മറ്റത്തൂര്‍ ലേബര്‍ കോ ഓപ്പറേറ്റീവ് കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സഹകരണത്തോടെ അളഗപ്പനഗര്‍ പഞ്ചായത്തില്‍ നടപ്പിലാക്കിവരുന്ന ഔഷധസസ്യകൃഷിയുടെ വിളവെടുപ്പ് നടത്തി
സൗമ്യ ബിജു പുതിയ മഠത്തിന്റെ കൃഷിയിടത്തില്‍ നടന്ന വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ജോണ്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം പ്രിന്‍സ് അരിപ്പാലത്തുകാരന്‍, കാര്‍ഷിക വികസന സമിതി അംഗം രാധാകൃഷ്ണന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 6 ഹെക്ടറോളം സ്ഥലത്താണ് കുറുന്തോട്ടി, കച്ചോലം, ചിറ്റരത്ത എന്നീ ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്നത്. സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.