സുധീഷ്, ആശുപത്രി സൂപ്രണ്ട് എം.വി. റോഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എ. ജയന്‍ …

മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കാഴ്ച വൈകല്യ തിമിര രോഗ നിര്‍ണയ ക്യാമ്പും ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഹെല്‍ത്ത് ആന്റ് വെല്‍നസ് സുംബ ഡാന്‍സ് പരിശീലനവും നടത്തി Read More »

-commercial-cylinder-price-will-reduce-in-indi

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 39.50 രൂപയാണ് സിലിണ്ടറിന് വില കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് വില കുറയാൻ കാരണം. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ ചില്ലറ വിൽപന വില 1757.50 ആകും. മുംബൈയിൽ 1710 ഉം കൊൽക്കത്തയിൽ 1868.50, ചെന്നൈയിൽ 1929 എന്നിങ്ങനെയാണ് പുതുക്കിയ വില. എന്നാൽ ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല. എല്ലാ മാസവും എണ്ണ കമ്പനികൾ നടത്തുന്ന വില അവലോകനത്തിലാണ് തീരുമാനമുണ്ടായത്. 

covid-kerala-300-more-positive-cases-and-3-deaths-confirmed

സംസ്ഥാനത്ത് 300 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ആക്ടീവ് കേസുകൾ 2341 ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്താകെ 24 മണിക്കൂറിനിടെ 358 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 2669 ആണ്.

100 ദിനം 100 പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വയോമന്ദസ്മിതം വയോക്ലബ്ബുകളുടെ രൂപീകരണം ആരംഭിച്ചു

വേഴക്കാട്ടുക്കരയില്‍ നടന്ന ആദ്യ ക്ലബ്ബ് രൂപീകരണം നടി സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിതാ സുരേഷ് ,ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, പഞ്ചായത്തംഗം മണി സജയന്‍, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ അന്‍സാ അബ്രഹാം, സുനിത മുരളി, സിന്ധു നാരായണന്‍ കുട്ടി, ശോഭന, ശാന്തി എഎന്നിവര്‍ പ്രസംഗിച്ചു. ബേബി ജോസഫ് …

100 ദിനം 100 പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വയോമന്ദസ്മിതം വയോക്ലബ്ബുകളുടെ രൂപീകരണം ആരംഭിച്ചു Read More »

കൊടകര മേളകലാ സംഗീത സമിതിയുടെ ആഭിമുഖ്യത്തില്‍ വാദ്യകലാകാരന്‍ കൊടകര സജിയുടെ ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണവും സംഘടിപ്പിച്ചു

സമിതി പ്രസിഡന്റ് പി.എം. നാരായണ മാരാര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കൊമ്പ് കലാകാരന്‍ കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍ സജിയുടെ ഛായാചിത്രത്തിനു മുമ്പില്‍ ദീപം തെളിയിച്ചു. കൊടകര ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. കല്ലുവഴി ബാബു, വിജില്‍ ആര്‍. മേനോന്‍, സുരേഷ് ശിവരാമന്‍, അഭിജിത്ത് വിനയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും പ്രവാസിയായ കോടാലി സ്വദേശി ദിവാകരനും ചേര്‍ന്ന് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ നിര്‍ധനരായ 100 കിടപ്പ് രോഗികളുടെ കുടുംബങ്ങളിലേക്ക് ക്രിസ്മസ് ന്യൂ ഇയര്‍ കേക്കുകള്‍ വിതരണം ചെയ്തു

പാലിയേറ്റീവ് നഴ്‌സുമാരായ പി.എ. സിസിലി , കെ.കെ. ജീജ എന്നിവര്‍ക്ക് കേക്കുകള്‍ കൈമാറി. ചടങ്ങ് എസ്.ഐ. ദാസന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. നിര്‍ധന കുടുംബാംഗത്തിന് വൃക്കദാനം ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തകയും റിട്ട. പ്രഫസറുമായ സിസ്റ്റര്‍ റോസ് ആന്റോ ക്രിസ്തുമസ് സന്ദേശം നല്‍കി. എം. ടെക് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സാരഥി സുരേന്ദ്രനുള്ള ജനമൈത്രി പോലീസിന്റെ ഉപഹാരം ചടങ്ങില്‍ എസ്.ഐ. ദാസന്‍ മുണ്ടയ്ക്കല്‍ സമ്മാനിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ മുഹമ്മദ് സാലിഹ്, ജനമൈത്രി പൊലീസ് സമിതി അംഗം …

വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും പ്രവാസിയായ കോടാലി സ്വദേശി ദിവാകരനും ചേര്‍ന്ന് മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ നിര്‍ധനരായ 100 കിടപ്പ് രോഗികളുടെ കുടുംബങ്ങളിലേക്ക് ക്രിസ്മസ് ന്യൂ ഇയര്‍ കേക്കുകള്‍ വിതരണം ചെയ്തു Read More »