കുതിച്ചുയർന്ന് സ്വർണ വില സംസ്ഥാനത്ത് സ്വർണ വില റെക്കോർഡിലേക്ക്
പവന് 600 രൂപ വർധിച്ച് 46,760 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച് 5845 രൂപയുമായി.
പവന് 600 രൂപ വർധിച്ച് 46,760 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച് 5845 രൂപയുമായി.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ രണ്ടാംപാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ.യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ ഡിസംബർ 13നും എൽപി വിഭാഗത്തിന്റേത് 15നും ആരംഭിച്ച് 21 ന് അവസാനിക്കും. ഹയർ സെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ 12 മുതൽ 22 വരെയാണ്.
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 600 രൂപ വര്‍ധിച്ച് 46,480 രൂപയും ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 രൂപയുമായി.
ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്തും കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് കൊടകര യൂണിറ്റും ചേര്‍ന്ന് ഹൈവേ പരിസരത്ത് ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് ഉദ്്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, അംഗങ്ങളായ സി.എ. റെക്സ്, സി.ഡി.സിബി, ടാക്സി െ്രെഡവേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികളായ ബാബുലേയന്‍, നന്ദന്, താജുദിന്, പഞ്ചായത്ത് അസി.സെക്രട്ടറി എം.എ. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിധിന്‍ ദേവസ്സി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ക്ലബിലെ അംഗങ്ങളുടെ മക്കള്‍ക്കായി സംഘടിപ്പിച്ച അനുമോദന സദസ് പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും പ്രസിഡന്റ് നിര്‍വഹിച്ചു. അടുത്തമാസം പഞ്ചാബില്‍ വച്ച് നടക്കുന്ന റോളര്‍ സ്ക്കേറ്റിംങ്ങ് ഹോക്കി ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വേദ രാജീവിനെയും ജില്ലാ തലം സ്ക്കൂള് ഗെയിംസില്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍ മത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച നീലാംബരി സാജന്, ശിവാനി സാജന്, അനുഗ്രഹ സന്തോഷ്, ദേവിക നൈജീവ്, ഇരിങ്ങാലക്കുട സബ് ജില്ലാതലം എല്‍.പി. …
വിവിധ മേഖലകളില്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് രാപ്പാള്‍ വീനസ്സ് ക്ലബ്ബ് Read More »
ചുരുങ്ങിയ ചിലവില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ യാത്രക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സ്റ്റേഷന് ഒരു ഉല്‍പ്പന്നം പദ്ധതി. (വിഒ) ലേഡീസ് ബാഗുകള്‍ അടങ്ങിയ സ്റ്റാളിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം സി.പി. സജീവന് നിര്‍വ്വഹിച്ചു. പുതുക്കാട് വെണ്ടോര്‍ സ്വദേശി ബേബി ജോസ് ആണ് വിവിധ തരം ലേഡി ബാഗുകളുടെ സ്റ്റാള്‍ സ്റ്റേഷനില്‍ ആരംഭിച്ചത്. ചടങ്ങില്‍ സ്റ്റേഷന് സൂപ്രണ്ട് കെ.കെ. അനന്തലക്ഷ്മി, പുതുക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയന്‍, അനൂപ് മാത്യു, സ്റ്റേഷന് ജീവനക്കാരായ സരിത, ത്രേസ്യ എന്നിവര്‍ പങ്കെടുത്തു. …
(വിഒ) കെ.കെ. രാമചന്ദ്രന് എംഎല്‍എ ധനസഹായ തുക ബെന്നിയുടെ പത്നിക്കു കൈമാറി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ ജില്ലാ സെക്രട്ടറി സെബാസ്റ്റ്യന്‍ മഞ്ഞളി അധ്യക്ഷത വഹിച്ചു. പുതുക്കാട് നിയോജക മണ്ഡലം നേതാക്കളായ രഞ്ജിമോന്‍, ഡേവിസ് വില്ലേടത്ത്്ക്കാരന്, നെന്മാനിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, വാര്‍ഡ് അംഗങ്ങളായ റോസിലി റപ്പായി, ട്രീസ ബാബു, യോഗത്തില്‍ സെക്രട്ടറി സി.ഡി. ആന്റണി, ട്രഷറര്‍ പി.എല്‍. ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മ സേനക്ക് വാങ്ങിയ ട്രോളികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. ശൈലജ അധ്യക്ഷയായി. എന്‍. എം. പുഷ്പാകരന്‍, ജി. സബിത, വി.എസ്. പ്രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
. അസോസിയേഷന് സംസ്ഥാന സെക്രട്ടറി സൂര്യകുമാര്‍, ജില്ലാ പ്രസിഡന്റ് ബൈജു ചാലില്‍, മേഖല പ്രസിഡന്റ് മാര്ട്ടിന് പെരേക്കാടന്, മേഖല ജനറല്‍ സെക്രട്ടറി സൈജു പനംകുളം, മേഖല ട്രഷറര്‍ ഡെല്ഫിന് കോലഴി, ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഷിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്റെ മുതിര്‍ന്ന അംഗങ്ങളെയും ആദരിച്ചു.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 മുതല്‍ 23 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. 3500 രൂപയാണ് ഫീസ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2000 രൂപ താമസം ഉള്‍പ്പെടെയും 1000 രൂപ താമസം കൂടാതെയുമാണ് ഫീസ്. www.kied.info ല്‍ ഡിസംബര്‍ 15നകം അപേക്ഷിക്കണം. …
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തൃശൂര്‍, കൊല്ലം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. റഗുലേറ്ററി കമ്മീഷന് നിരക്ക് വര്‍ധന അംഗീകരിച്ചു. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂടിയത്. 40 യൂണിറ്റില്‍ താഴെ മാസ ഉപയോഗമുള്ളവര്‍ക്ക് നിരക്ക് വര്‍ധനവില്ല.
ഐക്യകേരളത്തിന് ഇന്ന് 66ാം പിറന്നാൾ. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വർഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്. പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയർക്ക് ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികം തന്നെയാണ്. കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി.ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും …
നാടിന്റെ വികസനത്തിനും വളര്‍ച്ചക്കുമൊപ്പം നിലകൊണ്ട എന്‍സിടിവിയുടെ വാര്ത്തകാലത്തിന് 19 വയസ്. പുതുക്കാട്, കൊടകര മേഖലകളിലെ പ്രാദേശിക മാധ്യമമായ എന്സിടിവിയില് വാര്‍ത്താസംപ്രേഷണം ആരംഭിച്ചത് 2004 നവംബര്‍ ഒന്നിനായിരുന്നു. സാധാരണക്കാരുടെ ചുറ്റിലുമുള്ള സങ്കടങ്ങളും സന്തോഷങ്ങളും ആവശ്യങ്ങളും പൊതുമധ്യത്തിലേയ്ക്കും അധികാരികളിലേയ്ക്കും എത്തിക്കാന്‍ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്കുന്ന എന്‍സിടിവി ചാനല്‍ 20-ാം വയസിലേയ്ക്ക് ചുവടുവെയ്ക്കുകയാണ്. സംപ്രേഷണ പ്രദേശത്തെ ഗ്രാമങ്ങളുടെ വികസനമായിരുന്നു എന്‍സിടിവിയുടെ മുഖ്യ അജണ്ട. സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന്റെയും മുഖ്യധാര മാധ്യമ ശ്രദ്ധയിലേക്കും കൊണ്ടുവരാനും എന്‍സിടിവിയുടെ ഇടപെടലുകള്‍ക്കായി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, …
നാട്ടില്‍ നീതിയുടെ പക്ഷം ചേര്‍ന്ന് 19 വര്‍ഷങ്ങള്‍ Read More »
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 45,360 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 5670 രൂപയുമായി.
സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് ശക്തമായേക്കും. ഈ സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 480 രൂപ വര്‍ധിച്ച് 45,920 രൂപയും ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5740 രൂപയുമായി.
സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനം. വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്ടം നികത്താൻ ശ്രമം തുടങ്ങിയത്. പിന്നീടിത് 19 പൈസയാക്കി ഉയർത്തുകയായിരുന്നു. ജൂൺ മാസം ഒന്ന് മുതലാണ് അതുവരെ ഈടാക്കിയിരുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി സർചാർജ് ഈടാക്കാൻ തീരുമാനിച്ചത്. ഇതോടെ യൂണിറ്റിന് 19 പൈസയാണ് …
സർചാർജ് പിൻവലിക്കില്ല: വൈദ്യുതി നിരക്കിൽ യൂണിറ്റിന് 19 പൈസ അധികം ഈടാക്കുന്നത് തുടരും Read More »
സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസുകൾ പണിമുടക്കും. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. ബസ് വ്യവസായം നിലനിക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകൾ പറയുന്നു. ക്യാമറയും സീറ്റ് ബെൽറ്റും ബസുകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ബസുടമകൾ വിമര്‍ശിച്ചു.
സംസ്ഥാനത്ത് സ്വര്‍ണവില 45,000 കടന്നു. പവന് 560 രൂപ വര്‍ധിച്ച് 45,120 രൂപയും ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5640 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 5570 രൂപയും പവന് 44560 രൂപയുമായിരുന്നു നിരക്ക്.