കൊടകരയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ മേൽക്കൂരയിൽ നിന്ന് വെള്ളം തെറിക്കുന്നതായി പരാതി
കൊടകര ജി.എല്‍.പി സ്‌കൂളിനു മുന്‍വശത്ത് ചാലക്കുടി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരിക്കുന്ന യാത്രക്കാരുടെ ദേഹത്തേക്ക് മേല്‍ക്കൂരയില്‍ മഴവെള്ളം തെറിക്കുന്നതായി പരാതി. ബസ് കത്തിരിപ്പു കേന്ദ്രത്തിന്റെ ഷീറ്റുമേഞ്ഞ മേല്‍ക്കൂരയിലെ മഴവെള്ളം താഴേക്ക് ഒഴുക്കികളയാനായി സ്ഥാപിച്ചിട്ടുള്ള പി.വി.സി പാത്തിയില്‍ നിന്നാണ് യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നത്. പാത്തിയില്‍ ഇലകളും മറ്റും നിറഞ്ഞുകിടക്കുന്നതിനാല്‍ മഴ പെയ്യുമ്പോള്‍ വെള്ളം കവിഞ്ഞൊഴുകി ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ യാത്രക്കാരുടെ ദേഹത്തേക്ക് ചിതറി വീഴുകയാണ്. പാത്തി വൃത്തിയാക്കി വെള്ളം സുഗമമായി ഒഴുക്കി കളഞ്ഞ് യാത്രക്കാര്‍ക്ക് ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ …
കൊടകരയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ മേൽക്കൂരയിൽ നിന്ന് വെള്ളം തെറിക്കുന്നതായി പരാതി Read More »



















