nctv news pudukkad

Kerala news

കേരളത്തിന് എയിംസ്: 10 സാധ്യതയുള്ള സ്ഥലങ്ങൾ നിർദേശിച്ച് സംസ്ഥാന സർക്കാർ

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി പത്ത് സ്ഥലങ്ങൾ കണ്ടെത്തി സംസ്ഥാന സർക്കാർ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിലെ സ്ഥലങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. നിർദേശിച്ച പത്ത് സ്ഥലങ്ങളിൽ ഏതെങ്കിലും ഒരിടത്ത് എയിംസ് അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇതിനായി ഫീസിബിലിറ്റി സ്റ്റഡി എത്രയും വേഗം പൂർത്തിയാക്കണമെന്നും സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം അനുയോജ്യമെന്ന് കണ്ടെത്തുന്ന സ്ഥലം വിട്ടുനൽകാൻ സംസ്ഥാനം തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. എയിംസ് സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതിനിർദേശം തയ്യാറാക്കാൻ ആരോഗ്യ മന്ത്രി കെ. …

കേരളത്തിന് എയിംസ്: 10 സാധ്യതയുള്ള സ്ഥലങ്ങൾ നിർദേശിച്ച് സംസ്ഥാന സർക്കാർ Read More »

വയനാട്ടിൽ മണ്ണിടിച്ചിൽ; തുരങ്കപാത നിർമാണ മേഖലയിൽ നിരവധി പേർ കുടുങ്ങിയതായി ആശങ്ക

വയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ നിരവധി ആളുകൾ കുടുങ്ങിയതായി സംശയം. സ്ഥലത്ത് എത്ര പേർ മണ്ണിനടിയിൽപ്പെട്ടുവെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞു എന്നാണ് വിവരം. സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുന്നുവെന്ന് വാര്‍ഡ് അംഗം പ്രതികരിച്ചു. സ്ഥലത്ത് വീണ്ടും കനത്ത മഴ തുടരുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് സ്ഥലത്തെ ആളുകളെ മാറ്റുകയാണ്. മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട് എന്നാണ് വിവരം. ബസ് …

വയനാട്ടിൽ മണ്ണിടിച്ചിൽ; തുരങ്കപാത നിർമാണ മേഖലയിൽ നിരവധി പേർ കുടുങ്ങിയതായി ആശങ്ക Read More »

ലക്ഷങ്ങൾ കളയാതെ വിദേശത്ത് പഠിക്കാം! മനോരമയും സാന്താമോണിക്കയും ഒരുക്കുന്ന സൗജന്യ സെമിനാർ ജൂൺ 26-ന്

വിദേശത്ത് പഠിക്കണോ? ലക്ഷങ്ങൾ കളയാതെ സ്മാർട്ടായി പ്ലാൻ ചെയ്യാം!Santamonica Study Abroad & Malayala Manorama സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വിദേശ വിദ്യാഭ്യാസ സെമിനാർ. രജിസ്റ്റര്‍ ചെയ്യാന്‍ ലിങ്കില്‍ 👇ക്ലിക്ക് ചെയ്യുകhttps://overseaseducationexpo.com/seminar 📚 പ്രധാന വിഷയങ്ങൾ:✅ ട്യൂഷൻ ഫീസ് ഇല്ലാത്തതും കുറഞ്ഞ ചെലവിലുള്ളതുമായ പഠന അവസരങ്ങൾ✅ ₹1.5 ലക്ഷം മുതൽ ആരംഭിക്കുന്ന കോഴ്സുകൾ✅ Psychometric Test & Profile Analysis✅ Scholarships & Bank loan Assistance✅ Nursing, Health, IT, Business തുടങ്ങിയ ട്രെൻഡിംഗ് കോഴ്സുകൾ✅ …

ലക്ഷങ്ങൾ കളയാതെ വിദേശത്ത് പഠിക്കാം! മനോരമയും സാന്താമോണിക്കയും ഒരുക്കുന്ന സൗജന്യ സെമിനാർ ജൂൺ 26-ന് Read More »

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: 2026 ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടർന്ന് ഈ സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയതെന്ന് ആമുഖമായി വ്യക്തമാക്കിയാണ് വിഡി സതീശൻ ബജറ്റ് അവതരിപ്പിച്ചത് . കഴിഞ്ഞ സർക്കാർ പദ്ധതി ചെലവിലെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കാൻ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകൾ കൂടി ഉൾപ്പെടുത്തി കബളിപ്പിക്കുകയായിരുന്നു എന്ന് ബജറ്റ് ആമുഖത്തിൽ കുറ്റപ്പെടുത്തുന്നു. നിലവിൽ കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയും ഉൾപ്പെടെ സർക്കാരിന് മേലുള്ള …

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ… Read More »

ജെൻ സി (Gen Z) തലമുറയ്ക്ക് ഉണർവേകി സംസ്ഥാന ബജറ്റ്; സ്റ്റാർട്ടപ്പുകൾക്കായി 50 കോടി രൂപ വകയിരുത്തി!

തിരുവനന്തപുരം: കേരളത്തിലെ ജെൻ സി തലമുറയ്ക്ക് ഉണർവേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ ജെൻ സികൾക്കുള്ള സ്റ്റാർട്ട് അപ്പിനായി 50 കോടി വകയിരുത്തി. ഡിജിറ്റൽ ധാർമ്മികത, സ്വകാര്യതയുടെ സംരക്ഷണം, സൈബർ സുരക്ഷ, മാനുഷിക മൂല്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സ്റ്റാർട്ട് അപ്പുകൾ, ഇന്നോവേഷൻ ഹബുകൾ, ​ഗവേഷണ കേന്ദ്രങ്ങൾ, സ്മാർട്ട് വ്യവസായങ്ങൾ എന്നിവ വികസിപ്പിക്കാൻ യുവ തലമുറയുടെ സാങ്കേതിക മികവുകൾ ഇതിലൂടെ ഉറപ്പിക്കാൻ സാധിക്കുമെന്ന് …

ജെൻ സി (Gen Z) തലമുറയ്ക്ക് ഉണർവേകി സംസ്ഥാന ബജറ്റ്; സ്റ്റാർട്ടപ്പുകൾക്കായി 50 കോടി രൂപ വകയിരുത്തി! Read More »

‘പ്രിയദർശിനി’ക്കായി 600 കോടി; ആശാ പ്രവർത്തകർക്ക് 78 കോടിയുമായി യുഡിഎഫ് ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ആദ്യ ബജറ്റിലാണ് പ്രഖ്യാപനം. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ സ്ത്രീ ക്ഷേമ പദ്ധതികൾക്ക് പ്രാധാന്യം നൽകുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി 600 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു. ആശ പ്രവർത്തകരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. …

‘പ്രിയദർശിനി’ക്കായി 600 കോടി; ആശാ പ്രവർത്തകർക്ക് 78 കോടിയുമായി യുഡിഎഫ് ബജറ്റ് പ്രഖ്യാപനം Read More »

NCTV NEWS- PUDUKAD NEWS

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ വെച്ച് ബസിന് സ്വീകരണം ഒരുക്കി കോണ്‍ഗ്രസ്.

പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഡിസിസി സെക്രട്ടറി കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുധന്‍ കാരയില്‍ അധ്യക്ഷനായിരുന്നു. അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി, ഡിസിസി സെക്രട്ടറി ഡേവീസ് അക്കര, രതി ബാബു, ഭാഗ്യവതി ചന്ദ്രന്‍, ഷാജു കാളിയേങ്കര, റെജി ജോര്‍ജ്, ദിനില്‍ പാലപറമ്പില്‍, കെ.ജെ. ജോജു, പോള്‍സണ്‍ തെക്കുംപീടിക, ടി.എസ്. രാജു, ആന്റസ് കണ്ണംബുഴ, രജനി സുധാകരന്‍, അനില്‍ കുനിയത്ത്, സജീര്‍ ബാബു, റീന ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. …

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ വെച്ച് ബസിന് സ്വീകരണം ഒരുക്കി കോണ്‍ഗ്രസ്. Read More »

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണം; കൊടകരയിൽ ഒത്തുകൂടി ആവശ്യമുയർത്തി സർവീസ് പെൻഷനേഴ്സ് യൂണിയൻ!

അഞ്ചു വര്‍ഷം കൂടുമ്പോള്‍ പെന്‍ഷന്‍ പരിഷ്‌കരിക്കുന്ന കീഴ്‌വഴക്കമുള്ള കേരളത്തില്‍ 2024 ജൂലൈ പ്രാബല്യത്തില്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ശിവദാസന്‍ അധ്യക്ഷനായി. നവാഗതരായ പെന്‍ഷന്‍കാര്‍ക്ക് സ്വീകരണവും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും നല്‍കി. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ശിവരാമന്‍, ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന്‍, സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍, കെ.ഒ. …

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കണം; കൊടകരയിൽ ഒത്തുകൂടി ആവശ്യമുയർത്തി സർവീസ് പെൻഷനേഴ്സ് യൂണിയൻ! Read More »

ഹാസ്യവേദികളിൽ നിന്ന് ദേശീയ പുരസ്കാര തിളക്കം വരെ; സലിം കുമാർ ഇനി ഓർമ്മകളുടെ വെള്ളിത്തിരയിൽ

മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി പ്രിയതാരം സലിം കുമാർ വിടവാങ്ങി. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.43-നായിരുന്നു അന്ത്യം. അവശതകളെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. സാംസ്‌കാരിക കേരളം ഇന്ന് പ്രിയനടന് അവസാനമായി വിടയേകും. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും ബന്ധുക്കൾക്ക് വിട്ടുനൽകിയ ഭൗതികശരീരം പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പൊതുജനങ്ങൾക്ക് പ്രിയതാരത്തെ …

ഹാസ്യവേദികളിൽ നിന്ന് ദേശീയ പുരസ്കാര തിളക്കം വരെ; സലിം കുമാർ ഇനി ഓർമ്മകളുടെ വെള്ളിത്തിരയിൽ Read More »

മലപ്പുറം കോഹിനൂരിൽ അപകടം; തൃശൂർ സ്വദേശികളായ മൂന്ന് പേർ മരിച്ചു

മലപ്പുറം തേഞ്ഞിപ്പാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ റോഡപകടത്തിൽ തൃശ്ശൂർ സ്വദേശികളായ ദമ്പതികൾ അടക്കം മൂന്നു പേർ മരിച്ചു. കുന്നംകുളം പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹീന, അമ്മാവന്റെ മകൾ ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഇന്നോവ കാർ, നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്. മൂന്നു പേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. …

മലപ്പുറം കോഹിനൂരിൽ അപകടം; തൃശൂർ സ്വദേശികളായ മൂന്ന് പേർ മരിച്ചു Read More »

തിരുവനന്തപുരത്ത് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 28-കാരൻ നിതിന് വിട നൽകി ജന്മനാട്

തിരുവന്തപുരത്ത് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ചെങ്ങാലൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ശാന്തിനഗര്‍ എസ്എന്‍പുരം മേലേവീട്ടില്‍ പീതാംബരന്റെ മകന്‍ നിതിനാണ് മരിച്ചത്. 28 വയസായിരുന്നു. തിരുവനന്തപുരം നന്തന്‍കോട് നളന്ദ നഗറിലെ വാടകവീട്ടിലാണ് നിതിന്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ഇദ്ദേഹത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴെ വീണ നിലയില്‍ കണ്ടത്. പിഎംജിയിലുള്ള ബിഎസ്എന്‍എല്‍ ഓഫീസ് കാന്റീനിലെ ജീവനക്കാരനാണ് നിതിന്‍. സൃഹൃത്താണ് അപകടവിവരം മറ്റുള്ളവരെ അറിയിച്ചത്. നിതിന്‍ വീഴുന്നതിനു മുന്‍പ് നിതിന്റെ മുഖത്ത് മുറിവും ചോരപ്പാടുകളും …

തിരുവനന്തപുരത്ത് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 28-കാരൻ നിതിന് വിട നൽകി ജന്മനാട് Read More »

കൊടകരയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ മേൽക്കൂരയിൽ നിന്ന് വെള്ളം തെറിക്കുന്നതായി പരാതി

കൊടകര ജി.എല്‍.പി സ്‌കൂളിനു മുന്‍വശത്ത് ചാലക്കുടി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരിക്കുന്ന യാത്രക്കാരുടെ ദേഹത്തേക്ക് മേല്‍ക്കൂരയില്‍ മഴവെള്ളം തെറിക്കുന്നതായി പരാതി. ബസ് കത്തിരിപ്പു കേന്ദ്രത്തിന്റെ ഷീറ്റുമേഞ്ഞ മേല്‍ക്കൂരയിലെ മഴവെള്ളം താഴേക്ക് ഒഴുക്കികളയാനായി സ്ഥാപിച്ചിട്ടുള്ള പി.വി.സി പാത്തിയില്‍ നിന്നാണ് യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നത്. പാത്തിയില്‍ ഇലകളും മറ്റും നിറഞ്ഞുകിടക്കുന്നതിനാല്‍ മഴ പെയ്യുമ്പോള്‍ വെള്ളം കവിഞ്ഞൊഴുകി ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ യാത്രക്കാരുടെ ദേഹത്തേക്ക് ചിതറി വീഴുകയാണ്. പാത്തി വൃത്തിയാക്കി വെള്ളം സുഗമമായി ഒഴുക്കി കളഞ്ഞ് യാത്രക്കാര്‍ക്ക് ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ …

കൊടകരയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ മേൽക്കൂരയിൽ നിന്ന് വെള്ളം തെറിക്കുന്നതായി പരാതി Read More »

വ്യാഴാഴ്ചയോടെ കേരളത്തിൽ കാലവർഷം എത്തും, കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം!

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം വ്യാഴാഴ്ചയോടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യത. അതോടൊപ്പം തെക്കുപടിഞ്ഞാറന്‍ തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരള തീരത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവില്‍ മധ്യ കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള കര്‍ണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നുണ്ട്. വടക്കന്‍ ആന്‍ഡമാന്‍ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ജൂണ്‍ 7 …

വ്യാഴാഴ്ചയോടെ കേരളത്തിൽ കാലവർഷം എത്തും, കനത്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം! Read More »

മിൽമ ഉൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ പുതിയ നിരക്ക്, ഹോട്ടൽ ഭക്ഷണത്തിനും വില കൂടിയേക്കും

അടുക്കള ബജറ്റിന്റെ താളം തെറ്റിച്ചുകൊണ്ട് സംസ്ഥാനത്ത് ഇന്ന് മുതൽ മിൽമ ഉൽപന്നങ്ങൾക്ക് വില കൂടും. പുതുക്കിയ നിരക്ക് പ്രകാരം പാൽ ലിറ്ററിന് 4 രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയുമാണ് വർധിക്കുന്നത്. നെയ്യ് ഉൾപ്പെടെയുള്ള മറ്റ് മിൽമ ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില കൂടിയേക്കുമെന്നാണ് സൂചന. പുതിയ പാക്കറ്റുകൾ വിപണിയിൽ എത്തുന്നതുവരെ പഴയ വില പ്രിന്റ് ചെയ്ത കവറുകളിലായിരിക്കും പാൽ ലഭ്യമാകുക. കർഷകരുടെ നിരന്തരമായ ആവശ്യവും കാലിത്തീറ്റ വിലവർധനവും പരിഗണിച്ചാണ് വില കൂട്ടാൻ തീരുമാനിച്ചതെന്ന് മിൽമ അധികൃതർ …

മിൽമ ഉൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ പുതിയ നിരക്ക്, ഹോട്ടൽ ഭക്ഷണത്തിനും വില കൂടിയേക്കും Read More »

പ്ലസ് ടു ഫലം ഇന്ന് മൂന്ന് മണിക്ക്; ‘നമ്മുടെ കേരളം’ ആപ്പിലും ഫലം അറിയാം

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വൈകിട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കും. സർക്കാരിൻ്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം. 4,52,437 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർഥികളുടെ പരീക്ഷാഫലവും ഇന്ന് പ്രസിദ്ധീകരിക്കും. സേ പരീക്ഷ എഴുതാൻ ജൂൺ മുതൽ അവസരം ഉണ്ടാകും. നേരത്തെ മെയ് 22 ന് പ്രസിദ്ധീകരിക്കുമെന്ന് …

പ്ലസ് ടു ഫലം ഇന്ന് മൂന്ന് മണിക്ക്; ‘നമ്മുടെ കേരളം’ ആപ്പിലും ഫലം അറിയാം Read More »

കേരളത്തിൽ പുതിയ ഭരണയുഗം; വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് യു.ഡി.എഫ് സർക്കാർ അധികാരത്തിലേക്ക്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി വി.ഡി. സതീശൻ കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. തൊട്ടുപിന്നാലെ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും സണ്ണി ജോസഫും സത്യവാചകം ചൊല്ലി അധികാരമേറ്റു. വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ …

കേരളത്തിൽ പുതിയ ഭരണയുഗം; വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു Read More »

സംസ്ഥാനത്ത് ഭരണപ്രതിസന്ധി: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിൽ

തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും പുതിയ സർക്കാർ അധികാരമേൽക്കാത്തത് സംസ്ഥാനത്തെ നാലുലക്ഷത്തിലധികം വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നു. എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനമാണ് നിലവിൽ പ്രതിസന്ധിയിലായിരിക്കുന്നത്. മുഖ്യ തടസ്സങ്ങൾ: മറ്റ് വിദ്യാഭ്യാസ മേഖലകളിലെ ആഘാതം: “ഫലം വൈകുന്നത് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുന്ന സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികളെ മാത്രമല്ല, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികളെയും ഒരുപോലെ ബാധിക്കും.” സാധാരണയായി മെയ് ആദ്യവാരം നടക്കാറുള്ള ഫലപ്രഖ്യാപനം ഇത്തവണ നീണ്ടുപോകുന്നത് ഉന്നത വിദ്യാഭ്യാസത്തിനായുള്ള പ്രവേശന നടപടികളെയും സങ്കീർണ്ണമാക്കും. പുതിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിശ്ചയിക്കുന്നതിലെ കാലതാമസം …

സംസ്ഥാനത്ത് ഭരണപ്രതിസന്ധി: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിൽ Read More »

സ്ട്രോങ് റൂമുകൾ തുറന്നു; കേരളം ആകാംക്ഷയുടെ മുനമ്പിൽ

സംസ്ഥാനത്ത് പലയിടത്തും സ്ട്രോങ് റൂമുകൾ തുറന്നു. സ്ഥാനാർത്ഥികൾ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. കൃത്യം 8ന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഫല സൂചനകൾ ഒരു മണിക്കൂറിനകം ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്. എട്ടരയോടെ ഇവിഎം മെഷിനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം …

സ്ട്രോങ് റൂമുകൾ തുറന്നു; കേരളം ആകാംക്ഷയുടെ മുനമ്പിൽ Read More »

കേരളം ആരു ഭരിക്കും? ഇനി 48 മണിക്കൂർ! വിധിദിനത്തിലേക്ക് കണ്ണുനട്ട് കേരളം

കേരളം വിധി കാത്തിരിക്കുകയാണ്. അഞ്ചു വർഷത്തെ ഭരണത്തുടർച്ചയോ അതോ ഭരണമാറ്റമോ എന്ന് തിങ്കളാഴ്ച ഉച്ചയോടെ വ്യക്തമാകും. വോട്ടെണ്ണലിന് ഇനി കേവലം രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം ബാക്കിനിൽക്കെ, മുന്നണികളെല്ലാം തന്നെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതീവ ജാഗ്രതയിലാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ബാലറ്റുകൾ എണ്ണിത്തുടങ്ങുന്നതോടെ കേരളത്തിന്റെ പുതിയ നായകനെക്കുറിച്ചുള്ള ആദ്യ സൂചനകൾ പുറത്തുവരും. സ്ട്രോങ്ങ് റൂമുകളിൽ മൂന്നടുക്ക് സുരക്ഷയിലാണ് വോട്ടിങ് യന്ത്രങ്ങൾ. വോട്ടെണ്ണലിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്. …

കേരളം ആരു ഭരിക്കും? ഇനി 48 മണിക്കൂർ! വിധിദിനത്തിലേക്ക് കണ്ണുനട്ട് കേരളം Read More »

മാധ്യമ ചർച്ചകളിലെ പ്രമുഖ ശബ്ദം ഡിജോ കാപ്പൻ അന്തരിച്ചു; നിയമ പോരാട്ടങ്ങളുടെ ഒരു യുഗം അവസാനിക്കുന്നു

പ്രമുഖ പൊതുപ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ മേഖലയിലെ സജീവ സാന്നിദ്ധ്യവുമായ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഉപഭോക്താക്കളുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടിയ അദ്ദേഹം കേരളത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു. കഴിഞ്ഞ വർഷമുണ്ടായ കാർ അപകടത്തെത്തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു ഡിജോ കാപ്പൻ. കേരള കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.സി-യിലൂടെയാണ് അദ്ദേഹം പൊതുരംഗത്തേക്ക് പ്രവേശിച്ചത്. 1982-ൽ കേരള സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയായും കെ.എസ്.സി, യൂത്ത് …

മാധ്യമ ചർച്ചകളിലെ പ്രമുഖ ശബ്ദം ഡിജോ കാപ്പൻ അന്തരിച്ചു; നിയമ പോരാട്ടങ്ങളുടെ ഒരു യുഗം അവസാനിക്കുന്നു Read More »