nctv news pudukkad

Kerala news

സ്ട്രോങ് റൂമുകൾ തുറന്നു; കേരളം ആകാംക്ഷയുടെ മുനമ്പിൽ

സംസ്ഥാനത്ത് പലയിടത്തും സ്ട്രോങ് റൂമുകൾ തുറന്നു. സ്ഥാനാർത്ഥികൾ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. കൃത്യം 8ന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഫല സൂചനകൾ ഒരു മണിക്കൂറിനകം ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്. എട്ടരയോടെ ഇവിഎം മെഷിനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം …

സ്ട്രോങ് റൂമുകൾ തുറന്നു; കേരളം ആകാംക്ഷയുടെ മുനമ്പിൽ Read More »

കേരളം ആരു ഭരിക്കും? ഇനി 48 മണിക്കൂർ! വിധിദിനത്തിലേക്ക് കണ്ണുനട്ട് കേരളം

കേരളം വിധി കാത്തിരിക്കുകയാണ്. അഞ്ചു വർഷത്തെ ഭരണത്തുടർച്ചയോ അതോ ഭരണമാറ്റമോ എന്ന് തിങ്കളാഴ്ച ഉച്ചയോടെ വ്യക്തമാകും. വോട്ടെണ്ണലിന് ഇനി കേവലം രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം ബാക്കിനിൽക്കെ, മുന്നണികളെല്ലാം തന്നെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതീവ ജാഗ്രതയിലാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ബാലറ്റുകൾ എണ്ണിത്തുടങ്ങുന്നതോടെ കേരളത്തിന്റെ പുതിയ നായകനെക്കുറിച്ചുള്ള ആദ്യ സൂചനകൾ പുറത്തുവരും. സ്ട്രോങ്ങ് റൂമുകളിൽ മൂന്നടുക്ക് സുരക്ഷയിലാണ് വോട്ടിങ് യന്ത്രങ്ങൾ. വോട്ടെണ്ണലിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്. …

കേരളം ആരു ഭരിക്കും? ഇനി 48 മണിക്കൂർ! വിധിദിനത്തിലേക്ക് കണ്ണുനട്ട് കേരളം Read More »

മാധ്യമ ചർച്ചകളിലെ പ്രമുഖ ശബ്ദം ഡിജോ കാപ്പൻ അന്തരിച്ചു; നിയമ പോരാട്ടങ്ങളുടെ ഒരു യുഗം അവസാനിക്കുന്നു

പ്രമുഖ പൊതുപ്രവർത്തകനും ഉപഭോക്തൃ സംരക്ഷണ മേഖലയിലെ സജീവ സാന്നിദ്ധ്യവുമായ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഉപഭോക്താക്കളുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടിയ അദ്ദേഹം കേരളത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു. കഴിഞ്ഞ വർഷമുണ്ടായ കാർ അപകടത്തെത്തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു ഡിജോ കാപ്പൻ. കേരള കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.സി-യിലൂടെയാണ് അദ്ദേഹം പൊതുരംഗത്തേക്ക് പ്രവേശിച്ചത്. 1982-ൽ കേരള സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയായും കെ.എസ്.സി, യൂത്ത് …

മാധ്യമ ചർച്ചകളിലെ പ്രമുഖ ശബ്ദം ഡിജോ കാപ്പൻ അന്തരിച്ചു; നിയമ പോരാട്ടങ്ങളുടെ ഒരു യുഗം അവസാനിക്കുന്നു Read More »

വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടി; ഹോട്ടൽ ഭക്ഷണവില ഉയരാൻ സാധ്യത, കൊച്ചിയിൽ വില 3000 കടന്നു!

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വിലയിൽ വൻ വർധനവ്. 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഫെബ്രുവരിക്ക് ശേഷം ഇത് മൂന്നാം തവണയാണ് വില ഉയരുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ തുടരുന്നതാണ് ഇന്ധന കമ്പനികളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ചയിലെ വില വർധനവോടെ വാണിജ്യ സിലിണ്ടറിന് 3085 രൂപയാണ് കൊച്ചിയിലെ പുതിയ വില. തിരുവനന്തപുരത്ത് 3106 …

വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടി; ഹോട്ടൽ ഭക്ഷണവില ഉയരാൻ സാധ്യത, കൊച്ചിയിൽ വില 3000 കടന്നു! Read More »

വാൽപ്പാറ ദുരന്തത്തിൽ നടുക്കം തുടരുന്നു; ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു, മരണസംഖ്യ 10 ആയി

മലപ്പുറത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരണസംഖ്യ വീണ്ടും ഉയർന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നൗഷാദ് അലിയാണ് ഇന്ന് പുലർച്ചെ അന്തരിച്ചത്. ഇതോടെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം പത്തായി. ആരോഗ്യനിലയും ചികിത്സയും: അപകടത്തിന്റെ പശ്ചാത്തലം: കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 5:20-ഓടെയാണ് മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ടത്. നാട്ടിലേക്ക് മടങ്ങാനിരിക്കെ സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് പാങ്ങ് ഗ്രാമം ഇനിയും മുക്തമായിട്ടില്ല. നൗഷാദ് …

വാൽപ്പാറ ദുരന്തത്തിൽ നടുക്കം തുടരുന്നു; ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു, മരണസംഖ്യ 10 ആയി Read More »

ആ ചിരികൾ ഇനി ഫോട്ടോയിൽ മാത്രം; പഠിപ്പിച്ചു തീരാത്ത പാഠങ്ങൾ ബാക്കിയാക്കി അവർ മടങ്ങി!

സ്കൂൾ വരാന്തയിൽ ഒത്തുചേർന്ന് അവർ ചിരിച്ചുകൊണ്ട് പകർത്തിയ ആ ചിത്രം… 2024-25 അധ്യയന വർഷം അവസാനിക്കുമ്പോൾ സന്തോഷത്തോടെ എടുത്ത ആ ഫോട്ടോയിലുള്ള ആറുപേർ ഇന്ന് ജീവിക്കുന്ന ഓർമ്മയാണ്. അതിരപ്പള്ളിയും മലക്കപ്പാറയും കണ്ട് പൊള്ളാച്ചിയിലേക്ക് പോകവേയാണ് പാങ്ങ് പാറമ്മൽ ജി.എൽ.പി സ്കൂളിലെ അധ്യാപകസംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നത്. KL 11 AM 7288 നമ്പറിലുള്ള ട്രാവലർ 300 അടി താഴ്ചയിലേക്ക് മറിതായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സംരക്ഷണ ഭിത്തി തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. യാത്രയ്ക്കിടയിൽ …

ആ ചിരികൾ ഇനി ഫോട്ടോയിൽ മാത്രം; പഠിപ്പിച്ചു തീരാത്ത പാഠങ്ങൾ ബാക്കിയാക്കി അവർ മടങ്ങി! Read More »

അക്ഷരമുറ്റത്ത് വിങ്ങലായി പ്രിയപ്പെട്ടവർ; വെളിച്ചം പകർന്നു നൽകിയവർക്ക് കണ്ണീരോടെ വിട!

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വാൽപാറ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ ജന്മനാട്ടിലെത്തിച്ചു. പാങ്ങ് അമ്പലപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ പൊതുദർശനത്തിൽ പ്രിയപ്പെട്ട അധ്യാപകരെയും സഹപ്രവർത്തകരെയും കാണാൻ വിങ്ങിപ്പൊട്ടി ജനം ഒഴുകിയെത്തുകയാണ്. അക്ഷരമുറ്റത്ത് പ്രിയപ്പെട്ടവർക്ക് വിടചൊല്ലുമ്പോൾ കണ്ണീർക്കടലായി മാറുകയാണ് മലപ്പുറം ജില്ലയിലെ പാങ്ങ് ഗ്രാമം. ഒരു നാടിന്റെ മുഴുവൻ വിങ്ങലാകുകയാണ് 12 വയസ്സുകാരൻ ഹിഷാം അടക്കം ആ ഒൻപത് പേരും. വാൽപാറ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു മുൻപ് തന്നെ നൂറുകണക്കിന് ആളുകൾ പൊതുദർശനം നടക്കുന്ന അമ്പലപ്പറമ്പ് …

അക്ഷരമുറ്റത്ത് വിങ്ങലായി പ്രിയപ്പെട്ടവർ; വെളിച്ചം പകർന്നു നൽകിയവർക്ക് കണ്ണീരോടെ വിട! Read More »

എസ്എസ്എല്‍സി ഫലം മെയ് മൂന്നാം വാരം; ഹയര്‍സെക്കന്‍ഡറി ഫലം മെയ് 25ന്

സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കും. ഏപ്രിൽ 16 മുതൽ മെയ് 2 വരെയാണ് എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടക്കുക. ലോക്സഭാ തിരഞ്ഞെടുപ്പും മറ്റ് അവധികളും കാരണമാണ് ഇത്തവണ മൂല്യനിർണ്ണയ നടപടികൾ തുടങ്ങാൻ വൈകിയതെന്ന് മന്ത്രി വിശദീകരിച്ചു. ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം അനുകൂലമല്ലാത്തതിനാൽ അവിടെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ റദ്ദാക്കേണ്ടി വന്നതായും മന്ത്രി അറിയിച്ചു. ഹയർസെക്കൻഡറി ഫലം മെയ് 25-ഓടെ പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഇന്റേണൽ മാർക്കുമായി …

എസ്എസ്എല്‍സി ഫലം മെയ് മൂന്നാം വാരം; ഹയര്‍സെക്കന്‍ഡറി ഫലം മെയ് 25ന് Read More »

താപനില സാധാരണയേക്കാൾ 3 ഡിഗ്രി വരെ ഉയരാം; 19-ാം തിയ്യതി വരെ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഈ മാസം 19-ാം തിയ്യതി വരെ സംസ്ഥാനത്ത് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം: ഉയർന്ന താപനിലയും വായുവിലെ …

താപനില സാധാരണയേക്കാൾ 3 ഡിഗ്രി വരെ ഉയരാം; 19-ാം തിയ്യതി വരെ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം Read More »

മഞ്ഞപ്പട്ടുടുത്ത് പ്രകൃതി, മനം നിറഞ്ഞ് മലയാളി; സമൃദ്ധിയുടെയും പ്രത്യാശയുടെയും വിഷുപ്പുലരി!

കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളി ഇന്ന് വിഷു ആഘോഷിക്കുന്നു. കണിക്കൊന്നയുടെ മഞ്ഞപ്പട്ടുടുത്ത പ്രകൃതിയും ഐശ്വര്യത്തിന്റെ വിഷുക്കണിയും കൈനീട്ടവും സദ്യയുമായി ഓരോ മലയാളി മനസ്സുകളിലും ഇന്ന് പുത്തൻ പ്രതീക്ഷകളുടെ പുലരിയാണ്. രാവും പകലും തുല്യമായ ‘വിഷുവം’ എന്ന സങ്കല്പത്തിൽ നിന്നാണ് വിഷു എന്ന പേരുണ്ടായത്. കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെയും സമാധാനത്തിന്റെയും പുലരിയിലേക്കുള്ള ചുവടുവെപ്പായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. നിലവിളക്കിന്റെ വെളിച്ചത്തിൽ ഓട്ടുരുളിയിൽ ഒരുക്കിയ കണിക്കൊന്നയും, കണിവെള്ളരിയും, വാൽക്കണ്ണാടിയും, പൊന്നും, കോടിമുണ്ടും കണ്ട് മലയാളികൾ ഇന്ന് പ്രഭാതത്തിലേക്ക് …

മഞ്ഞപ്പട്ടുടുത്ത് പ്രകൃതി, മനം നിറഞ്ഞ് മലയാളി; സമൃദ്ധിയുടെയും പ്രത്യാശയുടെയും വിഷുപ്പുലരി! Read More »

രുചികരം, പോഷകസമൃദ്ധം; വിഷുസദ്യ വെറുമൊരു വിരുന്നല്ല, ആരോഗ്യക്കൂട്ടാണ്!

മലയാളിയുടെ വിഷു ആഘോഷം പൂർണ്ണമാകുന്നത് തൂശനിലയിലെ വിഭവസമൃദ്ധമായ സദ്യയോടെയാണ്. നാവിൻതുമ്പിൽ രുചിമേളം തീർക്കുന്ന സദ്യ വെറുമൊരു ഭക്ഷണമല്ല, മറിച്ച് പോഷകങ്ങളുടെ ഒരു കലവറ കൂടിയാണ്. അവിയലും സാമ്പാറും മുതൽ ഇഞ്ചിക്കറിയും പായസവും വരെ നീളുന്ന സദ്യയുടെ ആരോഗ്യ രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 1. പച്ചക്കറികളുടെ കലവറ: സദ്യയിലെ പ്രധാന ആകർഷണം പച്ചക്കറികളാണ്. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഖനിയായ അവിയൽ, സാമ്പാർ, തോരൻ, കിച്ചടി എന്നിവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ അഥവാ നാരുകൾ ദഹനം സുഗമമാക്കാനും …

രുചികരം, പോഷകസമൃദ്ധം; വിഷുസദ്യ വെറുമൊരു വിരുന്നല്ല, ആരോഗ്യക്കൂട്ടാണ്! Read More »

ഉപഭോഗം 5933 മെഗാവാട്ട്! എസി-ഫാൻ ഉപയോഗം കൂടി; വൈദ്യുതി റെക്കോർഡുകൾ ഭേദിച്ച് കേരളം

സംസ്ഥാനത്ത് വേനൽ ചൂട് കഠിനമായതോടെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്നലെ വൈകുന്നേരം മാത്രം 5933 മെഗാവാട്ട് വൈദ്യുതിയാണ് ഉപഭോഗം രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വൈദ്യുതി ഉപയോഗം ഇത്രയധികം ഉയരുന്നത്. ചൂട് താങ്ങാനാവാതെ എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വർധിച്ചതാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം. ഇന്നലെ മാത്രം 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ …

ഉപഭോഗം 5933 മെഗാവാട്ട്! എസി-ഫാൻ ഉപയോഗം കൂടി; വൈദ്യുതി റെക്കോർഡുകൾ ഭേദിച്ച് കേരളം Read More »

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊൻകണി; നാളെ മലയാളിക്ക് വിഷു

കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും പൊൻകണി ഒരുക്കി മലയാളി നാളെ വിഷു ആഘോഷിക്കുന്നു. കണിമുന്നിലെ ഐശ്വര്യം ജീവിതത്തിലുടനീളം നിറയുമെന്ന വിശ്വാസത്തിൽ നാടും നഗരവും ആഘോഷ ലഹരിയിലാണ്. വിപണികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കണിയൊരുക്കം: ഇന്ന് രാത്രിയോടെ തന്നെ വീടുകളിൽ കണിയൊരുക്കാനുള്ള തിരക്ക് ആരംഭിക്കും. ഓട്ടുരുളിയിൽ ഉണക്കലരിയും, കണിവെള്ളരിയും, കൊന്നപ്പൂവും, വാൽക്കണ്ണാടിയും, സ്വർണ്ണവും നാണയങ്ങളും നിരത്തി ഐശ്വര്യപൂർണ്ണമായ കാഴ്ചയ്ക്കായി മലയാളി കാത്തിരിക്കുന്നു. നാളെ പുലർച്ചെ കുടുംബത്തിലെ മുതിർന്ന അംഗം കണ്ണ് പൊത്തി കണിക്കാണിക്കുന്നതോടെയാണ് വിഷുദിനത്തിന്റെ തുടക്കം. വിഷുക്കൈനീട്ടം: കണിക്കാണലിനു ശേഷം കുടുംബത്തിലെ …

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊൻകണി; നാളെ മലയാളിക്ക് വിഷു Read More »

ചൂട് കൂടും; ജാഗ്രത വേണം: പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ തീവ്രമായ ചൂടിന് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. റെക്കോർഡ് ചൂട്: പാലക്കാട് ഇന്ന് താപനില 40°C വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലത്ത് 39°C വരെയും, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി 8 ജില്ലകളിൽ …

ചൂട് കൂടും; ജാഗ്രത വേണം: പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ Read More »

എങ്ങനെ വോട്ട് ചെയ്യണം? കൈവശം കരുതേണ്ട രേഖകൾ ഏതെല്ലാം? വോട്ടർമാർക്കുള്ള സമ്പൂർണ്ണ ഗൈഡ്

കേരളം വ്യാഴഴ്ച പോളിങ് ബൂത്തിലേക്ക്. വോട്ടർമാർ വോട്ടിങ് മെഷീനിൽ വിരൽ അമർത്തുന്നതോടെ അടുത്ത അഞ്ചു വർഷം കേരളം ആര് ഭരിക്കണം എന്ന കാര്യത്തിൽ നിർണ്ണായക തീരുമാനമാകും. ഭിന്നശേഷിക്കാർക്കും 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമായി ഒരുക്കിയ സൗകര്യം വഴി ഏതാണ്ട് രണ്ടു ലക്ഷത്തിനടുത്ത് ആളുകൾ ഇതിനകം തന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. പോളിങ് ബൂത്തിലേക്ക് എത്തുമ്പോൾ വോട്ടർ ഐഡി കാർഡും വോട്ടർ സ്ലിപ്പും കരുതേണ്ടതാണ്. തിരിച്ചറിയൽ കാർഡില്ലാത്തവർക്ക് കമ്മീഷൻ അംഗീകരിച്ച മറ്റ് രേഖകൾ ഉപയോഗിക്കാവുന്നതാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പോളിങ് …

എങ്ങനെ വോട്ട് ചെയ്യണം? കൈവശം കരുതേണ്ട രേഖകൾ ഏതെല്ലാം? വോട്ടർമാർക്കുള്ള സമ്പൂർണ്ണ ഗൈഡ് Read More »

ദുബായിൽ നിന്ന് വിമാനമിറങ്ങി, നേരെ ജയിലിലേക്ക്; വധശ്രമക്കേസ് പ്രതി നെടുമ്പാശ്ശേരിയിൽ പിടിയിൽ!

വർഷങ്ങളായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വധശ്രമക്കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ചെന്ത്രാപ്പിന്നി സ്വദേശി വിബിനെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ലുക്കൗട്ട് സർക്കുലർ നിലവിലുള്ള പ്രതി ദുബായിൽ നിന്ന് എത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചത്. 2021-ൽ എടത്തിരുത്തി സ്വദേശി സുവിലാലിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രതിയാണ് പിടിയിലായ വിബിൻ എന്ന മുരുകൻ. കേസിൽ ജാമ്യം എടുത്ത ശേഷം വിചാരണ നടപടികളിൽ സഹകരിക്കാതെ ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് …

ദുബായിൽ നിന്ന് വിമാനമിറങ്ങി, നേരെ ജയിലിലേക്ക്; വധശ്രമക്കേസ് പ്രതി നെടുമ്പാശ്ശേരിയിൽ പിടിയിൽ! Read More »

വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ ഇതാ 3 എളുപ്പവഴികൾ!

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് ഓൺലൈനിലായി പരിശോധിക്കാം. https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ 3 രീതിയിൽ പരിശോധന നടത്താം. പിഡിഎഫും ലഭ്യം ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്തു പേരു പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. https://voters.eci.gov.in/download-eroll?stateCode=S11ൽ പ്രവേശിച്ചു ജില്ലയും  മണ്ഡലവും നൽകിയ ശേഷം ഭാഷ തിരഞ്ഞെടുക്കണം. മണ്ഡലത്തിലെ മൊത്തം ബൂത്തുകളുടെ പട്ടിക തെളിയും. ഇതിൽനിന്ന് ആവശ്യമുള്ള ബൂത്ത് ടിക് ചെയ്ത് ഡൗൺലോഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടി; വാണിജ്യ സിലിണ്ടർ വില കുത്തനെ കൂട്ടി

സംസ്ഥാനത്തെ ഹോട്ടൽ-വ്യാപാര മേഖലയ്ക്ക് കനത്ത ആഘാതമായി വാണിജ്യ പാചകവാതക വിലയിൽ വൻ വർദ്ധനവ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 195 രൂപ 50 പൈസയാണ് എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. ഇതോടെ കേരളത്തിലെ പുതിയ വില 2000 കടന്നു. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല എന്നത് ആശ്വാസകരമാണ്. ആഗോള വിപണിയിലെ മാറ്റങ്ങൾക്കും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്കും പിന്നാലെയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടാൻ കമ്പനികൾ തീരുമാനിച്ചത്. നേരത്തെ 1890 രൂപയായിരുന്ന സിലിണ്ടറിന് ഇനി മുതൽ 2092 …

ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടി; വാണിജ്യ സിലിണ്ടർ വില കുത്തനെ കൂട്ടി Read More »

NCTV NEWS- PUDUKAD NEWS

കാത്തിരിപ്പിന് വിരാമമിട്ട് തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു

മന്ത്രിമാരായ എ.കെ ശശീന്ദ്രനും കെ. രാജനും പാര്‍ക്കിലേക്ക് ആദ്യ ടിക്കറ്റെടുത്ത് പ്രവേശനത്തിന് തുടക്കം കുറിച്ചു. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് സന്ദര്‍ശന സമയം. എല്ലാ തിങ്കളാഴ്ചകളിലും സുവോളജിക്കല്‍ പാര്‍ക്കിന് അവധിയായിരിക്കും. മുതിര്‍ന്നവര്‍ക്ക് 100 രൂപയും അഞ്ച് മുതല്‍ 12  വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് പ്രവേശനം സൗജന്യവുമായിരിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം …

കാത്തിരിപ്പിന് വിരാമമിട്ട് തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു Read More »

വീണാ ജോർജ് ആശുപത്രിയിൽ തുടരും; സ്പീക്കർക്കെതിരെ ഗൂഢാലോചന ആരോപണവുമായി യൂത്ത് കോൺഗ്രസ്

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും കഴുത്തിലെ വേദനയ്ക്ക് കാര്യമായ മാറ്റമില്ലാത്തതിനാലാണ് ആശുപത്രിയിൽ തുടരാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. അതേസമയം, സംഭവത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെതിരെ ഗൂഢാലോചന ആരോപണവുമായി യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. ആരോഗ്യനിലയും ചികിത്സയും മന്ത്രിയുടെ കഴുത്തിലെ വേദന കൈകളിലേക്ക് വ്യാപിക്കുന്നുണ്ടെന്ന് ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്. ന്യൂറോ സർജൻ ഉൾപ്പെടെയുള്ള വിദഗ്ധ സംഘം മെഡിക്കൽ ബോർഡ് ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. …

വീണാ ജോർജ് ആശുപത്രിയിൽ തുടരും; സ്പീക്കർക്കെതിരെ ഗൂഢാലോചന ആരോപണവുമായി യൂത്ത് കോൺഗ്രസ് Read More »