nctv news pudukkad

Kerala news

പുലിക്കളിക്കൊരുങ്ങി തൃശൂർ നഗരം; ഇന്ന് ഉച്ചതിരിഞ്ഞ് മുതൽ കർശന ഗതാഗത നിയന്ത്രണങ്ങൾ

പുലിക്കളിയോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ഉച്ചതിരിഞ്ഞ് രണ്ടുമണിമുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തൃശൂർ സിറ്റി പൊലീസ് അറിയിച്ചു. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ വാഹന പാർക്കിങ് അനുവദിക്കുന്നതല്ല. പാർക്കിങ്ങിനായി 30 ഓളം സ്ഥലങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പൊതുജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് ഒഴിവാക്കി ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. ഗതാഗത നിയന്ത്രണങ്ങൾ മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻ സ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസുകൾ …

പുലിക്കളിക്കൊരുങ്ങി തൃശൂർ നഗരം; ഇന്ന് ഉച്ചതിരിഞ്ഞ് മുതൽ കർശന ഗതാഗത നിയന്ത്രണങ്ങൾ Read More »

പുലിക്കളി: തൃശൂർ താലൂക്കിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

പ്രശസ്തമായ പുലിക്കളി മഹോത്സവത്തോടനുബന്ധിച്ച് തൃശൂർ താലൂക്കിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടമാണ് അവധി പ്രഖ്യാപിച്ചത്. തൃശൂർ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി ഉണ്ടായിരിക്കും. വിവിധ സാംസ്കാരിക കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന പുലിക്കളി കാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വൻ ജനപ്രവാഹമാണ് തൃശൂരിലേക്ക് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ …

പുലിക്കളി: തൃശൂർ താലൂക്കിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി Read More »

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. മലയാള സാഹിത്യ-സാംസ്കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടം സമ്മാനിച്ചാണ് ടി. കെ. ദാമോദരൻ എന്ന ടി. കെ. ഡി. മുഴപ്പിലങ്ങാട് വിടവാങ്ങുന്നത്. നോവൽ, കഥ, കവിത, നാടകം, ബാലസാഹിത്യം തുടങ്ങി എഴുത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം തന്റേതായ കയ്യൊപ്പ് ചാർത്തി. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, …

പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു Read More »

ചേലക്കോട് മിൽമ ടാങ്കർ ലോറി അപകടം; രണ്ട് പേർ മരിച്ചു

ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പേർക്ക് ​ദാരുണാന്ത്യം. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. ചേലക്കോട്ടിൽ വെച്ച് ചായകുടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വണ്ടി നിർത്തി ചായകുടിക്കാൻ എത്തിയതായിരുന്നു. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴിയാണ് ഇവിടെയെത്തിയത്. ഇതിനിടെ അതുവഴി വന്ന മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് …

ചേലക്കോട് മിൽമ ടാങ്കർ ലോറി അപകടം; രണ്ട് പേർ മരിച്ചു Read More »

നാടും വീടും ആഘോഷത്തിമിർപ്പിൽ; മലയാളികൾക്ക് ഇന്ന് പൊന്നോണം!

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു പൊന്നോണം കൂടി മിഴിതുറന്നു. ഉത്രാടപ്പാച്ചിലിന്റെ തിരക്കുകൾ ഒഴിഞ്ഞ് ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണത്തെ വരവേറ്റു. അത്തം മുതൽ ചതയം വരെ നീളുന്ന ഓണാഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് തിരുവോണം. കേരളത്തിൽ മാത്രമല്ല, വിദേശ മലയാളികളും ആർപ്പും ആരവവുമായി ഓണത്തെ വരവേറ്റു. ഓണക്കോടിയുടുത്തും ഓണത്തപ്പനെ വരവേറ്റും തിരുവോണസദ്യ ഒരുക്കിയും വീടുകൾ ആഘോഷത്തിമിർപ്പിലാണ്. പൂവിളിയും പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും മാത്രമല്ല മലയാളിക്ക് ഓണം. അത് ഒരുമയുടെയും സ്നേഹത്തിന്റെയും ആഘോഷമാണ്. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ദിനം കൂടിയാണിത്. ലോകത്തിന്റെ വിവിധ …

നാടും വീടും ആഘോഷത്തിമിർപ്പിൽ; മലയാളികൾക്ക് ഇന്ന് പൊന്നോണം! Read More »

സ്നേഹവും കാരുണ്യവും പകർന്ന് നബിദിനം

കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നുനൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും ഭക്തിസാന്ദ്രവും വിപുലവുമായി ആഘോഷിച്ചു. മസ്ജിദുകൾ, മദ്റസകൾ, വിവിധ ഇസ്ലാമിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് നബിദിനം കൊണ്ടാടിയത്. പുലർച്ചെ പള്ളികളിലും മദ്റസകളിലും നടന്ന പ്രത്യേക പ്രാർത്ഥനകൾ, മൗലിദ് പാരായണം എന്നിവയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് വിദ്യാർത്ഥികളും വിശ്വാസികളും അണിനിരന്ന വർണാഭമായ നബിദിന റാലികൾ നടന്നു. ദഫ്മുട്ട്, സ്കൗട്ട്, അറബനമുട്ട്, പ്രവാചക കീർത്തനാലാപനങ്ങൾ എന്നിവ റാലികൾക്ക് മാറ്റുകൂട്ടി. പ്രവാചക സന്ദേശങ്ങൾ ആലേഖനം ചെയ്ത …

സ്നേഹവും കാരുണ്യവും പകർന്ന് നബിദിനം Read More »

ഉത്രാടപ്പാച്ചിലിൽ കേരളം; തിരുവോണത്തെ വരവേൽക്കാൻ നാട്

തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലാണ് കേരളക്കര. ഓണക്കാലത്തെ ഏറ്റവും തിരക്കേറിയ ദിവസമായ ഉത്രാടം ഇന്ന്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള അവസാനവട്ട തിരക്കിന് പറയുന്നതാണ് ‘ഉത്രാടപ്പാച്ചിൽ’. ഉത്രാടദിനത്തിന്റെ പ്രത്യേകതകളിലേക്ക്… ‘ഒന്നാം ഓണം ഓടിയും ചാടിയും’ എന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കാക്കുന്നത്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള അവസാനവട്ട തിരക്കിന്റെ ദിനം കൂടിയാണ് ഉത്രാടം. ഇതോടെയാണ് ‘ഉത്രാടപ്പാച്ചിൽ’ എന്ന പ്രയോഗവും ഓണക്കാലത്തിന്റെ ഭാഗമായത്. അത്തം നാളിൽ ആരംഭിച്ച പൂക്കളമിടലിന് ഉത്രാടദിനത്തിൽ കൂടുതൽ പൊലിമയേറും. ഏറ്റവും …

ഉത്രാടപ്പാച്ചിലിൽ കേരളം; തിരുവോണത്തെ വരവേൽക്കാൻ നാട് Read More »

ആധാർ സേവനങ്ങൾ സൗജന്യമായി നേടാം; അറിയേണ്ട പ്രധാന വിവരങ്ങളും സമയപരിധിയും

കേരളത്തിൽ ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി , നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും ചുമതലപ്പെടുത്തിയിരിക്കുന്നത്. ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളും നിർദ്ദേശങ്ങളും താഴെ നൽകുന്നു:

ഔദ്യോഗികമായി ഇനി ‘കേരളം’; പേര് മാറ്റുന്ന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ദില്ലി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാകും രേഖപ്പെടുത്തുക. ഇതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഔദ്യോഗിക രേഖകൾ, മറ്റ് സംവിധാനങ്ങൾ, സൈൻബോർഡുകൾ എന്നിവയിലെല്ലാം ഘട്ടംഘട്ടമായി പേരുമാറ്റം നടപ്പാക്കും. ഇം​ഗ്ലീഷ് ഭാഷയിൽ അടക്കം ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നായിരിക്കും ഉപയോ​ഗിക്കുക.

പൂവിളിയുണർത്തി പൊന്നിൻ ചിങ്ങം; സമൃദ്ധിയുടെ നാളുകൾക്ക് തുടക്കം

ചിങ്ങപ്പുലരി മലയാളിയുടെ മനസ്സിൽ പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പുതിയ അധ്യായത്തിന് തുടക്കമിടുന്നു. പഞ്ഞമാസമായ കർക്കടകത്തിന്റെ ദുരിതങ്ങൾ പിന്നിട്ട്, പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുകയാണ്. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. മണ്ണിൽ വിത്തെറിഞ്ഞ കർഷകന്റെ അധ്വാനത്തിന് ഫലമാകുന്ന കൊയ്ത്തുകാലത്തിന്റെ പ്രതീക്ഷകൾ നിറയുന്ന ദിനം. പച്ചപ്പാടങ്ങളിൽ പൊൻകതിരുകൾ വിളയുകയും തൊടികളിലും പറമ്പുകളിലും തുമ്പ, മുക്കൂറ്റി, കണ്ണാന്തളി തുടങ്ങിയ പൂക്കൾ വിരിയുകയും ചെയ്യുന്നതോടെ കേരളത്തിന്റെ ഗ്രാമീണ കാഴ്ചകൾക്ക് പുതുഭംഗിയേറുന്നു. തോരാമഴയും വറുതിയും നിറഞ്ഞ കർക്കടകം പിന്നിട്ട്, മഴക്കോളുമാറി മാനം തെളിയുന്ന കാലമാണിത്. കർഷകന്റെ …

പൂവിളിയുണർത്തി പൊന്നിൻ ചിങ്ങം; സമൃദ്ധിയുടെ നാളുകൾക്ക് തുടക്കം Read More »

മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് കൊടുങ്ങല്ലൂരിൽ അറസ്റ്റിൽ

മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മുനക്കല്‍ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടില്‍ ഷില്ലി (49) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച വൈകീട്ട് 4.45 മണിയോടെയാണ് സംഭവം. അഴീക്കോട് മുനക്കല്‍ സുനാമി ഉന്നതിയിലെ വീട്ടില്‍ വെച്ച് പ്രതിയും ഭാര്യയും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ മകള്‍ ഭാര്യയുടെ പക്ഷം പിടിക്കുന്നതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. പ്രതി മകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ വായ് പൊത്തിപ്പിടിക്കുകയും കൈകൊണ്ട് …

മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് കൊടുങ്ങല്ലൂരിൽ അറസ്റ്റിൽ Read More »

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് മരണം; വിവിധയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് മലയോര മേഖലകളിൽ മഴക്കെടുതി രൂക്ഷമായി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. കോട്ടയത്തും ഇടുക്കിയിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇടുക്കി അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട് തകർന്നുവീണ് 24-കാരനായ ജോസഫിൻ ജോണിക്കും ജീവൻ നഷ്ടമായി. പത്തനംതിട്ട …

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് മരണം; വിവിധയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം Read More »

വിദ്യാലയങ്ങൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ 30 വരെ

സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓണാവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് ഇത്തവണത്തെ ഓണാവധി. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31ന് സ്കൂളുകൾ വീണ്ടും തുറക്കും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് അവസാനിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14നാണ് തുടങ്ങുന്നത്. പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21ന് സ്കൂളുകൾ പ്രവർത്തിക്കും. അന്നേദിവസം സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ദിവസത്തിന് പകരം ഒൻപത് ദിവസമാണ് ഓണാവധി …

വിദ്യാലയങ്ങൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ 30 വരെ Read More »

കുറ്റിപ്പുറം ബസ് അപകടം; വാഹനം സഞ്ചരിച്ചത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലെന്ന് കണ്ടെത്തൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: കുറ്റിപ്പുറത്ത് അപകടമുണ്ടാക്കിയ ബസ് സഞ്ചരിച്ചത് അമിത വേഗതയിലാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് ബസ് സഞ്ചരിച്ചതെന്ന് സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിന് നിമിഷങ്ങൾക്ക് മുൻപ് ബസ് ട്രാക്ക് മാറി ചീറിപ്പായുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദേശീയപാതയിൽ ബസുകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററും, വളവുകളിൽ 50 കിലോമീറ്ററുമാണ്. ഇടതു ട്രാക്കിൽ കൂടി മാത്രമേ ബസുകൾ സഞ്ചരിക്കാനും പാടുള്ളൂ. എന്നാൽ, കുറ്റിപ്പുറം താലൂക്ക് ആശുപത്രി കഴിഞ്ഞ് അപകടം …

കുറ്റിപ്പുറം ബസ് അപകടം; വാഹനം സഞ്ചരിച്ചത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലെന്ന് കണ്ടെത്തൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് Read More »

കുറ്റിപ്പുറം ദേശീയപാത വീണ്ടും അപകടക്കെണി; അമിതവേഗവും അപകടസാധ്യതയും ചർച്ചയാക്കി ബസ് ദുരന്തം

മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലെ അപകടസാധ്യത വീണ്ടും ചർച്ചയാക്കി സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ അപകടം. അപകടത്തിൽ കോഴിക്കോട് പെരുവയൽ ചെറുകുളത്തൂർ പാറ സ്വദേശി മാവന്നൂർ പടിക്കൽ വൈഷ്ണവ് (31) മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ആകെ 26 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ‘ഡിഫെൻഡർ’ ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഇറക്കമുള്ള ഭാഗത്ത് അമിതവേഗത്തിൽ എത്തിയ ബസ് നിയന്ത്രണം …

കുറ്റിപ്പുറം ദേശീയപാത വീണ്ടും അപകടക്കെണി; അമിതവേഗവും അപകടസാധ്യതയും ചർച്ചയാക്കി ബസ് ദുരന്തം Read More »

കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരുമരണം. തൃശ്ശൂർ സ്വദേശികൾ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ‘ഡിഫെൻഡർ’ ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം. ഡിവൈഡറിൽ ഇടിച്ചതിനുശേഷമാണ് ബസ് മറിഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു. കാറിന് മുകളിലേക്കാണ് ബസ് തലകീഴായി മറിഞ്ഞത്. അപകടത്തിൽ കാറും തലകീഴായി മറിഞ്ഞിട്ടുണ്ട്. ഇതിലെ യാത്രക്കാരെയും ആശുപത്രിയിലേക്ക് …

കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക് Read More »

‘വി.എസ്.’ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം!

കേരള രാഷ്ട്രീയത്തിലെ അതികായനും ജനകീയ നേതാവുമായ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, തൊഴിലാളി-കർഷക സമരങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം വരെ കർമനിരതനായ കമ്മ്യൂണിസ്റ്റ് എന്നിങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ മായാത്ത അടയാളമാണ് വി.എസ്. പതിപ്പിച്ചത്. പോരാട്ടമെന്ന വാക്കിന്റെ ആൾരൂപമായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ ‘വി.എസ്.’ എന്ന രണ്ടക്ഷരം ഒരു പേര് മാത്രമായിരുന്നില്ല; ചൂഷണത്തിനും അനീതിക്കുമെതിരായ പ്രതിരോധത്തിന്റെ ശബ്ദമായിരുന്നു അത്. ഒരു വർഷം മുമ്പ് അദ്ദേഹം ജീവിതത്തിൽ നിന്ന് …

‘വി.എസ്.’ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം! Read More »

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; “തൂക്കിക്കൊന്നോളൂ” എന്ന് കോടതിയിൽ പ്രതിയുടെ വെല്ലുവിളി!

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിൽ നടന്ന വാദത്തിൽ, സമൂഹത്തിന് തന്നെ ഭീഷണിയായ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ സാഹചര്യ തെളിവുകൾ മാത്രമുള്ള കേസായതിനാൽ കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27-ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ …

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; “തൂക്കിക്കൊന്നോളൂ” എന്ന് കോടതിയിൽ പ്രതിയുടെ വെല്ലുവിളി! Read More »

ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം. ജനങ്ങളുടെ പരാതികളും പ്രയാസങ്ങളും നേരിട്ട് കേട്ട്, അതിന് എത്രയും വേഗം പരിഹാരം കാണാൻ ജീവിതം മുഴുവൻ ശ്രമിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വേർപാട് കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിലും ഇന്നും നികത്താനാകാത്തൊരു ശൂന്യതയാണ്. ആൾക്കൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഊർജം. സങ്കടങ്ങളുമായി എത്തുന്നവർക്ക് മുന്നിൽ അദ്ദേഹത്തിന്റെ വാതിൽ ഒരിക്കലും അടഞ്ഞിരുന്നില്ല. ചെവിയരികിൽ എത്തി സ്വന്തം വിഷമങ്ങൾ തുറന്ന് പറയാൻ ഒരാളുണ്ടെന്ന വിശ്വാസമാണ് ഉമ്മൻ ചാണ്ടിയെ കേരളത്തിന്റെ …

ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം Read More »

ഷിരൂർ ദുരന്തത്തിന് രണ്ട് വർഷം; ഉള്ളുലയ്ക്കുന്ന ഓർമ്മയായി ഗംഗാവലിയിലെ ആ 72 നാളുകൾ!

കർണാടകയിലെ ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം. 2024 ജൂലൈ 16-ന് ദേശീയപാത 66-ൽ ഉണ്ടായ വൻ മണ്ണിടിച്ചിൽ നിരവധി ജീവനുകളാണ് കവർന്നത്. എന്നാൽ കേരളം ഏറ്റവും കൂടുതൽ ഉറ്റുനോക്കിയത് കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ദൗത്യമായിരുന്നു. മഴയും കുത്തൊഴുക്കും വെല്ലുവിളിയായ തിരച്ചിൽ ഒടുവിൽ 72 ദിവസങ്ങൾക്ക് ശേഷം ഗംഗാവലി പുഴയിൽ അവസാനിച്ചു. അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതോടെയാണ് ഒരു സംസ്ഥാനത്തിന്റെ കാത്തിരിപ്പിന് വിരാമമായത്. 2024 ജൂലൈ 16-ന് രാവിലെ എട്ടരയോടെയാണ് ഷിരൂരിലെ …

ഷിരൂർ ദുരന്തത്തിന് രണ്ട് വർഷം; ഉള്ളുലയ്ക്കുന്ന ഓർമ്മയായി ഗംഗാവലിയിലെ ആ 72 നാളുകൾ! Read More »