കല്ലൂര്‍ പടിഞ്ഞാറ് ഹോളിമേരി റോസറി പള്ളിയില്‍ പരിശുദ്ധ കൊന്തമാതാവിന്റെ ഊട്ടുതിരുനാള്‍ ആഘോഷിച്ചു.

ഊട്ട് ആശീര്‍വാദത്തിന് വികാരി ഫാ. ജോളി ചിറമ്മല്‍ കാര്‍മ്മികനായി. ആഘോഷമായ കുര്‍ബാനക്ക് ഫാ. വര്‍ഗീസ് കുത്തൂര്‍ കാര്‍മികനായി. ഫാ. സജി വട്ടക്കുഴി സഹകാര്‍മ്മികനായി. തുടര്‍ന്ന് നടന്ന നേര്‍ച്ച ഊട്ടില്‍ ആയിരങ്ങള്‍ പങ്കെടുത്തു. രാത്രി ജപമാല മാസാചരണ സമാപനവും നടന്നു. ആഘോഷങ്ങള്‍ക്ക് വികാരി ഫാ. ജോളി ചിറമ്മല്‍, പോള്‍ വട്ടക്കുഴി, ലിജോ തേക്കാനത്ത്, ജോവിന്‍സ് എക്കാടന്‍, ജോസ് കാവിട്ടി, പോള്‍ ചുള്ളി എന്നിവര്‍ നേതൃത്വം നല്‍കി